Home Blog Page 573

വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളുമായി ജഡായു പാറ

0

സീതാപഹരണ വേളയിൽ രാവണൻ ചിറകരിഞ്ഞു വീഴ്ത്തിയ പക്ഷി ശ്രേഷ്ഠനാണ്  ജഡായു. ജഡായു ചിറകറ്റുവീണ പാറയാണ് ജഡായു പാറ. ഈ പാറയിലാണ് ജഡായു പാർക്ക്.  ജഡായുപാർക്കിൽ  ലോകത്തിലെ ഏറ്റവും വലിയ ജഡായു പ്രതിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകൾ കാണാം . മലനാടിന്റെ ഏറ്റവും വലിയ ടൂറിസം പദ്ധതി (ജഡായു എര്‍ത്ത് സെന്റര്‍) ആണിത്.

സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിലാണ്  ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായേക്കാവുന്ന ജടായു പക്ഷിശില്‍പം ഉള്ളത്. സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി.

ജടായു പാറയിലെ റോക്ക് ക്ലൈംബിങ് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുക. സംവിധായകന്‍ രാജീവ് അഞ്ചലിനെ  ഇവിടെ ഒരു ശില്‍പം പണിയാന്‍ സര്‍ക്കാര്‍  നിയോഗിക്കുകയായിരുന്നു. ഇതിനിടെ ശില്‍പം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൂടിയൊരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പദ്ധതി ബി.ഒ.ടി. വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ രാജീവ് അഞ്ചലിനെത്തന്നെ ഏല്‍പ്പിച്ചു. അങ്ങനെയാണ് 65 ഏക്കര്‍ പാറക്കെട്ട് കേരളത്തിന്റെ മുഖമുദ്രയായ പദ്ധതിക്ക് തുടക്കമായത്.

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ലക്ഷ്യം. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരമുള്ള പാറക്കെട്ടില്‍ എങ്ങനെ ജലമെത്തിക്കുമെന്നതായിരുന്നു വലിയ വെല്ലുവിളി. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിര്‍മിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ആ വെള്ളം വര്‍ഷം മുഴുവനും ലഭിക്കുകയും ചെയ്യും. അതോടെ പുതിയൊരു ആവാസവ്യവസ്ഥതന്നെ ജടായുപ്പാറയില്‍ രൂപപ്പെട്ടു.

ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളില്‍ പച്ചപ്പ് നിറഞ്ഞുവളര്‍ന്നു. ഔഷധസസ്യങ്ങളുടെ കൂട്ടം തന്നെ ഇവിടെ വെച്ചുപിടിപ്പിച്ചു. ചെറുജീവജാലങ്ങള്‍ക്ക് ആരുടെയും കണ്ണേല്‍ക്കാത്ത ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. അങ്ങനെ മികച്ച ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതി രൂപപ്പെട്ടു.

പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ചാണ് ശില്പത്തിനടുത്ത് സഞ്ചാരികളെ എത്തിക്കുക.

കൊട്ടാരക്കര നിന്നും ഏതാണ്ട്  20 കിലോമീറ്റര്‍ എം. സി. റോഡിലൂടെ തിരുവനന്തപുരം  ഭാഗത്തേക്ക് സഞ്ചരിച്ചാല്‍ ചടയമംഗലത്ത് എത്താം.

Jatayu Adventure Center

Jatayu Junction, Chadayamangalam, Kollam District, Kerala, India,
Pin- 691534

Call: +91 474 2477077, +91 9072588713

Email: [email protected]

കീഴാറ്റൂർ സമരത്തെ അധിക്ഷേപിച്ച് മന്ത്രി ജി.​സു​ധാ​ക​ര​ൻ

0

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി സ​മ​രത്തിനെതിരെ മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ. കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തു​ന്നത്  ‘വ​യ​ൽ​​കി​ളി​ക​ള​ല്ല, ക​ഴു​ക​ൻ​മാ​ർ’ ആ​ണെ​ന്നും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും പാ​ട​ത്തു​പോ​കാ​ത്ത​വ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.  മാ​രീ​ച​വേ​ഷം അണിഞ്ഞുവരുന്ന വികസന വിരുദ്ധരെ കണ്ടു മോഹിക്കണ്ട എന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

വികസനത്തിന് തടസം നിൽക്കുന്നവർ നാട്ടിലുണ്ടെന്നുo, സിപിഎംകാർ എതിർക്കുന്നതുകൊണ്ടു വികസനം നിർത്തിവെയ്ക്കാനോ എന്നും  മുഖ്യമന്ത്രി പ്രതികരിച്ചു.

ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് നി​ർ​മി​ക്കു​ന്ന​തി​നായി  വ​യ​ൽ നി​ക​ത്തുന്ന​തി​നേതിരേ​യാ​ണ് ക​ണ്ണൂ​ർ കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ചെ​യ്യു​ന്ന​ത്. വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലി​നു ന​ടു​വി​ൽ കൂ​ടാ​രം നി​ർ​മി​ച്ചു രാ​പ്പ​ക​ൽ കാ​വ​ൽ കി​ട​ക്കു​ന്ന​താ​യി​രു​ന്നു സ​മ​ര​രീ​തി. ക​ഴി​ഞ്ഞ ദി​വ​സം സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി​യ​തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​പ​ന്ത​ൽ തീ​യീ​ട്ടു ന​ശി​പ്പി​ച്ചി​രു​ന്നു.

പി എസ് സി ആവർത്തിക്കുന്ന 10 ചോദ്യങ്ങൾ

0

1 .  മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ?

വൈകുണ്o  സ്വാമികൾ

2 . ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?

പമ്പ

3. 1896 ലെ ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആര് ?
ഡോ. പൽപ്പു

4 SNDP യുടെ ആദ്യ സെക്രട്ടറി ?
കുമാരനാശാൻ

5. പുലയരാജ എന്നറിയപ്പെട്ടത് ആരെ ?
അയ്യങ്കാളി

6. ആത്മ വിദ്യാ സംഘം  എന്ന സംഘടന സ്ഥാപിച്ചത് ?

വാഗ്ഭടാനന്ദൻ

7. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ ?
വക്കം അബ്ദുൽ ഖാദർ മൗലവി

8. ഭാരത കേസരി എന്നറിയപ്പെടുന്നത് ആര്?
മന്നത്ത് പത്മനാഭൻ

9. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റൻ ?
എ. കെ. ഗോപാലൻ

10 . കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത് ആര്?

പണ്ഡിറ്റ് കറുപ്പൻ

ഉള്ളി ഉപ്പിലിട്ടത്

0

1 . ചുവന്നുള്ളി ചെറുതായി ആവി കയറ്റിയത്  –  അര കപ്പ്

2. മുളകുപൊടി    –   ഒരു ടീസ്പൂൺ

3. കാന്താരി മുളക്  – 10

4 . ഉപ്പ്  – ആവശ്യത്തിന്

5 . നാരങ്ങാനീര്  – 15 മില്ലി

6 . തിളപ്പിച്ചാറ്റിയ വെള്ളം   –  ആവശ്യത്തിന് (ചുവന്നുള്ളി മുങ്ങിക്കിടക്കണം )

പാചകരീതി

എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കുക.

ഗരുഡൻ തൂക്കം വഴിപാടായി നടത്തുന്ന ഭദ്രകാളി ക്ഷേത്രം : ഏഴംകുളം ദേവി ക്ഷേത്ര വിശേഷങ്ങൾ

0

ശക്തി ദേവിയുടെ അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഏഴംകുളം ദേവി ക്ഷേത്രം പത്തനംതിട്ട ജില്ലയിലെ അടൂരിന് അടുത്തു ഏഴകുളം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. എല്ലാ വർഷവും കുംഭ ഭരണി മഹോത്സവത്തോട് അനുബന്ധിച്ചു പ്രസിദ്ധമായ ഗരുഡൻ തൂക്കവും, കെട്ടു കാഴ്ചയും നടത്തപ്പെടുന്നു. ഈ സ്ഥലത്തെ പ്രകൃതി രമണീയതയും ശാന്തതയും ക്ഷേത്രം സന്ദർശിക്കുന്ന ഏതൊരു ഭക്തന്റെയും മാനസിക സമാധാനവും സന്തോഷവും ലഭിക്കുവാൻ കാരണമാകുന്നു.

ക്ഷേത്ര ഐതിഹ്യം

എട്ട് നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കപ്പെടുന്ന ഏഴംകുളം ദേവി ക്ഷേത്രത്തെ കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു അധിവാസ കേന്ദ്രമായി സ്ഥാനപെടുത്തുന്ന ഐതിഹ്യം തലമുറകളിലൂടെ കൈമാറുന്നു. പറക്കോട് അവറുവേലിൽ കുഴിവേലിൽ കുടുംബത്തിലെ ഒരു സ്ത്രി ഭർതൃ സമേതയായി കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയി. ക്ഷേത്രനടയിൽ തൊഴുതു മടങ്ങുമ്പോൾ ഭർത്താവിനെ കാണാനില്ല. അശരണയായ സ്ത്രി മനംനൊന്ത് പ്രാർഥിച്ചു. അപ്പോൾ തേജസ്വനിയായ ഒരു വ്യദ്ധ അടുത്തു ചെന്ന് സ്വാന്തനപെടുത്തി. മാത്രമല്ല മടക്കയാത്രയിൽ വൃദ്ധ തുണയായി ഒപ്പം പോരുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ അവർ ഏഴംകുളത്ത് വഴിയോരത്തെ പാടത്തിന്റെ കരയ്ക്ക് തെല്ലുനേരം വിശ്രമിച്ചതിനു ശേഷം പടിഞ്ഞാരെകരയിലെ കുടംബവീട്ടിലേക്ക് പോയി . കുടുംബത്തിന്റെ പടിപ്പുര കടന്നതോടെ വൃദ്ധയെ കാണാതായി. നാടായ നാടൊക്കെ തിരഞ്ഞിട്ടും വൃദ്ധയെ കണ്ടെത്താനായില്ല. ആ വൃദ്ധ സാക്ഷാൽ കൊടുംങ്ങല്ലൂർ ഭഗവതി ആണെന്നു പിന്നീട് ദേവപ്രശ്നത്തിൽ തെളിഞ്ഞു വ്യദ്ധയും സത്രിയും ഇളവറ്റ സ്ഥലത്ത് അവറുവേലിൽ കുഴിവേലിൽ കുടുബക്കാർ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ കുടിയിരുത്തി.

മകര ഭരണി മഹോത്സവം

മകരഭരണി നാളിൽ പതിവുപൂജകൾക്ക് പുറമേ ദീപാരധനയ്ക്ക് ശേഷം ഊരാണ്മ പറയെടുപ്പും, തുടർന്ന് കൈനീട്ടപറ സ്വീകരിച്ചു കൊണ്ട് ഏഴംകുളത്തമ്മയുടെ തന്നാണ്ടത്തെ പറയ്ക്കെഴുന്നെള്ളത്ത് മഹോത്സവത്തിന് ആരംഭം കുറിക്കുന്നു. മകരഭരണിയോടനുബന്ധിച്ചുള്ള കളമെഴുത്തും പാട്ടും ,തുടർന്ന് മഹാദേവിയുടെ അതീവ പ്രാധാന്യമേറിയ വിളക്കിനെഴുന്നെള്ളിപ്പും നടത്തപ്പെടുന്നു. വഴിപാട് തൂക്കത്തിനുള്ള കന്നി തൂക്കക്കാരുടെ വ്യതാരംഭവും, തൂക്കുപ്പയറ്റു പഠനവും ഇതോടൊപ്പം ആരംഭിക്കുന്നു.

കുഭബ്ഭരണി മഹോത്സവം

ഏഴംകുളത്തമ്മയുടെ തിരുനാളായ കുഭബ്ഭരണി മഹോത്സവം അശ്വതി, ഭരണി, കാർത്തിക നാളുകളായി നടത്തപെടുന്നു. രേവതി നാളിൽ രാവിലെ തൂക്കക്കാർ മണ്ണടി ക്ഷേത്രത്തിൽ പോയി വന്ന് ഏഴംകുളത്തമ്മയുടെ തിരുമുന്നിലെത്തി തൂക്കപയറ്റുകൾ നടത്തി തന്നാണ്ടത്തെ തൂക്കപയറ്റിന് സമാപനം കുറിയ്ക്കുന്നു. അശ്വതി നാളിൽ രാവിലെ മലക്കുട എഴുന്നള്ളത്തും രാത്രിയിൽ കാവിലടിയന്തിരവും നടത്തപ്പെടുന്നു.
മഹാദേവിയുടെ തിരുനാളായ ഭരണി നാളിൽ രാവിലെ തിരുവത്സവ ദിവസത്തെ ഏറ്റവും പ്രധാന പൂജയായ നവകംപൂജ, വൈകിട്ട് കരപറഞ്ഞ് കളപ്പൊടി വാങ്ങി കെട്ടുകാഴ്‌ച്ച കാണുന്നതിന് വേണ്ടിയുള്ള തിരു എഴുന്നള്ളത്ത്, തുടർന്ന് കളം എഴുത്തും പാട്ടും നടത്തുന്നു. കാർത്തിക നാളിൽ വെളുപ്പിന് 3 മണി മുതൽ എഴുന്നള്ളത്ത്, ആലവിളക്കിൽ ഗരുഡൻ തൂക്കം, വഴിപാട് കമ്പം തുടർന്ന് അഭീഷ്ട കാര്യപ്രാപ്തിക്കും, സന്താനലബ്ധിക്കും വേണ്ടി നടത്തുന്ന വഴിപാട് തൂക്കങ്ങൾ ആരംഭിക്കുന്നു.

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

വിനായക ചതുർത്ഥി

ഈ ദിവസം ക്ഷേത്രത്തിൽ പ്രധാന വഴിപാടായി അഷ്ടദ്രവൃ മഹാഗണപതി ഹോമം നടത്തപ്പെടുന്നു.

 കാവിലടിയന്തിരം

കന്നിമാസത്തിലെ ആയില്യം നാളിൽ കാവിലടിയന്തിരവും, നൂറും പാലും പൂജയും നടത്തപ്പെടുന്നു. കൂടാതെ എല്ലാ മാസവും ക്ഷേത്ര കാവിൽ ആയില്യം പൂജയും നടത്തപെടുന്നു.

 ശ്രീമദ് ദേവിഭാഗവതനവാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോത്സവവും

പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ ശ്രീമദ്‌ദേവി ഭാഗവത പാരായണവും പ്രഭാഷണങ്ങളും വിശേഷാൽ പൂജകളും ദീപാരാധനയ്‌ക്കു ശേഷം നവരാത്രി സംഗീത്സോവവും നടക്കുന്നു.
ദുർഗ്ഗാഷ്ടമിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, പൂജവെയ്പും, മഹാനവമിക്ക് പുഷ്പാഭിഷേകവും, വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും തുടർന്ന് സമൂഹ സദ്യയും, മുല്ലൂർകുളങ്ങര ദേവി ക്ഷേത്രത്തിലേക്കുള്ള അവഭൃത സ്നാന ഘോഷയാത്രയോടെ നവാഹ നവരാത്രി ഉത്സവത്തിന് സമാപനം കുറിക്കുന്നു.

 വൃശ്ചിക ചിറപ്പു മഹോത്സവം

വൃശ്ചികം ഒന്നു മുതൽ 40 നാൾ നീളുന്ന ചിറപ്പുമഹോത്സവവും കളമെഴുത്തും പാട്ടും ക്ഷേത്രസന്നിധിയിൽ നടത്തപെടുന്നു.
40-ാം നാളിൽ ഗുരുതി പൂജയോടെ ഇതിന് സമാപനം കുറിക്കുന്നു. വൃശ്ചികം ഒന്നാം തിയതി ഭക്തജനങ്ങളുടെ വഴിപാടായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിനു ചുറ്റും ഉരുളിച്ച വഴിപാട് നടത്തപ്പെടുന്നു.

 പൊങ്കാല മഹോത്സവം

മകരമാസത്തിലെ ആദ്യത്തെ ഞായറാഴ്ച്ച ക്ഷേത്രസന്നിധിയിൽ പൊങ്കാല മഹോത്സവം നടത്തപെടുന്നു.

 ധനു ഭരണി

എല്ലാവർഷവും ധനുമാസത്തിലെ ഭരണി നാളിൽ പ്രത്യേക കളമെഴുത്തും പാട്ടും നടത്തപ്പെടാറുണ്ട്.

 പറയക്കെഴുന്നെള്ളത്തും സമാപന ഘോഷയാത്രയും

കുംഭബ്ഭരണി മഹോത്സവത്തിന്റെ മുന്നോടിയായിട്ടുള്ള മഹാദേവിയുടെ പറയ്ക്കെഴുന്നള്ളത്ത് ഏഴംകുളം തെക്കെ മുറിയിൽ നിന്നും ആരംഭിച്ച് ഏഴംകുളം വടക്ക്, അറുകാലിക്കൽ കിഴക്ക്, അറുകാലിക്കൽ പടിഞ്ഞാറ്, നെടുംമൺ, പറക്കോട് തെക്ക്,പറക്കോട് വടക്ക്, പറക്കോട് ഇടയിൽ, മങ്ങാട്ട്, ചെറുക്കുന്നത്ത് മുറിയിൽ പര്യവസാനിക്കുന്നു.
പിറ്റേന്നു വൈകിട്ട് പറക്കോട് ശ്രീ ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പറയിടിൽ സമാപന ഘോഷയാത്രയോടു കൂടി തന്നാണ്ടത്തെ പറയ്ക്കെഴുന്നള്ളത്തിന് സമാപനം കുറിക്കുന്നു.

 മീന ഭരണി

അന്നേദിവസം തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ ഏഴംകുളത്തമ്മ പോകുന്നു എന്ന സങ്കൽപ്പത്താൽ തിരുനട തുറക്കാത്ത ദിവസം.

 രാമയണ മാസാചരണം

കർക്കിടകം ഒന്നുമുതൽ മാസാവസാനം വരെ രാമയണ പാരായണം നടത്തപ്പെടുന്നു.

വിഘ്‌നങ്ങൾ അകറ്റാൻ ഗണപതിഹോമം

0

പുതിയ വീടു പണിതാൽ ആദ്യം ചെയ്തുവരുന്ന ആചാരം ഗണപതി ഹോമമാണ്. വിഘ്‌നേശ്വരനായ ഗണപതിയെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്‌നേശ്വരന്റെ പ്രീതിയുണ്ടായാൽ വിഘ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ, വിഘ്‌നങ്ങളില്ലാതെ വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള നന്ദി സൂചകമായും പുതിയ വീട്ടിലെ ജീവിതം വിഘ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയണേ എന്ന പ്രാര്ഥനയോടെയുമാണ് ഗൃഹപ്രവേശത്തോടനുബന്ധിച്ചു ഗണപതി ഹോമം നടത്തുന്നത്.

ഗൃഹപ്രവേശദിവസം തന്നെ ഗണപതിഹോമം നടത്തുന്നതാണ് കൂടുതൽ നല്ലത്. പുലർച്ചെ ആരംഭിച്ചു സൂര്യോദയത്തിനു മുൻപായി അവസാനിക്കുന്ന രീതിയിലാണ് ഗണപതിഹോമം നടത്തുന്നത്. തുടർന്ന് ശുഭമുഹൂർത്തത്തിൽ പാലുകാച്ചുകയുമാകാം.

ഫാറൂഖ് കോളേജ് പ്രൊഫസറുടെ വിവാദപ്രസംഗം വീഡിയോ കാണാം

0


കൗണ്‍സിലിങ് പ്രസംഗത്തിനിടെ വിദ്യാര്‍ഥിനികളുടെ മാറിടത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതി ഫാറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണാം

‘സർവവൈവൽന്നാ എന്നാണ്ണ് തെരിയുമാ ‘- ‘രണ’ത്തിലൂടെ വീണ്ടും റഹ്മാൻ തരംഗം!

0

പൃഥ്വിരാജും റഹ്മാനും ഒന്നിയ്ക്കുന്ന  ‘രണം’എന്ന സിനിമയുടെ  രണ്ടാമതായി എത്തിയ ടീസർ വൻ തരംഗമായി. ‘സർവവൈവൽന്നാ എന്നാണ്ണ് തെരിയുമാ’ എന്ന റഹ്മാന്റെ കിടിലന്‍  ഡയലോഗ് പ്രസന്‍റേഷനോടെ  തുടങ്ങുന്ന ടീസറിൽ ആദ്യന്തം പുതിയ രൂപത്തിലും ഭാവത്തിലും പുതിയ ശരീര  ഭാഷ കൊണ്ടും നിറഞ്ഞു നിൽക്കുന്നത്  റഹ്മാൻ തന്നെ. ദാമോദർ എന്ന തമിഴനായ കിടിലൻ സ്റ്റൈലിഷ് കഥാപാത്രമാണ് റഹ്മാന്റേത്.കേരളത്തിൽ മാത്രമല്ല തമിഴ് -തെലുങ്ക് സോഷ്യൽ മീഡിയകളിലും ഈ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂർ  തികയും മുമ്പ് തന്നെ യൂട്യുബിൽ ടീസറിന് രണ്ടു ലക്ഷത്തോളം കാണികൾ  കവിഞ്ഞ്    ചരിത്രം കുറിച്ചിരിക്കുന്നു എന്നതും ‘മുംബൈ പൊലീസി’നു ശേഷം റഹ്മാനും പൃഥ്വിരാജും ഒന്നിയ്ക്കന്ന സിനിമ എന്നതു കൊണ്ടും ‘രണം’ ആരാധകരിൽ പ്രതീക്ഷയും ആകാംക്ഷയും വർദ്ധിപ്പിച്ചിരിക്കയാണ്.  നിർമൽ സഹദേവ് സംവിധാനം ചെയ്ത,അമേരിക്കയിൽ ചിത്രീകരിച്ച ഈ ചിത്രം ഏപ്രിൽ 14ന് പ്രദര്ശനത്തിനെത്തും.

                                                                                                                           #സി.കെ.അജയ് കുമാര്‍,പിആര്‍ഓ

മാധുരി ദീക്ഷിത് അഭിനയിച്ച ഐറ്റം നമ്പര്‍ ഗാനം ‘ഏക് ദോ തീന്‍’ വീണ്ടും എത്തി :ഗ്ലാമറസായി ജാക്വലിൻ – വീഡിയോ കാണാം

0

1988-പുറത്തിറങ്ങിയ തേസാബ് എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത് അഭിനയിച്ച ഐറ്റം നമ്പര്‍ ഗാനം വീണ്ടും എത്തി .ടൈഗർ ഷിറോഫ് നായകനാകുന്ന ബാഗി 2 എന്ന ചിത്രത്തിനുവേണ്ടിയാണ് ഗാനം വീണ്ടും ചിത്രീകരിച്ചിരിക്കുന്നത് . ജാക്വലിൻ ഫെർണാണ്ടസാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് .പഴയ പാട്ടിന്റെ അതേ സൗണ്ട്ട്രാക്ക് തന്നെ മാറ്റങ്ങളൊന്നും കൂടാതെയാണ് പുതിയ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ദേവസ്വം ബോർഡിന്റെ നോൺ വെജിറ്റേറിയൻ ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധം

0

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെ മതപഠനശാല  പൊളിച്ചു നോൺ വെജിറ്റേറിയൻ ഹോട്ടലായിമാറ്റിയെതിനെതിരെ ഭക്തജനങ്ങളുടെയും ഹൈന്ദവ സംഘടനകളുടെയും ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം.പുതിയ ഭരണസമിതി വന്നതിനു ശേഷമാണ് മതപഠനശാല പൊളിച്ച് നോൺ വെജ് വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലാക്കി മാറ്റിയത്.

ഫാറൂഖ് കോളേജിലെ ആക്രമണം : വിദ്യാര്‍ഥികൾക്ക് ചോദിക്കാനുള്ളത്‌

0

കോഴിക്കോട്: ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച ഫറൂഖ് കോളേജിലെ അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു.

ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികൾക്ക് ചോദിക്കാനുള്ളത്‌

ഫറൂഖ് കോളേജിലെ എം.എ അറബിക് വിദ്യാര്‍ത്ഥിയായ റസാഖ് സഭാവത്തെകുറിച്ചു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വായിക്കാം

ആനയ്ക്കു ഭ്രാന്തായാല്‍ ചങ്ങലയ്ക്കിടാം
ചങ്ങലയ്ക്കു ഭ്രാന്തായാലോ?

ഫാറൂഖ് കോളജ്. ശരിയാണ് മലബാറിന്റെ അലിഗഢാണ്. പക്ഷെ, ഇന്നത് ഓട്ടോണമസാണ്.

രണ്ടാം വര്‍ഷ യു.ജിക്കാരുടെ ഹോളി ആഘോഷദിനമായിരുന്നു ഇന്ന്. കളര്‍ വാരിയെറിഞ്ഞുള്ള ആഘോഷങ്ങള്‍ക്കിടയില്‍ അതൊക്കെ ചോദ്യം ചെയ്യാന്‍ പ്യൂണ്‍ എത്തുന്നു. എല്ലാം അടക്കിനിര്‍ത്താനുള്ള അയാളുടെ ത്വര കൊണ്ടാവാം.. അവിടെ ഉരസലുകള്‍. തോണ്ടലുകള്‍. കാര്‍ റേസ് ചെയ്തപ്പോള്‍ മുമ്പിലുണ്ടായിരുന്ന പ്യൂണിന് ഹാലിളകി വിദ്യാര്‍ഥിയുടെ കണ്ണിനിട്ട് ഒറ്റയടി. ഓനൊന്ന് തോണ്ടിയപ്പോ ഞാനൊന്ന് മാന്തി.

അടികിട്ടിയ പ്യൂണും അടികൊണ്ട വിദ്യാര്‍ഥിയും ആശുപത്രിയില്‍ പോയി. അതോടെ തീരേണ്ടതായിരുന്നു. എന്നാല്‍, പിന്നെ നടന്നതെല്ലാം കൈവിട്ട കളികളായിരുന്നു. ഇനി എന്തൊക്കെ സംഭവിക്കുന്നുവോ അതിനെല്ലാം ഉത്തരവാദിത്തം പിന്നീട് കോളജിലുള്ള അധ്യാപകരും അനധ്യാപകരും കൂടി കാട്ടിക്കൂട്ടിയവക്കുള്ളതാണെന്നു കരുതിയാല്‍ മതി.

നൂറോളം വരുന്ന സ്റ്റാഫ് (ആള്‍മോസ്റ്റ് പി.എച്ച്.ഡി നേടിയവര്‍) മൊത്തം രാജഗേറ്റും കടന്ന് തെരുവില്‍ ഇറങ്ങി കണ്ണില്‍ കണ്ട വിദ്യാര്‍ഥികളെയെല്ലാം അടിച്ചൊതുക്കി. അധ്യാപകരെ കണ്ടതിന്റെ ബഹുമാനം കണ്ടാവണം, ഹോളി ആഘോഷിച്ചിരുന്ന വിദ്യാര്‍ഥികളൊക്കെ പിന്തിരിഞ്ഞ് ഓടുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ ഓടിച്ചിട്ട് അടിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളോടുള്ളത്. അത്രയ്ക്കങ്ങുണ്ടെങ്കില്‍ അതെല്ലാം ക്ലാസില്‍ തീര്‍ക്കാമായിരുന്നു. അല്ലാതെ ഒരുമാതിരി ഊച്ചാളി തെരുവുയുദ്ധക്കാര്‍ ആവരുതായിരുന്നു.

എല്ലാവര്‍ക്കും ആധിയായിരുന്നുവല്ലോ. എന്ത് പരിപാടി അവതരിപ്പിക്കുമ്പോഴും, ചെറിയൊരു പാകപ്പിഴ വന്നാല്‍ കോളജിന് പേരു ദോഷമുണ്ടാക്കുമെന്ന്. ഇപ്പോഴത് മാറിക്കിട്ടിയല്ലോ. കോളജില്‍ കൊടിവീശിയെന്നതിന്റെ പേരില്‍ അഞ്ചു വിദ്യാര്‍ഥികളെ സസ്‌പെന്‍സ് ചെയ്തത് ഓര്‍മ്മയുണ്ടാവുമല്ലോ. ഇനിയിപ്പോള്‍ ഉണ്ടാവാന്‍ പോവുന്നത്, നിരത്തി ഡിസ്മിസ് ആയിരിക്കും. സംശയമില്ല. ആളുകളെ നോക്കി തോല്‍പ്പിച്ചു വിടാനും പ്രശ്‌നമില്ല. ഇവര്‍ തന്നെയാണല്ലോ പരീക്ഷ നടത്തുന്നതും നിയന്ത്രിക്കുന്നതും ഒക്കെ.

ഇനിയും ഏറെ എഴുതാനുണ്ടെങ്കിലും അധ്യാപകരോടുള്ള ഗുരുത്വ ബന്ധം സമ്മതിക്കുന്നില്ല. ഇത്രയും എഴുതിയില്ലെങ്കിലും മനസ്സ് പൊട്ടിപ്പോകുമെന്നതു കൊണ്ടാണ്. ഗുരോസ് പൊറുക്കണം. ഇന്നുച്ചയ്ക്കു വരെ ഒന്നിച്ച് ഉണ്ട അധ്യാപകര്‍.. നിങ്ങളെയൊന്നും ഇങ്ങനെ കാണാനേ പറ്റുന്നില്ല.. എന്തൊരു ദുര്യോഗമാണ്. വിദ്യാര്‍ഥികളോ പൊട്ടന്മാര്‍, നിങ്ങളും അങ്ങനെയായാലോ എന്ന ചോദ്യമുന്നയിച്ചതേ എനിക്കോര്‍മ്മയുള്ളൂ. എന്റെ മേല്‍ ചാടിവീണത് അഞ്ച് പേരാണ്.

ഒരാള്‍ അടിച്ചയാളെ വീണ്ടും വന്ന് അടിക്കുന്നതൊക്കെ എത്ര ക്രൂരമാണ്. അടികൊണ്ടവനറിയുന്നില്ല, എന്തിനാണതെന്ന്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

നിഷാ ജോസിനെതിരെ പാര്‍വ്വതി ഷോണ്‍

0

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ.മാണിയുടെ  ഭാര്യ നിഷാ ജോസിന്റെ ആരോപണത്തിന് മറുപടിയുമായി പിസി ജോര്‍ജ്ജിന്റെ മകൻ ഷോണ്‍ ജോര്‍ജ്ജിന്റെ ഭാര്യയും ജഗതിയുടെ മകളുമായ പാര്‍വ്വതി.

‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖ് ഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂവെന്നാണ് പാര്‍വ്വതിയുടെ പരിഹാസം.

നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ നടത്തിയത് . ട്രെയിൻ യാത്രക്കിടെ തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്‍റെ മകന്‍റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ ജോസ് പ്രതികരിച്ചിരുന്നു.  സൂചനകള്‍ പിസി ജോര്‍ജ്ജിലേക്കും ഷോണ്‍ ജോര്‍ജ്ജിലേക്കും തിരിഞ്ഞതോടെ പിസി  ജോർജ് ഇതിൽ ഇടപെടുകയും പേര് തുറന്നു പറയാത്ത സാഹചര്യത്തില്‍ ഇതിനെതിരെ കേസുകൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് .