കാന്താരിമുളക് കൃഷി

കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക. വിത്ത് പാകുന്നതിനു മുന്പ് അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കിൽ സ്യുഡോമോണസില്‍ കുതിർത്ത് വെക്കുക. അരമണിക്കൂറിനു ശേഷം അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, ആവശ്യത്തിനു നനയ്ക്കണം. പാകി 4-5 ദിവസം കൊണ്ട് വിത്ത് മുളക്കും. വിത്തുകള്‍ കിളിർത്ത് വരുമ്പോൾ അതിൽ ആരോഗ്യമുള്ള തൈകള്‍ പറിച്ചു മാറ്റി നടാം.

നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്ക്കാം . കുമ്മായം ചേര്ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്ത്ത് ഇളക്കി നടാം.
കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്.

admin:
Related Post