വനിതാമതിലിൽ നിർബന്ധത പങ്കാളിത്തം ഉണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി. നിർബന്ധിത സ്വഭാവമുണ്ടോയെന്ന് മറുപടി നൽകണമെന്നും പങ്കെടുക്കാതിരുന്നാൽ നടപടി എടുക്കുമോ എന്നും സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. എന്നാൽ വനിതാ മതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് സർക്കാർ. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹർജിക്കാരനോട് കോടതി ചോദ്യം ഉന്നയിച്ചു.ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടി കാട്ടി. ഇതുമായി ബന്ധപെട്ട വിശദീകരണങ്ങൾ വ്യാഴാഴ്ച്ച കോടതിയെ അറിയിക്കാൻ കോടതി ഉത്തരവ്.വനിതാ മതിലിൽ അധ്യാപകർ തീർച്ചയായും പങ്കെടുക്കണമെന്നും സർക്കുലർ.
വനിതാമതിൽ: ഹൈക്കോടതി പരാമർശം
Related Post
-
ഗഗൻയാൻ പദ്ധതിയിൽ ISROയുമായി ചേർന്ന് പ്രവർത്തിക്കാൻ ചർച്ചനടത്തി NeST ഗ്രൂപ്പിന്റെ SFO ടെക്നോളജീസ്
NEST ഗ്രൂപ്പിൻ്റെ മുൻനിര കമ്പനിയായ SFO ടെക്നോളജീസിൻ്റെ കാർബൺ റിഡക്ഷൻ സംരംഭം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാനും സ്പേസ്…
-
ജസ്ന തിരോധാന കേസിൽ തുടരന്വേഷണം: പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ
തിരുവനന്തപുരം: ജസ്ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ജസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിലാണ്…
-
അക്ഷയ തൃതീയയ്ക്ക് ആകര്‍ഷകമായ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്
കൊച്ചി: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ…