തിങ്കൾ. നവം 29th, 2021

ബി.കോം ബിരുദക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റാകാം.

ഒഴിവുകളുടെ എണ്ണം: 13

ശമ്പളം: 15,700-33,400 രൂപ

പ്രായം : 18-36. ഉദ്യോഗാര്‍ഥികള്‍ 02.01.1983-നും 01.01.2001-നുമിടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസ്സ് ഇളവുണ്ടായിരിക്കും.

നിയമന രീതി : നേരിട്ടുള്ള നിയമനം .

യോഗ്യതകള്‍ : ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നും 60 ശതമാനമോ അതില്‍ കൂടുതലോ (അഗ്രിഗേറ്റ്) മാര്‍ക്കോടുകൂടിയ കൊമേഴ്‌സ് ബിരുദം.

അപേക്ഷ: കേരള പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

അവസാന തീയതി: 2019 മാര്‍ച്ച് 06

By admin