Home Blog Page 523

ഹരിയേട്ടന്റെ കുട്ടനാട് : ഒരു കുട്ടനാടൻ ബ്ലോഗ് റിവ്യൂ

0

തിരക്കഥാകൃത്ത് സേതു സ്വതന്ത്രസംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.

കൃഷ്ണപുരം എന്ന ചെറിയ ഗ്രാമത്തെയും അവിടുത്തെ നന്മയുള്ള ആളുകളെക്കുറിച്ചുമാണ് സിനിമ. മമ്മൂക്ക തനിനാടൻ കഥാപാത്രമായെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സ്പോട്ട് ഡബ്ബിങ് ആണ്  ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത്.  പുതിയൊരു ആഖ്യാനരീതിയാണ് കുട്ടനാടൻ ബ്ലോഗിന്റേത്. ഇന്നത്തെ കാലത്തിന്റെ എല്ലാ ചേരുവകളും കുട്ടനാടൻ ബ്ലോഗിലുമുണ്ട്.

കുട്ടനാടിന്റെയും കൃഷ്ണപുരത്തിന്റെയും ശബ്ദവ്യന്യാസങ്ങൾ സ്വാഭാവികമായി സിനിമയിൽ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ചിത്രത്തിൽ വിദേശത്തുനിന്നും തിരിച്ച് നാട്ടിലെത്തുന്ന ഹരി എന്ന പ്രവാസി ആയാണ് മമ്മൂട്ടി വേഷമിടുന്നത്.  പ്രവാസികൾക്ക് തന്റെ നാടിന്റെ വിശേഷങ്ങൾ അറിയാനായി  കൃഷ്ണപുരത്തെ ചെറുപ്പക്കാരെ മുൻനിർത്തി ഒരു ബ്ലോഗ് തുടങ്ങുന്നു.  ഈ ബ്ലോഗിലൂടെ നാട്ടിലെ വിശേഷങ്ങൾ വായിച്ചറിയുന്ന പ്രവാസികളിലൂടെയാണ് കഥ തുടങ്ങുന്നത്.

നാട്ടിലെ എന്ത് പ്രശ്നങ്ങളും പരിഹരിക്കാൻ മുന്നിട്ടുനിൽക്കുന്ന ആളാണ് ഹരി. ചിലപ്പോഴെങ്കിലും ഹരിക്ക് മാമ്പഴക്കാലത്തിലെ ചന്ദ്രനുമായി സാമ്യം തോന്നാം.

എടുത്തുപറയത്തക്ക മേന്മകളൊന്നും ഈ ചിത്രത്തിന് പറയാനില്ല.  ഉറപ്പില്ലാത്ത തിരക്കഥയുo സംവിധാനത്തിലെ പോരായ്മയും ചിത്രത്തിന് തിരിച്ചടിയാകുന്നു. ഒരു മമ്മൂട്ടി ചിത്രം എന്നതിലുപരി മമ്മൂട്ടി അഭിനയിച്ച ചിത്രം എന്ന് പറയേണ്ടിവരും ഒരു കുട്ടനാടൻ ബ്ലോഗ്.

നെടുമുടി വേണു, ലാലു അലക്സ്, സഞ്ജു ശിവറാം, ജൂഡ് ആന്‍ണി, സണ്ണി വെയ്ൻ, അനന്യ, ആദില്‍ ഇബ്രാഹിം, അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വല്യപ്രതീക്ഷകളൊന്നും ഇല്ലാതെ ഒരു മമ്മൂട്ടി ചിത്രം കാണാം എന്ന രീതിയിൽപോയാൽ ‘ഒരു കുട്ടനാടൻ ബ്ലോഗ്” നിരാശ നൽകില്ല.

 

 

 

 

വിവിധതരം റൈസുകൾ

0

 

 

 

 

 

 

 

 

 

 

 

 

 

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില റൈസുകൾ നോക്കാം

1   ജീരക റൈസ് 

  • ബിരിയാണി അരി                     –  2  കപ്പ്
  • ഫ്രോസൺ ഗ്രീൻപീസ്               – അര കപ്പ്
  • ജീരകം                                              – ഒരു ടീസ്പൂൺ
  • നെയ്യ്                                                 – രണ്ടു  ടീസ്പൂൺ
  • ചുവന്നമുളക്‌                               – രണ്ടെണ്ണം
  • ഉപ്പ്,മല്ലിയില,കറിവേപ്പില   – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :-

നാല് കപ്പ് വെള്ളത്തിൽ ഉപ്പ് ചേർത്ത് അരി വേവിക്കുക. ഒരു ചെമ്പിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്ത് വറക്കുക. ശേഷം ചുവന്നമുളക്‌, ഗ്രീൻപീസ് , കറിവേപ്പില എന്നിവ ഇടുക. അതിലേക്ക് ചോറ് ചേർത്ത് നന്നായി യോജിപ്പിച്ച് മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക.

2  കാരറ്റ് റൈസ് 

  • ബസുമതി റൈസ്                         –  രണ്ട് കപ്പ്
  • കാരറ്റ് നുറുക്കിയത്                   – ഒരു കപ്പ്
  • വെളുത്തുള്ളി നുറുക്കിയത്   – നാല്‌ അല്ലി
  • ഉപ്പ്                                                      – ആവശ്യത്തിന്
  • പച്ചമുളക് നുറുക്കിയത്            – മൂന്നെണ്ണം
  • കറിവേപ്പില                                    – ഒരു തണ്ട്
  • എണ്ണ                                                    – ഒരു ടേബിൾസ്പൂൺ
  • മല്ലിയില നുറുക്കിയത്                – കാൽ കപ്പ്

തയ്യാറാക്കുന്ന വിധം :-

ബസുമതി അരി നാല് കപ്പ് വെള്ളത്തിൽ അല്പം ഉപ്പും ചേർത്ത് വേവിക്കുക. ഒരു ചെമ്പിൽ എണ്ണ ചൂടാക്കി കറിവേപ്പില , വെളുത്തുള്ളി, കാരറ്റ് ,പച്ചമുളക്, എന്നിവ ചേർത്ത് വഴറ്റുക. ശേഷം അരി ചേർത്ത് യോജിപ്പിച്ച് മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക.

3  ബീറ്റ്റൂട്ട് റൈസ് 

  • ബീറ്റ്റൂട്ട്                                                            –  കാൽ കപ്പ്
  • ബസുമതി റൈസ്                                          –   രണ്ട് കപ്പ്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്                    – ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് നുറുക്കിയത്                            – രണ്ടെണ്ണം
  • എണ്ണ                                                                   –  ഒരു ടേബിൾ സ്പൂൺ
  • ഉപ്പ്                                                                      –  ആവശ്യത്തിന്
  • കറിവേപ്പില                                                   –  ഒരു തണ്ട്

തയ്യാറാക്കുന്ന വിധം :-

ബീറ്റ്റൂട്ട് മൂന്ന് മിനിട്ട് ആവിയിൽ വേവിക്കുക. നാല് കപ്പ് വെള്ളത്തിൽ ഉപ്പ് ചേർത്ത് അരി വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക്, ബീറ്റ്റൂട്ട് ചേർത്ത് വഴറ്റി വേവിക്കുക. തീ കുറച്ച് ചോറ് ചേർത്ത് ഇളക്കിയോജിപ്പിക്കുക.

ഐ എസ് ആർ ഒ ചാരക്കേസ് ;നമ്പിനാരായണന്‌ നീതി

0

ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പിനാരായാണ് നീതി. നമ്പിനാരായണന്‌ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ സുപ്രീകോടതി ഉത്തരവിട്ടു. അദ്ദേഹത്തെ  അനാവശ്യമായി അറസ്റ്റ് ചെയ്തു പീഡിപ്പിച്ചു എന്നും, നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും എന്നും സുപ്രിംകോടതി. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയേയും നിയോഗിച്ചു. ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ ആണ് അന്വേഷണം.

വിധിയിൽ സന്തോഷം ഉണ്ടെന്ന് നമ്പിനാരായണൻ.  നീണ്ടനാളത്തെ നിയമപോരാട്ടമായിരുന്നു തന്റേത് , നഷ്ടപരിഹാരമല്ല തന്റെ ആവശ്യം ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണമാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വിധിയിൽ പ്രതികരിക്കാനില്ലെന്ന് സിബി മാത്യുസ് പ്രതികരിച്ചു.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

ക്ഷീണം അകറ്റാൻ

0

പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതമായ ക്ഷീണം. ശരീരത്തിന് വേണ്ടത്ര വിശ്രമം കിട്ടാതെ വരുമ്പോൾ ക്ഷീണം ഉണ്ടാകാം. രക്തക്കുറവ്, വിളർച്ച, ഉറക്കക്കുറവ് തുടങ്ങിയവയും ക്ഷീണത്തിന് കാരണമാകും. ക്ഷീണം അകറ്റാൻ ചില പൊടികൈകൾ നോക്കാം

  • ഒരു സ്പൂൺ ചെറുതേൻ ചെറുചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ കഴിക്കുക .
  • തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം പഞ്ചസാര ചേർത്ത്‌ കഴിക്കുക.
  • പച്ചനെല്ലിക്ക അരച്ച് വെള്ളത്തിൽ കലക്കി കഴിക്കുക

പ്രളയം : സംസ്ഥാനം കേന്ദ്രത്തിന് നിവേദനം നൽകി

0

പ്രളയകെടുതിയിൽ സഹായം ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നിവേദനം നൽകി. 4796.35 കോടിയുടെ സഹായം അഭ്യർത്ഥിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്  നിവേദനം നൽകിയത്. കേന്ദ്രസംഘം ഈ മാസം 20 ന് കേരളം സന്ദർശിച്ചേക്കും.

കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഞ്ജുവാര്യരുടെ പോസ്റ്റ്

0

ജലന്തർ ബിഷപ്പിനെതിരായ പരാതിയിൽ ഉടൻ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിൽ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ്.

“പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുന്നു. ഈ
പോരാട്ടത്തില്‍ ഞാനും അണിചേരുന്നു. കുറ്റാരോപിതനായ ബിഷപ്പിനെതിരെ
നിയമനടപടിയുണ്ടാകണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.” മഞ്ജു തന്റെ പേജിൽ കുറിച്ചു.

 

യെന്തിരൻ 2 ട്രെയിലർ എത്തി: വിഡിയോ കാണാം

0

രജനി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യെന്തിരൻ 2 ന്റെ ട്രെയിലർ എത്തി. ആക്ഷൻ രംഗങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സുമായി ട്രെയിലർ സോഷ്യൽ ലോകത്ത് വൈറലായിക്കഴിഞ്ഞു. രജനീകാന്തും ആമി ജാക്‌സനുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

400 കോടിയോളം മുതൽ മുടക്കിൽ ചിത്രീകരിച്ചിരിക്കുന്ന യെന്തിരൻ 2ന്റെ സൗണ്ട് ഡിസൈനിങ് റസൂല്‍ പൂക്കുട്ടിയാണ് നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവംബർ 29 ന് യെന്തിരൻ 2 തീയറ്ററുകളിൽ എത്തും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി 10,000 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

പ്രളയം : നഷ്ടപ്പെട്ട രേഖകളുടെ വിതരണം ആരംഭിച്ചു

0

പ്രളയത്തിൽ നഷ്ടപ്പെട്ട രേഖകളുടെ വിതരണം സർക്കാർ ആരംഭിച്ചു. കുറച്ചു ദിവസങ്ങള്‍ക്കകം രേഖാവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം വീടുകള്‍ക്കുണ്ടായ നഷ്ടത്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. എന്നാല്‍ മറ്റു കെട്ടിടങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടം കൂടി കണക്കാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ദുരന്ത പ്രതികരണ നിധി (എന്‍.ഡി.ആര്‍.എഫ്.) മാനദണ്ഡപ്രകാരമുള്ള നിവേദനം തയ്യാറാക്കിവരികയാണ്. വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. അവ ക്രോഡീകരിച്ച് താമസിയാതെ കേന്ദ്ര സര്‍ക്കാരിന് വിശദമായ നിവേദനം സമര്‍പ്പിക്കും.

ദുരന്ത ശേഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പകര്‍ച്ചവ്യാധികള്‍ വലിയൊരളവുവരെ തടയാന്‍ കഴിഞ്ഞു. പ്രതിരോധമരുന്ന് വ്യാപകമായി വിതരണം ചെയ്യുന്നതിനാല്‍ എലിപ്പനിയും നിയന്ത്രണവിധേയമാണ്. ഡെങ്കിപോലുള്ള കൊതുകുജന്യ രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളും എടുക്കുന്നുണ്ട്. മന്ത്രിസഭാ ഉപസമിതിയോഗം അറിയിച്ചു.

മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

0

കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായി സംസ്ഥാന സർക്കാർ കൊണ്ടുവന്ന മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഈ വിധി സംസ്ഥാനസർക്കാറിന് തിരിച്ചടിയായി.

സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേനപാസാക്കിയ ഓർഡിനൻസ് ആണ് സുപിംകോടതി റദ്ധാക്കിയത്. ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിലുള്ള കൈകടത്തലാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.

കോടതിവിധി അംഗീകരിക്കുന്നുവെന്നും കുട്ടികളുടെ ഭാവിയെ കരുതിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും സർക്കാരിനാണ് കോളേജ് മാനേജുമെന്റിനാണ് തിരിച്ചടിയെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.

കന്നിമാസപൂജയ്ക്കായി ശബരിമല നട 16ന് തുറക്കും

0

പത്തനംതിട്ട : തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കന്നിമാസ പൂജകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട താത്ക്കാലിക സംവിധാനങ്ങളും ശബരിമല സീസണില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തില്‍ വൈദ്യുതിവിതരണം തടസപ്പെട്ട പമ്പയില്‍ താത്ക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് ആരംഭിക്കുവാന്‍ കഴിയും. ഇതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കിയോസ്‌കുകളില്‍ കുടിവെള്ളം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തിവരുന്നത്.

“ഡ്രാമാ” നവംബർ ഒന്നിന് എത്തും

0

മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നവംബർ ഒന്നിന് തീയറ്ററുകളിൽ എത്തും. സംവിധായകൻ ലാൽജോസ് ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. പ്രളയത്തെ തുടർന്ന് ചിത്രത്തിന്റെ  ട്രെയ്‌ലര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകളെല്ലാം ഡ്രാമാ ടീം മാറ്റിവച്ചിരിക്കുകയായിരുന്നു .

ചെറിയ ഇടവേളയ്ക്കു ശേഷം മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ തയ്യാറാകുന്ന ചിത്രമാണ് ഡ്രാമാ. അനു സിത്താര, ജ്യുവല്‍ മേരി,കനിഹ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

“മാംഗല്യം തന്തുനാനേന” ട്രെയിലർ കാണാം.

0

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മാംഗല്യം തന്തുനാനേനയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ടോവിനോ തോമസ് ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. നിമിഷ സജയനാണ് ചിത്രത്തിലെ നായിക.

ഡോക്കുമെന്ററിയിലൂടെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ സൗമ്യ സദാനന്ദൻ ആണ് ചിത്രo സംവിധാനം ചെയ്തിരിക്കുന്നത്. യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ സക്കറിയ തോമസ് , ആൽവിൻ ആന്റണി , പ്രിൻസ് പോൾ , എയ്ഞ്ചലീന മേരി ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം.