Home Blog Page 576

സ്ത്രീ വേഷത്തിൽ മമ്മൂട്ടി !

0

17ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന മാമാങ്കം എന്ന ഉത്സവത്തെ ആസ്‌പദമാക്കി നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം.

തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന്  മലയാള സിനിമ പ്രേമികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി ലഭിക്കുന്നുണ്ട്. മമ്മൂക്കയുടെ സ്ത്രീ വേഷത്തില്‍ ഉള്ള ഒരു തകര്‍പ്പന്‍ ഫൈറ്റ് രംഗം കൂടെ സിനിമയില്‍ കാണും എന്നാണ് ആ വാർത്ത. ഈ വാർത്തകൂടി പുറത്തുവന്നതോടെ “മാമാങ്ക”ത്തിനുവേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് പ്രതീക്ഷകൾ ഏറുകയാണ്.

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു

0

ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രില്‍ 2 ന് കോഴിക്കോട് വെച്ചാണ് വിവാഹം. നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായി പ്രവർത്തിച്ച നീരജ് അപ്പോത്തിക്കിരി, സപ്തശ്രീ തസ്‌കര, അടി കപ്യാരേ കൂട്ടമണി, ‎ഒരു മെക്സിക്കൻ അപാരത തുടങ്ങി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും തന്റെ കഴിവ് തെളിയിച്ച നടനാണ് നീരജ്.

രാ​ജ​മൗ​ലി​ ചിത്രത്തിൽ നാ​യി​കയായി സാ​മ​ന്ത?

0

രാ​ജ​മൗ​ലി​ സം​വി​ധാ​നം ചെയ്യുന്ന പുതിയ ചിത്രത്തിൽ സാമന്ത നാ​യി​ക​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തി​നു ശേ​ഷം രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന സി​നി​മ​യി​ൽ രാം ​ച​ര​ണും ജൂ​നി​യ​ർ എ​ൻ​ടി​ആ​റും മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

സാ​മ​ന്ത​യും രാം ​ച​ര​ണും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന രം​ഗ​സ്ഥ​ലം ഉടൻ  പ്ര​ദ​ർ​ശ​ന​ത്തി​ന് എത്തും. അ​തേ​സ​മ​യം ത​ന്നെ​യാ​ണ് ഇ​വ​രെ വീ​ണ്ടും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സി​നി​മ ഒ​രു​ക്കാ​ൻ രാ​ജ​മൗ​ലി​യും ആ​ലോ​ചി​ക്കു​ന്ന​ത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻതന്നെ അറിയിക്കുമെന്ന് രാ​ജ​മൗ​ലി​ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഹാദിയയും ഷെഫിന്‍ ജഹാനും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ സന്ദര്‍ശിച്ചു

0

കോഴിക്കോട്: സുപ്രീം കോടതിയുടെ അനുകൂല വിധിയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഹാദിയയും ഷെഫിന്‍ ജഹാനും  കോഴിക്കോടെത്തി പോ​പ്പു​ല​ർ ഫ്ര​ണ്ട് ചെ​യ​ർ​മാ​ൻ ഇ.​അ​ബൂ​ബ​ക്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.  ഷെ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹം സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​തോ​ടെ ത​നി​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി​യെ​ന്ന് പറഞ്ഞ ഹാ​ദി​യ കൂ​ടെ നി​ന്ന എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞു.

പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ മാ​ത്ര​മാ​ണ് ത​ന്നെ സ​ഹാ​യി​ച്ച്‌ ഒപ്പം നിന്നത്. ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​ത് ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന മൗ​ലീ​കാ​വ​കാ​ശ​മാ​ണ്. എ​ന്നാ​ൽ താ​ൻ മ​തം മാ​റാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ആ ​മ​ത​ത്തി​ലു​ള്ള പ​ല സം​ഘ​ട​ന​ക​ൾ പോ​ലും ത​ന്നെ സ​ഹാ​യി​ച്ചി​ല്ല. മ​തം മാ​റാ​ൻ സ്വാ​ത​ന്ത്ര്യ​മി​ല്ലെ​യെ​ന്നും ഹാ​ദി​യ ചോ​ദി​ച്ചു. മുസ്ലിം ആയതിന് ശേഷം താന്‍ ആദ്യം മറ്റ് സംഘടനകളെയാണ് സമീപിച്ചത്. അവര്‍ തന്നെ സഹായിക്കാന്‍ തയ്യാറായില്ല. പിന്നെ സഹായിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത് എന്നും ഹാദിയ പറഞ്ഞു.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് : പ​ങ്കാ​ളി​യാ​യി സു​പ്രി​യ

0

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സു​പ്രി​യ​യും ഞാ​നും ഒ​രു സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ഉള്ള പ്ര​യ​ത്ന​ത്തി​ലാ​യി​രു​ന്നു എന്നുതുടങ്ങുന്ന വരികളിലൂടെ ഫേസ്ബുക്കിൽ താൻ പുതിയ നിർമാണ കമ്പിനി തുടങ്ങുന്നുവെന്നു പൃ​ഥ്വി​രാ​ജ് അറിയിച്ചു. പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കമ്പിനി​യി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഭാ​ര്യ സു​പ്രി​യ​യും പ​ങ്കാ​ളി​യാ​ണ്.

എനിക്ക് എല്ലാം തന്ന സിനിമക്ക് എന്റെ ഏറ്റവും ഉചിതമായ സമർപ്പണം, മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾക്കു വഴി ഒരുക്കുക എന്നത് തന്നെ ആണ് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു എന്നും തന്റെ കുറിപ്പിൽ പൃ​ഥ്വി പറയുന്നു.

തന്റെ കു​റി​പ്പി​ൽ പ്രേ​ക്ഷ​ക​രി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന ഒ​രു​പി​ടി ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​o  തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മുൻപ് ഓ​ഗ​സ്റ്റ് സി​നി​മാ​സ് എ​ന്ന നി​ർ​മാ​ണ കമ്പിനിയിൽ പൃ​ഥ്വി​രാ​ജ് പ​ങ്കാ​ളി​യാ​യി​രു​ന്നു. ഒാഗസ്റ്റ് സിനിമാസിൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഷാ​ജി ന​ടേ​ശ​ൻ, സ​ന്തോ​ഷ് ശി​വ​ൻ എ​ന്നി​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

“ഒരു കുട്ടനാടൻ ബ്ലോഗ്” സിനിമ പൂജ വിശേഷങ്ങൾ

0

തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമായ മമ്മൂട്ടി ചിത്രം “ഒരു കുട്ടനാടൻ ബ്ലോഗ്” ന്റെ പൂജ എറണാകുളം സരോവരത്തിൽ നടന്നു. മമ്മൂട്ടി , അനുസിത്താര, ഷംന കാസിം , കുഞ്ചാക്കോബോബൻ, ആദില്‍ ഇബ്രാഹിം, പൊന്നമ്മ ബാബു, തസ്‌നി ഖാൻ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയാണ് പുരോഗമിക്കുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ റായ് ലക്ഷ്മി , അനു സിതാര, ദീപ്തി സതി, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ്  മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് പ്രദീപാണ്.  സംഗീത സംവിധാനം ശ്രീനാഥ്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

ഒരു കുട്ടനാടൻ ബ്ലോഗ് ന്റെ പൂജ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ബിപ്ലബ് കുമാർ ദേബ് ത്രിപുര മുഖ്യമന്ത്രിയായി അധികാരമേറ്റു

0

അഗർത്തല: നീണ്ട 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സംസ്ഥാനത്തിന്‍റെ 11ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​ത്​ അധികാരമേറ്റു.  ത്രിപുര ഗവര്‍ണ്ണര്‍ തഗത റോയ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്‍റെ വികസനമാണ് തന്‍റെ ലക്ഷ്യമെന്നും മൂന്ന് വർഷം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കുമെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.

ചടങ്ങില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അഗര്‍ത്തലയില്‍ എത്തിയിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന പാർട്ടി നേതാക്കൾ, കേന്ദ്രമന്ത്രിമാർ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി.

ബാഹുബലിയുടെ റെക്കോർഡ് തിരിത്തിക്കുറിച്ച്‌ ഒരു അഡാറ് ലവ്

0

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്  ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്. ഇപ്പോൾ ബാഹുബലിയുടെ റെക്കോർഡാണ് തർക്കപ്പെട്ടത്. ഏറ്റവും വേഗം അഞ്ചു കോടി പ്രേക്ഷകർകണ്ട സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡ് നേടിയിരിക്കുകയാണ് “മാണിക്യ മലരായ പൂവി ” എന്ന ഒരു അഡാറ് ലവ് ലെ ഗാനം. ഇതിനുമിൻപ് ബാഹുബലിയിലെ ഗാനത്തിനായിരുന്നു ഈ റെക്കോർഡ്.

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. ക്യാംപസ് പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന വീഡിയോ ഗാനം സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്.  പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാനം വൈറലായത്.

“സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍”

0

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏറേ ശ്രദ്ധേയനായ ആന്‍റെണി വര്‍ഗ്ഗീസ് നായകനാവുന്ന ചിത്രമാണ് “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍”. പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയേറ്റായ ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അശ്വതി മനോഹരന്‍ നായികയാവുന്നു.
വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി, രാജേഷ് ശര്‍മ്മ, ദിനേശ് പ്രഭാകര്‍, അനില്‍ നെടുമങ്ങാട്, അശോക് കുമാര്‍, ബിറ്റോ ഡേവീസ്, കിച്ചു, അനന്തു, പ്രശാന്ത്, ബിനോയ് ആന്‍റെണി, മുരുകന്‍ മാര്‍ട്ടിന്‍, എന്നിവരാണ് മറ്റു താരങ്ങള്‍.

ഉണ്ണികൃഷ്ണന്‍ ബി.അവതരിപ്പിക്കുന്ന ” സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” സൂര്യ സിനി മാസിന്‍റെ ബാനറില്‍ ബി.സി.ജോഷി നിര്‍മ്മിക്കുന്നു. ദിലീപ് കുര്യന്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ത്രില്ലര്‍ ആക്ഷന്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ നിര്‍വ്വഹിക്കുന്നു. ജാക്ക്സ് ബിജോയ് സംഗീതം പകരുന്നു.

സഹനിര്‍മ്മാണം-ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അരോമ മോഹന്‍, കല-ഗോകുല്‍ ദാസ്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍, സ്റ്റില്‍സ്-അര്‍ജ്ജുന്‍ കല്ലിങ്കല്‍, പരസ്യകല-ഒാള്‍ഡ് മങ്ക്സ്.

ഹാദിയയുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്ന് സുപ്രീം കോടതി

0

ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതിയുടെ നിർണായക വിധി. ഹാദിയയുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്.

അതേസമയം, ഷെഫിൻ ജഹാനെതിരായ എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കഴിഞ്ഞ നവംബര്‍ 27നാണു സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചത്. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്.

മികച്ച നടി പാർവതി നടൻ ഇന്ദ്രൻസ്

0

തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ  പ്രഖ്യാപിച്ചു. ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.  ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായും ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.

ഇത്തവണ 37 അ​വാ​ർ​ഡു​ക​ളി​ൽ 28 എ​ണ്ണ​വും കരസ്ഥമാക്കിയത് ന​വാ​ഗ​ത​രാണ്.

മികച്ച നടൻ  ഇന്ദ്രൻസ് (ആളൊരുക്കം )   മികച്ച നടി പാർവതി (ടേക്ക് ഓഫ് )   മികച്ച ചിത്രം ഒറ്റ മുറി വെളിച്ചം. ഏദൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജു (രഞ്ജൻ പ്രമോദ് ) മികച്ച സ്വഭാവനടൻ  അലൻസിയർ , മികച്ച സ്വഭാവനടി പൊളി വത്സൻ (ഈ.മ.യൗ)  മികച്ച സംവിധായകൻ ലിജോ ജോസ് പല്ലിശേരി (ഈ.മ.യൗ),  മികച്ച കഥ എം എ നിഷാദ് (കിണർ ). മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

ക്ലിന്‍റ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്,  മികച്ച സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ (ഭയാനകം), ഗായിക സിത്താര (വിമാനം ), ഗായകൻ ഷഹബാസ് അമൻ (മായനദി ), പശ്ചാത്തല സംഗീതം ഗോപീസുന്ദർ ,ക്യാമറ മനേഷ് മാധവൻ (ഏദൻ ).

 

 

സർക്കാരിനെ വിമർശിച്ച് ഇ.ശ്രീധരൻ

0

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട്  ലൈറ്റ് മെട്രോ പദ്ധതികളിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരേ വിമർശനവുമായി ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരൻ. ഡിഎംആർസി വലിയ ദുഃഖത്തോടെയാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്നും  സർക്കാരിന്‍റെ അനാസ്ഥയാണ് പിന്മാറാൻ കാരണം എന്നും കൊച്ചിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ  ശ്രീധരൻ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആർസിയുടെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. പ്രാഥമിക ജോലികൾ ഉടൻ തുടങ്ങാമെന്ന ഉറപ്പിലാണ് 15 മാസം മുൻപ് ഡിഎംആർസി ലൈറ്റ് മെട്രോയ്ക്കായി രണ്ടു ഓഫീസുകൾ കേരളത്തിൽ തുറന്നത്. മാസം 15 ലക്ഷത്തോളം മുടക്കിയാണ് ഓഫീസുകൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 15 മാസം കഴിഞ്ഞിട്ടും കരാർ ഒപ്പിടാൻ സർക്കാർ തയാറായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചോളം യോഗങ്ങളും ചേർന്നിരുന്നു. എന്നാൽ അന്തിമ കരാർ എന്ന നിലയിലേക്ക് സർക്കാർ എത്തിയില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. പിന്നെ, പിന്മാറുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പദ്ധതിയിൽ ഇനി ഡിഎംആർസി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കാൻ താത്പര്യമില്ല. ഇ.ശ്രീധരൻ എന്ന വ്യക്തിയുള്ളത് കൊണ്ടാണ് കേരളത്തിലെ ജോലികൾ ഡിഎംആർസി ഏറ്റെടുത്തതെന്നും,  മാർച്ച് പകുതിയോടെ ഡിഎംആർസിയുടെ കേരളത്തിലെ ഓഫീസുകൾ പൂട്ടുമെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി.