സിപിഎമ്മും ബി ജെ പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിക്കഴിഞ്ഞെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .റഫാലിൽ പിണറായി ഒന്നും മിണ്ടാത്തത് ലാവലിൻ വീണ്ടും ഉയർന്നു വരും എന്ന പേടി കൊണ്ടാണെന്നും കേന്ദ്ര സർക്കാരിനെ സിപിഎമ്മിന് പേടിയാണെന്നും മുല്ലപ്പള്ളി പരാമർശിച്ചു.
ശബരിമലയിൽ നിയന്ത്രണം
കുംഭമാസ പൂജകൾക്കും ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തി. നട തുറക്കുന്ന 12ആം തിയതി രാവിലെ 10 മുതൽ തീർത്ഥാടകർക്ക് പ്രവേശിക്കാം. മാധ്യമ പ്രവർത്തകർക്കും നിയന്ത്രണം ബാധകമാക്കി. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ബിജെപിയിൽ ചേരിപ്പോര് രൂക്ഷം
വി.വി.രാജേഷിനെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ബിജെപിയിൽ ചേരിപ്പോര്.രാജേഷിനെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി വി.മുരളീധരപക്ഷം എത്തിയപ്പോൾ അതിനെ എതിർത്ത് പി.കെ.കൃഷ്ണദാസ് വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകി. ദേശീയ സംഘടനാ സെക്രട്ടറി റാംലാൽ പങ്കെടുത്ത യോഗത്തിലും ഇതിനെ ചൊല്ലി തർക്കം ഉണ്ടായി.
കോൺഗ്രസ്സിന് എതിരെ ആരോപണവുമായി മോദി
ഭരണഘടനാ സ്ഥാപനങ്ങളെ കോൺഗ്രസ് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നുവെന്നും സത്യം കേൾക്കാനും മനസിലാക്കാനുമുള്ള കഴിവ് കോൺഗ്രസിന് നഷ്ടപ്പെട്ടു.സർക്കാരുകളെ പിരിച്ച് വിടാനുള്ള 356ാം വകുപ്പ് കോൺഗ്രസ് നൂറു തവണ ദുരുപയോഗം ചെയ്തു.കേരളത്തിലെ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടത് ഇതിന് ഉദാഹരണമാണെന്ന് മോദി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ 55 വർഷവും ഈ സർക്കാരിന്റെ 55 മാസവും താരതമ്യം ചെയ്യണമെന്നും ഈ സർക്കാർ 13 കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകിയെന്നും 7 ലക്ഷം കോടിയുടെ മുദ്ര വായ്പ നൽകിയെന്നും ബിസി എന്നാൽ ബിഫോർ കോൺഗ്രസ് എന്നും എഡി എന്നാൽ ആഫ്റ്റർ ഡൈനാസ്റ്റിയെന്നും പരിഹസിച്ച് മോദി ആരോപണങ്ങൾ നിരത്തി.
കാർത്തിയുടെ ദേവ് ഫെബ്രുവരി 14 ന്
കാർത്തി നായകനാവുന്ന റൊമാന്റിക് അഡ്വഞ്ചർ ആക്ഷൻ എന്റർടെയിനർ ചിത്രമായ ദേവ് ഫെബ്രുവരി 14 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്നു.ധീരൻ അധികാരം ഒന്ന് എന്ന വിജയ ചിത്രത്തിൽ കാർത്തിക്കൊപ്പം ജോഡി ചേർന്ന രകുൽ പ്രീത് സിംഗാണ് ദേവിലും നായിക.പുതു മുഖ സംവിധായകൻ രജത് രവി ശങ്കർ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ കാർത്തിക്ക് മുതുരാമൻ,പ്രകാശ് രാജ്, രമ്യാ കൃഷ്ണൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സഞ്ചാര സിനിമാ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ദേവ് , ഡൽഹി,ഉക്രൈൻ, കുളു മണാലി,ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ ഇതു വരെ സിനിമാ ചിത്രീകരണങ്ങൾ നടത്താത്ത പ്രദേശങ്ങളിലാണ് ദേവിന്റെ ചിത്രീകരണം നടന്നതെന്ന് സംവിധായകൻ അവകാശപ്പെട്ടു.
“വളരെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു യൂത്ത് സബ്ജക്റ്റ് ഞാൻ ചെയ്യുന്നത്. കഥയെക്കാളുപരി ഈ സിനിമ സംഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ,പ്രേക്ഷകർക്കൊപ്പമുള്ള അനുഭൂതികരമായ ഒരു വിനോദ യാത്രയാണ്. എന്റെ ദേവ് രാമലിംഗ എന്ന കഥാപാത്രം നിങ്ങളിൽ ഒരാളായി , നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി അനുഭവപ്പെടും. നർമ്മം,പ്രണയം,വിരഹം,സംഘർഷം, വൈകാരികത , ഇവ സമ്മിശ്രമായിട്ടുള്ള പ്രമേയമാണ് ദേവിന്റെയ്ത് .ഒരു റൊമാൻറിക് അഡ്വഞ്ചർ ആക്ഷൻ ത്രില്ലർ സിനിമ എന്ന് പറയാം “കാർത്തി പറഞ്ഞു
പ്രിൻസ് പിക്ചേഴ്സിന്റെ ലക്ഷ്മൺ ലക്ഷ്മൺ കുമാറാണ് ദേവ് നിർമ്മിച്ചിരിക്കുന്നത്.ഹാരിസ് ജയരാജാണ് സംഗീത സംവിധായകൻ.ആർ.വേൽരാജാണ് ഛായാഗ്രാഹകൻ.അൻപ് – അറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്
#സി.കെ.അജയ്കുമാർ, പിആർഒ
രാം ചരൺ തേജയുടെ “വിനയ വിധേയ രാമ “ക്കു വേണ്ടി നൂറു ദിവസം സ്റ്റണ്ട് ചിത്രീകരണം
തെലുങ്ക് മെഗാ പവർ സ്റ്റാർ രാം ചരൺ തേജ , ‘ രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷൻ ഫാമിലി എന്റർടെയ്നറായ ‘വിനയ വിധേയ രാമ’ ഫെബ്രുവരി 8- ന് മലയാളത്തിൽ പ്രദർശനത്തിനെത്തുന്നു.
തെലുങ്കിലെ, ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റർടെയ്ൻമെന്റ്സ്നിർമ്മിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന ‘വിനയ വിധേയ രാമ’യിൽ കിയാരാ അദ്വാനി യാണ് രാം ചരണിന്റ നായിക. വിവേക് ഒബറോയാണ് പ്രതിനായകൻ. പ്രശാന്ത്, സ്നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമൻ,,ആര്യൻ രാജേഷ്, രവിവർമ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്.
സിജു തുറവൂർ ഗാന രചനയും ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സതീഷ് മുതുകുളമണ് സംഭാഷണം എഴുതിയിരിക്കുന്നത്. സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനാണ് . ബൾഗേറിയ, ഹൈദരാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിൽ വെച്ച് നൂറു ദിവസം കൊണ്ടാണ് സ്റ്റണ്ട് രംഗങ്ങൾ ചിത്രീകരിച്ചത്. ഇടവേളക്ക് ശേഷം വരുന്ന ഒരു സ്റ്റണ്ട് രംഗം മാത്രം പതിനൊന്നു കോടി രൂപ ചിലവഴിച്ച് അറുപത് ദിവസം ഷൂട്ടിംഗ് നടത്തി.
ഗാന രംഗങ്ങൾ ദശകോടികൾ ചിലവഴിച്ച് തയ്യാറാക്കിയ വർ്ണശബളമായ പടു കൂറ്റൻ സെറ്റുകളിൽ വെച്ചാണ്ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നാൾ ഒരു സിനിമക്ക് വേണ്ടി സ്റ്റുണ്ട് ചിത്രീകരണം നടത്തിയതെന്ന് കനൽ കണ്ണൻ പറഞ്ഞു. മാസ്സ് ആക്ഷൻ ഫാമിലി എന്റർടൈനറായ ‘വിനയ വിധേയ രാമ ‘ നെ പ്രകാശ് ഫിലിംസ് ഫെബ്രുവരി 8-ന് പ്രദർശനത്തിനെത്തിയ്ക്കുന്നു .മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി കേരളത്തിൽ നൂറിൽ പരം തിയ്യറ്ററുകളിൽ ‘വിനയ വിധേയ രാമ’ പ്രദർശനത്തിനെത്തും.
# സി.കെ.അജയ്കുമാർ, പിആർഒ
മലക്കം മറിഞ്ഞ് ദേവസ്വം ബോർഡ്
യുവതി പ്രവേശനത്തെ പൂർണമായും അനുകൂലിച്ച് കോടതിയിൽ ദേവസ്വം ബോർഡ്. അയ്യപ്പഭക്തർ പ്രത്യേക വിഭാഗമല്ലെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. എന്നാൽ ദേവസ്വം ബോർഡിന്റെ യഥാർത്ഥ നയം പുറത്തായെന്ന് പന്തളം കൊട്ടാരം അറിയിച്ചു. എന്നാൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് പ്രസിഡൻറ് എ.പദ്മകുമാർ. സ്ത്രീ പ്രവേശന വിധി അംഗീകരിക്കുന്ന നിലപാടാണ് കോടതിയിൽ വ്യക്തമാക്കിയതെന്നും സുപ്രീം കോടതി വിധി എന്തായാലും അത് അംഗീകരിക്കാൻ ബോർഡ് ബാധ്യസ്ഥരാണെന്നും എ. പദ്മകുമാർ വ്യക്തമാക്കി.
അക്ഷയ്ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്; ഷാരൂഖ് ഖാൻ
ബോളിവുഡ് സൂപ്പർ താര നിരയിലുള്ള നടന്മാരാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. തന്റെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ഇരുവരും ഇടം നേടി. ഇരുവരും മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരുമിച്ചൊരു ചിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ഷാരൂഖിന്റെ മറുപടി ഇങ്ങനെ :-
എന്നപ്പോലെ രാത്രി ജോലി ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ കുറവാണ്, അക്ഷയ് കുമാറിനെപ്പോലെ നേരത്തെ എഴുന്നേല്‍ക്കുന്ന ആളല്ല ഞാന്‍. അക്ഷയുടെ ദിനം വളരെ നേരത്ത തുടങ്ങും. അക്ഷയ് ഉണരുമ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പോകുകയാകും. ഞാന്‍ ജോലി ചെയ്ത് തുടങ്ങുമ്പോഴേക്ക് അക്ഷയ് എല്ലാം പാക്ക് ചെയ്ത് വീട്ടില്‍ പോകാന്‍ തുടങ്ങുകയായിരിക്കും. അങ്ങനെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അക്ഷയ്ക്ക് കഴിയും. ”-ഷാരൂഖ് പറഞ്ഞു.
”അക്ഷയ്ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. പക്ഷേ ഞങ്ങളുടെ സമയത്തിലാണ് പ്രശ്നം’ ആരെങ്കിലും രണ്ടുപേരെയും വെച്ച് സിനിമ ചെയ്താല്‍, ലൊക്കേഷനില്‍ പരസ്പരം കണ്ടുമുട്ടില്ലെന്നും അദ്ദേഹം പറയുന്നു.
യുവതീ പ്രവേശനം: എല്ലാ ഹർജികളും നാളെ പരിഗണിക്കും
ശബരിമലയുമായ ബന്ധപ്പെട്ട എല്ലാ ഹർജികളും നാളെ സുപ്രീം കോടതി പരിഗണിക്കും.പുന:പരിശോധന ഹർജികൾക്ക് പുറമെ പുതിയ റിട്ട് ഹരജികളും പരിഗണിക്കും. സാവകാശം തേടി നൽകിയ ഹർജികളും നാളെ പരിഗണിക്കപ്പെടും.എന്നാൽ തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജികൾ നാളെ പരിഗണിക്കില്ല. വാദം കേൾക്കുക ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ്.
സമരം അവസാനിപ്പിച്ച് മമത ബാനർജി
കൊൽക്കത്തയിൽ നടത്തി വന്ന ധാരണ അവസാനിപ്പിച്ച് മമത ബാനർജി.ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണിതെന്ന് മമത.കേന്ദ്രത്തിനെതിരെ ആയിരുന്നു കൊൽക്കത്തയിൽ മമത ബാനർജിയുടെ ധർണ.അടുത്തയാഴ്ച ഈ വിഷയം ഡൽഹിയിൽ ഉയർത്തുമെന്നും പ്രഖ്യാപിച്ചു.
ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റാകാം
ബി.കോം ബിരുദക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റാകാം.
ഒഴിവുകളുടെ എണ്ണം: 13
ശമ്പളം: 15,700-33,400 രൂപ
പ്രായം : 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1983-നും 01.01.2001-നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.
നിയമന രീതി : നേരിട്ടുള്ള നിയമനം .
യോഗ്യതകള്‍ : ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും 60 ശതമാനമോ അതില്‍ കൂടുതലോ (അഗ്രിഗേറ്റ്) മാര്‍ക്കോടുകൂടിയ കൊമേഴ്‌സ് ബിരുദം.
അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി: 2019 മാര്‍ച്ച് 06






























