കാർത്തിയുടെ ദേവ് ഫെബ്രുവരി 14 ന്

കാർത്തി നായകനാവുന്ന റൊമാന്റിക് അഡ്വഞ്ചർ ആക്ഷൻ എന്റർടെയിനർ ചിത്രമായ ദേവ് ഫെബ്രുവരി 14 ന് ലോകമെമ്പാടും റീലീസ് ചെയ്യുന്നു.ധീരൻ അധികാരം ഒന്ന് എന്ന വിജയ ചിത്രത്തിൽ കാർത്തിക്കൊപ്പം ജോഡി ചേർന്ന രകുൽ പ്രീത് സിംഗാണ് ദേവിലും നായിക.പുതു മുഖ സംവിധായകൻ രജത് രവി ശങ്കർ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ കാർത്തിക്ക് മുതുരാമൻ,പ്രകാശ് രാജ്, രമ്യാ കൃഷ്ണൻ  എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സഞ്ചാര സിനിമാ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ദേവ് , ഡൽഹി,ഉക്രൈൻ, കുളു മണാലി,ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിൽ ഇതു വരെ സിനിമാ ചിത്രീകരണങ്ങൾ നടത്താത്ത പ്രദേശങ്ങളിലാണ് ദേവിന്റെ ചിത്രീകരണം നടന്നതെന്ന് സംവിധായകൻ അവകാശപ്പെട്ടു. 


“വളരെ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു യൂത്ത് സബ്ജക്റ്റ് ഞാൻ ചെയ്യുന്നത്. കഥയെക്കാളുപരി ഈ സിനിമ സംഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ,പ്രേക്ഷകർക്കൊപ്പമുള്ള  അനുഭൂതികരമായ ഒരു വിനോദ യാത്രയാണ്. എന്റെ ദേവ് രാമലിംഗ എന്ന കഥാപാത്രം നിങ്ങളിൽ ഒരാളായി , നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി അനുഭവപ്പെടും. നർമ്മം,പ്രണയം,വിരഹം,സംഘർഷം, വൈകാരികത , ഇവ സമ്മിശ്രമായിട്ടുള്ള പ്രമേയമാണ് ദേവിന്റെയ്ത് .ഒരു റൊമാൻറിക് അഡ്വഞ്ചർ ആക്ഷൻ ത്രില്ലർ സിനിമ എന്ന് പറയാം “കാർത്തി പറഞ്ഞു

പ്രിൻസ് പിക്ചേഴ്സിന്റെ ലക്ഷ്മൺ ലക്ഷ്മൺ കുമാറാണ് ദേവ് നിർമ്മിച്ചിരിക്കുന്നത്.ഹാരിസ് ജയരാജാണ് സംഗീത സംവിധായകൻ.ആർ.വേൽരാജാണ് ഛായാഗ്രാഹകൻ.അൻപ് – അറിവാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്
 #സി.കെ.അജയ്കുമാർ, പിആർഒ

admin:
Related Post