HomeEvents"നീരാളി" ഓഡിയോ റിലീസ് ചെയ്തു, ചിത്രങ്ങൾ കാണാം

“നീരാളി” ഓഡിയോ റിലീസ് ചെയ്തു, ചിത്രങ്ങൾ കാണാം

മോഹൻലാൽ നായകനാകുന്ന മലയാളചിത്രം “നീരാളി”യുടെ ഓഡിയോ റീലീസ് കൊച്ചിയിൽ നടന്നു. നദിയ മൊയ്തു, സൂരജ് വെഞ്ഞാറന്മൂട്, പാർവതി നായർ എന്നിവരും സിനിമയിലെ മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നായ അ​ജോ​യ് വ​ർ​മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് നദിയ മൊയ്തു ആണ്.

മൂ​ണ്‍ ഷോ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി ​കു​രു​വി​ള​യാ​ണ് നീരാളിയുടെ നിര്‍മാതാവ്.സ​ന്തോ​ഷ് തു​ണ്ടി​യി​ലാ​ണ് ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ. നീരാളി ജൂൺ 15ന് തീയേറ്ററുകളിൽ എത്തും.

 

RELATED ARTICLES
- Advertisment -

Most Popular