Home Blog Page 519

സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

0

കൊച്ചി : സംവിധായകൻ തമ്പി കണ്ണന്താനം(65 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെ അസുഖം കൂടിയതിനെത്തുടർന്നാണ് അന്ത്യം.

മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ  “രാജാവിന്റെ മകൻ “ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്.

1983 ൽ താവളം എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ അദ്ദേഹം രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. 2014 ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് തമ്പി കണ്ണന്താനത്തിന്റെ അവസാന ചിത്രം.

എന്തിരന്‍ 2.0 ഏറ്റവും പുതിയ മേക്കിങ് വീഡിയോ കാണാം

0

രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന എന്തിരന്‍ 2.0 മേക്കിങ് വീഡിയോ പുറത്തിറങ്ങി. നാലാമത്തെ വീഡിയോ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പല ഭാഗങ്ങളായി തിരിച്ച് 2.0 യുടെ മേക്കിങ് വീഡിയോ പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ പുറത്തിറക്കുന്നത്. ഇതിനുമുൻപ് മൂന്ന് ഭാഗങ്ങൾ പുറത്ത് ഇറങ്ങിയിരുന്നു.

ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിലവ് 500 കോടി രൂപയിൽ ഏറെയാണ്.

 

കങ്കണയുടെ ‘മണികര്‍ണിക’ ടീസർ പുറത്തിറങ്ങി

0

കങ്കണ റണൗത്ത്, ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന ഈ ചിത്രം . അടുത്ത വര്‍ഷം ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.

ബാലഭാസ്കറിന്റെ സംസ്കാരം നാളെ

0

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ നടക്കും. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെക്കും. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ബാലഭാസ്കറിൻറെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിക്കു മുന്നിലുണ്ട്. ആദ്യം സംസ്കാരം ഇന്ന് നടക്കും എന്നായിരുന്നു റിപ്പോർട്ടുകൾ.

പതിനേഴാം വയസിൽ മംഗല്യപല്ലക്ക് എന്ന സിനിമക്ക് സംഗീതം നൽകി ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ബാലഭാസ്കർ ധാരാളം ആൽബങ്ങൾക്കും സംഗീതമൊരുക്കി. മലയാളിക്ക് മുന്നിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. ബാലഭാസ്‌ക്കറിന്റെ വിടവാങ്ങൽ സംഗീതപ്രേമികൾക്ക് വലിയ ഒരു നഷ്ടം തന്നെയാണ്. അത്രത്തോളം ആരാധകരെ സൃഷ്ടിക്കാൻ തന്റെ വയലിനിലൂടെ ബാലഭാസ്കറിന് സാധിച്ചു.

ബലഭാസ്കർ ഓർമയായി

0

വയലിനിസ്റ്റ് ബലഭാസ്കർ(40 ) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സക്കിടയിലുണ്ടായ ഹൃദയഘാതമാണ് മരണകാരണം. പുലർച്ചെ 12:55 നായിരുന്നു അന്ത്യം.

സെപ്തംബർ 25നുണ്ടായ വാഹനാപകടത്തിൽ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി, വാഹനം ഓടിച്ച സുഹൃത്ത് അർജുൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്.

തിരുമല സ്വദേശി ചന്ദ്രൻ ആണ് അച്ഛൻ. അമ്മ ശാന്തകുമാരി. സഹോദരി മീര. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞു സംസ്കാരചടങ്ങുകൾ നടക്കും.

 

 

ശബരിമല വിഷയം : സമരത്തിനൊരുങ്ങി ബിജെപി

0

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. യുവമോർച്ചയും മഹിളാമോർച്ചയും ആയിരിക്കും സമരത്തിന് നേതൃത്വം കൊടുക്കുക .ശബരിമലയുടെ പ്രാധാന്യം നിലനിർത്താൻ വിശ്വാസികളുടെ കൂടെ  ജീവൻ മരണ പോരാട്ടത്തിന് ബിജെപി ഉണ്ടാകുമെന്ന് കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു .വിശ്വാസം സംരക്ഷിക്കാൻ ഓർഡിനൻസ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു .റിവ്യൂ ഹർജികൾ  കൊടുക്കാനിരിക്കെ കോടതി വിധി ഉടൻ നടപ്പാക്കണമെന്ന സിപിഎം തീരുമാനം ശബരിമലയെ തകർക്കാൻ ഉള്ള നിഗൂഢ ശ്രമം ആണെന്ന് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

ഇന്ധനവില വര്‍ധനക്ക് കാരണം കേന്ദ്രസര്‍ക്കാർ : ധനമന്ത്രി തോമസ് ഐസക്

0

ഇന്ത്യയിലെ ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധനക്ക് കാരണം എണ്ണ കമ്പനികളല്ല, കേന്ദ്രസര്‍ക്കാരാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ത്യയിലെ കൂടുതൽ എണ്ണ കമ്പനികളും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും കമ്പനികളെ കുറ്റംപറയുന്നതിൽ കാര്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വിലകുറയുന്നത് യാദൃശ്ചികമല്ലെന്നും തോമസ് ഐസക്   തിരുവനന്തപുരത്ത് പറഞ്ഞു.

ഇതിനിടെ ഇന്ധനവില വീണ്ടും വർധിച്ചു .പെട്രോള്‍ ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കേരളത്തിലെ ഏറ്റവും കൂടിയനിരക്ക്  പെട്രോളിന് എണ്‍പത്തിയേഴ് രൂപ അഞ്ചു പൈസയും ഡീസലിന് എണ്‍പതു രൂപ ഇരുപത്തിയൊന്നു പൈസയുമായി .

 

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

0

*വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ വര്‍ഷം സജ്ജമാകും

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും  സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയര്‍വെയ്സ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്.

റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും  498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിങ്ങും അതിനോടനുബന്ധിച്ച സിറ്റി സൈഡ്  നിര്‍മാണ ജോലികളും ടെര്‍മിനല്‍ ബില്‍ഡിങ്ങിനകത്തെ ഡിഎഫ്എംഡി, എച്ച്എച്ച്എംഡി, ഇന്‍ലൈന്‍ എക്സ്റേ മെഷീന്‍, ബാഗേജ് ഹാന്‍ഡ്ലിംഗ് സിസ്റ്റം, ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍ ചെക്ക് പോയിന്റുകള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജ് ജോലികളും പൂര്‍ത്തീകരിച്ചു.

ഗ്രൗണ്ട് ഹാന്റ്ലിംഗ് സേവനങ്ങള്‍ക്കായി എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിനെയും സെലിബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്  ഡല്‍ഹി പ്രൈവറ്റ് ലിമിറ്റഡിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വകയായി ഒരു ഇന്റര്‍നാഷണല്‍ എയര്‍ കാര്‍ഗോ  കോംപ്ലക്സ്, നാലുനിലയിലുള്ള എയര്‍പോര്‍ട്ട് ഓഫീസ് സമുച്ചയം, അഞ്ചുനിലയിലുള്ള സിഐഎസ്എഫ് പാര്‍പ്പിട സമുച്ചയം, ചുറ്റുമതിലിനോടു ചേര്‍ന്ന്  23 കിലോമീറ്റര്‍ നീളമുള്ള  റോഡിന്റെയും ലൈറ്റിങ്ങിന്റെയും നിര്‍മാണ പ്രവൃത്തികള്‍, എയര്‍പോര്‍ട്ട് പരിസരം മോടി പിടിപ്പിക്കുന്നതിനാവശ്യമായ ലാന്‍ഡ് സ്‌കേപ്പിംഗ് ജോലികള്‍ എന്നിവ ഉള്‍പ്പെടെയുള്ള 113 കോടി രൂപയുടെ ജോലികള്‍ മോണ്ടി കാര്‍ലോ ലിമിറ്റഡ് കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ട്.  ഒന്നരവര്‍ഷത്തിനുള്ളില്‍ ഈ ജോലികള്‍ പൂര്‍ത്തീകരിക്കാനാവും.

റണ്‍വേ ദൈര്‍ഘ്യം 3050 മീറ്ററില്‍നിന്നും 4000 മീറ്ററാക്കി വര്‍ധിപ്പിക്കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പുരോഗമിക്കുകയാണ്. 4000 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് കേരളത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ആയി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളത്തിനായി വിവിധ തസ്തികകളില്‍ 180ഓളം ജീവനക്കാരെയാണ് ആകെ വേണ്ടത്. നിലവില്‍ 136 ഉദ്യോഗസ്ഥര്‍ വിവിധ തസ്തികകളിലായി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. ബാക്കി വരുന്ന തസ്തികകളിലെ നിയമന പ്രക്രിയ നടക്കുന്നു. കണ്ണൂര്‍ വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ 29 പേരെ വിവിധ തസ്തികകളില്‍ നിയമിച്ചു. ഈ വിഭാഗത്തില്‍ ബാക്കിയുള്ള എല്ലാവരെയും എയര്‍പോര്‍ട്ടിന്റെ ഗ്രൗണ്ട്/ കാര്‍ഗോ ഹാന്‍ഡലിംഗ് ഏജന്‍സിയായ എയര്‍ ഇന്ത്യ എടിഎസ്എല്‍ വഴി  നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് എയര്‍ ഇന്ത്യ എടിഎസ്എല്‍ നല്‍കും.

നാവിഗേഷന്‍ സംവിധാനമായ ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്നി റേഞ്ച് (ഡിവിഒആര്‍) ഇന്‍ഫര്‍മേഷന്‍ ലാന്‍ഡിംഗ് സിസ്റ്റവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു. ഇവയുടെ പരിശോധനയും പൂര്‍ത്തിയായി.  സെപ്റ്റംബര്‍ 20, 21 തിയതികളില്‍  എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചതനുസരിച്ച് ഡിവിഒആര്‍ അടിസ്ഥാനമായുള്ള ഫ്ളൈറ്റ് ട്രയല്‍ ഡിജിസിഎ എയര്‍ ഇന്ത്യാ എക്സ്പ്രസും ഇന്‍ഡിഗോയും വിജയകരമായി നടത്തി. ഈ പരിശോധനയുടെയും ഫ്ളൈറ്റ് ട്രയലുകളുടെയും അടിസ്ഥാനത്തില്‍ വിമാനത്താവള ലൈസന്‍സ് ഉടന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍പോര്‍ട്ടിന്റെ സുരക്ഷയ്ക്കായി 613 പേരെ നിയോഗിക്കാന്‍ സിഐഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇവരെ നിയമിച്ചുതുടങ്ങും.  ഇമിഗ്രേഷനായി താത്കാലികാടിസ്ഥാനത്തില്‍ കേരള പോലീസിനെ നിയോഗിക്കുമെന്നും വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിനായുള്ള നടപടിക്രമങ്ങള്‍ 2018ല്‍ത്തന്നെ പൂര്‍ത്തീകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ വി. തുളസീദാസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എ. യൂസഫലി, കമ്പനി സെക്രട്ടറി ജി. ജ്ഞാനേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മോഹൻലാലിന്റെ “ഒടിയനിൽ” മമ്മൂട്ടിയും ?

0

ആരാധകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഒടിയന്റെ ഓരോ വാർത്തയും ആഘോഷത്തോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്.

ഓടിന്റെ ഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ട് എന്നാണ് ഇപ്പോൾ വരുന്ന പുതിയ വാർത്ത. ഒടിയന്റെ തുടക്കത്തിൽ കഥ വിവരിക്കുന്നത് മമ്മൂട്ടിയാണ് എന്നാണ് റിപ്പോർട്ടുകൾ. അഭിനയിച്ചില്ലെങ്കിലും ഒടിയന്റെ ഭാഗമാകുകയാണ് മമ്മൂക്ക.

ഒടിയനിൽ മമ്മൂട്ടിയും വേഷമിടുന്നു എന്ന രീതിയിൽ ആദ്യം വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും മമ്മൂട്ടി ആരാധകർക്ക് ഇത് സന്തോഷം തരുന്ന വാർത്ത തന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്. ഒടിയനും അത്തരത്തിൽ വിജയം നേടുന്ന ഒന്നാകട്ടെ എന്ന് ആശംസിക്കാം.

ഡിസംബറിൽ ഒടിയൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും

 

കൂടെ ഒളിച്ചോടാൻ ഒരു പെണ്ണിനെ വേണം !

0

കല്യാണം കഴിക്കാൻ പെണ്ണുവേണം എന്ന് നമ്മൾ സ്ഥിരം കാണുന്ന പോസ്റ്റ് ആണ്. എന്നാൽ ഒളിച്ചോടാൻ ഒരു പെണ്ണുവേണം എന്ന് കേട്ടാൽ ആരാ ഒന്ന് ഞെട്ടാതിരിക്കുക. കൂടുതൽ ഞെട്ടാൻ വരട്ടെ ഇതൊരു സിനിമയിലെ കാസ്റ്റിംഗ് കോൾ ആണ്.

തീവണ്ടിയിൽ അഭിനയിച്ച മനു പിള്ളയുടെ പുതിയ ചിത്രമാണ് ഒളിച്ചോട്ടം. ചിത്രത്തിലേക്ക് ഒരു നായികയെ വേണം. സംഭവം അത്രേ ഉള്ളൂ. അതിനായാണ് ഈ വ്യത്യസ്ത കാസ്റ്റിങ് കോൾ.

പെണ്ണ് റെഡിയായാൽ കെട്ടു നടത്തി തരാൻ ചെക്കന്റെ അപ്പനും അപ്പാപ്പനും റെഡി. അപ്പൻ മുകേഷും അപ്പാപ്പൻ വിജയ രാഘവനും ആണ്.

ഫെയ്സ്ബുക്കിന്റെ വിശ്വാസ്യത വീണ്ടും നഷ്‌ടമായി

0

സമൂഹമാധ്യമമായ ഫേസ്ബുക്കിൽ ഉള്ള അഞ്ചു കോടിയോളം പേരുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോർട്ട് .ഫേസ്ബുക്ക് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത് .

ഒരു ഹാക്കർ – അല്ലെങ്കിൽ ഹാക്കർമാർ ( ഇതിനെ കുറിച്ച് ഫേസ്ബുക്കിന് കൂടുതൽ വിവരം ലഭിച്ചിട്ടില്ല ) നിരവധി സോഫ്റ്റ്വെയർ ബഗ്ഗുകൾ ഉപയോഗപ്പെടുത്തി അഞ്ചു കോടിയോളം പേരുടെ പ്രൊഫൈൽ വിവരങ്ങളാണ് ചോർത്തിയത് .ഇതിലൂടെ ഹാക്കർക്ക് ഉപയോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങളും കൂടാതെ ഉപയോക്താവ് ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്തിട്ടുള്ള അപ്ലിക്കേഷനുകളിലും അക്സസ്സ് ലഭിച്ചു എന്നാണ് വിവരം  . ഫേസ്ബുക്ക് ഈ പ്രശ്നം പരിഹരിച്ചു, എന്നാൽ എന്നാൽ നിർണായകമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇതുവരെ ലഭ്യമല്ല . ഹാക്കർമാർ എന്താണ് ആക്സസ് ചെയ്തത് എന്ന് ഫേസ്ബുക്കിന് പോലും ഇതുവരെ വ്യക്തമല്ല.സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പറഞ്ഞു. ഇതിലൂടെ ഉപയോക്താവിന് ഫേസ്ബുക്കിലുള്ള വിശ്വാസ്യത വീണ്ടും നഷ്‌ടമായിരിക്കുകയാണ് .

പി.കെ. ശശിക്കെതിരെ കേസില്ല

0

പീഡനപരാതിയിൽ എംഎൽഎ പി.കെ. ശശിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്. പീഡനത്തിനിരയായെന്നു പറയുന്ന പെൺകുട്ടിയോ ബന്ധുക്കളോ ഇതുവരെ പരാതി നൽകിയിട്ടില്ല. മാത്രമല്ല നേരിട്ട് കണ്ടിട്ടും പെൺകുട്ടി പരാതി നൽകാൻ തയ്യാറായിട്ടില്ല എന്നും പോലീസ് പറയുന്നു. മാധ്യമങ്ങളിലെ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം പരാതി എടുക്കാൻ സാധിക്കില്ലെന്ന് പാലക്കാട് എസ്പി ഡിജിപി യെ അറിയിച്ചു.

മണ്ണാർക്കാട്ടെ പാർട്ടി ഓഫിസിൽ വച്ച് എംഎൽഎ യുവതിയോട് മോശമായി പെരുമാറിയെന്നാണു സിപിഎം ദേശീയ നേതൃത്വത്തിന് ലഭിച്ച പരാതി.