HomeNewsക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി

ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശി ചാരുലതയാണ് സഞ്ജുവിന്റെ വധു.
നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.

കോവളം ലീലാപാലസിൽ വച്ചുനടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിരുന്നു സൽക്കാരം ഒരുക്കിയിട്ടുണ്ട്.

കേരള ക്രിക്കറ്റ് ടീമിൽ അംഗമായ സഞ്ജു സാംസൺ, 2015 ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി-20 മൽസരത്തിലൂടെ ദേശീയ ടീം മിലും കളിച്ചു. 2013ൽ ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular