Home Blog Page 482

‘യാത്ര’ ആദ്യ ടിക്കറ്റ് വിറ്റത് 4.37 ലക്ഷത്തിന്

0

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറി ന്റെ കഥ പറയുന്ന മമ്മൂട്ടി വൈ എസ് ആറായി വേഷമിടുന്ന ചിത്രം “യാത്ര” യുടെ ആദ്യ ടിക്കറ്റ് യുഎസില്‍ ലേലത്തിൽ വിറ്റത് 6116 ഡോളറിന്. ഇന്ത്യൻ രൂപ ഏകദേശം 4.37 ലക്ഷo. മുനീശ്വര്‍ റെഡ്ഡി എന്നയാളാണ് റെക്കോഡ് രൂപയ്ക്ക് ടിക്കറ്റ് സ്വന്തമാക്കിയത്. മുനീശ്വർ വൈ.എസ്.ആറിന്റെ വലിയ ആരാധകനാണ്.

2004ൽ പ്രതിപക്ഷ നേതാവായിരുന്ന വൈഎസ്ആര്‍ സംസ്ഥാന വ്യാപകമായി നടത്തിയ കാൽനട യാത്രയാണ് സിനിമയുടെ വിഷയം.  ഈ യാത്രയിലൂടെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വൈഎസ്ആറിന് കഴിഞ്ഞു. അത് കോൺഗ്രസ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചു. അദ്ദേഹം മുഖ്യമന്ത്രിയുമായി. ഈ ചരിത്രയാത്രയുടെ കഥയാണ് യാത്രയിൽ പറയുന്നത്. 

മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, അനയൂയ, പോസാനി കൃഷ്ണ, റാവു രമേശ്, വിനോദ് കുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

യാത്രപോകാം ; നിലമ്പൂർ തേക്ക് മ്യൂസിയം

0

ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം
മലപ്പുറത്തുനിന്നും 42 കിലോമീറ്റർ ദൂരമാണ് നിലമ്പൂരേക്കുള്ളത് . മനുഷ്യ നിർമ്മിതമായ തേക്ക് മ്യൂസിയമാണ് അവിടെയുള്ള ആകർഷണം.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശില്പങ്ങളും ഇവിടെ കാണാം.തേക്കുകളെ പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു.

അവിടെനിന്നും അതികം ദൂരമല്ലാതെ ആഢ്യൻപാറ വെള്ളച്ചാട്ടവും ഉണ്ട് . നിലമ്പൂരിൽനിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ നെടുങ്കയത്തെത്താം. കാട്ടിലൂടെയുള്ള യാത്രയാണ് അവിടുത്തെ പ്രത്യേകത. പൂങ്കോട്ടുംപാടം വഴി കേരളാംകുണ്ടിലേക്ക് വന്നാൽ വെള്ളച്ചാട്ടവും കണ്ട് തിരിച്ചു പോകാം.

കൂടുതൽ വിവരങ്ങൾക്ക് : ഡി ടി പി സി — 0483 2731504

ശബരിമല ശുദ്ധീക്രിയ വിഷയം

0

ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് യുവതീ പ്രവേശനത്തിന്റെ പേരിലല്ലെന്ന് തന്ത്രി.ശുദ്ധിക്രിയ ദേവചൈതന്യത്തിന് കളങ്കം വന്നതിലാണെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. വിവാദങ്ങളും അനിഷ്ട സംഭവങ്ങളും ദേവചൈതന്യത്തിന് കളങ്കം വരുത്തി എന്നും ദേവസ്വം ബോർഡ് നൽകിയ നോട്ടീസ് നിയമപരമല്ലെന്നും ദേവസ്വം ബോർഡ് വെറും ട്രസ്റ്റിയെന്നും കണ്oര് രാജീവര്.പൂജാദികർമ്മങ്ങളുടെ പരമാധികാരം തന്ത്രിക്ക് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. വിശദീകരണം ചോദിക്കുന്നതിന് മുൻപ് ദേവസ്വം കമ്മീഷണർ കുറ്റക്കാരനെന്ന് പ്രസ്താവന നടത്തി. ദേവസ്വം കമ്മീഷണറുടെ നടപടി നീതി നിഷേധമെന്നും തന്ത്രി കണ്ഠര് രാജീവര്.

പച്ചക്കറി സൂപ്പ്

0

ചേരുവകൾ

കാബേജ്, ചീര, മുള്ളങ്കി, ബീൻസ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് – 250 ഗ്രാം

സവാള നീളത്തിലരിഞ്ഞത് – കാൽ കപ്പ്

ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ

കറിവേപ്പില – 1 കതിർപ്പ്

മല്ലിയില – അൽപ്പം

മൈദ – 1 ടീസ്പൂൺ

കുരുമുളകുപൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

പച്ചക്കറികൾ ഒരു കപ്പ് വെള്ളമൊഴിച്ച് ഒരു കുക്കറിൽ 20 മിനിട്ട് ചെറു രീതിയിൽ വേവിക്കുക. വെന്തു കുറുകിയ സൂപ്പ് അല്പം വെളളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയിൽ അരച്ചെടുക്കുക. മൈദ കാൽ കപ്പ് വെള്ളത്തിൽ കലക്കി കുറുക്കി ഇതിൽ ചേർക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ ഉപയോഗിക്കാം.

കണ്ണുകളുടെ ആയാസം കുറയ്ക്കാൻ

0

തുടർച്ചയായുള്ള കംപ്യൂട്ടർ ഉപയോഗവും മറ്റും കണ്ണിന്റെ പേശികൾക്ക് ക്ഷീണവും ആയാസവും ഉണ്ടാക്കും. കണ്ണിന്റെ ക്ഷീണവും തളർച്ചയും മാറ്റാൻ സഹായിക്കുന്ന ചില നേത്ര വ്യായാമങ്ങൾ നോക്കാം.

1 . അൽപനേരം കണ്ണ് ചിമ്മുക. അതിനു ശേഷം കണ്ണടച്ചുപിടിച്ചു കൃഷ്ണമണി ഘടികാര ദിശയിലും എതിർ ദിശയിലും ചലിപ്പിക്കുക.

2 . ദീർഘമായി ശ്വാസമെടുത്ത് പുറത്തുവിടുക. അതിനുശേഷം കണ്ണുകൾ തുറക്കാം. അഞ്ചു തവണ ഇത് ആവർത്തിക്കണം. കണ്ണ് തുറന്നുവെച്ചും ഇതേപോലെ ചെയ്യാവുന്നതാണ്.
3 . മൂന്നുമുതൽ അഞ്ചു സെക്കൻഡ് വരെ കണ്ണുകൾ മുറുക്കി അടക്കുക. ഇനി അത്രേം സമയം തുറന്നുപിടിക്കുക. ഏഴോ എട്ടോ തവണ ഇത്തവർത്തിക്കാം.

4 . അൻപതു മീറ്റർ അകലെയുള്ള ഒരു വസ്തുവിൽ 10 – 15 സെക്കൻഡ് വരെ നോട്ടം ഫോക്കസ് ചെയ്യുക . അതിനുശേഷം പത്തു മീറ്റർ അകലെയുള്ള വസ്തുവിലേക്കു നോട്ടം മാറ്റി 10 – 15 സെക്കൻഡ് തുടരുക. അഞ്ചുതവണ ഇത് ആവർത്തിക്കണം.

“പത്മവ്യൂഹത്തിലെ അഭിമന്യൂ” ട്രെയ്‌ലർ കാണാം

0

മഹാരാജാസിൽ കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യൂ വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആശംസകളറിയിച്ചുകൊണ്ട് നടൻ ധർമജൻ ബോൽഗാട്ടി ട്രെയ്‌ലർ തന്റെ ഒഫീഷ്യൽ പേജിൽ പങ്കുവച്ചു.

നവാഗതനായ വിനീഷ് ആരാധ്യയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് വിശ്വമാണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്. ആർ എം സി സി എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചിത്രം നിർമ്മിചിരിക്കുന്നത്.

ഈ അടുത്ത് മരണമടഞ്ഞ മുൻ എസ് എഫ് ഐ നേതാവ് സൈമണ്‍ ബ്രിട്ടോ യും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ട്രെയ്‌ലർ കാണാം

നൂഡിൽസ് കേക്ക്

0

ചേരുവകൾ

നൂഡിൽസ് ചെറിയ പാക്കറ്റ്

സവാള – 1

തക്കാളി – 1 ചെറുത്

പച്ചമുളക് – 3 അരിഞ്ഞത്

മഞ്ഞൾ പൊടി – അര ടീസ്പൂൺ

മുളക് പൊടി – 1 ടീസ്പൂൺ

മുട്ട – 2

ഓയിൽ – 3 ടീസ്പൂൺ

മല്ലിയില – ഒരു കപ്പ് അരിഞ്ഞത്

ചിക്കൻ പൊരിച്ചത് – 1 കപ്പ് (പിച്ചിയിട്ടത് )

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ചു അതിലേക്ക് അരിഞ്ഞ സവാള ,പച്ചമുളക് ,തക്കാളി എന്നിവയിട്ട് വഴറ്റി അരക്കപ്പ് വെള്ളം ഒഴിച്ചു തിളച്ചു വന്നാൽ അതിലേക്ക് നൂഡിൽസ് ഇട്ടു വേവിക്കുക. വെള്ളം വറ്റി വന്നാൽ തീ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക. ഇനി ഇതിലേക്ക് 2 മുട്ട ഉടച്ചിട്ട് കൂടെ പൊരിച്ച ചിക്കനും മല്ലിയിലയും ഇട്ടു മിക്സ് ചെയ്ത് എണ്ണ തടവിയ ഫ്രൈ വാനിൽ ഒഴിച്ചു പത്തു മിനിറ്റ് കുക്ക് ചെയ്യുക. നൂഡിൽസ് കേക്ക് തയ്യാർ.

രണ്ട് വർഷത്തെ പ്രളയസെസ്സുമായി ബജറ്റ്

0

12,18, 28 ശതമാനം ജി എസ് ടി യുടെ ഉത്പന്നങ്ങൾക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്തി.ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഇതു കാരണം വില കൂടും.കൂടാതെ നിർമ്മാണമേഖലയ്ക്കും കനത്ത തിരിച്ചടി ആയിരിക്കുകയാണ് 2019ലെ ബജറ്റ്. വില കൂടുന്നവയുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് സിമന്റും ,ഗ്രാനൈറ്റും, മാർബിളും, ടൈലും, പെയിന്റും, പ്ലൈവുഡുമെല്ലാം.

ബജറ്റ്2019: വില കൂടുന്നവ

0

ഇലക്ട്രോണിക് ഉത്പന്നങ്ങൾ, മാർബിൾ, സിമെന്റ്,ടൈലുകൾ, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ജ്യൂസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയർ ഓയിലുകൾ ,കുട, ഐസ്ക്രീം, കണ്ണട, പവർബാങ്ക്, ശീതള പാനിയങ്ങൾ, മുള കൊണ്ടുള്ള ഉത്പന്നങ്ങൾ, സ്പോർട്സ് ഉപകരണങ്ങൾ,മൊബൈൽ, സിഗരറ്റ് ,കാർ, ഇരുചക്രവാഹനങ്ങൾ, ടി വി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്ക് വില കൂടും.

ടോമിൻ തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും മാറ്റി

0

കെഎസ്ആആർടിസിയുടെ എംഡിയും ചെയർമാനുമായ ടോമിൻ.ജെ.തച്ചങ്കരിയെ ആ സ്ഥാനങ്ങളിൽ നിന്നും മാറ്റി.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. സിറ്റി പോലീസ് കമ്മീഷണർ എം.പി.ദിനേഷനാണ് പകരം കെഎസ്ആആർടിസിയുടെ ചുമതല. കുടാതെ റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി വി.വേണുവിനെയും നിയമിക്കാൻ തീരുമാനിച്ചു. റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യൻ വ്യാഴാഴ്ച വിരമിക്കുന്ന പശ്ചാതലത്തിലാണ് നിയമനം.

ആ അമ്മ മക്കൾ സെൽവന്റെ സെറ്റിൽ തന്നെ കുഴഞ്ഞുവീണ് മരിച്ചു

0

വിജയ് സേതുപതിയുടെ സെറ്റിലെത്തി അദ്ദേഹത്തോട് മരുന്നുവാങ്ങാൻ പണമില്ല എന്ന് പറഞ്ഞതിനെത്തുടർന്ന് വിജയ് സേതുപതി പണം നൽകിയ അമ്മ സെറ്റിൽ തന്നെ കുഴഞ്ഞു വീണു ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. കാവാലം അച്ചാമ്മയെന്ന വയോധികയാണ് മരണപ്പെട്ടത്.

മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് ആരാധകർക്ക് ഇടയിൽ നിന്നും വിജയ് സേതുപതിയോട് പറഞ്ഞ അമ്മയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നൽകി. ആ വിഡിയോ ജനങ്ങൾ ഏറ്റെടുത്തപ്പോഴാണ് എല്ലാവരേം വിഷമത്തിലാക്കി അവരുടെ മരണവാർത്ത എത്തുന്നത്.

സീറ്റ് ചർച്ചയിൽ കേരളം

0

യുഡിഎഫ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. ആവശ്യങ്ങൾ ഘടക കക്ഷികൾ രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തി.എന്നാൽ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചർച്ചകൾ നടക്കേണ്ടത് കേരളത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും രാഹുൽ പറഞ്ഞു.രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും രാഹുലുമായി ചർച്ച ചെയ്തെന്ന് എ.കെ.ആന്റണി വ്യക്തമാക്കി.എന്നാൽ സീറ്റുകൾ സംബന്ധിച്ച് യോഗത്തിൽ ആവശ്യങ്ങളുയർന്നെന്ന് ബെന്നി ബെഹനാൻ. എന്നാൽ സീറ്റ് വിഭജനം ഇവിടെ തന്നെ തീരുമാനിക്കാൻ യുഡിഎഫ് നേതാക്കളെ തന്നെ രാഹുൽ ഗാന്ധി ചുമതലപ്പെടുത്തി.എന്നാൽ ആർക്കും തന്നെ ഇത് സംബന്ധിച്ച ഉറപ്പ് നൽകിയിട്ടില്ലെന്നും യുഡിഎഫ്. കൺവീനർ വ്യക്തമാക്കി.