തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് തലപ്പത്ത് അഴിച്ചുപണി. 15 ഐ പി എസ് ഉദ്യോഗസ്ഥാർക്ക് സ്ഥലമാറ്റം. ബി. അശോകൻ തിരുവനന്തപുരം റൂറൽ എസ്പിയാകും. പത്തനംതിട്ട എസ്.പിയായി ജയദേവിന് നിയമനം ലഭിച്ചു. കെ.ജി. സൈമൺ കൊല്ലാം റൂറൽ എസ്പിയാകും. ഇന്റലിജൻസ് ഡിഐജിയായി എ.അക്ബറിന് സ്ഥലം മാറ്റം. ദേബേഷ് കുമാർ ബെഹ്റയ്ക്ക് കെഎപി ബെറ്റാലിയൻ 2 കമാൻഡൻറായി നിയമനം. ഡോ.എ.ശ്രീനിവാസ് കണ്ണൂർ, കാസർകോട് ക്രൈംബ്രാഞ്ച് എസ്.പി. സുകുമാരപ്പിള്ള – സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. വിജയകുമാരൻ കെ.പി-തൃശൂർ റൂറൽ എസ്പി. തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായി എം.കെ. പുഷ്കരനെ നിയമിച്ചു.കോഴിക്കോട് റൂറൽ എസ്.പിയായി അബ്ദുൽ കരീമിനെ നിയമിച്ചു. കെഎപി ബെറ്റാലിയൻ 3 കമാൻഡന്റായി കാർത്തികേയന് നിയമനം. പാലക്കാട് എസ്പി യായി ബാബുവും കാസർക്കോട് എസ്പിയായി ജെയിംസ് ജോസഫും കൂടാതെ കോഴിക്കോട് ഡിസിപിയായി എ.കെ.ജമാലുദ്ദീൻ എന്നിവർക്കാണ് സ്ഥലമാറ്റം ലഭിച്ചത്.
“അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്” ട്രെയിലർ കാണാം
കാളിദാസ് ജയറാം, ഐശ്വര്യലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂക്കടവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയിലർപങ്കുവച്ചു. മുപ്പതോളം നവാഗതരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്രെയിലർ കാണാം
പ്ലസ്ടുക്കാര്‍ക്ക് സി.ഐ.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളാകാം
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്.) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍)തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളുണ്ട്. ഇതില്‍ 37 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചതാണ്. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.
യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം.
പ്രായം: 20-02-2019ന് 18നും 25നും മധ്യേ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം: 25,500-81100 രൂപ.
ശാരീരികയോഗ്യത (പുരുഷന്‍മാര്‍ക്ക്): ഉയരം 165 സെ.മീ., നെഞ്ചളവ് 77-82 സെ.മീ., എസ്.ടി.വിഭാഗക്കാര്‍ക്ക് ഉയരം 162.5 സെ.മീ., നെഞ്ചളവ് 76-81 സെ.മീ.
സ്ത്രീകള്‍ക്ക്: ഉയരം 155 സെ.മീ., നെഞ്ചളവ് ബാധകമല്ല.എസ്.ടിക്കാരായ സ്ത്രീകള്‍ക്ക് ഉയരം 150 സെന്റിമീറ്റര്‍ മതി.
അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ചശക്തി വേണം വര്‍ണ്ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, വെരിക്കോസ് വെയിന്‍, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല.
ആദ്യം ഉയരം,തൂക്കം, നെഞ്ചളവ് പരിശോധനയ്ക്ക് വിധേയരാക്കും. തുടര്‍ന്ന് എഴുത്തുപരീക്ഷ നടക്കും ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ നോളേജ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ ഭാഗങ്ങളില്‍ നിന്നുള്ള നൂറുമാര്‍ക്കുളള ചോദ്യങ്ങളാണ് രണ്ടുമണിക്കൂര്‍ നേരത്തെ പരീക്ഷയുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. എസ്.ബി.ഐ. ചലാന്‍ വഴിയോ നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ വേണം ഫീസ് അടയ്ക്കാന്‍. ……
https://cisfrectt.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍……
www.cisf.gov.in എന്ന വെബ്സൈറ്റില്‍ ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം ഉണ്ട്
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20
മത്തങ്ങ നടീൽ രീതിയും പരിചരണവും
വളരെ അധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള മത്തൻ കാലറി മൂല്യം കുറഞ്ഞ ഭക്ഷണമാണ്. മത്തങ്ങയുടെ ഇല കുരു മത്തപ്പൂ എന്നിവയും ഭക്ഷണയോഗ്യമാണ്.
നടീൽ രീതി
രണ്ടു മീറ്റർ അകലം ചെടികൾ തമ്മിലും 4.5 മീറ്റർ അകലം വരികൾ തമ്മിലും വരത്തക്കവിധം കുഴികളെടുക്കുക. കുഴികൾക്ക് രണ്ടടി വലുപ്പവും ഒരടി ആഴവും ഉണ്ടായിരിക്കണം.
കുഴിയൊന്നിന് പത്തു കിലോ ചാണകപ്പൊടി മേൽമണ്ണുമായി ചേർത്തു നിറയ്ക്കുക. ശേഷം നാലോ അഞ്ചോ വിത്തുകളിടുക.
വിത്ത് തലേന്ന് കുതിർത്തുവച്ചശേഷം നട്ടാൽ വേഗം മുളച്ചു കിട്ടും. ‘വാം’ വിത്തിനടിയിൽ നുള്ളി വയ്ക്കാൻ മറക്കണ്ട. മണ്ണിലെ ഈർപ്പത്തിന്റെ തോതനുസരിച്ച് ആവശ്യത്തിന് നനച്ചുകൊടുക്കുക.
വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ മൂന്നുനാല് ദിവസം കൂടുമ്പോൾ നനച്ചുകൊടുത്താൽ മതിയാകും. രണ്ടാഴ്ച്ച കഴിയുമ്പോൾ ആരോഗ്യമുള്ള രണ്ടു തൈകൾ മാത്രം നിർത്തിയാൽ മതിയാകും.
പരിപാലനം
ആദ്യ ആഴ്ചകളിൽ കണ്ടുവരുന്ന ചിത്രകീടം, മത്തൻ വണ്ടുകൾ തുടങ്ങിയവയുടെ ആക്രമണത്തിന് വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം മതിയാകും . ഒരു കിലോ ചാണകം പത്തു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചതോറും ഒഴിക്കുന്നത് ചെടികൾക്ക് കരുത്തുപകരും. ഗ്രോ ബാഗുകളിൽ നടുന്നവർ ആവശ്യത്തിന് ജൈവവളം ഇടയ്ക്കിടെ നൽകിക്കൊണ്ടിരിക്കണം.
ഫാഷൻ ഫ്രൂട്ട് സ്ക്വാക്വാഷ്
ചേരുവകൾ
ഫാഷൻ ഫ്രൂട്ടിന്റെ ചാറ് – ഒരു ലിറ്റർ
വെള്ളം – അര ലിറ്റർ
പഞ്ചസാര – രണ്ടര കിലോ
സിട്രിക് ആസിഡ് – ഒരു ടീസ്പൂൺ
ഇഞ്ചിനീര് – രണ്ട് ടേബിൾ സ്പൂൺ
പൊട്ടാസ്യം മെറ്റ ബൈസൾഫൈറ്റ് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽ വെച്ച് സിട്രിക്ക് ആസിഡും ചേർത്ത് ഒരു നൂൽ പാകത്തിൽ പാനിയാക്കുക.ഇതിൽ ഫാഷൻ ഫ്രൂട്ടിന്റെ ചാറും ഇഞ്ചിനീരും ചേർത്ത് ഇളക്കി ഒന്നു തിളയ്ച്ചാലുടൻ വാങ്ങി വെയ്ക്കുക. നന്നായി തണുക്കുമ്പോൾ അതിൽ നിന്നും അൽപ്പം സിറപ്പെടുത്ത് പൊട്ടാസ്യം മെറ്റ ബൈ സൽഫൈറ്റിൽ കലക്കുക. ഇത് ബാക്കി സിറപ്പിൽ ഒഴിച്ചിളക്കി തണുക്കുമ്പോൾ കുപ്പിയിൽ നിറയ്ക്കുക.
മോഹൻലാലും വിനയനും ഒന്നിക്കുന്നു
മലയാളികളുടെ പ്രിയ താരം മോഹൻലാലും സംവിധായകൻ വിനയനും ഒന്നിക്കുന്നു. വിനയൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഈ വിവരം പുറത്തുവിട്ടത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വിനയന്റെ വാക്കുകളിലൂടെ,
“ഇന്നു രാവിലെ ശ്രീ മോഹൻലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചർച്ചയായിരുന്നു അത്..
ശ്രീ മോഹൻലാലും ഞാനും ചേർന്ന ഒരു സിനിമ ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷകരമായ വാർത്ത സഹൃദയരായ എല്ലാ സിനിമാ സ്നേഹികളെയും എൻെറ പ്രിയ സുഹൃത്തുക്കളെയും.. സ്നേഹപുർവ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാർച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻെറ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻെ പേപ്പർ ജോലികൾ ആരംഭിക്കും..
വലിയ ക്യാൻവാസിൽ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…”
അനുഷ്കയുടെ മേക്കോവർ
വണ്ണം കുറച്ച് കൂടുതൽ സുന്ദരിയായി മേക്കോവർ നടത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി.
തമിഴ് ചിത്രം ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിനുവേണ്ടി വണ്ണം കൂട്ടിയതിനെത്തുടർന്ന് അനുഷ്കയ്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു. കൂട്ടിയ വണ്ണം കുറയ്ക്കാൻ അനുഷ്ക ഒരുപാട് ശ്രമിച്ചു. ബാഹുബലിയുടെ ചിത്രീകരണ വേളയിലും അനുഷ്കയുടെ വണ്ണം വിഷയമായിരുന്നു.
എന്നാൽ ഇപ്പോൾ വണ്ണമെല്ലാം കുറച്ച് സുന്ദരിയായിരിക്കുകയാണ് അനുഷ്ക. പ്രമുഖ ലൈഫ്സ്റ്റൈൽ പരിശീലകൻ ലൂക്ക് കുടീഞ്ഞോ ആണ് അനുഷ്കയുടെ മേക്കോവറിനു പിന്നിൽ. ലൂക്ക് തന്നെയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചത്, എന്തായാലും അനുഷ്കയുടെ മേക്കോവർ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മേക്കപ്പ് ബോക്സിൽ വേണ്ടത്
മേക്കപ്പ് ബോക്സിൽ കരുതിയിരിക്കേണ്ടുന്ന സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ക്ലെൻസിങ് മിൽക്ക് അല്ലെങ്കിൽ ആസ്ട്രിജന്റ് ( ചർമ സ്വഭാവം അനുസരിച്ച് )
ഫേസ് വാഷ്
മോയിസ്ചറൈസർ
സൺ സ്‌ക്രീo
ഫൗണ്ടേഷൻ (ലിക്വിഡ് / മാറ്റ് )
കോംപാക്ട്
ടാൽക്കം പൗഡർ
കാജൽ , ഐ ലൈനർ, മസ്കാര
ലിപ് ബാം, ന്യൂഡ് ലിപ്സ്റ്റിക് / ലിപ് ഗ്ലോസ്
കടും നിറത്തിലുള്ള ലിപ്സ്റ്റിക് ( പാർട്ടി മേക്കപ്പിന് വേണ്ടി )
ഹെയർ സ്റ്റൈലിന് വേണ്ടി സ്ലൈഡ് , പലതരം ചീപ്പുകൾ, ഹെയർ ബാൻഡ്, ക്ലിപ്പുകൾ എന്നിവയും കരുതണം.
ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്
ഷുക്കൂർ വഡക്കേസിന്റെ വിചാരണ കണ്ണുരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്.തലശ്ശേരിയിൽ സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നിലെന്നും കേസ് എറണാകുളത്തെ സി ബി ഐ കോടതി പരിഗണിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ് പറഞ്ഞു.
എം.എൽ.എയ്‌ക്കെതിരെ സബ് കലക്ടർ
എസ്.രാജേന്ദ്രൻ എം.എൽ.എയുടെ പരാമർശത്തിനെതിരെ ദേവികുളം സബ് കലക്ടർ. എം.എൽ.എയുടേത് ഒദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമെന്നും പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന പരാമർശം അറിഞ്ഞത് മാധ്യമങ്ങളിലൂടെ എന്നും രേണു രാജ്. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് റിപ്പോട്ട് നൽകിയത്.നിർമാണ പ്രവർത്തനങ്ങർക്ക് എൻഓസി നൽകേണ്ടത് റവന്യൂ വകുപ്പാണ്. ഇക്കാര്യം കണക്കിലെടുത്താണ് നടപടിയെന്നും സബ് കലക്ടർ പറഞ്ഞു.
ഷുക്കൂർ വധക്കേസ്: പി.ജയരാജനെതിരെ കൊലക്കുറ്റം
ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തി. എം എൽ എ ടി .വി.രാജേഷിനെതിരെയും ഗൂഢാലോചനാക്കുറ്റം ചുമത്തി.തലശ്ശേരി കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

















































