Home Blog Page 52

ജോൺ പോൾ ജോർജിൻ്റെ ആശാനിലെ “മയിലാ” ഗാനം പുറത്ത്; ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത്. “മയിലാ സിനിമയിലാ” എന്ന ഗാനത്തിൻ്റെ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും. ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തുന്ന ചിത്രം കൂടിയാണ്.

ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും ഇന്ന് പുറത്ത് വന്ന ഗാനരംഗത്തിൻ്റെ ഭാഗമാണ്. ശ്രീജിത്ത് ഡാസ്‌ലേഴ്സ് ആണ് ഗാനത്തിന് നൃത്തം ഒരുക്കിയിരിക്കുന്നത്. പുതു തലമുറയുടെ ട്രെൻഡിനൊപ്പം നീങ്ങുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന “ആശാൻ” എന്ന ചിത്രത്തിൽ 100 ൽ പരം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. നടൻ ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരുടെ ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ,, പിആർഒ ശബരി

ഷറഫുദീൻ നായകനായ “മധുവിധു” ആഗോള റിലീസ് ഫെബ്രുവരി 6 ന്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

0

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ റിലീസ് തീയതി പുറത്ത്. 2026, ഫെബ്രുവരി 6 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം.

ഷൈലോക്കിന്റെ തിരക്കഥാകൃത്തായ ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളുടെ രചയിതാവായ ജയ് വിഷ്ണുവും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം രചിച്ച മധുവിധുവിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്.

കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ആദ്യചിത്രം കൂടിയാണ് “മധുവിധു”.

ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ നൽകുന്നത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.
ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പോലീസ് കസ്റ്റഡിയിൽ; നടപടി പുതിയ പരാതിയിൽ

0

പാലക്കാട്/പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്ന് ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അദ്ദേഹത്തെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ചു.

വനിതാ പോലീസടക്കം എട്ടംഗ സംഘമാണ് അതീവ രഹസ്യമായി പാലക്കാട്ടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് രാഹുൽ വഴങ്ങുകയായിരുന്നു.

നിലവിൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

  • ആദ്യ കേസ്: ഹൈക്കോടതി അറസ്റ്റ് തടഞ്ഞു.
  • രണ്ടാം കേസ്: വിചാരണക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
  • മൂന്നാം കേസ്: ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഈ കേസിലാണ്.

രാഹുലിനെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുമായി കൊണ്ടുപോകുമെന്നാണ് വിവരം.

ലിഫ്റ്റിൽ വെച്ച് അതിക്രമം, കരണത്തടിച്ച് മറുപടി നൽകി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്

0

തൻ്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പാർവതി തിരുവോത്ത്. കുട്ടിക്കാലത്തും മുതിർന്നപ്പോഴും പൊതുയിടങ്ങളിൽ വെച്ച് നേരിട്ട ദുരനുഭവങ്ങളാണ് താരം പങ്കുവെച്ചത്.

ഒരു ലിഫ്റ്റിൽ വെച്ചുണ്ടായ അനുഭവം പാർവതി വെളിപ്പെടുത്തി. തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചയാളെ അപ്പോൾ തന്നെ കരണത്തടിച്ചാണ് പ്രതികരിച്ചത്. എന്നാൽ, ഈ സംഭവത്തിൽ പോലീസിനെ സമീപിച്ചപ്പോൾ “നീ ഒരു തല്ല് കൊടുത്തല്ലോ, ഇനി ഇത് വിട്ടേക്ക്” എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്നും നടി പറഞ്ഞു.

ഇതിനുപുറമെ, കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം നിൽക്കുമ്പോൾ ഒരാൾ വന്ന് തൻ്റെ മാറിടത്തിൽ ശക്തമായി അടിച്ചിട്ട് ഓടിപ്പോയ ഭയാനകമായ അനുഭവവും താരം പങ്കുവെച്ചു. അതൊരു സ്പർശനമായിരുന്നില്ല, മറിച്ച് വേദനിപ്പിക്കുന്ന മർദ്ദനമായിരുന്നുവെന്നും അന്ന് ഒരു കുട്ടിയായിരുന്ന താൻ വല്ലാതെ ഭയന്നുപോയെന്നും പാർവതി വെളിപ്പെടുത്തി.

റോഡിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കൈകളിലേക്ക് ശ്രദ്ധിക്കണമെന്ന് തന്റെ അമ്മ പറഞ്ഞുതരുമായിരുന്നു. ഒരു അമ്മ തന്‍റെ പെണ്‍കുട്ടിയെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട സാഹചര്യം ഒന്ന് ഓര്‍ത്തുനോക്കൂ

സ്ത്രീകൾ എപ്പോഴും സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരുന്ന സമൂഹത്തിൻ്റെ അവസ്ഥയിലേക്കാണ് പാർവതിയുടെ ഈ തുറന്നുപറച്ചിലുകൾ വിരൽ ചൂണ്ടുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തലുകൾ വഴിയൊരുക്കിയിരിക്കുന്നത്.

ParvathyThiruvothu speak up Women Safety and Social Issue

ദിലീപിന്റെ ഭഭബ ജനുവരി 16 മുതൽ ZEE5-ൽ

0

ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത്, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച “ഭഭബ”ഭയം, ഭക്തി, ബഹുമാനം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിംഗ് ആരംഭിക്കും.ദിലീപ് നായകനായ ചിത്രത്തിൽ സ്പൂഫും മാസും കോമഡിക്കൊപ്പം സമാസമം ചേർത്ത് ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ ശക്തമായ അതിഥി വേഷത്തിൽ എത്തുന്നു.നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രാഷ്ട്രീയ-ഭരണ സംവിധാനങ്ങളെ നടുക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.സംസ്ഥാനത്തെ മുഴുവന്‍ വിറപ്പിച്ച വട്ടന്റെ കഥയാണ് ചിത്രം പറയുന്നത്.ദിലീപ് ഇനെ കൂടാതെ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സാൻഡി,അശോകൻ, സിദ്ധാർഥ് ഭരതൻ, മണിയൻപിള്ള രാജു, ബിജു പപ്പൻ, ജിബിൻ ഗോപിനാഥ്, അശ്വത് ലാൽ, നോബി മാർക്കോസ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.ഒരേയൊരു രംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് റിയാസ് ഖാനും കയ്യടി നേടുന്നു.

സ്പൂഫ് സിനിമകൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ‘സ്പൂഫ് മാസ് എന്റർടെയ്നർ’ ഗണത്തിൽപെടുന്ന സിനിമ ഇതാദ്യമായിരിക്കും.‘നോ ലോജിക്, ഒൺലി മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടു നൂറു ശതമാനം നീതി പുലർത്തുന്ന മേക്കിങ് ആണ് സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിച്ചത്.പ്രേക്ഷകരെ പൂർണ്ണമായി എങ്കേജ് ചെയ്യുന്നതിനൊപ്പം അവർക്ക് വേണ്ട ഒരു എന്റർടെയ്‌നറായിട്ടാണ് ‘ഭാ ഭാ ബാ’യെ ഞങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ കൂട്ടിച്ചേർത്തു.

പ്രേക്ഷകർക്ക് കൂടുതലൊന്നും ആലോചിക്കാതെ ചിരിക്കാനാകുന്ന ഒരു സിനിമ ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. തിയറ്ററുകളിൽ ചിരിയുടെ പൂരം പടർത്തിയ ചിത്രം, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ZEE5 ഓ ടി ടിയിൽ ജനുവരി 16 മുതൽ സ്ട്രീമിങ് തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ദിലീപ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ZEE5 മലയാളി പ്രേക്ഷകർക്ക് മികച്ച ഉള്ളടക്കം എത്തിക്കുന്നതിൽ എന്നും മുൻപന്തിയിൽ ഉണ്ടാകും എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഭഭബ പ്രേക്ഷകർക്ക് മികച്ചൊരു ചിരി അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. ചിത്രം ജനുവരി 16 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

കാട്ടിലെ തടി തേവരുടെ ആന, കട്ടവനും തിന്നവുമെല്ലാം നിയമത്തിന്റെ മുന്നിലേക്ക് ?

0

തിരുവനന്തപുരം: മന്ത്രവും തന്ത്രവും പഠിച്ചവരും മന്ത്രിയും തന്ത്രിയുമെല്ലാം പ്രതിയാകാൻ ഇനി അധിക സമയം വേണ്ട. അയ്യപ്പന്റെ സ്വർണം കട്ടവർ ഒരു മണ്ഡലമാസം അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമത്തിന് മുന്നിലേക്ക് എത്തുമ്പോൾ അന്വേഷണ സംഘത്തിൽ തൃപ്തരായി ഭക്തർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ കണ്ടെത്തൽ എത്തിയതോടെയാണ് തന്ത്രിയുടെ അറസ്റ്റിലേക്കുമെത്തുന്നത്. ഇതോടെ തകരുന്നത് ശബരിമലയിലെ പൗരോഹത്യ വിശ്വാസ്യത കൂടിയെന്നതാണ് ശ്രദ്ധേയം. നാളിതുവരെ മറ്റ് നമ്പൂതിരി സമുദായത്തിൽ നിന്ന് പോലും തന്ത്രിയെ ക്ഷണിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവസാനവാക്കായി കണ്ടിരുന്നത് താഴ്മണ് മഠവും കണ്ഠരര് രാജീവരര് അടങ്ങുന്ന തന്ത്രി കുടുംബവുമായിരുന്നു. എന്നാൽ ഭക്തരുടെ ഈ വിശ്വാസീയതയ്ക്ക് ക്ഷതമേൽപ്പിച്ചാണ് ശബരിമല പോലെ സഹസ്രങ്ങൾ വന്ന് മറിയുന്ന വിശ്വാസ കേന്ദ്രത്തിലെ പുരോഹിതൻ ദേവന്റെ സ്വത്ത് മോഷ്ടിച്ച കേസിൽ ചോദ്യം ചെയ്യപ്പെടുന്നതും അറസ്റ്റിലാകുന്നതും. ഇതോടെ ശബരിമലയിലെ തന്ത്രം ഊരാഴ്മ പോലും ചോദ്യം ചെയ്യപ്പെടുതയാണ്.

ശബരിമല തന്ത്രം ഒരു കുടുംബത്തിന് കുത്തകയാക്കാതെ അത് ദേവസ്വം നോട്ടിഫിക്കേഷനിലേക്കും തന്ത്രം പാസായ പുരോഹിതരിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തി ക്ഷേത്രത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യം ഇതോടെ ശക്തമാതുകയും ചെയ്യുകയാണ്. കണ്ഠരര് രാജീവരുടെ മൗന സമ്മതത്തോടെയാണ് സ്വർണപ്പാളി മോഷണം നടന്നിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. ദീർഘമായ ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠരര് കുറ്റം സമ്മതിച്ചത്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തതും തന്ത്രിയാണെന്നും എസ്.െഎ.ടി കണ്ടെത്തി. എ. പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേതെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രമായ ശബരമലയിലെ സ്വർണക്കവർച്ചയിൽ മന്ത്രിയെ ചോദ്യം ചെയ്യുകയും തന്ത്രി അകത്താകുകയും ചെയ്തതോടെ കാട്ടിലെ തടി തേവരുടെ ആന എന്ന് പറയുന്ന പോലെ കട്ടനും തിന്നവനുമെല്ലാം നിയമത്തിന്റെ മുന്നിലേക്ക് എത്തുകയാണ്. മണ്ഡലമാസം കഴിയുന്നതിന് മുൻപ് തന്നെ.

sabarimala gold robbery

കൃഷാന്ദ് ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ലെ ആദ്യ ഗാനം പുറത്ത്

0

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ്” ലെ ആദ്യ ഗാനം പുറത്ത്. “കോമള താമര” എന്ന വരികളോടെ പുറത്തു വന്നിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രേ റാപ് ആലപിച്ച ഗാനത്തിൻ്റെ അഡീഷണൽ വോക്കൽസ് അനിൽ ലാൽ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്.

ഡാൻസിങ് നിഞ്ച ടീം ആണ് “കോമള താമര” എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത്. പൈങ്കിളി എന്ന ചിത്രത്തിലെ ‘ബേബി ബേബി’, സൂക്ഷ്മദർശിനിയിലെ ‘ദുരൂഹ മന്ദഹാസമേ’, ദി പെറ്റ് ഡിറ്റക്റ്റീവിലെ ‘തരളിത യാമം’ എന്നീ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച് ഏറെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫി ടീം ആണ് ഡാൻസിങ് നിഞ്ച. നടി രെജിഷാ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദ്വാരപാലക ശിൽപ്പവും കട്ടിളപ്പടിയും പുറത്തെത്തിച്ച് സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശാസ്പദമെന്നാണ് എസ്ഐടിയുടെ റിപ്പോർട്ട്.

തട്ടിപ്പ് നടന്ന കാലങ്ങളിലെല്ലാം ശബരിമലയിൽ തന്ത്രിയായി ഉണ്ടായിരുന്നത് കണ്ഠരര് രാജീവര് ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സന്നിധാനത്തെ സ്വാധീനത്തിനുപിന്നിൽ തന്ത്രി ഉണ്ടെന്ന മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശബരിമലയിൽ ശാന്തിക്കാരന്റെ സഹായിയായി എത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന് നേരത്തേ തന്നെ കണ്ഠരര് മോഹനര് സമ്മതിച്ചിരുന്നു. എന്നാൽ സ്വർണക്കൊള്ളയിൽ പങ്കുണ്ടോ എന്നതാണ് ഇനി വെളിപ്പെടാനുള്ളത്.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡിയും കേസെടുത്തിട്ടുണ്ട്. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പ്രതിയായുള്ളവർ ഇഡിയുടെ കേസിലും നടപടി നേരിടേണ്ടിവരും.

sabarimala thantri arrest

“പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്” ഗീതു മോഹൻദാസിന് പിന്തുണയുമായി റിമ കല്ലിങ്കൽ!

0

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ (Toxic) എന്ന ചിത്രത്തിന്റെ ടീസറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ശക്തമായ മറുപടിയുമായി റിമ കല്ലിങ്കൽ രംഗത്ത്. ടീസറിലെ രംഗങ്ങളെ ചൊല്ലിയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയാണ് റിമയുടെ പ്രതികരണം.

“സ്ത്രീകളുടെ ആനന്ദം, സമ്മതം (Consent), സ്ത്രീകൾ സിസ്റ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ആളുകൾ ഇപ്പോഴും തലപുകഞ്ഞ് ആലോചിക്കുമ്പോൾ, ഞാൻ ഇവിടെ ‘ചില്ല്’ ചെയ്യുന്നു…..

തന്റെ പുതിയ ഇൻസ്റ്റാഗ്രാം വീഡിയോയിലാണ് റിമ കല്ലിങ്കൽ കുറിക്കു കൊള്ളുന്ന ഈ വരികൾ പങ്കുവെച്ചിരിക്കുന്നത്…

ഗീതുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള റിമയുടെ ഈ നിലപാട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്….

“പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്” എന്നാണ് റിമ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Rima kallingal support geethu mohandas

ഓസ്‌ട്രേലിയയിൽ അവധി ആഘോഷിച്ച് കാവ്യ മാധവൻ; ചിത്രങ്ങൾ വൈറൽ

0

ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നടി കാവ്യ മാധവൻ. മകൾ മഹാലക്ഷ്മിക്കും സഹോദരൻ മിഥുൻ മാധവന്റെ മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് കാവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

ജീൻസും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് അതീവ സ്റ്റൈലിഷ് ലുക്കിലാണ് കാവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഹോദരന്റെ മക്കളായ അനൗക, റുവാൻ എന്നിവരും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം ചിത്രങ്ങളിലുണ്ട്. മഹാലക്ഷ്മിക്ക് സ്കൂൾ അവധിയായതിനാലാണ് കാവ്യ ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ള സഹോദരന്റെ അടുത്തു എത്തിയത്. മിഥുനും കുടുംബവും വർഷങ്ങളായി ഓസ്‌ട്രേലിയയിലാണ് താമസം.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2016-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പലപ്പോഴും ആരാധകർ പങ്കുവെക്കാറുണ്ട്.

kavyamadhavan and daughter mahalakshmi latest news

ജനനായകൻ’ സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ്

0

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകന്’ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉന്നയിച്ച തടസ്സങ്ങൾ കോടതി നീക്കി. സിനിമ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് നൽകിയ കത്ത് ഹൈക്കോടതി റദ്ദാക്കി. യാതൊരു വൈകലും കൂടാതെ എത്രയും വേഗം സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു.

വിജയ് രാഷ്ട്രീയത്തിലേക്ക് പൂർണ്ണമായി ഇറങ്ങുന്നതിന് മുൻപുള്ള ചിത്രമായതിനാൽ ആരാധകരും രാഷ്ട്രീയ കേന്ദ്രങ്ങളും വലിയ ആവേശത്തോടെയാണ് ഈ വാർത്തയെ കാണുന്നത്. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തിൽ വിജയം നേടിയതോടെ ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ജനനായകൻ’ സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഹൈക്കോടതി ഉത്തരവ്.സെൻസർ ബോർഡ് അപ്പീൽ പോകും

കൊച്ചിയിൽ ആരാധകരുടെ മനം കവർന്ന് ‘പരാശക്തി’ താരം ശ്രീലീല

0

കൊച്ചി: തന്റെ തകർപ്പൻ നൃത്തച്ചുവടുകളിലൂടെയും അഭിനയത്തിലൂടെയും തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഹരമായി മാറിയ താരം ശ്രീലീല കൊച്ചിയിൽ. ശിവകാർത്തികേയൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം **’പരാശക്തി’**യുടെ പ്രചാരണാർത്ഥമാണ് താരം കേരളത്തിലെത്തിയത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ആവേശകരമായ പ്രമോഷൻ ചടങ്ങിനിടെയുണ്ടായ താരത്തിന്റെ ചില രസകരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രസ് മീറ്റിൽ മലയാള സിനിമയോടുള്ള തന്റെ താൽപ്പര്യവും താരം പങ്കുവെച്ചു. മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ഇവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീലീല പറഞ്ഞു. നേരത്തെ താൻ ചില മലയാളം വാക്കുകൾ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

എൻ്റെ Nick Name അമ്മു എന്നാണെന്നും ,എൻ്റെ മല്ലു Friends എന്നെ അമ്മുക്കുട്ടി എന്നാണ് വിളിക്കുന്നത് എന്നും ശ്രീലീല.

Actress Sreeleela in kochi pressmeet