Home Blog Page 51

കേരളത്തിൽ എയിംസ് വരും മറ്റേ മോനെ.; എയിംസിന്റെ പേരിൽ വീണ്ടും വാ​ഗ്വാദവുമായി സുരേഷ് ​ഗോപി

0

തൃപ്പൂണിത്തുറ: കേരളത്തിന് എയിംസ് അനുവദിക്കുന്ന വിഷയത്തിൽ വീണ്ടും പ്രതികരിച്ച് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി എം.പി. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗത്തിൽ ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ….’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ ആരുടെയും പേരെടുത്ത് സുരേഷ് ഗോപി പറഞ്ഞില്ല.

തീർച്ചയായും കേരളത്തിൽ ഒരു ജില്ലയിൽ എയിംസ് വരും. ഇത് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ടത് തൃശൂരിനെ ആയിരിക്കണം. അതാണ് നീതിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ എയിംസ് വരും മറ്റേ മോനെ… നിങ്ങൾ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല, ഒരു അഞ്ച് ജില്ലകളുടെ പേര് കൂടി തരൂ എന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. 2016ൽ രാജ്യസഭാംഗമാകുന്നതിന് മുമ്പ് 2015ൽ എല്ലാ സംസ്ഥാനത്തിനും ഓരോ എയിംസ് എന്ന പദ്ധതിയാണെങ്കിൽ മോദിജിയുമായുള്ള ബന്ധത്തിന്‍റെ പുറത്ത് അന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് രാഷ്ട്രീയമായി വഞ്ചിക്കപ്പെട്ട് കിടക്കുന്ന ആലപ്പുഴയിൽ അനുവദിക്കണമെന്നാണ് -സുരേഷ് ഗോപി പറഞ്ഞു.

Suresh gopi Aiims issue

സ്വപ്നതുല്യം ഈ നിമിഷം! വിമാനയാത്രയ്ക്കിടെ എ.ആർ. റഹ്മാനെ കണ്ട് വികാരാധീനയായി റിമി ടോമി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0

പ്രിയ ഗായിക റിമി ടോമിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിനമായിരുന്നു ഇന്ന്. മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനയാത്രയ്ക്കിടെ സംഗീത ഇതിഹാസം എ.ആർ. റഹ്മാനെ അപ്രതീക്ഷിതമായി നേരിൽ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്നും ഇതിലും വലിയൊരു സെൽഫി ഇനിയുണ്ടാകില്ലെന്നും റിമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ദൈവം നിശ്ചയിച്ച കൂടിക്കാഴ്ച “ഇതൊരു സാധാരണ ദിവസമല്ല, ചില ദിവസങ്ങൾ വിധി എഴുതപ്പെട്ടതാണ്” എന്ന മുഖവുരയോടെയാണ് റിമി തന്റെ അനുഭവം പങ്കുവെച്ചത്. വിമാനത്തിൽ കയറി സീറ്റിലിരുന്ന ഉടൻ റഹ്മാന്റെ അസിസ്റ്റന്റ് കാർത്തിക് റിമിയുടെ അടുത്തെത്തി സംസാരിക്കുകയായിരുന്നു. റിമി ഒരു ടിവി ഷോയിൽ പാടിയ ‘കണ്ണാളനെ’ എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കുകയും റഹ്മാൻ സർ തൊട്ടടുത്ത് ഇരിപ്പുണ്ടെന്ന കാര്യം അറിയിക്കുകയും ചെയ്തു.

നടുക്കവും സന്തോഷവും; കണ്ണ് നിറയിച്ച നിമിഷം വിൻഡോ സീറ്റിൽ റഹ്മാനെ കണ്ടതും താൻ ഞെട്ടിപ്പോയെന്നും അക്ഷരാർത്ഥത്തിൽ കണ്ണുനിറഞ്ഞു പോയെന്നും റിമി പറയുന്നു. കുട്ടിക്കാലം മുതൽ കാണാൻ ആഗ്രഹിച്ച വ്യക്തിയെ ഇത്തരമൊരു സാഹചര്യത്തിൽ കാണുമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. ടേക്ക് ഓഫ് മുതൽ ലാൻഡിംഗ് വരെയുള്ള ആ രണ്ട് മണിക്കൂർ മറ്റൊരു ലോകത്തായിരുന്നു താനെന്നും ഹൃദയമിടിപ്പ് കൂടുമായിരുന്നുവെന്നും താരം കുറിച്ചു.

“ഇത് എന്റെ സ്വപ്നം” റഹ്മാനെ കണ്ടപ്പോൾ “ഇത് എന്റെ സ്വപ്നമാണ്” എന്ന് മാത്രമാണ് റിമിക്ക് പറയാൻ കഴിഞ്ഞത്. പിന്നീട് വാക്കുകൾ കിട്ടിയില്ലെന്നും ആവേശം അടക്കാനായില്ലെന്നും റിമി തന്റെ കുറിപ്പിൽ പറയുന്നു. റഹ്മാനോടൊപ്പമുള്ള സെൽഫി പകർത്തി നൽകിയ കാർത്തികിനും താരം നന്ദി അറിയിച്ചു.

മഞ്ജു വാര്യർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും ആരാധകരും റിമിയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. സംഗീതപ്രേമികൾക്കിടയിൽ ഈ ചിത്രവും കുറിപ്പും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

rimitomy selfie with a r rahman

ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

0

തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ തുടക്കം. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, ജനുവരി പതിനൊന്നിന് രാത്രി നടന്ന പ്രീമിയർ ഷോസ് അടക്കം നേടിയ ഓപ്പണിങ് ആഗോള ഗ്രോസ് 84 കോടിക്ക് മുകളിൽ. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രം നേടിയത്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്.

488.32K ടിക്കറ്റുകളാണ് 24 മണിക്കൂർ കൊണ്ട് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഒരു പ്രാദേശിക ഭാഷ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും സ്വന്തമാക്കിയത്. പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ മാസ്സിനൊപ്പം കോമഡിയും ഉപയോഗിച്ച ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് കുതിപ്പ് തുടരുന്നത്.

തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ നയൻ‌താരയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് ചിത്രത്തിൽ അതിഥി താരമായും എത്തിയിട്ടുണ്ട്. ഒരു സ്റ്റൈലിഷ് മാസ് ഫാമിലി കോമഡി എന്റർടൈനറായ ചിത്രം സംക്രാന്തിക്ക് ബോക്സ് ഓഫീസിൽ റെക്കോർഡ് പ്രകടനമാണ് നടത്തുന്നത്. കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയാണ് ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. തിങ്കളാഴ്ച റിലീസ് ചെയ്തിട്ടും വമ്പൻ ആഗോള ഓപ്പണിങ് നേടിയ ചിത്രം, വീക്കെൻഡ് റിലീസ് ചെയ്താൽ മാത്രമേ വമ്പൻ കളക്ഷൻ നേടാൻ കഴിയു എന്ന വിശ്വാസങ്ങളെയും കാറ്റിൽ പറത്തി. രണ്ടാം ദിനം ഗംഭീര ബുക്കിംഗ് ആണ് ചിത്രം സ്വന്തമാക്കിയത്. സംക്രാന്തി വീക്കെൻഡിൽ ഇതോടെ ചിത്രം പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

നോർത്ത് അമേരിക്കയിൽ ആദ്യ ദിനം തന്നെ 1.7 മില്യൺ ഡോളർ കളക്ഷൻ നേടിയ ചിത്രം ഇതോടെ ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വലിയ നോർത്ത് അമേരിക്ക ഗ്രോസ്സർ ആയിക്കഴിഞ്ഞു. രണ്ടാം ദിനം തുടങ്ങുമ്പോൾ തന്നെ ചിത്രം നോർത്ത് അമേരിക്കൻ മാർക്കറ്റിൽ നിന്ന് 2 മില്യണും കടന്നിട്ടുണ്ട്. കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

0

തിരുവനന്തപുരം: മുൻ കൊട്ടാരക്കര എംഎൽഎയും സിപിഎം നേതാവുമായിരുന്ന അഡ്വ. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് ഔദ്യോഗികമായി സ്വീകരിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ഐഷ പോറ്റി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രതിപക്ഷ നേതാവുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചയിലാണ് കോൺഗ്രസ് പ്രവേശനത്തിലും സ്ഥാനാർത്ഥിത്വത്തിലും ധാരണയായത്.

‘വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കാം’ കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ തനിക്കെതിരെ മ്ലേച്ഛമായ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. കോൺഗ്രസ് സമര വേദിയിൽ സംസാരിക്കുകയായിരുന്നു അവർ.

“എന്റെ ഈ തീരുമാനം പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുമെന്ന് അറിയാം. എന്നെ ‘വർഗ്ഗ വഞ്ചക’ എന്ന് വിളിച്ചേക്കാം. എന്നാൽ ഞാൻ എപ്പോഴും മനുഷ്യപക്ഷത്ത് തന്നെ ഉണ്ടാകും,” ഐഷ പോറ്റി വ്യക്തമാക്കി.

കേരള കോൺഗ്രസ് (ബി) നേതാവ് ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചു കൊണ്ടാണ് ഐഷ പോറ്റി രാഷ്ട്രീയത്തിൽ ശ്രദ്ധേയമായത്. തുടർന്ന് മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഇവർക്ക് സീറ്റ് നിഷേധിച്ചിരുന്നു, ഇതാണ് പാർട്ടിയുമായി അകലാൻ കാരണമായത്.

ഐഷ പോറ്റിയുടെ വരവ് സന്തോഷകരമായ നിമിഷമാണെന്ന് വി.ഡി സതീശൻ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും കൂടുതൽ നേതാക്കൾ പാർട്ടിയിലേക്ക് എത്തുമെന്നും കെ.സി വേണുഗോപാലും വ്യക്തമാക്കി.

കെ വെങ്കടേഷ് -കാട നടരാജ് ചിത്രം കരിക്കാടനിലെ “രത്തുണി” ഗാനം പുറത്ത്

0

കാട നടരാജിനെ നായകനാക്കി കെ വെങ്കടേഷ് ഒരുക്കിയ ‘കരിക്കാടൻ’ എന്ന കന്നഡ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘രത്തുണി’ എന്ന ടൈറ്റിലോടെ പുറത്തു വന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് സിയ ഉൾ ഹഖ്, ഗായത്രി രാജീവ് എന്നിവർ ചേർന്നാണ്. ദാസ് വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് ശശാങ്ക് ശേഷഗിരിയാണ്. ബി ധനഞ്ജയ ആണ് ഗാനത്തിന് വേണ്ടി നൃത്തം ഒരുക്കിയത്. റിദ്ധി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ദീപ്തി ദാമോദർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് രവി കുമാർ എസ് ആർ, നടരാജ എസ് ആർ എന്നിവരാണ്. സംവിധായകൻ കെ വെങ്കടേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത്. 2026 ഫെബ്രുവരി 6 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.

നിരീക്ഷ ഷെട്ടി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, യഷ് ഷെട്ടി, ബേബി റിദ്ധി നടരാജ്, കൃതി വർമ്മ, ഭാലരാജ്വാഡി, മഞ്ജുസ്വാമി എംജി, വിജയ് ചെൻഡോർ, വിപിൻ പ്രകാശ്, മഹേഷ് ചന്ദ്രു, സൂര്യ, കരിസുബ്ബു, ചന്ദ്രപ്രഭ, ജിജി, രാകേഷ് പോജാരി, ഹരീഷ് കുണ്ടൂർ, രശ്മി, ദിവാകർ ബിഎം, മാസ്റ്റർ ആര്യൻ, ഹർഷിത്, ഗിരി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എക്സികുട്ടീവ് പ്രൊഡ്യൂസഴ്സ് – പ്രകാശ് എസ് ആർ, ദിവാകർ ബി എം. കന്നഡ, തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

നായകനായ കാട നടരാജ് കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം- ജീവൻ ഗൗഡ, എഡിറ്റർ- ദീപക് സി എസ്, സംഗീതം- അതിശയ് ജെയിൻ, ശശാങ്ക് ശേഷഗിരി, പശ്‌ചാത്തല സംഗീതം- ശശാങ്ക് ശേഷഗിരി, കോ- ഡയറക്ടർ- ശശി ടോരെ, സംവിധാന ടീം- മഹേഷ് ചന്ദ്രു, അഭി, മേക്കപ്പ്- റെഡ്ഡി, ആർട്ട്- കൌദള്ളി ശശി, രവി, സീനു, നൃത്തസംവിധാനം- ക്യാപ്റ്റൻ കിഷോർ, ബി ധനഞ്ജയ, ഭൂഷൺ, സ്റ്റണ്ട്- ജോണി മാസ്റ്റർ, ജാഗ്വാർ സന്നപ്പ, സുമൻ, ഡബ്ബിംഗ്- അജയ് ഹോസ്പിറ്റെ, Sfx – പ്രദീപ് ജി, ഓഡിയോഗ്രാഫി- നന്ദു ജെ. കെ. ജി. എഫ് (നന്ദു സ്ക്രീൻ സൌണ്ട്), ഡിഐ- യുണിഫി മീഡിയ, ഡിഐ കളറിസ്റ്റ്- ബാബു, വിഎഫ്എക്സ്- പിക്സെൽഫ്രെയിംസ്, മോണിഫ്ലിക്സ്, 24 സ്റ്റുഡിയോ, മാർക്കറ്റിംഗ്- ശ്രീധർ ശിവമോഗ, ആർട്ടിസ്റ്റ് കോ-ഓർഡിനേറ്റർ- കെ. ഡി. വിൻസെന്റ്, ടൈറ്റിൽ VFX – ഗുരുപ്രസാദ് ബെൽത്താൻഡി, പബ്ലിസിറ്റി ഡിസൈൻ- ദേവു, പിആർഒ- ശബരി

അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളു; ആ സമയം ഉറങ്ങുകയാണ്; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, ഇത് പരിഗണിച്ചില്ല എന്ന് പുറത്തിറങ്ങി പറയുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇന്ന് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ വിമര്‍ശനം വന്നത്. അതേസമയം, അതിജീവിതയുടെ അഭിഭാഷക ഇന്നും കോടതിയിൽ ഹാജരായിരുന്നില്ല.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിധി പുറത്തുവന്നതിനു പിന്നാലെ വിചാരണ കോടതിയെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. ടി ബി മിനി ചാനൽ ചർച്ചകളിലും പൊതുപരിപാടികളിലുമടക്കം രംഗത്തുവന്നിരുന്നു.

court against tb mini actress advocate

ഇനിയും ലുലുവിലേക്ക് എത്താത്തവർക്ക് സുവർണാവസരം; ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ രണ്ട് ദിവസം കൂടി നീട്ടി കോഴിക്കോട് ലുലുമാൾ

0

പകുതി വില വിൽപ്പനയിൽ തിരക്കേറുന്നു

കോഴിക്കോട്: 50 ശതമാനം വിലക്കുറവുമായി തുടങ്ങിയ ലുലു ഫ്ളാറ്റ് 50 സെയിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം രണ്ട് ദിവസം കൂടി നീട്ടി. കോഴിക്കോട് ലുലുമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുന്നത്. പകുതിവില ഷോപ്പിങ്ങ് ആസ്വദിക്കാനും പർച്ചേഴ്സ് ചെയ്യുവാനും ആദ്യ ദിനം ലുലു സ്റ്റോറുകളിൽ ജനങ്ങളുടെ തിരക്കേറി. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്. അന്താരാഷ്ട്രാ ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാണ്. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ വാങ്ങാം.

ഇതിന് പുറമേ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകൾക്ക് 50 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാത്രി 11 മണി വരെ സെയിലും മിഡ്നൈറ്റ് ഡീലും നടക്കും. ഒരു രൂപ ഡൗൺപേയ്മെന്റ് മുതൽ ഇ.എം.ഐയിൽ ലുലു കണക്ടിൽ നിന്നും ഫാഷൻ സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങുവാനുള്ള അവസരം ബജാജ് ഫിനാൻസ് ഒരുക്കിയിട്ടുണ്ട്.

Lulu kozhikode offer

മകരവിളക്ക് മഹോത്സവം: സന്നിധാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങള്‍; 1534 പോലിസുകാർ ഡ്യൂട്ടിയിൽ

0

പമ്പ: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു.

രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക് ദിവസം ശബരിമലയില്‍ വിന്യസിക്കുന്നത്. നിലവില്‍ 11 ഡി.വൈ.എസ്.പിമാരുടെ കീഴില്‍ 34 സി.ഐമാരും 1489 സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ 1534 സേനാംഗങ്ങള്‍ സന്നിധാനത്ത് സേവനം ചെയ്യുന്നുണ്ട്. അധികമായുള്ള അഞ്ഞൂറോളം ഉദ്യോഗസ്ഥര്‍ ഇന്ന് (ജനുവരി 13) എത്തിച്ചേരും. സുഗമമായ മകരജ്യോതി ദര്‍ശനത്തിനും തിരിച്ച് സുരക്ഷിതമായി മലയിറങ്ങുന്നതിനും പൊലീസ് ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം വെര്‍ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമായി സന്നിധാനത്തേക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും രാവിലെ 11 മുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേയ്ക്കും ഭക്തരെ കടത്തിവിടില്ല. തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. കര്‍ശ്ശന സുരക്ഷയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 6.20 ഓടെ ഘോഷയാത്ര സന്നിധാനത്ത് എത്തും തുടര്‍ന്ന് ദീപാരാധന നടക്കും. ഭക്തര്‍ തിരുവാഭരണപ്പെട്ടി തൊടാനോ ഘോഷയാത്ര കടന്നു പോകുന്ന പാതയില്‍ തിക്കും തിരക്കും സൃഷ്ടിക്കാനോ ശ്രമിക്കരുതെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

Makaravilakku Sabarimala

ഗുരുവായൂരിൽ വാഹനപൂജയ്ക്കിടെ കാർ നിയന്ത്രണം വിട്ട് അപകടം

0

തൃശൂർ: ഗുരുവായൂരിൽ വാഹനപൂജയ്ക്കിടെ കാർ നിയന്ത്രണം വിട്ട് നടപ്പുരയുടെ ഗേറ്റ് തകർത്തു. ക്ഷേത്രത്തിന്റെ കിഴക്കേ നടപ്പുരയുടെ സൈഡ് ഗേറ്റാണ് തകര്‍ന്നത്. കോഴിക്കോട് സ്വദേശികള്‍ പുതിയ കാര്‍ വാങ്ങി പൂജിക്കാനെത്തിയതാണ്. പൂജ കഴിഞ്ഞ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തതോടെ നിയന്ത്രണം വിട്ട് 10 മീറ്ററോളം കുതിച്ച് ഗേറ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുന്‍വശത്ത് ചെറിയ കേടുപാട് സംഭവിച്ചു.

ഞായറാഴ്ചയായിതിനാല്‍ വാഹന പൂജക്ക് നല്ല തിരക്കായിരുന്നു. ഇരു ചക്രവാഹനങ്ങളും കാറും ബസും അടക്കം നൂറോളം വാഹനങ്ങളാണ് പൂജിക്കാനായെത്തിയത്. കിഴക്കേ നടപ്പുരയില്‍ നിന്ന് ആരംഭിച്ച വാഹനങ്ങളുടെ നിര കൗസ്തുഭം ഗസ്റ്റ്ഹൗസ് വരെ നീണ്ടു. ഇതോടെ ഇന്നര്‍ റിംഗ് റോഡില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.

Guruvayur vahana pooja accident

രാഹുൽ മാങ്കൂട്ടത്തിൽ ഇനി അഴിക്കുള്ളിൽ;14 ദിവസത്തേക്ക് റിമാൻഡിൽ

0

പത്തനംതിട്ട: മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റാണ് റിമാൻഡ് ചെയ്തത്. രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലേക്ക് കൊണ്ടുപോയി. ജനങ്ങളുടെ വലിയ പ്രതിഷേധമാണ് ആശുപത്രിയിലും മജിസ്ട്രേറ്റിന്‍റെ വസതിക്ക് മുന്നിലും ജയിലിനുമുന്നിലും രാഹുലിനെതിരെ ഉണ്ടായത്. എംഎൽഎ സ്ഥാനം രാജിവെയ്ക്കാനാവശ്യപ്പെട്ട് ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകരും പ്രതിഷേധത്തിലാണ്.

മൂന്ന് ലൈം​ഗികാതിക്രമ പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ളത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മൂന്നാമത്തെ പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയത്. പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ബലാത്സംഗത്തിനും മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും കേസുണ്ട്.

രാഹുലിന് എതിരെ പുറത്തുവന്ന എല്ലാ കേസുകളിലും സമാന ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയർന്നത്. വിവാഹ വാഗ്ദാനം നൽകി ബന്ധം സ്ഥാപിക്കുക, കുഞ്ഞ് വേണമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ഗ‌ർഭിണി ആകുമ്പോൾ ഭീഷണപ്പെടുത്തി ബന്ധം അവസാനിപ്പിക്കുക എന്നതാണ് രാഹുലിന്‍റെ രീതി.

രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്ന ഗുരുതര പരാമർശം എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്. എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരെ മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാമത്തെ ബലാത്സം​ഗക്കേസിൽ ഇന്നലെ അർദ്ധരാത്രി 12.30 നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചു. ഇവിടെ നിന്ന് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യ പരിശോധനയടക്കം നടത്തിയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

rahul arrest

സ്റ്റൈലിഷ് മേക്കിങിന് പേരുകേട്ട സംവിധായകൻ അമൽ നീരദിന്റെ പുത്തൻ ചിത്രം ബാച്ച്ലർ പാർട്ടി D’EUX എത്തുന്നു

0

അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം എത്തുകയാണ്. ബാച്ച്ലർ പാർട്ടി D’EUX എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പോസ്റ്റർ പങ്കിട്ടുകൊണ്ട് അമൽ നീരദ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ ‘രണ്ട്’ എന്നാണ് അർത്ഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ മറ്റു വിവരങ്ങൾ ഒന്നും പങ്കുവെച്ചിട്ടില്ല.

‘ഡോൺ ബാബുരാജ്’ ആയി സന്തോഷ് പണ്ഡിറ്റിന്റെ മാസ് തിരിച്ചുവരവ്; ‘ശാർദൂല വിക്രീഡിത’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

0

കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ വിസ്മയിപ്പിക്കാൻ സന്തോഷ് പണ്ഡിറ്റ് വീണ്ടും എത്തുന്നു. രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ശാർദൂല വിക്രീഡിതം’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

‘ഡോൺ ബാബുരാജ്’ എന്ന അധോലോക നായകനായിട്ടാണ് സന്തോഷ് പണ്ഡിറ്റ് ചിത്രത്തിൽ വേഷമിടുന്നത്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമേറിയതും മാസ്സ് പരിവേഷമുള്ളതുമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നു. തോക്കേന്തി നിൽക്കുന്ന ആക്ഷൻ രംഗങ്ങളും, “ഞാൻ ശതകങ്ങൾക്കു മുൻപെ പിറന്നവൻ” തുടങ്ങിയ പഞ്ച് ഡയലോഗുകളും ട്രെയിലറിന്റെ ഹൈലൈറ്റാണ്.

വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഒന്നിലധികം ഗെറ്റപ്പുകളിൽ സന്തോഷ് പണ്ഡിറ്റ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു നടനെന്ന നിലയിൽ സന്തോഷ് പണ്ഡിറ്റിന്റെ റേഞ്ച് വ്യക്തമാക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിമർശനങ്ങൾക്കുള്ള മറുപടിയാകും ഈ ചിത്രമെന്ന് ആരാധകർ കമന്റുകളിൽ കുറിക്കുന്നു.