HomeMoviesഅക്ഷയ്ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്; ഷാരൂഖ് ഖാൻ

അക്ഷയ്ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്; ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർ താര നിരയിലുള്ള നടന്മാരാണ് ഷാരൂഖ് ഖാനും അക്ഷയ് കുമാറും. തന്റെ സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ഇരുവരും ഇടം നേടി. ഇരുവരും മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരുമിച്ചൊരു ചിത്രം ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ഷാരൂഖിന്റെ മറുപടി ഇങ്ങനെ :-

എന്നപ്പോലെ രാത്രി ജോലി ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ കുറവാണ്, അക്ഷയ് കുമാറിനെപ്പോലെ നേരത്തെ എഴുന്നേല്‍ക്കുന്ന ആളല്ല ഞാന്‍. അക്ഷയുടെ ദിനം വളരെ നേരത്ത തുടങ്ങും. അക്ഷയ് ഉണരുമ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പോകുകയാകും. ഞാന്‍ ജോലി ചെയ്ത് തുടങ്ങുമ്പോഴേക്ക് അക്ഷയ് എല്ലാം പാക്ക് ചെയ്ത് വീട്ടില്‍ പോകാന്‍ തുടങ്ങുകയായിരിക്കും. അങ്ങനെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അക്ഷയ്ക്ക് കഴിയും. ”-ഷാരൂഖ് പറഞ്ഞു. ‌

”അക്ഷയ്ക്കൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. പക്ഷേ ഞങ്ങളുടെ സമയത്തിലാണ് പ്രശ്നം’ ആരെങ്കിലും രണ്ടുപേരെയും വെച്ച് സിനിമ ചെയ്താല്‍, ലൊക്കേഷനില്‍ പരസ്പരം കണ്ടുമുട്ടില്ലെന്നും അദ്ദേഹം പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular