ശബരിമല : മുൻ കരുതൽ നടപടിയെന്ന പേരിൽ ശബരിമല കർമ്മ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു തുടങ്ങി .പമ്പയിൽ വെച്ചാണ് ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് .കൂടാതെ ഇരുമുടികെട്ടുമായി ക്ഷേത്ര ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചറിനെ മരക്കൂട്ടത്തിനടുത്തുവച്ച് പൊലീസ് നേരത്തെ തടഞ്ഞിരുന്നു.മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റ് എന്നാണ് പൊലീസ് ഇതിനെ കുറിച്ച് പറയുന്നത് .
തൃപ്തി ദേശായി അല്പസമയത്തിനുള്ളിൽ മടങ്ങും
തൃപ്തി ദേശായി അല്പസമയത്തിനുള്ളിൽ മടങ്ങും. പോലീസ് നിർദ്ദേഷം മാനിച്ചാണ് മടങ്ങുന്നതെന്നും ഈ മണ്ഡലകാലത്ത് തന്നെ ശബരിമലയിൽ എത്തി ചേരുമെന്നും തൃപ്തി ദേശായി.എന്നാൽ തൃപ്തി ദേശായി പോയതിന് ശേഷം മാത്രമേ പിരിഞ്ഞു പോകുകയുള്ളു എന്ന് പ്രതിഷേധക്കാർ. തൃപ്തി ദേശായിയുടെ പൂനയിലെ വീട്ടിനു നേരെയും പ്രതിഷേധമുണ്ടായി.
ഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങി തൃപ്തി ദേശായ് മടങ്ങുന്നു
കൊച്ചി : ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി ദർശനം സാധ്യമാകാതെ അയ്യപ്പഭക്തരുടെ പ്രതിക്ഷേധത്തിനുമുന്നിൽ കീഴടങ്ങി മടങ്ങുന്നു. CISF ഉദ്യോഗസ്ഥരോട് തിരിച്ചുപോകാൻ സമ്മതം അറിയിച്ച തൃപ്തി രാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലേക്ക് മടങ്ങും എന്നാണ് റിപോർട്ടുകൾ . പുറത്തിറങ്ങാനാവാതെ 13 മണിക്കൂറാണ് വിമാനത്താവളത്തിൽ അവർ കുടുങ്ങിയത്. തൃപ്തി ദേശായി മടങ്ങിയതിന് ശേഷമേ തിരിച്ച് പോകുകയുള്ളു എന്ന് പ്രതിഷേധക്കാർ പറഞ്ഞു
ഇന്നു പുലർച്ചെ 4.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തിദേശായിയെയും കൂട്ടരെയും കോട്ടയത്തേക്ക് കൊണ്ടുപോകാൻ ഒരു ടാക്സിക്കാരും തയ്യാറായിരുന്നില്ല. ഭക്തജനങ്ങളുടെ പ്രതിക്ഷേധത്തെത്തുടർന്നു തിരിച്ചുപോകാൻ പോലീസും മറ്റും ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെനിൽക്കുകയായിരുന്നു തൃപ്തിയും കൂട്ടരും
വിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വം ബോർഡ്
ഭക്തരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ സ്ത്രീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ്. ഉടൻ തന്നെ സാവകാശ ഹർജി ഫയൽ ചെയ്യുമെന്ന് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിനൊടുവിൽ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു .കൂടാതെ ഹോട്ടലുകൾ രാത്രിയിൽ അടക്കണമെന്ന പോലീസ് ഉത്തരവ് നടപ്പാക്കില്ലെന്നും അദേഹം പറഞ്ഞു .
സന്നിധാനത്തെ ഹോട്ടലുകൾ രാത്രിയിൽ അടച്ചിടാൻ പോലീസ് നിർദേശം
ശബരിമല : രാത്രി 11 മണിക്ക് ശേഷം സന്നിധാനത്തെ അന്നദാന കൗണ്ടറും ഹോട്ടലുകളും അടക്കണം എന്ന് പോലീസ് നിർദേശം .ഇതിനെതിരെ ഹോട്ടൽ ഉടമകൾ ദേവസ്വം ഓഫീസർക്ക് പരാതി നൽകി .24 മണിക്കൂർ പ്രവർത്തിക്കാനുള്ള അനുമതിയാണ് ദേവസ്വം ബോർഡ് ഹോട്ടൽ ഉടമകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ രാത്രിയിൽ അപ്പം,അരവണ കൗണ്ടറുകളും അടച്ചു പൂട്ടണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട് .ഈ നിയന്ത്രണങ്ങൾ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് വിലയിരുത്തൽ .കൂടാതെ ഈ നിയന്ത്രണങ്ങൾ ദേവസ്വം ബോർഡിനെ സാമ്പത്തികമായി തകർക്കും .
ദർശനം നടത്താതെ മടങ്ങില്ല: തൃപ്തി ദേശായി
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ശക്തമായ പ്രതിഷേധം നടക്കവെ ദർശനം നടത്താതെ തിരിച്ചു പോവില്ലെന്ന് കടുത്ത നിലപാടിൽ തൃപ്തി ദേശായി. ഇന്ന് ദർശനം സാധിച്ചില്ലെങ്കിൽ കേരളത്തിൽ തങ്ങുമെന്നും തൃപ്തി ദേശായി.പുലർച്ചെ 4:40 ഓടു കൂടെയാണ് തൃപ്തി ദേശായിയും ആറംഗം സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത് അതിനകം തന്നെ പ്രതിഷേധവുമായി അയ്യപ്പഭക്തർ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
ഇന്ത്യൻ പെൺപട സെമിയിൽ
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ അയർലാഡിനെ തകർത്ത് സെമിയിൽ പ്രവേശിച്ചു. മിതാലി രാജിന്റെ അർധ സെഞ്ചുറിയുടെ(51) ബലത്തിൽ 6 ന് 145 റൺസെടുത്ത ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലാഡിനെ 8 ന് 93 എന്ന സ്കോറിൽ തകർക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവ് 3 വിക്കറ്റും ദീപ്തി ശർമ്മ 2 വിക്കറ്റും സ്വന്തമാക്കി.
സാവകാശം തേടി ദേവസ്വം ബോർഡ്
ശബരിമല വിധി സ്ത്രീ പ്രവേശനത്തിന് സാവകാശം തേടി ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. സാവകാശ ഹർജിയുടെ അന്തിമ തീരുമാനം നാളെ യോഗം കൂടി തീരുമാനിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.ദേവസ്വം ബോർഡ് ഭക്തർക്കൊപ്പമാണെന്നും ഉത്തരവാദിത്തം നിറവേറ്റുമെന്നും പത്മകുമാർ വ്യക്തമാക്കി.
പോലീസിന്റെ കടുത്ത നിയന്ത്രണത്തിൽ ശബരിമല
ശബരിമലയിൽ കനത്ത നിയന്ത്രണവുമായി പോലീസ്.നടയടച്ചാൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവധിക്കില്ലെന്ന് ഡിജിപി. പുരോഹിതർക്ക് മാത്രം സന്നിധാനത്ത് തങ്ങാം. രാത്രി ഭക്തരെ എല്ലാം മലയിറക്കും. കൂട്ടം കൂടി നിൽക്കാൻ ആരെയും അനുവധിക്കില്ല. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ഡിജിപി. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും സന്നിധാനം മുഴുവൻ സുരക്ഷ വലയത്തിലാണെന്നും ഡിജിപി ലോകനാഥ് ബെഹ്റ.
സന്നിധാനത്ത് നിരോധജ്ഞ
സന്നിധാനത്തും ഇലവുങ്കൽ പ്രദേശത്തും പത്തനംതിട്ട ജില്ലാ കലക്ടർ നിരോധജ്ഞ പ്രഖ്യാപിച്ചു. ഏഴ് ദിവസത്തേക്കാണ് നിരോധജ്ഞ. എരുമേലിയും പരിസരങ്ങളിലും 7 ദിവസത്തേക്ക് നിരോധജ്ഞ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ കലക്ടറാണ് പ്രഖ്യാപിച്ചത്.
ഇന്ത്യൻ നിരത്തുകള്‍ കൈയടക്കാൻ ജാവ ബൈക്കുകള്‍ എത്തി
മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലാസിക് ജാവ ബ്രാൻഡിൽ മൂന്ന് ജാവാ മോട്ടോർസൈക്കിളുകൾ ഇന്ന് പുറത്തിറക്കി.
ജാവ, ജാവ 42 ,ബരാക്ക് എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് . ഇതിൽ ജാവ, ജാവ42 എന്നീ മോഡലുകളാണ് ആദ്യം നിരത്തുകളിൽ എത്തുക .അടുത്ത വർഷം ആദ്യത്തോടെ ഇത് വിപണിയിൽ ലഭ്യമാകും. ഫാക്ടറി കസ്റ്റം മോഡലായ ബരാക്ക് അതിനുശേഷമെ നിരത്തുകളിൽ എത്തുകയുള്ളു .
293 സിസി,ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനുകളാണ് ജാവയിലും ജാവ 42വിലും ഉള്ളത് . എൻജിൻ 27 ബിഎച്ച്പി ശക്തിയും 28 എൻഎം ടോർക്കും നൽകുന്നു. കൂടാതെ എൻജിൻ ബി എസ് 6 നിലവാരം ഉള്ളതാണ് . ബാരക്കിന് 334 സിസി, 30 ബിഎച്ച്പി എഞ്ചിനാണ് നൽകിയിരിക്കുന്നത് .
ബ്രേക്കിങ് സിസ്റ്റം നോക്കുകയാണെകിൽ ജാവയിലും ജാവ 42വിലും എ ബി എസ്-ഉള്ള ഡിസ്ക് ബ്രേക്ക് മുൻഭാഗത്തും പിന്നിൽ ഡ്രം ബ്രേക്ക് യൂണിറ്റും ആണ് നൽകിയിരിക്കുന്നത് . എന്നാൽ ബാരക്കിന് മുന്നിലും പിന്നിലും എ ബി എസ് ഉള്ള ഡിസ്ക് ബ്രേക്ക് നൽകിയിട്ടുണ്ട് .
ജാവ കറുപ്പ്, മെറൂൺ , ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ജാവ42 ആറു നിറങ്ങളിൽ ലഭ്യമാണ്.
ജാവയുടെ ഡൽഹി വില 1.64 ലക്ഷവും ജാവ 42 ന് 1.55 ലക്ഷവുമാണ്. 1.89 ലക്ഷം രൂപയാണ് ബാരക്കിന്റെ വില .
കൂടുതൽ വിവരങ്ങൾ
മോഡൽ : ജാവാ & ജാവാ 42
-
- സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, ലിക്വിഡ് കൂൾഡ് , DOHC
ശേഷി (സിസി): 293 - എക്സസ്സ്റ്റ്: ഇരട്ട എക്സസ്സ്റ്റ്
- ഗിയർബോക്സ്: കോൺസ്റ്റന്റ് മെഷ് 6 സ്പീഡ്
- ഫ്രണ്ട് ടയർസ് 90/90 – 18
- ബാക്ക് ടെയർ 120/80 – 17
- ഫ്രണ്ട് സസ്പെൻഷൻ : ടെലിസ്കോപിക് ഹൈഡ്രോളിക് ഫോർക്ക്
- ബാക്ക് സസ്പെൻഷൻ : ഗ്യാസ് കേസ്റ്റർ – ട്വിൻ ഷോക്ക് ഹൈഡ്രോളിക്
- ഫ്രണ്ട് ബ്രേക്ക് : എ ബി എസ്-ഉള്ള 280 മില്ലീമീറ്റർ ഡിസ്ക്ക് ബ്രേക്ക്
- ബാക്ക് ബ്രേക്ക് : ഡ്രം ബ്രേക്ക് 153 എംഎം
- സീറ്റ് ഹൈറ്റ് : 765
- വീൽ ബൈസ് : 1369
- തൂക്കം: 170 കിലോ
- ടാങ്ക് ശേഷി: 14 ലിറ്റർ
- സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക്, ലിക്വിഡ് കൂൾഡ് , DOHC
- Jawa 2018 Photos
Jawa 42 Photos
Topic : Jawa Motorcycle Launched in India
സർവകക്ഷി യോഗം കഴിഞ്ഞു ; യോഗം പരാജയം
ശബരിമല വിഷയത്തിൽ സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം കഴിഞ്ഞു.
കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും എന്നാൽ സംഘർഷങ്ങൾ ഒഴിവാക്കി എല്ലാവരും ചേർന്ന് ഒരു തീരുമാനം എടുക്കണമെന്നുമാണ് തന്റെ അഭിപ്രായം സംഘർഷമില്ലാത്ത തീർത്ഥാടനകാലമാണ് സർക്കാരിന്റെ ലക്ഷ്യം എന്നും എഴുതി തയ്യാറാക്കിയ കുറിപ്പിൽ മുഖ്യമന്ത്രി വായിച്ചു.
ശബരിമല സ്ത്രീപ്രവേശനത്തിൽ സാവകാശം തേടി സർക്കാർ കോടതിയെ സമീപിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല അഭിപ്രായപ്പെട്ടു.
കോടതി വിധിയെ മാനിക്കുന്നു എന്നും എന്നാൽ ഭക്തരുടെ താല്പര്യം കണ്ടില്ലെന്നുനടിക്കാനാവില്ല എന്നും ബിജെപി നേതാവ് ശ്രീധരൻപിള്ള പറഞ്ഞു. ശക്തമായ ഒരു തീരുമാനം ശബരിമല വിഷയത്തിൽ പറയാൻ ബിജെപി ശ്രമിച്ചില്ല.
സർവകക്ഷി യോഗത്തിനുശേഷം പുറത്തിറങ്ങിയ പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ വാക്കുകൾ – സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട് യോഗം ബഹിഷ്കരിക്കുകയാണ്. സർക്കാർ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന പഴയനിലപാടിൽ തന്നെയാണ് സർക്കാർ, തുടക്കം മുതൽ ഇവർ എടുക്കുന്ന സമീപനം ശരിയല്ല, കോടതി റിവ്യൂ ഹർജി പരിഗണിക്കുന്ന സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സർക്കാറിന് സാവകാശം കോടതിയോട് ചോദിക്കാമായിരുന്നു എന്നാൽ ഈ അഭിപ്രായം സർക്കാർ തള്ളിക്കളഞ്ഞു. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനത്തോടെ സർക്കാർ ശബരിമല വിഷയത്തിൽ ഒരു സുവർണാവസരമാണ് നഷ്ടമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ – കാര്യങ്ങൾ വിശദമായി ചർച്ചചെയ്തു. കോടതി എടുത്ത നിലപാട് കണക്കാക്കി ചെയ്യേണ്ടുന്ന കാര്യങ്ങൾ സർക്കാർ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷവും ബിജെപിയും എടുത്ത തീരുമാനം ഒന്നായിരുന്നു. മുൻവിധിയോടെ അല്ല സർക്കാർ ഈ പ്രശ്നത്തെ സമീപിച്ചത്. കോടതി വിധി നടപ്പിലാക്കാൻ മാത്രമാണ് ശ്രമിച്ചത് വിശ്വാസികൾക്ക് എല്ലാ സഹായവും നൽകും വിശ്വാസികൾക്കൊപ്പമാണ് സർക്കാർ എന്നും യോഗം കഴിഞ്ഞതിനുശേഷമാണ് പ്രതിപക്ഷനേതാവ് ഇറങ്ങിപോയതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരൻ പിള്ളയുടെ വാക്കുകൾ – 22 വരെ ഈ കാര്യങ്ങൾ നിർത്തിവയ്ക്കണം, അതിനുശേഷം വരുന്ന തീരുമാനം നമുക്ക് ഒരുമിച്ച് തീരുമാനിക്കാം എന്ന ആവശ്യം മുന്നോട്ടുവച്ചിട്ട് സർക്കാർ കേട്ടില്ല, മാധ്യമസ്വാതന്ത്രം തടയരുതെന്ന് ആവശ്യപ്പെട്ടു കള്ളക്കേസിൽ വേട്ടയാടുന്നത് ശരിയല്ല എന്നും ഉന്നയിച്ചു. പ്രതീക്ഷയോടെയാണ് സർവകക്ഷി യോഗത്തിനു പോയത്, എന്നാൽ സർക്കാർ യോഗം വെറും നാടകമാക്കി മാറ്റി, ഇവിടെ സിപിഎം ന്റെ ഭരണഘടനയല്ല നടപ്പാക്കേണ്ടത് അതിനാൽ യുഡിഫ് നൊപ്പം ബിജെപി യും സർവക്ഷി യോഗം ബഹിഷ്‌ക്കരിക്കുന്നു.
ഇന്ന് മൂന്നുമണിക്ക് മുഖ്യമന്ത്രിയും പന്തളം രാജകുടുംബവും താന്ത്രിമാരും ചേർന്ന് ചർച്ച നടക്കും. സർവ്വകക്ഷി യോഗത്തിൽ മന്ത്രി എ കെ ബാലനെ ക്ഷണിച്ചില്ല.


