
തിരുവനന്തപുരം: മന്ത്രവും തന്ത്രവും പഠിച്ചവരും മന്ത്രിയും തന്ത്രിയുമെല്ലാം പ്രതിയാകാൻ ഇനി അധിക സമയം വേണ്ട. അയ്യപ്പന്റെ സ്വർണം കട്ടവർ ഒരു മണ്ഡലമാസം അവസാനിക്കുന്നതിന് മുൻപ് തന്നെ നിയമത്തിന് മുന്നിലേക്ക് എത്തുമ്പോൾ അന്വേഷണ സംഘത്തിൽ തൃപ്തരായി ഭക്തർ. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അടുത്ത സുഹൃത്തുക്കളെന്ന് പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന്റെ കണ്ടെത്തൽ എത്തിയതോടെയാണ് തന്ത്രിയുടെ അറസ്റ്റിലേക്കുമെത്തുന്നത്. ഇതോടെ തകരുന്നത് ശബരിമലയിലെ പൗരോഹത്യ വിശ്വാസ്യത കൂടിയെന്നതാണ് ശ്രദ്ധേയം. നാളിതുവരെ മറ്റ് നമ്പൂതിരി സമുദായത്തിൽ നിന്ന് പോലും തന്ത്രിയെ ക്ഷണിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവസാനവാക്കായി കണ്ടിരുന്നത് താഴ്മണ് മഠവും കണ്ഠരര് രാജീവരര് അടങ്ങുന്ന തന്ത്രി കുടുംബവുമായിരുന്നു. എന്നാൽ ഭക്തരുടെ ഈ വിശ്വാസീയതയ്ക്ക് ക്ഷതമേൽപ്പിച്ചാണ് ശബരിമല പോലെ സഹസ്രങ്ങൾ വന്ന് മറിയുന്ന വിശ്വാസ കേന്ദ്രത്തിലെ പുരോഹിതൻ ദേവന്റെ സ്വത്ത് മോഷ്ടിച്ച കേസിൽ ചോദ്യം ചെയ്യപ്പെടുന്നതും അറസ്റ്റിലാകുന്നതും. ഇതോടെ ശബരിമലയിലെ തന്ത്രം ഊരാഴ്മ പോലും ചോദ്യം ചെയ്യപ്പെടുതയാണ്.
ശബരിമല തന്ത്രം ഒരു കുടുംബത്തിന് കുത്തകയാക്കാതെ അത് ദേവസ്വം നോട്ടിഫിക്കേഷനിലേക്കും തന്ത്രം പാസായ പുരോഹിതരിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തി ക്ഷേത്രത്തിലേക്ക് എത്തിക്കണമെന്ന് ആവശ്യം ഇതോടെ ശക്തമാതുകയും ചെയ്യുകയാണ്. കണ്ഠരര് രാജീവരുടെ മൗന സമ്മതത്തോടെയാണ് സ്വർണപ്പാളി മോഷണം നടന്നിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. ദീർഘമായ ചോദ്യം ചെയ്യലിന് ശേഷമാണ് വെള്ളിയാഴ്ച ഉച്ചയോടെ തന്ത്രി കണ്ഠരര് കുറ്റം സമ്മതിച്ചത്. പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്റെ ജുവല്ലറിയുടെ ഉദ്ഘാടനത്തിന് പ്രത്യേക പൂജ നടത്താനായി പോയതും കണ്ഠരര് രാജീവരുടെ ബന്ധുവും ഇപ്പോഴത്തെ ശബരിമല തന്ത്രിയുമായ കണ്ഠരര് മോഹനര് ആണ്. സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തതും തന്ത്രിയാണെന്നും എസ്.െഎ.ടി കണ്ടെത്തി. എ. പത്മകുമാറും കണ്ഠരര് രാജീവരും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയിലേതെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രമായ ശബരമലയിലെ സ്വർണക്കവർച്ചയിൽ മന്ത്രിയെ ചോദ്യം ചെയ്യുകയും തന്ത്രി അകത്താകുകയും ചെയ്തതോടെ കാട്ടിലെ തടി തേവരുടെ ആന എന്ന് പറയുന്ന പോലെ കട്ടനും തിന്നവനുമെല്ലാം നിയമത്തിന്റെ മുന്നിലേക്ക് എത്തുകയാണ്. മണ്ഡലമാസം കഴിയുന്നതിന് മുൻപ് തന്നെ.
sabarimala gold robbery
