ബ്യൂട്ടിഫുൾ കൈകൾ

പാത്രം കഴുകൽ തുണി അലക്കൽ ഇവ കൊണ്ടെല്ലാം കൈകൾ പരുക്കനായി മാറും. കൈകൾക്ക് സംരക്ഷണമേകാൻ ഒരു സ്പൂൺ പഞ്ചസാരയും കാൽ സ്പൂൺ ഗ്ലിസറിനും ഉള്ളം കയ്യിലെടുത്ത് കൂട്ടിക്കലർത്തി കൈപ്പത്തിയിലും വിരലുകളിലുമായി പുരട്ടുക. രണ്ടു കൈകളിലുമായി നന്നായി ഉറച്ചുകൊടുക്കുക. കൈകൾ മൃദുലമാകും. കൈകളിൽ സോപ്പോ ഡിറ്റർജന്റോ പറ്റിക്കഴിഞ്ഞാലും പാത്രം കഴുകൽ തുടങ്ങിയ ജോലികൾ ചെയ്താലും അതിന് ശേഷം എപ്പോഴും മോയിസ്ചറൈസർ പുരട്ടുക.

കൈകൾക്കായി ഒരു മാസ്ക് :- അല്പം കാബേജ് അരച്ചതും ഗോതമ്പുപൊടിയും കൂട്ടിക്കലർത്തി കൈകളിൽ പുരട്ടുക . കൈകളിലെ കറുത്ത പാട് മാറും ആഴ്ചയിൽ ഒരു ദിവസം കൈകളിൽ ഈ പായ്ക്ക് ഇടുക.

admin:
Related Post