Home Blog Page 578

മുഖ്യമന്ത്രി മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

0

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ച മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി. .

പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുകയെന്നും, പലരും പലതും പറഞ്ഞുപരത്താന്‍ ശ്രമിക്കുമെന്നും അതു കാര്യമാക്കേണ്ടെന്നും മധുവിന്റെ അമ്മ മല്ലിയോട് മുഖ്യമന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ മധുവിനെക്കുറിച്ചു മോശമായതു പ്രചരിപ്പിക്കുന്നുവെന്നു കുടുംബം പരാതിപ്പെട്ടു. ഇതിനാവശ്യമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ.കെ. ശൈലജ, എം.ബി. രാജേഷ് എംപി, എം. ഷംസുദ്ദീന്‍ എംഎല്‍എ, പി.കെ. ശശി എംഎല്‍എ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

ജ​ന​സാ​ഗ​ര​മാ​യി അ​ന​ന്ത​പു​രി

0

തി​രു​വ​ന​ന്ത​പു​രം: ആറ്റുകാലമ്മയ്ക്ക് ഇന്ന് ഭക്തജനങ്ങളുടെ പൊങ്കാല സമർപ്പണം.  പൊ​ങ്കാ​ല​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.45ന് ​ശു​ദ്ധ​പു​ണ്യാ​ഹ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക്ഷേ​ത്ര​മു​റ്റ​ത്ത് ക​ണ്ണ​കീ​ച​രി​തം പാ​ടു​ന്ന തോ​റ്റം പാ​ട്ടു​കാ​ർ ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പാ​ണ്ഡ്യ​രാ​ജാ​വി​നെ ക​ണ്ണ​കി വ​ധി​ക്കു​ന്ന ഭാ​ഗം പാ​ടി​ത്തീ​രു​ന്പോ​ൾ ക്ഷേ​ത്ര ത​ന്ത്രി തെ​ക്കേ​ട​ത്തു പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി വാ​മ​ന​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റും. മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള നി​വേ​ദ്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന മ​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ​പ​ക​രും.

അ​തി​നു​ശേ​ഷം ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്കു കൈ​മാ​റും. സ​ഹ​മേ​ൽ​ശാ​ന്തി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും ക്ഷേ​ത്ര​മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലും തീ​ക​ത്തി​ക്കും. ഇ​തോ​ടെ ഭ​ക്ത​രു​ടെ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ലും തീ​പ​ക​രും.

ഉ​ച്ച​യ്ക്ക് 2.30ന് ആണ്  ​പൊ​ങ്കാ​ല നി​വേ​ദി​ക്കുന്നത്. ഈ ​സ​മ​യ​ത്ത് ആ​കാ​ശ​ത്തു നി​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും. ​പൊ​ങ്കാ​ല നി​വേ​ദി​ക്കുന്നതിന് 55 സ​ഹ​പൂ​ജാ​രി​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ മു​ത​ൽ ബാ​ലി​ക​മാ​രു​ടെ നേ​ർ​ച്ച​യാ​യ താ​ല​പ്പൊ​ലി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാത്രി 7.45ന് കുത്തിയോട്ടം ആരംഭിക്കമ്പോൾ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ വ്ര​ത​മെ​ടു​ത്തു ക​ഴി​യു​ന്ന ബാ​ലന്മാർക്ക് ചൂ​ര​ൽ കു​ത്താ​നാ​രം​ഭി​ക്കും. രാ​ത്രി ഭ​ഗ​വ​തി​യു​ടെ തി​ട​ന്പു​മാ​യി പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കും.

രാ​ത്രി ഒ​ന്പ​തി​ന് കാ​പ്പ​ഴി​ക്കും. രാ​ത്രി 12.30ന് ​കു​രു​തി​യോ​ടെ ആറ്റുകാലമ്മയുടെ തിരുസന്നിധിയിൽ ഉത്സവത്തിന് സമാപനമാകും.

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം ‘കരു’ പ്രദര്ശനത്തിന്

0

‘പ്രേമ’ത്തിലൂടെ ആരാധക മനസ്സുകളെ കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമാണ് ‘കരു’.കിരീടം,ദൈവ തിരുമകള്‍,മദിരാശി പട്ടണം,വനമകന്‍,എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഏ.എൽ.വിജയ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ ലൈക്കാ പ്രൊഡക്ഷൻസാണ്.നായികാ  പ്രാധാന്യമുള്ള ‘കരു’ ഒരു ഹൊറർ ത്രില്ലർ സിനിമയാണ്. നായിക സായ് പല്ലവിയും ബാലതാരം വെറോനിക്ക അറോറയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. തമിഴിലെ സൂപ്പർ താര ചിത്രത്തിങ്ങളിലേയ്ക്ക് ക്ഷണമുണ്ടായിട്ടു പോലും  തന്റെ തമിഴ് അരങ്ങേറ്റ ചിത്രമായി ‘കരു’ തിരഞ്ഞെടുത്തത് , തനിക്ക് ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായതു കൊണ്ടും  വൈകാരികമായ കഥയാണിതിന്റേത്  എന്നതു കൊണ്ടുമാണെന്ന് സായ് പല്ലവി വ്യക്തമാക്കുന്നു.. .

നാഗാ ഷൗര്യാ,ആർ.ജെ.ബാലാജി, രേഖ, ‘നിഴല്‍കള്‍’ രവി,സന്താന ഭാരതി,സ്റ്റണ്ട് ശിൽവാ എന്നിവരാണ്  ‘കരു‘വിലെ മറ്റു പ്രധാന അഭിനേതാക്കൾ .അണിയറ സാങ്കേതിക വിദഗ്ദരും പ്രഗത്ഭരാണ്.നീരവ് ഷാ ഛായാഗ്രഹണവും സാം.സി.എസ് സംഗീത സംവിധാനവും നിർവഹിച്ചിരിയ്ക്കുന്നു.സ്റ്റണ്ട് ശില്‍വയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് .പ്രകാശ്‌  ഫിലംസ്     മാര്‍ച്ച്‌ 9ന് ഈ ചിത്രം   കേരളത്തില്‍ പ്രദർശനത്തിനെത്തിയ്ക്കുന്നു..

                                                                                                       # സി.കെ.അജയ്കുമാര്‍,

പിആര്‍ഓ

കുട്ടനാടൻ മാർപാപ്പ ഓഡിയോ റിലീസ് ചിത്രങ്ങൾ

0

കുഞ്ചാക്കോ ബോബൻ നായകനാകുന്ന  “കുട്ടനാടൻ മാർപാപ്പ”യുടെ ഓഡിയോ റിലീസ് ആലപ്പുഴയിൽ നടന്നു. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമയിലെ മറ്റു പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

ഛായാഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രവുമായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. അദിതി രവിയാണ് ചിത്രത്തിലെ നായിക. പ്രണയവും ഹാസ്യവും ചേർന്ന ഒരു എന്റർടെയ്‌നർ സിനിമയാണ് കുട്ടനാടൻ മാർപാപ്പ. പൂർണ്ണമായും ആലപ്പുഴയിൽ ചിത്രീകരിച്ച ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് മലയാളം മൂവി മേക്കേഴ്‌സ്, ഗ്രാൻഡെ ഫിലിം കോർപറേഷൻ എന്നിവയുടെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്നാണ്.

ശാന്തി കൃഷ്ണ, ഇന്നസെന്റ് , സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി എന്നിവരാണ് മറ്റു താരങ്ങൾ.

ഓഡിയോ റിലീസിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്താ​യി

0

കപ്പടിച്ചില്ല, കലിപ്പടക്കിയില്ല, പകരം വീട്ടിയില്ല കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഒ​ടു​വി​ലെ പ്ര​തീ​ക്ഷ​യും അ​സ്ത​മി​ച്ചു. 5-1നാണു ഗോവ എ ടി കെ പരാജയപ്പെടുത്തിയത്. ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തായി. ഇനിം  ബെംഗളുരുവിനെതിരെ ജയിച്ചാലും കേരളത്തിന് സെമി പ്രവേശനം സാധ്യമാവില്ല.

26 പോയിന്റുമായി ജംഷഡ്പൂർ എഫ്‌സി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. 25 പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്തേക്ക് താഴ്ന്നു.

പാർവതിക്ക് പിന്നാലെ ഓടി തെന്നി വീണ പൃഥ്വിരാജ്

0

“എന്ന് നിന്റെ മൊയ്തീൻ” എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ജോഡികളാണ്  പൃഥ്വിരാജ്, പാർവതി . കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയകഥ പറഞ്ഞ ചിത്രത്തിൽ രണ്ടുപേരും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.

ഈ സിനിമയിൽ ആരും കാണാത്ത രസകരമായൊരു പിന്നാമ്പുറ വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പാർവതിയുടെ പുറകെ ഓടുമ്പോൾ  താരം തെന്നിവീഴുന്ന വിഡിയോ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

ശ​ങ്ക​രാ​ചാ​ര്യ ജ​യേ​ന്ദ്ര സ​ര​സ്വ​തി സമാധിയായി

0

കാ​ഞ്ചീ​പു​രം: കാ​ഞ്ചി കാ​മ​കോ​ടി മ​ഠാ​ധി​പ​തി ശ​ങ്ക​രാ​ചാ​ര്യ ജ​യേ​ന്ദ്ര സ​ര​സ്വ​തി (83) സമാധിയായി. ചെന്നൈയിലെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചികിത്സയിലായിരുന്നു.

കാ​ഞ്ചി കാ​മ​കോ​ടി പീ​ഠ​ത്തി​ന്‍റെ 69-ാമ​ത്തെ മ​ഠാ​ധി​പ​തി​യാ​ണ് ജ​യേ​ന്ദ്ര സ​ര​സ്വ​തി. 1994ൽ ​ആ​ണ് അ​ദ്ദേ​ഹം മ​ഠാ​ധി​പ​തി​യാ​യി സ്ഥാ​ന​മേ​റ്റ​ത്. റയിൽവേ ഉദ്യോഗസ്‌ഥനായിരുന്ന മഹാദേവയ്യരുടെ മകനായി 1935 ജൂലൈ 18നാണു സുബ്രഹ്‌മണ്യനെന്ന ജയേന്ദ്ര സരസ്വതി ജനിച്ചത്.

തെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു

0

തെന്നിന്ത്യൻ താരം ശ്രിയ ശരണ്‍ വിവാഹിതയാകുന്നു. റ​ഷ്യ​ൻ സ്പോർട്സ് താരവും ബിസിനസ്മാനുമായ  ആൻഡ്രേ (Andrei Koscheev) ആണ് വരൻ. ഈ വരുന്ന മാർച്ച് 17 ,18 ,19 തീയതികളിലായാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിവാഹം നടക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക രാജസ്ഥാനിലെ ഉദയ്‌പൂരിൽ വെച്ചായിരിക്കും. തികച്ചും പരമ്പരാഗതമായ രീതിയിലായിരിക്കും ചടങ്ങുകൾ നടത്തുക.

വിവാഹത്തിന് മുന്നോടിയായി ശ്രിയ വരന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും റഷ്യയിൽ  സന്ദര്‍ശിച്ചു.

സംഗീത ആല്‍ബങ്ങളിലൂടെ അഭിനയ ജീവിതം തുടങ്ങിയ ശ്രിയ പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരമായി മാറി. പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടി ചിത്രമായ പോക്കിരിരാജയിലൂടെ മലയാളത്തിലുo അഭിനയിച്ചു. ബോളിവുഡില്‍ പ്രകാശ് രാജിനൊപ്പമുള്ള തട്ക, കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരന്‍, തെലുങ്കില്‍ ഗായത്രി,  എന്നീ ചിത്രങ്ങളാണ്  ശ്രേയയുടേതായി പുറത്ത് വരാനിരിക്കുന്നത്.

ഇവളാണ് എന്റെ നല്ലപാതി : ഉണ്ണിമുകുന്ദന്‍

0

” ഇവളാണ് എന്റെ നല്ലപാതി ” തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു സുന്ദരിയുടെ ചിത്രത്തിന് താഴെ ഉണ്ണുമുകുന്ദൻ കുറിച്ച വാക്കുകളാണിത്. സംശയിക്കാൻ വരട്ടെ ആ സുന്ദരി ഉണ്ണുമുകുന്ദൻ തന്നെയാണ്.

അതെ, കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ചിത്രത്തിന് വേണ്ടി ഉണ്ണിമുകുന്ദന്‍ താരസുന്ദരിയെ പോലും വെല്ലുന്ന ഗ്ലാമറിലാണ് പെണ്‍വേഷത്തിലെത്തിയത്.

ഇതാണ് എന്റെ നല്ലപാതി, കരിഷ്മ ഇവളിലേക്കുള്ള എന്റെ യാത്ര അല്‍പം വേദന നിറഞ്ഞതായിരുന്നു. പക്ഷേ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ സമ്മതിക്കുന്ന ആ വേദനകളെല്ലാം വിലമതിക്കാനാവാത്തതാണെന്ന് എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശ്രീദേവിയുടെ മൃതദേഹം ദുബായ് വിമാനതാവളത്തിലേക്ക്

0

ദുബായിൽ മരണമടഞ്ഞ നടി ശ്രീദേവിയുടെ  മൃതദേഹം എംബാം നടപടികൾക്ക് ശേഷം ദുബായ് വിമാനത്താവളത്തിലേക്കു കൊണ്ടുപോയി .  മൃതദേഹം വിട്ടുകിട്ടാനുള്ള  ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ഇന്ത്യൻ കോൺസുൽ  ഓഫ് പ്രസ്.

ഇന്നുതന്നെ  ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിക്കും. ഇന്ത്യയിൽ എത്തിയാൽ മൃതദേഹം അന്ധേരിയിലെ വസതിക്കടുത്തുള്ള സെലിബ്രറ്റി സ്പോർട്സ് ക്ലബ്ബിൽ പൊതുദർശനത്തിനു വെയ്ക്കും.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭർത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് പോലീസിന് സംശയങ്ങൾക്ക് ഇട നൽകിയത്. ചോദ്യം ചെയ്യലിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ മുങ്ങി മരണമാണ് നടന്നതെന്നും മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പരാതിയുണ്ടായാൽ വീണ്ടും കേസ് അന്വേഷിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

നടി ശ്രീദേവിയുടേത് അപകട മരണം

0

നടി ശ്രീദേവി മരിച്ചത് അപകടം മൂലമെന്ന് ദുബായ് പോലീസ്. ശ്രീദേവി ഹോട്ടലിലെ  ബാത്ത് ടബിൽ ബോധരഹിതയായി വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും  ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണത്തിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമായതായും രക്തത്തിൽ മദ്യത്തിന്റെ അംശം ഉള്ളതായും പോലീസ് റിപ്പോർട്ട്.

അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോർട്ട് റദ്ദാക്കി മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് രാത്രി തന്നെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.

ശനിയാഴ്ച രാത്രിയാണ് ദുബായിലെ ആഡംബര ഹോട്ടലിന്‍റെ ബാത്ത് ടബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ബോണി കപൂറും അവർക്കൊപ്പമുണ്ടായിരുന്നു.

“ഉടലാഴം” മലയാളം മൂവി ഓഡിയോ റിലീസ് വിശേഷങ്ങൾ

0

അനുമോൾ, മണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണൻ ആവള ഒരുക്കുന്ന മലയാള ചിത്രം ഉടലാഴത്തിന്റെ ഓഡിയോ റിലീസ് കൊച്ചിയിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ച ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമയാണ് ചിത്രം  നിർമിക്കുന്നത്.

എം ജയചന്ദ്രനാണ് ഓഡിയോ റിലീസ് ചെയ്തത്. ലാൽജോസ്, രമേഷ് പിഷാരടി , ഗോപിസുന്ദർ, സരയു, സയനോര, തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. ഗായകരായ സിതാര, മിഥുൻ ജയരാജ് എന്നിവർ സംഗീത സംവിധാനo നിർവഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീത ഒരുക്കിയത് ബിജിബാൽ ആണ്. സംഗീത സംവിധാന രംഗത്തേക്കുള്ള സിതാരയുടേം , മിഥുൻ ജയരാജ്ന്റേം ആദ്യ ചുവടുവെപ്പാണ് ഈ ചിത്രം.

ഉടലാഴം മൂവി ഓഡിയോ റിലീസ് ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക