യുവാവിനെ മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ കേസെടുത്തു

കൊച്ചി: കു​ഞ്ചാ​ട്ടു​ക​ര മ​ര​ത്തും​കു​ടി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സംഭവത്തിൽ നാല് പോലീസുകാർക്കെതിരെ മർദ്ദനത്തിന് ഇരയാക്കൽ ഉൾപ്പെടെ മൂന്ന് വകുപ്പുകൾ ചുമത്തി കേസെടുത്തു.

ഉസ്മാന്‍റെ കവിളെല്ലിന് പൊട്ടലുണ്ടെന്നും അടിയന്തിര ശസ്ത്രക്രിയ വേണമെന്നുo പരിക്ക് ഗുരുതരമാണെന്നും ഡോക്ടർ അറിയിച്ചു. ഉസ്മാനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ഉ​സ്മാ​ൻ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് എ​ട​ത്ത​ല ഗ​വ. സ്കൂ​ൾ ഗേ​റ്റി​നു മു​ന്നി​ൽ പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ ഇടിച്ചെന്നാരോപിച്ചാണ് പോലീസുകാർ ഉ​സ്മാ​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചത്. സ്റ്റേഷനിൽ കൊണ്ടുവരുന്ന വഴിയും സ്റ്റേഷനിൽ വച്ചും ഉസ്മാനെ  മ​ർ​ദി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചിരുന്നു.

admin:
Related Post