തിങ്കൾ. നവം 29th, 2021

പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ ആദ്യ നിര്‍മ്മാണത്തിനൊരുങ്ങി പൃഥ്വിരാജ്.  ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന “9”  (നയണ്‍ ) ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ചേഴ്സ് ഇൻറർനാഷണൽ പ്രൊഡക്ഷൻസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം. ആഗസ്റ്റ് സിനിമാസിൽ നിന്നും പിൻവാങ്ങിയ ശേഷം പൃഥ്വിരാജ് സ്വന്തന്ത്രമായി നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇത്. പൃഥ്വിരാജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ  പോസ്റ്ററും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രം അവതരിപ്പിക്കുന്നത്. ശാസ്ത്രഞ്ജനായാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. പാര്‍വതിയും നിത്യാ മേനോനുമാണ് നായികമാര്‍. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷനുകള്‍ കേരളത്തിനകത്തും പുറത്തുമാണ്.

 

By admin