ചെടികളിലുണ്ടാകുന്ന ചില രോഗങ്ങളും പരിഹാരവും

അമരയിൽ പുഴുക്കൾ വന്നാൽ

ബിവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയിൽ മണ്ണിലും തളിക്കുക. ആഴ്ചയിൽ ഒരിക്കൽ വേപ്പധിഷിത കീടനാശിനികൾ തളിക്കുക.

പയറിൽ മുരുടിപ്പ്‌

ആരംഭഘട്ടത്തില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒന്ന്‍ ലഭ്യത അനുസരിച്ചു രണ്ടാഴ്ച ഇടവിട്ട് പ്രയോഗിക്കാം. മിത്രകുമിളായ ബിവെറിയ ബാസിയാന – 20 ഗ്രാം 1 ലിറ്റര്‍ എന്ന തോതില്‍ കൊടുക്കുക.actara രണ്ടു ഗ്രാം പത്തു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായിനിയാക്കി തളിച്ച് കൊടുക്കുക.

വാഴയ്ക്ക് കൂമ്പടപ്പ്

മൈക്രോഫുഡ് അമ്പതു ഗ്രാം ഒരു വാഴയ്ക്ക് ഇട്ടു കൊടുക്കുക.അതിനു ശേഷം കുമ്മായം ഒരു കിലോ ഒരു വാഴയ്ക്ക് എന്ന തോതിൽ കൊടുക്കുക.

പയറിൽ തണ്ടീച്ച

ആക്ട്രാ ( actara ) എന്ന കീടനാശിനി രണ്ടു ഗ്രാം പത്തു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്പ്രേ കൊടുക്കുക്കണം.

കടപ്പാട് : കാർഷിക വിവരസങ്കേതം .

admin:
Related Post