ചൊവ്വ. ഡിസം 7th, 2021

തിരുവനന്തപുരം: ഏകദിനത്തിന്‍റെ വേദിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനമായി. നവംബറിൽ നിശ്ചയിച്ചിരിക്കുന്ന ഏകദിനം തിരുവനന്തപുരത്ത് നടത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) തീരുമാനിച്ചു. രാവിലെ കായികമന്ത്രി എ.സി.മൊയ്തീനുമായി കെസിഎ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. ക്രിക്കറ്റും ഫുട്ബോളും ഒരേസമയം വരുന്പോഴുള്ള പ്രശ്നം ഒഴിവാക്കാൻ കൊച്ചിയിൽ ക്രിക്കറ്റിനായി പുതിയ സ്റ്റേഡിയം നിർമിക്കാൻ സർക്കാർ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു.

കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് വേദിയാക്കുന്നത് സംബന്ധിച്ച് ഐഎസ്എൽ ടീം ഉടമകളായ കേരള ബ്ലാസ്റ്റേഴ്സുമായി കെസിഎ തർക്കത്തിലായിരുന്നു. ഫിഫ അണ്ടർ-17 ലോകകപ്പിന് മുന്നോടിയായി തയാറാക്കിയ ടർഫ് ക്രിക്കറ്റിനായി പൊളിക്കുന്നുവെന്ന് ആരോപിച്ച് ഫുട്ബോൾ താരങ്ങളും മറ്റ് പ്രമുഖരും രംഗത്തുവരികയും ചെയ്തിരുന്നു. വിഷയത്തിൽ സമവായത്തിനായി ജിസിഡിഎ കഴിഞ്ഞ ദിവസം ഇരു കൂട്ടരുമായും സംസാരിച്ചിരുന്നു. അതിന്‍റെ തുടർച്ചയായിട്ടാണ് കായികമന്ത്രി വിഷയത്തിൽ ഇടപെട്ടത്.

കെസിഎ ജനറൽ ബോഡി യോഗത്തിന് ശേഷo മത്സരം തിരുവനന്തപുരത്ത് നടത്തുന്നതിനെ കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

By admin