Home Blog Page 572

നിര്‍മ്മാതാവായി ധര്‍മ്മജന്‍

0

പ്രശസ്ത നടനും ടീവി അവതാരകനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി നിര്‍മ്മാതാവാകുന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് നായകൻ. 

ആദിത്യ ക്രിയേഷന്‍സ് എന്ന ബാനറില്‍ ധര്‍മ്മജനും സുഹൃത്തുക്കളും ചേര്‍ന്നാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. മാർച്ച് 23ന് പാലക്കാട് വെച്ച് ചിത്രത്തിന്റെ പൂജ നടക്കും.

കഥകളുമായി എത്തുന്ന പുതുമുഖങ്ങൾക്ക് നായക നടന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നില്ല എന്ന കാരണത്താല്‍ പല സിനിമകളും നടക്കാതെ പോകുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ ധര്‍മജന്റെ പരിചയക്കാരും സുഹൃത്തുക്കളുമായ ചിലരുടെ കഥ ധര്‍മജന്‍ കേള്‍ക്കുകയും അത് നായക നടന്മാരില്‍ എത്തിക്കുകയും കഥ ഇഷ്ടമായപ്പോള്‍ പ്രൊഡ്യൂസര്‍ ഉള്‍പ്പടെയുള്ള സന്നാഹങ്ങള്‍ ധര്‍മജന്‍ അവരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. ഈ അനുഭവങ്ങളിൽ നിന്നാണ് സ്വന്തമായി സിനിമ നിര്‍മിച്ചാലൊ എന്ന ആശയത്തില്‍ ധര്‍മ്മജന്‍ എത്തുന്നത്. 

വിദ്യാര്‍ഥി പ്രതിഷേധം : കൊല്ലം അമൃത എന്‍ജിനീയറിങ് കോളജ് അടച്ചു

0

വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളി അമൃത എന്‍ജിനീയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച് വിദ്യാർത്ഥികൾ  കാൻറീൻ അടിച്ച് തകർക്കുകയും  ചിലരെ മർദിക്കുകയും ചെയ്തിരുന്നു . ഇതിനെ തുടർന്ന്  ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്നും മാനേജ്മെന്‍റ് ആവശ്യപെട്ടിരിക്കുകയാണ് .

പഠിക്കാം, പഠിച്ചതെല്ലാം ഓര്‍മിക്കാം

0

ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പരാതി പറയുന്നവരുണ്ട്. പരീക്ഷ അടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ മറവി . ആശയങ്ങള്‍ ഗ്രഹിച്ച് മനസ്സില്‍ അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്‍ത്ഥപൂര്‍ണ്ണമായി മനസ്സിലുറപ്പിക്കാന്‍ ശ്രമിക്കണം. നന്നായി ഓര്‍മ്മിക്കുവാന്‍ പ്രാസമോ മറ്റോ സ്വീകരിക്കുന്നതും നല്ലതാണ്.  ഉദാഹരണത്തിന് vibgyor എന്ന സൂത്രംകൊണ്ട് സൂര്യപ്രകാശത്തിലെ ഏഴു നിറങ്ങളെ അവയുടെ തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ ഓര്‍മ്മവയ്ക്കാന്‍ നമുക്ക് കഴിയുന്നു. ഇത്തരം സൂത്രങ്ങള്‍ നമുക്ക് തന്നെ ഉണ്ടാക്കാം. അല്‍പ്പം പ്രാസവും താളവുമൊക്കെ ഉണ്ടെങ്കില്‍ ഓര്‍മ്മിക്കാന്‍ എളുപ്പമാകും.

  1. അതീവ ഏകാഗ്രതയോടുകൂടി പഠിക്കുക
  2. പഠിച്ചതു യുക്തിപൂര്‍വ്വം മനസ്സില്‍ പതിപ്പിക്കുക
  3. മൊത്തം പാഠഭാഗം ഓടിച്ചു നോക്കിയിട്ട് ചെറുഘടകങ്ങളിലേക്ക് നീങ്ങുക. ആദ്യം പാഠപുസ്തകം മുഴുവന്‍ മറിച്ചു നോക്കുക. പിന്നീട് അദ്ധ്യായങ്ങള്‍, തുടര്‍ന്ന് ആദ്യത്തെ അദ്ധ്യായം,  എന്നിട്ട് അതിന്റെ തുടക്കം എന്ന മട്ടില്‍ വായിക്കുക. നാം എങ്ങോട്ട് പോകുന്നു എന്ന് അറിഞ്ഞു പഠിക്കുമ്പോള്‍ യുക്തിപൂര്‍വ്വം കാര്യങ്ങള്‍ മനസ്സില്‍ അടുക്കാന്‍ കഴിയും.
  4. മുന്നറിവുമായി പുതിയ അറിവ് ബന്ധിപ്പിക്കുക.
  5. ഏറെ വിഷമമാണ് പാഠമെന്ന് തോന്നിയാല്‍ അത് പഠിപ്പിച്ച് നോക്കുക. നിങ്ങളുടെ മുന്നില്‍ കുട്ടികള്‍ ഇരിക്കുന്നുവെന്ന് സങ്കല്‍പ്പിച്ച് അവരെ പഠിപ്പിക്കാന്‍ ശ്രമിക്കുക.
  6. ആവര്‍ത്തിച്ച് വായിക്കുക.

എഴുതിപ്പഠിക്കാം : 

തലച്ചോറിന്റെയും കൈകളുടെയും കാഴ്ചയുടെയും ഒക്കെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നടക്കുന്നത് എഴുതുമ്പോഴാണ്. തലച്ചോറിനെ കൂടുതല്‍ ആഴത്തില്‍ മുഴുകാന്‍ ഇത് സഹായിക്കും. പറയുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും എഴുതിപ്പഠിക്കുമ്പോള്‍ തിരിച്ചറിയാം. മനസ്സില്‍ ഉറയ്ക്കാനും ദീര്‍ഘകാലം മറക്കാതിരിക്കാനും എഴുതിപ്പഠിക്കല്‍ ഗുണംചെയ്യും.

ഉറക്കം ഒരു ഔഷധം :
പഠനത്തിന് ഊര്‍ജംപകരുന്ന, മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്ന ഔഷധമാണ് ഉറക്കം. കുട്ടികള്‍ ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങണം.  കുട്ടികള്‍ ഉറക്കത്തിന് ചിട്ടപാലിക്കുന്നത് ഗുണംചെയ്യും. രാവിലെ 5-6ന് എഴുന്നേല്‍ക്കത്തക്കവിധം രാത്രി ഉറങ്ങാന്‍കിടക്കണം. പഠനത്തിന് ഇത് വളരെ പ്രയോജനംചെയ്യും.

പഠനം മെച്ചപ്പെടുത്താന്‍ നല്ല ഭക്ഷണം :
പഠനവുമായി ഏറ്റവും ബന്ധപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. ദീര്‍ഘനേരത്തെ ഉറക്കത്തിനുശേഷം കഴിക്കുന്ന ഈ ഭക്ഷണമാണ് കുട്ടികളെ സ്കൂളിലെ പ്രശ്നങ്ങള്‍ നേരിടാനും പഠിക്കാനും ശ്രദ്ധിക്കാനും ഓര്‍മിക്കാനും സഹായിക്കുന്നത്. ധാന്യങ്ങളും പയറും പഴങ്ങളും ഉള്‍പ്പെട്ടതാവണം പ്രഭാതഭക്ഷണം. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, എള്ള്, കപ്പലണ്ടി, നാടന്‍കോഴിയിറച്ചി, ആട്ടിറച്ചി, പാല്‍വിഭവങ്ങള്‍ ഇവയൊക്കെ ഉള്‍പ്പെട്ട ഭക്ഷണം ക്ഷീണത്തെ അകറ്റി പഠനം മികവുറ്റതാക്കും.

കോന്നി ഇക്കോ ടൂറിസം

0

പത്തനംതിട്ടയിലെ കോന്നിയിലേക്കു കണ്ണിനും കരളിനും ഹൃദ്യമായ കാഴ്ച്ചകൾ ആസ്വാദിച്ച് ഒരു യാത്ര പോകാം. കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കോന്നി ആന കൂട്ടില്‍ ആനസവാരി, കോന്നി-അടവി-ഗവി ടൂര്‍ പാക്കേജ്, 61 കിലോമീറ്റര്‍ തുറന്ന ജീപ്പില്‍ എട്ട് മണിക്കൂര്‍ വനയാത്ര തുടങ്ങിയവ ആസ്വദിക്കാം. നല്ല തണുത്ത പുഴവെള്ളത്തില്‍ സ്പര്‍ശിച്ച് കുട്ടസവാരി നടത്താം.

കോന്നിയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരമാണ് അടവിയിലേക്കുള്ളത്. കോന്നി-പയ്യനാമണ്‍-തേക്കുംതോട് ട്ടിയിലാണ് അടവി. കോന്നി ഇക്കോ ടൂറിസം.

Contact Address:
The Secretary
District Tourism Promotion Council (DTPC)
Tourist Facilitation Centre
(Near Panchayathu Stadium),
Kozhenchery
PIN-689641
Phone (Office) : +91468-2311343

Mobile : +91 944 775 6113

Email: [email protected]

Dept. of Tourism,
Tourism Information Centre,
Collectorate, Pathanamthitta
 Phone : +91468-2326409
 Mobile : +91 702525221
 Email : [email protected]

 

കുമ്പളങ്ങ ഓലൻ

0

ചേരുവകൾ 

വൻപയർ                         :  ഒരു കപ്പ്

കുമ്പളങ്ങ                          :  ഒന്നിന്റെ പകുതി

പച്ചമുളക്                         :  6 എണ്ണം രണ്ടായി പിളർന്നത്

തേങ്ങയുടെ രണ്ടാം പാൽ   :  അരക്കപ്പ്

തേങ്ങയുടെ ഒന്നാം പാൽ    : പാകത്തിന്

വെളിച്ചെണ്ണ                       :  ഒരു വലിയ സ്പൂൺ

കറിവേപ്പില                      :  ഒരു തണ്ട്

തയ്യാറാക്കുന്ന വിധം 

വൻപയർ ഉപ്പിട്ട് വേവിച്ചു വെയ്ക്കുക. കുമ്പളങ്ങ കനംകുറഞ്ഞ ചതുരക്കഷ്ണങ്ങളാക്കി പച്ചമുളകും തേങ്ങയുടെ രണ്ടാം പാലും ചേർത്ത് വേവിക്കുക. ഇതിൽ വൻപയർ ചേർത്ത് യോജിപ്പിച്ച ശേഷം ഒന്നാം പാലും ചേർത്ത് ചൂടാക്കി കുറുകിയ പരുവത്തിൽ വാങ്ങുക. വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വിളമ്പാം.

തെന്മല ഇക്കോ ടൂറിസം

0

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണ് തെന്മല. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മല.

ലെഷർ സോൺ, കൾച്ചറൽ സോൺ, അഡ്വഞ്ചർ സോൺ‌ ഇങ്ങനെ മേഖലകളായി തിരിച്ചാണു പ്രവർത്തനം. ശലഭ ഉദ്യാനം, നക്ഷത്രവനം, മാൻ പുനരധിവാസ കേന്ദ്രം, ലെഷർ സോൺ, ശിൽപോദ്യാനം, പരപ്പാർ അണക്കെട്ട്, ബോട്ടിങ്ങ്, സംഗീത ജലധാര എന്നിവയാണ് പ്രധാന കാഴ്ചകൾ.

സാഹസികത ഇഷ്ടപ്പെടുന്നവർക്ക്  ഇലവേറ്റഡ് വാക്ക്‌വേ ( കാനനസൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ പറ്റിയ ഒരു വഴിയാണ് . വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത്. ഡെക് പ്ലാസയിൽ തുടങ്ങുന്ന യാത്ര പഴയ തിരുവനന്തപുരം – ചെങ്കോട്ട റോഡ് വരെ നീളുന്നു.)
മൗണ്ടൻ ബൈക്കിങ്ങ്, മലകയറ്റം, റിവർ ക്രോസിങ്ങ്, നേച്ചർ ട്രയിൻസ്, താമരക്കുളം, അമ്പെയ്ത്ത്, റോപ്പിങ്ങ്, തൂക്കുപാലം, നെറ്റ് വാക്കിങ്ങ് തുടങ്ങിയവ ഉണ്ട്.

കേരളത്തിന് ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് തെന്‍മല. മൂന്നുദിവസംവരെ നീളുന്ന ട്രക്കിങ്ങിനുള്ള ഗൈഡുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ചെന്തുരുണി വന്യജീവിസങ്കേതത്തിലൂടെയുള്ള ട്രക്കിങ് ട്രെയിലില്‍ പക്ഷിനിരീക്ഷണത്തിനുള്ള സൗകര്യവുമുണ്ട്. ഒട്ടേറെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷികളെ ഇവിടെ കാണാം.

ഇക്കോ പ്രൊജക്ടിന്റെ ഭാഗമായി തെന്‍മല നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സോഫ്റ്റ് ട്രക്കിങ്ങിലും താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. പലദൈര്‍ഘ്യങ്ങളിലും വഴികളുമുള്ള ഒരുപാട് ട്രക്കിങുകള്‍ക്ക് തെന്‍മലയില്‍ സൗസര്യമുണ്ട്. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ട്രക്കിങ് 4 കിലോമീറ്ററാണ്. മിരിസ്റ്റിക്ക സ്വാപ് ഫോറസ്റ്റിനുള്ളിലേയ്ക്കാണ് ഈ ട്രക്കിങ്. ദൈര്‍ഘ്യം കുറവാണെങ്കിലും ഈ ട്രക്കിങ് മനോഹരമായ അനുഭവമാണ്.

ബൈക്കിങ്ങിനായും ഇവിടെ സൗകര്യമുണ്ട്. മിരിസ്റ്റിക്ക സ്വാപ്പ് ഫോറസ്റ്റിലേയ്ക്ക് ബൈക്കിങ് സൗകര്യവുമുണ്ട്. ബൈക്കിങ്ങിനിടയിലും പക്ഷിനീരീക്ഷണത്തിനുള്ള സൗകര്യമുണ്ട്.

തെന്മലയിലെത്താൻ 

തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരമാണ്. അടുത്തുള്ള  റെയിൽവേ സ്റ്റേഷൻ കൊല്ലം

Address: Thenmala, Kollam, Kerala 691308

Phone: 0475 234 4800

ശെന്തുരുണി കാടുകളിൽ യാത്രക്കായി ബന്ധപ്പെടേണ്ടുന്ന നമ്പർ :  0475 234 4600, .9495344800, 9496344800 , 0475 2344800

Address: Shendurney Wild life division, Thenmala, 691308

ദിലീപ് ഫാൻസിന്റെ പേരി വ്യാജ വാട്ട്സാപ്പ് സന്ദേശങ്ങൾ

0

ഇറങ്ങാന്‍ പോകുന്ന പുതിയ സിനിമകൾ സമൂഹമാധ്യമങ്ങളിൽ മോശം പ്രചാരങ്ങൾ നടത്തി തകർക്കാൻ ശ്രമം. ദിലീപ് ഫാൻസിന്റെ പേരിലുള്ള വാട്ട്സാപ്പ് സ്ക്രീൻഷോട്ടുകൾ ആണ് പ്രചരിപ്പിക്കുന്നത് .എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകർക്കാനുള്ള മറ്റൊരു ശ്രമം മാത്രമാണ് ഇതെന്നും ദിലീപ് ഓൺലൈന് വ്യക്തമാക്കി .

ദിലീപ് ഓൺലൈന്റെ വാർത്താ കുറിപ്പ് വായിക്കാം

ദിലീപ്‌ എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ധേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണു. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ ബുക്കിലും വാട്ട്സാപ്പ്‌ ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായ്‌ പ്രചരിക്കുന്ന ഇതൊടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിൽ ആക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ധേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത്‌ പടച്ചുവിട്ട എല്ലാ നല്ല അവ്ന്മാരോടും പറയട്ടെ
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട്‌ ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട്‌ ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുവരും.

NB – ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത്‌ പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു

വഴുതന(കത്തിരി) കൃഷി

0

സ്റ്റാര്‍ച്ചിന്റെയും കൊഴുപ്പിന്റെയും വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും കലവറയാണ് വഴുതന(കത്തിരി). രണ്ടു വര്‍ഷം വരെ വിളവെടുക്കാം എന്നതാണ് ഈ കൃഷിയുടെ മേന്മ. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍ .

കൃഷിരീതി 
മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. പാകി കഴഞ്ഞാൽ രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ വന്നാൽ ഇളക്കിമാറ്റി നടാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതമായി ഉപയോഗിക്കാം. അടിവളമായി കാലിവളത്തിനു പകരം കോഴിക്കാഷ്ഠമോ പൊടിച്ച ആട്ടിന്‍കാഷ്ഠമോ ചേര്‍ത്തുകൊടുക്കുകയും ആവാം. ചെടികള്‍ നട്ടുകഴിഞ്ഞതിന് ശേഷം പത്ത് ദിവസങ്ങളുടെ ഇടവേളകളില്‍ ജൈവ വളങ്ങള്‍ ചേര്‍ത്തു
കൊടുക്കാം.

രോഗ/കീട നിയന്ത്രണം
ബാക്ടിരിയൽ വാട്ട രോഗം,കായ്തുരപ്പൻ രോഗം എന്നിവയാണ് വഴുതനയെ ബാധിക്കുന്ന രോഗങ്ങൾ. തൈകള്‍ പറിച്ചുനടുമ്പോള്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കുക. കേടുവന്ന ഭാഗങ്ങള്‍ വെട്ടി നശിപ്പിക്കുക. കീടങ്ങളുടെ ആക്രമണം കണ്ട് തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് തളിക്കുക എന്നിവയാണ് നിയന്ത്രണ മാര്‍ഗങ്ങള്‍. രോഗവാഹകരായ പ്രാണികളെ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം തളിച്ച് നശിപ്പിക്കുകയാണ് പരിഹാരം. മീലിമുട്ട, മുഞ്ഞ തുടങ്ങിയ നീരൂറ്റും കീടങ്ങളാണ് വഴുതനയെ ബാധിക്കുന്നത്. മീലിമുട്ട ചെടിയുടെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നതാണ്. കാണപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ഇവയധികം കാണപ്പെടുന്ന ഇലകള്‍ പറിച്ച് നശിപ്പിക്കുക, വേപ്പെണ്ണ, വെളുത്തുള്ളി കാന്താരി മുളക് അരച്ചത് എന്നിങ്ങനെയുള്ള നാടന്‍ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ തടയാം

പുതിയ XUV500മായി മഹീന്ദ്ര – ചിത്രങ്ങൾ പുറത്തായി

0

പുതുമകളുമായി  മഹീന്ദ്രയുടെ എസ്‌യുവി XUV500 . XUV500 പുതിയ മോഡൽ  ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.  പുതുക്കിയ മുന്‍ ബമ്പറും ഹെഡ്‌ലാമ്പും ഗില്ലുകളും ഉള്‍പ്പെടെ വലിയ മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്.പുതിയ ടെയില്‍ഗേറ്റും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ അലോയ് വീല്‍ ഡിസൈനും പരിഷ്‌കരിച്ച ബോഡി ക്ലാഡിംഗും വാഹനത്തിനുണ്ടാകും. 170 bhp  2.2 ലിറ്റര്‍ ഡീസല്‍ എൻജിനാണ് കരുത്തേകുക.വിലയില്‍ മാറ്റമുണ്ടാവില്ലനാണ് റിപ്പോർട്ടുകൾ .

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ

0
കോയമ്പത്തൂർ : മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവലിന്റേയും  മലയാളി സൂഹത് സംഘം മാസിന്റേയും സംയുക്താ ഭിമുഖ്യത്തിൽ  കോയമ്പത്തൂരിൽ   ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.
ക്യാംപസ് ഷോർട്ട് ഫിലിം, പൊതു വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.. വിജയികൾക്ക് ഗോൾഡൺ ഡോവ് പുരസ്കാരവും കാഷ് അവാർഡുകളും സമ്മാനിക്കും. ഫെസ്റ്റിവെലിന് മുന്നോടിയായി കോളേജ് വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം സംബന്ധമായ വർക്ക്ഷോപ്പുകൾ ,സെമിനാറുകൾ, പ്രവാസി, വനിതാ ഷോർട്ട് ഫിലിം മേളകൾ, കുർദിഷ് ചിത്രങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിക്കും.
മാസ് പ്രസിഡണ്ട് അഡ്വ.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫെസ്റ്റിവൽ സ്വാഗതസംഘം രൂപീകരണ യോഗം കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവൽ ഡയറക്ടറും സിനിമാതാരവുമായ രവീന്ദർ ഉദ്ഘാടനം ചെയ്തു.കോയമ്പത്തൂർ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ (സിഫ്) ഡയറക്ടറായി രവീന്ദറിനേയും ജനറൽ കൺവീനർ ആയി ജോട്ടി കുരിയനേയും തെരഞ്ഞെടുത്തു.
ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം രവീന്ദർ മാസ് പ്രസിഡണ്ട് അഡ്വ പ്രദീപ് കുമാറിന് നൽകി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ വി.സുബാഷ്., എൻ.മോഹൻകുമാർ ജോയിന്റ് സെക്രട്ടറി മായാ തുളസീധരൻ ,ലേഡീസ് വിംങ്ങ് പ്രസിഡണ്ട് അനിതാ സുബാഷ് എന്നിവർ പ്രസംഗിച്ചു.ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോട്ടി കുരിയൻ സ്വാഗതവും മാസ് സെക്രട്ടറി സി.കെ.അജയകുമാർ നന്ദിയും പറഞ്ഞു.
വിവിധ കോളേജുകളിൽ നിന്ന് വിഷൽ കമ്മ്യൂണിക്കേഷൻ  വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

നടി ശ്രീയ ശരൺന്റെ വിവാഹ ചിത്രങ്ങൾ പുറത്തതായി

0

നടി ശ്രിയ ശരണും റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷീവും വിവാഹിതരായി. മുംബൈ  അന്ധേരിയിലെ  വസതിയിൽ  വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. നടൻ മനോജ് ബാജ്പെയും ഭാര്യ ശബാനയും വിവാഹത്തിനുണ്ടായിരുന്നു.

2015ൽ അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലായിരുന്നു ശ്രീയ അവസാനമായി അഭിനയിച്ചത്.

ശ്രിയ ശരണന്റെ വിവാഹ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ അ​ന്ത​രിച്ചു ​

0

ചെ​ന്നൈ: അണ്ണാഡിഎംകെ വിമത നേതാവ് ശശികലയുടെ ഭർത്താവ് എം.നടരാജൻ (74) അന്തരിച്ചു. പുലർച്ചെ ചെന്നൈ സ്വകാര്യ ആശുപത്രി ഗ്ലെ​നീ​ഗി​ൾ​സ് ഗ്ലോ​ബലിലാ​യി​രു​ന്നു അ​ന്ത്യം.

മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ മ​ര​ണ ശേ​ഷ​മാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​ത്ത ന​ട​രാ​ജ​ന്‍ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.  ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ത​ട​വി​ൽ ക​ഴി​യു​ന്ന വി.​കെ.​ശ​ശി​ക​ല​യ്ക്കു പ​രോ​ൾ അ​നു​വ​ദി​ച്ചു.