
ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് നടി കാവ്യ മാധവൻ. മകൾ മഹാലക്ഷ്മിക്കും സഹോദരൻ മിഥുൻ മാധവന്റെ മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് കാവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
ജീൻസും ഷർട്ടും കൂളിങ് ഗ്ലാസും ധരിച്ച് അതീവ സ്റ്റൈലിഷ് ലുക്കിലാണ് കാവ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഹോദരന്റെ മക്കളായ അനൗക, റുവാൻ എന്നിവരും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം ചിത്രങ്ങളിലുണ്ട്. മഹാലക്ഷ്മിക്ക് സ്കൂൾ അവധിയായതിനാലാണ് കാവ്യ ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ള സഹോദരന്റെ അടുത്തു എത്തിയത്. മിഥുനും കുടുംബവും വർഷങ്ങളായി ഓസ്‌ട്രേലിയയിലാണ് താമസം.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 2016-ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പലപ്പോഴും ആരാധകർ പങ്കുവെക്കാറുണ്ട്.
kavyamadhavan and daughter mahalakshmi latest news
