Home Blog Page 524

കേരള കശുവണ്ടി വ്യവസായ സംയുക്തസമര സമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി

0

കേരള കശുവണ്ടി വ്യവസായ സംയുക്തസമര സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റിസേർവ് ബാങ്കിന്റെ മുമ്പിൽ നിന്ന് സംസ്ഥാന കൺവീനർ രാജേഷ്.കെ യുടെയും സംസ്ഥാന പ്രസിഡൻറ് ഐ.നിസാമുദീന്റെയും നേതൃത്വത്തിൽ തുടങ്ങിയ മാർച്ച് സെക്രട്ടറിയേറ്റ് നടയിൽ 2000 സ്ത്രീത്തൊഴിലാളികളുടെയും 500 ഓളം വ്യവസായികളുടെയും ധർണ്ണ കെ.മുരളീധരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുകയും ഉദ്‌ഘാടന പ്രസംഗത്തിൽ കശുവണ്ടി വ്യവസായികളുടെ ആത്മഹത്യ നിയന്ത്രിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ കേരളത്തിൽ നടക്കുന്ന വ്യവസായികളുടെ ആത്മഹത്യകൾക്ക് സർക്കാരിനെതിരെ കൊലകുറ്റം ചുമത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ധർണ്ണയെ അഭിസംബോധന ചെയ്ത ശ്രീ.എൻ.കെ പ്രേമചന്ദ്രൻ എം.പി കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര കേരള സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജുകൾ അനുവദിച്ച് കശുവണ്ടി വ്യവസായം പുനരുദ്ധരിച്ച് നടപ്പിലാക്കണമെന്നും അതിനായി കേരള സർക്കാർ ചർച്ചകൾ വിളിക്കുമ്പോൾ ലോക്സഭാoഗങ്ങളായ എം.പി മാരെ കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാഗതപ്രസംഗത്തിൽ സമരസമിതി കൺവീനർ നിലവിൽ ബാങ്ക് ജപ്തിയിൽ വീട് നഷ്ടപ്പെട്ട് വാടകവീട്ടിൽ കഴിയുകയാണെന്നും ആത്മഹത്യ ചെയ്യുകയാണെങ്കിൽ ഒരിക്കലും വാടകവീട്ടിൽ ആയിരിക്കില്ലന്നും, കുടുംബത്തോടൊപ്പം സെക്രട്ടറിയേറ്റിനു മുമ്പിൽ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ ബസ് മറിഞ്ഞ് ആറു കുട്ടികള്‍‌ ഉള്‍പ്പെടെ 30 മരണം

0

തെലങ്കാനയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു കുട്ടികളുൾപ്പടെ 30 പേർ മരിച്ചു. 20 പേർ ഗുരുതരാവസ്ഥയിൽ. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. ബസിൽ 60 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

തെലങ്കാനയിലെ കൊണ്ടഗട്ടി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. ഇറക്കത്തിലുള്ള വളവ് തിരിയുന്നതിനിടയിൽ ബസിന്റെ ബ്രേക്ക് നഷ്ടമായി അടുത്തുള്ള മരത്തിലിടിച്ച് താഴേക് പതിക്കുകയായിരുന്നു .

തീവണ്ടിക്ക് ശേഷം “ലില്ലി”യുമായി സംയുക്ത മേനോൻ : ഒഫീഷ്യൽ ട്രെയ്‌ലർ കാണാം

0

തീവണ്ടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി സംയുക്ത മേനോൻ ലില്ലിയിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ എത്തുന്നു. ലില്ലിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ഇ 4 എന്റർടൈൻമെന്റിന്റെ പിന്തുണയോടെ ഇ4 എക്സ്പിരിമെന്റ് എന്ന ബാനറിൽ നവാഗതനായ പ്രശോഭ് വിജയനാണ് ലില്ലി സംവിധാനം ചെയ്തിരിക്കുന്നത്.

സംയുക്ത മേനോന്‍, ആര്യന്‍ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങി ഒട്ടേറെ പുതുമുഖങ്ങൾ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

 

രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു : ചിത്രങ്ങൾ കാണാം

0

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്ത് ചെന്നിത്തലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു. നേരത്തെ നിശ്ചയിച്ച ചടങ്ങായതിനാലാണ് ഹാർത്തൽ ദിനത്തിൽ തന്നെ ചടങ്ങ് നടത്തിയത്. ഹാർത്തൽ ആയതിനാൽ കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവില്‍. രമേശ് ചെന്നിത്തല സ്കൂട്ടറിൽ ആണ് വേദിയിൽ എത്തിയത്.

രോഹിത്ത് ചെന്നിത്തല അമൃത ആശുപത്രിയിലും വധു ശ്രീജ അമേരിക്കയിലും ഡോക്ടറായി സേവനം നടത്തുകയാണ്.

 

‘ഉറുമി’യ്ക്കു ശേഷം മലയാളചിത്രവുമായി സന്തോഷ് ശിവൻ

0


2011’ൽ റിലീസായ ‘ഉറുമി’ എന്ന ഹിസ്റ്റോറിക് ത്രില്ലറിനു ശേഷം വീണ്ടുമൊരു മലയാളചിത്രവുമായി ലോകോത്തര ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എത്തുകയാണ്. സന്തോഷ് ശിവൻ തന്നെ ക്യാമറയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ്‌ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഒക്ടോബർ 20’ന് ആലപ്പുഴ ഹരിപ്പാടിൽ ചിത്രീകരണം ആരംഭിക്കുന്നു. കേരളത്തിലെ സ്ഥലങ്ങൾക്കൊപ്പം ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.

PRO A S Dinesh

അല്ലിക്ക് ഇന്ന് നാലാം പിറന്നാൾ

0

താരപുത്രി അല്ലിക്ക് ഇന്ന് നാലാം പിറന്നാൾ. പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ് ഇന്ന് നാലാം വയസിലേക്ക് കടക്കുന്നത്. പിറന്നാൾ ദിനത്തിൽ മകളുടെ മുഖം ആരാധകരുടെ മുൻപിൽ വീണ്ടും കാട്ടുകയാണ് പൃഥ്വി. മകളുടെ വളർച്ചയുടെ ഓരോ നിമിഷവും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുള്ള പൃഥ്വി പക്ഷെ മകളുടെ മുഖം ചിത്രങ്ങളിൽ മറയ്ക്കാറാണ് പതിവ്.

പി.കെ ശശിക്കെതിരായ പരാതി, നടപടി വൈകിയത് പ്രളയം കാരണം : മന്ത്രി ബാലൻ

0

സി പി എം ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരായ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണെന്ന് മന്ത്രി എ.കെ ബാലന്‍. ഇത്തരം പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല, പീഡന പരാതി അന്വേഷിക്കുമ്പോൾ ആരെയും പാർട്ടി സംരക്ഷിക്കില്ല എന്നും മന്ത്രി പറഞ്ഞു.

എന്നാൽ, പി.കെ. ശശി എംഎല്‍എക്കെതിരെ പരാതിയുള്ളവര്‍ പരാതി കൊടുക്കേണ്ടിടത്ത് കൊടുക്കണമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് ഇതുവരെ പരാതി കിട്ടിയിട്ടില്ല. മുമ്പ് വിന്‍സെന്റ് എംഎല്‍എക്കെതിരെപരാതിക്കാരി തന്നെയാണ് പൊലീസിനെ സമീപിച്ചത്. ഈ വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഇരട്ടത്താപ്പില്ലെന്നും ജയരാജൻ പറഞ്ഞു.

“മംഗല്യം തന്തുനാനേന” ഓഡിയോ റിലീസ് ചിത്രങ്ങൾ

0

കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രമാകുന്ന മംഗല്യം തന്തുനാനേനയുടെ ഓഡിയോ റിലീസ് ചെയ്തു. നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. സൗമ്യ സദാനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

യു ജി എം എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ഡോ സക്കറിയ തോമസ് , ആൽവിൻ ആന്റണി , പ്രിൻസ് പോൾ , എയ്ഞ്ചലീന മേരി ആന്റണി എന്നിവരാണ്  നിർമ്മാണം. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്.

ലുലുമാളിൽ വച്ചുനടന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, ശാന്തി കൃഷ്ണ, പ്രയാഗ മാർട്ടിൻ, രാധിക, നിമിഷ സജയൻ, സൗമ്യ സദാനന്ദൻ, ഗോവിന്ദ് പദ്മസൂര്യ, ബിബിൻ ജോർജ്, ഹരീഷ് കണാരൻ എന്നിവർ പങ്കെടുത്തു.

മംഗല്യം തന്തുനാനേനയുടെ ഓഡിയോ റിലീസിനൊപ്പം ഒരു ബോംബ് കഥയുടെ വിജയാഘോഷവും നടന്നു.

ഓഡിയോ റിലീസിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ kerala9.com ഹോം പേജ് കാണുക.

 

Nimisha Sajayan

രജനികാന്തിന്റെ “പേട്ട” മോഷൻ പോസ്റ്റർ എത്തി

0

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന പേട്ടയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‍ചേഴ്സ് ആണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ത്രിഷയാണ് നായിക. ചിത്രത്തിൽ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാര്‍ത്തിക് സുബ്ബുരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. റോക് സ്റ്റാര്‍ അനിരുദ്ധാണ് സിനിമയുടെ സംഗീതം. തിരുനാവുക്കരശ് ക്യാമറ.

 

വരത്തൻ ട്രെയിലറെത്തി

0

ഫഹദ് ഫാസില്‍–അമൽ നീരദ് ചിത്രം വരത്തന്റെ ട്രെയിലർ പുറത്തിറങ്ങി. ഏറെ കൗതുകവും ആകാംഷയും നിറഞ്ഞ ട്രെയ്‌ലർ സിനിമയുടെ കാത്തിരിപ്പിന് കഠിനമേകുന്നു.

ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. അമല്‍നീരദിന്റെ എഎന്‍പിയും ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേർന്നാണ് വരത്തൻ നിർമ്മിച്ചിരിക്കുന്നത്.

ലിറ്റില്‍ സ്വയമ്പാണ് ഛായാഗ്രാഹകന്‍, വിവേക് ഹർഷൻ എഡിറ്റിങ്, സംഗീതം സുഷിൻ ശ്യാം. വരത്തൻ സെപ്റ്റംബർ 20ന് തിയറ്ററുകളിലെത്തും.

 

രാജമൗലിയുടെ മകന്‍ വിവാഹിതനാകുന്നു

0

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ സംവിധായകനും നിർമ്മാതാവുമായ രാജമൗലിയുടെ മകന്‍ കാർത്തികേയ വിവാഹിതനാകുന്നു. വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന്‍ ജഗപതി ബാബുവിന്റെ സഹോദരന്റെ മകളുമായ പൂജ പ്രസാദ് ആണ് വധു. ഗായികയാണ് പൂജ. രാജമൗലിയുടെ സഹായിയായി സിനിമകളില്‍ പ്രവര്‍ത്തിക്കുകയാണ് കാര്‍ത്തികേയ.

വിവാഹിതനാവുന്ന വിവരം കാര്‍ത്തികേയ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത് . കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ചുനടന്ന വിവാഹ നിശ്ചയത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമാണ് പങ്കെടുത്തത്.


മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി ലാലേട്ടൻ

0

പിറന്നാൾ ദിനത്തിൽ മമ്മൂക്കയ്ക്ക് ആശംസകളുമായി ലാലേട്ടൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ മമ്മൂക്കയ്‌ക്കോടൊപ്പമുള്ള ഒരു ഫോട്ടോയും ആശംസയും പങ്കുവച്ചു ലാലേട്ടൻ. “ഹാപ്പി ബർത്ത്‌ഡേ ഡിയർ മമ്മൂക്ക” എന്നാണ് മോഹൻലാൽ തന്റെ പേജിൽ കുറിച്ചത്.

ലോകമെമ്പാടുമുള്ള മമ്മൂട്ടി ഫാൻസ്‌ ആഘോഷമാക്കുകയാണ് മമ്മൂക്കയുടെ പിറന്നാൾ. താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയ ആരാധകരെ മമ്മൂട്ടി കാണുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്. ഹാപ്പി ബെർത്ത്ഡേ മമ്മൂക്ക എന്ന് അവർ വിളിച്ചുപറഞ്ഞ ആരാധകരോട് വീടിന്റെ വെളിയിലെത്തി കേക്ക് വേണോ എന്ന് മമ്മൂക്ക ചോദിക്കുകയും. അല്പസമയത്തിനുള്ളിൽ ദുൽക്കറും മമ്മൂക്കയും ചേർന്ന് ആരാധകർക്ക് കേക്ക് നൽകുകയും ചെയ്തു.