Home Blog Page 532

അഭിനയ രംഗത്തേക്ക് ചുവടുവച്ച് മിറാ കപൂർ

0

അഭിനയരംഗത്തേക്ക് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂറും. ടെലിവിഷൻ പരസ്യത്തിലൂടെയാണ് മിറ അഭിനയത്തിലേക്ക് ചുവടുകൾ വച്ചിരിക്കുന്നത്.  ചെറുപ്പം നിലനിർത്താനുള്ള ഒലായ് (olay ) ആന്റി ഏജിംഗ് ക്രീമിന്റെ പരസ്യത്തിലാണ് മിറ അഭിനയിച്ചത്. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഷാഹിദും മിറയും.

“അമ്മയാകുക എന്നുവച്ചാൽ നിങ്ങൾ നിങ്ങളല്ലാതെ മാറുക എന്നല്ല” എന്ന അടിക്കുറിപ്പോടെയാണ് മിറ പരസ്യചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ കൂടുതൽ ആളുകളും മിറയെ വിമർശിച്ചുകൊണ്ടുള്ള കമ്മന്റുകളാണ് വിഡിയോയ്ക് താഴെ പോസ്റ്റ് ചെയ്തത്.

മൈ സ്റ്റോറി റീ റിലീസിന് ഒരുങ്ങുന്നു

0

റോഷ്‌നി ദിനകർ സംവിധാനം ചെയ്ത മൈ സ്റ്റോറി റിലീസിന് ശേഷം ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു. പൃഥ്വിരാജുo പാർവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മൈ സ്റ്റോറിയുടെ പാട്ടുകൾ റിലീസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അത്രത്തോളം ഡിസ്‌ലൈക്കുകളാണ് പാട്ടിന് കിട്ടിയത്.

പാർവതിയുമായി ബന്ധപ്പെട്ട വിവാദo മൂലമാണ് ചിത്രം വിജയിക്കാതെ പോയത് എന്നാണ് വാർത്തകൾ ഉണ്ടായത്. അതിനെ അനുകൂലിച്ചും എതിർത്തും ധാരാളം സംവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.

എന്തൊക്കെയായാലും ആദ്യ റിലീസിൽ വിജയം കാണാതെപോയ മൈ സ്റ്റോറി വീണ്ടും റിലീസിന് എത്തുകയാണ്. ആഗസ്ററ് 9 ന് ആണ് ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുന്നത്.

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു റോഷ്‌നി പൂർത്തീകരിച്ച അവരുടെ ആദ്യ സിനിമയായ മൈ സ്റ്റോറി റീ റിലീസിൽ ജനം സ്വീകരിക്കും എന്ന വിശ്വാസത്തിലും  പ്രതീക്ഷയിലുമാണ് റോഷ്‌നി ദിനകർ.

കി കി ചലഞ്ച്‌ നടത്തിയാൽ പിടിവീഴും : കേരള പോലീസിന്റെ രസകരമായ മുന്നറിയിപ്പ് വീഡിയോ

0

എല്ലാവരും കി കി ചലഞ്ചിന്റെ പുറകെയാണ്. സാധാരണക്കാരും പ്രമുഖരുമെല്ലാം കി കി പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നു. എന്നാൽ അപകടം നിറഞ്ഞ ഈ ചലഞ്ച് പല സംസ്ഥാനങ്ങളിലും പോലീസ് നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ കേരള പോലീസും കി കി ചലഞ്ചിനെതിരെ ബോധവൽക്കരണ വീഡിയോ ഇറക്കിയിരിക്കുകയാണ്. അപകടകരമായ ഈ ചലഞ്ച് വേണ്ട എന്ന് ഒരു രസകരമായ വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകുകയാണ് കേരളാപോലീസി.

ഓടുന്ന വാഹനങ്ങളിൽ നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അപകടകരമായ ഈ മാത്യക മലയാളികൾ ഏറ്റെടുക്കരുത് എന്നും പൊലീസ് അഭ്യർത്ഥിക്കുന്നു. കേരള പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലാണ് വിഡിയോ തയ്യാറാക്കിയത്.

കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ ‘കി കി ഡു യു ലൗമി’ എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച് ആയ കി കി ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.

ബോളിവുഡ് ചിത്രം ‘ഗോള്ഡ് ‘ ഗാനം മോണോബീന പുറത്തിറങ്ങി

0

അക്ഷയ് കുമാർ നായകനാകുന്ന ‘ഗോള്ഡ് ‘ എന്ന ചിത്രത്തിന്റെ പുതിയഗാനം “മോണോബീന ” പുറത്തിറങ്ങി .1948-ലെ ഒളിമ്പിക്സിൽ ഇന്ത്യ ഹോക്കിയിൽ നേടിയ ആദ്യ സ്വർണം ത്തിന്റെ കഥയാണ് ‘ഗോള്ഡ് ‘ എന്ന ചിത്രത്തിൽ പറയുന്നത് .1930-1940 കാലഘട്ടത്തിലെ ഇന്ത്യയാണ് കഥാപശ്ചാത്തലം. റീമ കഗ്തി യാണ് ചിത്രം സംവിധാനം ചെയുന്നത് .ഹിന്ദി സീരിയലിൽ നടി മൗനി റോയ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത് .ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും

Akshay Kumar Movie Gold Video song Monobina

ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി

0

ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കി .ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും മെഷീന്‍ ലേണിങ്ങിനെയും കൂടുതല്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ആന്‍ഡ്രോയിഡ് പി ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത് .

പുതിയ പ്രധാന ഫീച്ചറുകൾ

അഡാപ്റ്റീവ് ബാറ്ററി

നിങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ക്ക് ബാറ്ററിയുടെ കാര്യത്തിൽ മുൻഗണന നൽകുകയും .അധികം ഉപയോഗിക്കാത്ത ആപ്പുകളുടെ ബാറ്ററി ഉപയോഗം പരിമിത പെടുത്തി ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ ഈ ഫീച്ചർ സഹായിക്കുന്നു .

അഡ്പ്റ്റീവ് ബ്രൈറ്റ്‌നസ്

സ്ക്രീൻ ബ്രൈറ്റ്‌നസ് ലെവല്‍ ആംബിയന്റ് ലൈറ്റിന്റെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിയ്ക്കായി ആന്‍ഡ്രോയിഡ് പി സ്വയം ക്രമീകരിക്കും .മെഷീന്‍ ലേണിങ് ആണ് ഇതിനു പിന്നിൽ .

ആപ് ആക്‌ഷന്‍സ്

അടുത്തതായി നിങ്ങള്‍ എന്തു ടാസ്ക്  ആണു ചെയ്യേണ്ടതെന്നു പ്രവചിക്കുകയാണ് ആപ് ആക്‌ഷന്‍സ് ചെയുന്നത് .ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുന്നു  .ഉദാഹരണത്തിന് നിങ്ങൾ  ഹെഡ്‌ഫോൺ കണക്ടു ചെയ്യുമ്പോള്‍  നിങ്ങൾ മുമ്പ് കേൾക്കുന്ന പ്ലേലിസ്റ്റ് ആപ്പ് ഓട്ടോമാറ്റിക്കായി ഓപ്പൺ ചെയ്യും .

സ്ലൈസസ്

നിങ്ങളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കും ഇതിന്റെ പ്രവര്‍ത്തന രീതി.ഉദാഹരണത്തിന് ഒരു പ്രൊഡക്ടിനെക്കുറിച്ച് സേര്‍ച് ചെയ്യുമ്പോള്‍ അതിന്റെ വില, ലഭ്യത എന്നിവ ഇതിൽ ലഭ്യമാകുന്നു .

ഇതെല്ലാം കൂടാതെ  നിങ്ങളുടെ ഫോൺ എത്ര നേരം ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആന്‍ഡ്രോയിഡ് പിയിൽ  ലഭ്യമാകും .ഉദാഹരണത്തിന് നിങ്ങൾ അപ്ലിക്കേഷനുകൾ എത്ര സമയം ചെലവഴിക്കുന്നുവെന്നും എത്ര തവണ നിങ്ങൾ ഫോൺ പരിശോധിച്ചുവെന്നും ഉള്ള വിവരങ്ങൾ ഇതിൽ ലഭ്യമാണ് .

ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ആന്‍ഡ്രോയിഡ് പി ഇപ്പോൾ ലഭ്യമാണ് .കൂടുതൽ വിവരങ്ങൾക്ക് https://blog.google/products/android/introducing-android-9-pie/

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് നിശാഗന്ധിയില്‍

0

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ആഗസ്റ്റ് എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്‌കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. നടന്‍ ഡോ. മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് സമ്മാനിക്കുന്നത്. അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാതാവ് മുരളി മാട്ടുമ്മല്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി, സ്വഭാവനടന്‍ അലന്‍സിയര്‍, സ്വഭാവ നടി പോളി വല്‍സന്‍, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, സംഗീത സംവിധായകന്‍ എം.കെ. അര്‍ജുന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക സിതാര കൃഷ്ണകുമാര്‍, നവാഗത സംവിധായകന്‍ മഹേഷ് നാരായണന്‍ തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും.

മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും ഒന്നര ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. നവാഗത സംവിധായകനും കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകനും ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും ഒരു ലക്ഷം രൂപവീതവും ശില്പവും പ്രശസ്തിപത്രവും സമ്മാനിക്കും. കുട്ടികളുടെ ചിത്രത്തിന്റെ നിര്‍മാതാവിന്  മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.

അവാര്‍ഡ് വിതരണച്ചടങ്ങിനുശേഷം ഇത്തവണത്തെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പിയുടെയും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ എം.കെ അര്‍ജുന്‍ മാസ്റ്ററുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന മനോഹരഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രശസ്ത പിന്നണി ഗായകന്‍ ഒരുക്കുന്ന ഗാനയമുന എന്ന സംഗീതവിരുന്ന് ഉണ്ടായിരിക്കും. കെ.ജി മാര്‍ക്കോസ്, ബിജു നാരായണന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, അഭിജിത്ത്, സിതാര കൃഷ്ണകുമാര്‍, ജ്യോത്സന, രഞ്ജിനി ജോസ്, ഡോ. രശ്മി മധു, ശ്രേയ ജയദീപ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, കെ. മുരളീധരന്‍ എം.എല്‍.എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി മഹേഷ് പഞ്ചു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ടി.വി. സുഭാഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

വിശ്വരൂപം രണ്ടാംഭാഗത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി

0

കമൽഹാസന്റെ വിശ്വരൂപം രണ്ടാംഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി .സാഹസിക രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായം കൂടാതെയാണ് കമൽഹാസൻ അഭിനയിച്ചിരിക്കുന്നത് .ആഗസ്റ്റ് 10ന്  ചിത്രം  തിയറ്ററിലെത്തും . ചിത്രത്തിന്‍റെ രചനയും സംവിധാനവും കമല്‍ഹാസനാണ് നിർവഹിച്ചിരിക്കുന്നത് .

പടയോട്ടം ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

0

ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ചെങ്കര രഘുവെന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബിജു മേനോൻ അഭിനയിക്കുന്നത്. നവാഗതായ റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ബിജുമേനോന്റെ കിടിലൻ ലുക്ക് ഇതിനോടകംതന്നെ ശ്രദ്ധ നേടിയിരുന്നു.

അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവര്‍ തിരക്കഥയൊരുക്കുന്ന ചിത്രം, വീക്കെന്‍ഡ് ബോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ശ്രീനാഥ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രധാന്യം നല്‍കിയിട്ടുള്ള സിനിമയായിരിക്കും പടയോട്ടം.

കമ്പകക്കാനത്തെ കൂട്ടക്കൊല ചുരുളഴിയുന്നു

0

തൊടുപുഴ : കമ്പകക്കാനത്തെ കൂട്ടക്കൊല അന്ധവിശ്വാസത്തിന്റെ പേരിലെന്ന് പോലീസ്. കേസിലെ മുഖ്യപ്രതികളിലൊരാളായ ലിബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനീഷ്,  ലിബീഷ് എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. ആറു മാസമായി ഇരുവരും കൊലയ്ക്കുവേണ്ടി ഗൂഢാലോചന നടത്തിവരുകയായിരുന്നു. കൃഷ്ണന്റെ മാന്ത്രികശക്തി നേടിയെടുക്കുക എന്നുള്ളതായിരുന്നു കൊലയാളികളുടെ ലക്ഷ്യo.

കൃഷ്ണനൊപ്പം സഹായിയായി നിന്നിരുന്ന അനീഷ് സ്വയം മന്ത്രവാദം തുടരുകയും അവ ഫലിക്കാതെ വന്നത് കൃഷ്ണന്റെ ഇടപെടൽ മൂലമാണെന്നും ഉള്ള വിശ്വാസമാണ് കൊലയിലേക്ക് നയിച്ചത്.

ആദ്യ ദിനം ജൂലൈ 29 ന് ആടിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ അനീഷ് തലക്കടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിവന്ന ഭാര്യയെ ലിബീഷ് തലക്കടിച്ചു. മകൾ കമ്പിവടിയുമായി എത്തി അനീഷിന്റെ തലയ്ക്കടിച്ചു, തലപൊട്ടി. മകൾ ഒച്ചയെടുത്തപ്പോൾ വായ്പൊത്തി, അപ്പോൾ കൈയിൽ കടിച്ചു. മകൻ ഇത് കണ്ട് പേടിച്ച് മുറിയിലേക്ക് ഓടിയപ്പോൾ വാക്കത്തി കൊണ്ട് വെട്ടി. രണ്ടാമത്തെ ദിവസം മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ കൊലയാളികളെത്തിയപ്പോഴും കൃഷ്ണന്റെ മകന്‍ അര്‍ജുന് ജീവനുണ്ടായിരുന്നു. വീട്ടിലെ ഹാളില്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു അര്‍ജുന്‍. രണ്ടുപേരും ചേർന്ന് മകന്റെ തലയിൽ ചുറ്റികയ്ക്കടിച്ചു. മരണം ഉറപ്പിക്കാൻ എല്ലാവരുടെയും തലയിൽ അടിച്ചു. അപ്പോള്‍ കൃഷ്ണനും മരിച്ചിരുന്നില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൃദദേഹം മറവ് ചെയ്തതിനുശേഷം വീട് വൃത്തിയാക്കി. പിന്നീട് പൊലീസ് പിടിക്കാതിരിക്കാൻ കോഴിയെ ബലി നല്‍കിയുള്ള പൂജയും നടത്തി.

 

നയൻതാരയ്ക്ക് സൗഹൃദ ദിനത്തിൽ ആശംസയുമായി വിഘ്നേഷ്

0

നയൻ‌താര വിഘ്‌നേഷ് പ്രണയം ഇപ്പോൾ പരസ്യമായ രഹസ്യമാണ്. ഇരുവരും ഉടൻ വിവാഹിതരാകും എന്നാണ് റിപ്പോർട്ടുകൾ. അത്തരം വാർത്തകൾ ആരാധകർ ആഘോഷമാക്കുമ്പോൾ സൗഹൃദ ദിനത്തിൽ വിഘ്നേഷ് നയൻതാരയ്ക്ക് നേർന്ന ആശംസ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

“ഈ പ്രണയത്തിൽ ഒരുപാട് സൗഹൃദമുണ്ട് അതുപോലെ ഈ സൗഹൃദത്തിൽ ഒരുപാട് പ്രണയവുമുണ്ട്. ഹാപ്പി ഫ്രെണ്ട്ഷിപ്പ് ഡേ”. എന്നാണ് വിഘ്‌നേഷ് തൻെറ സോഷ്യൽ മീഡിയ പേജിൽ എഴുതിയത്. കൂടെ ഇരുവരും ചേർന്നുള്ള ഒരു ചിത്രവും പങ്കുവച്ചു.

ഡാകിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0


കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുൽ റിജി നായർ ഒരുക്കുന്ന ഡാകിനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി… പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ്.

അസ്കർ അലി ചിത്രം “ജീം ബൂം ബാ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0

മിസ്റ്റിക് ഫ്രയിംസിൻ്റെ ബാനറിൽ സച്ചിൻ വി.ജി നിർമ്മിച്ച് നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന “ജീം ബൂം ബാ”( Based on a Reel story )യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അസ്കർ അലി നായകനാകുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് , അനീഷ് ഗോപാൽ , അഞ്ജുകുര്യൻ , നേഹാ സക്സേന , കണ്ണൻ നായർ, ലിമു ശങ്കർ എന്നിവരും അഭിനയിക്കുന്നു. പൂർണ്ണമായും കോമഡി ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അനൂപ് നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുബെെർ സിന്ദഗി,മേക്കപ്പ്-പ്രദീപ് വിതുര,വസ്ത്രാങ്കാരം-ബാബു കുന്ദംകുളം-സ്റ്റിൽസ്-അഭിജിത്ത്,ചീഫ് അസ്സോസിയേറ്റ് ഡയറക്ർ-സജ്ജു സജീവൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കെെമൾ,വാർത്താ പ്രചരണം- എ.എസ്സ് .ദിനേശ്