Home Blog Page 458

ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവ് ; സർക്കാറിന് തിരിച്ചടി

0

ഡി. ജി .പി ജേക്കബ് തോമസിനെ തുടർച്ചയായ സസ്‌പെൻഷൻ നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്നും ട്രൈബ്യുണൽ ഉത്തരവ്.

തന്റെ സസ്പെൻഷന്റെ കാര്യത്തിൽ വ്യക്തത ഇല്ല എന്ന് ജേക്കബ് തോമസ് ട്രൈബ്യുണൽ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ് .

കെ ജി എഫ് 2 ലെ അധീര ആരാണെന്നറിയാo !

0

വമ്പൻ ഹിറ്റ് നേടിയ കെ ജി എഫ് ന്റെ രണ്ടാം ഭാഗത്തിൽ വില്ലനായി എത്തുന്ന അധീര ആരാണെന്നറിയാൻ ഇനിം രണ്ടു ദിനം കൂടി കാത്തിരിക്കണം. ജൂലായ് 29 ന് അധീര ആകുന്ന നടനെ വെളിപ്പെടുത്തും എന്നാണ് കെ ജി എഫ് ടീം പറയുന്നത്. സഞ്ജയ് ദത്ത് ആകും അധീര എന്നാണ് ആരാധകർ പറയുന്നത്.

എന്തായാലും രണ്ടു ദിനം കൂടി കാത്തിരുന്നാൽ റോക്കി ഭായുടെ വില്ലനെ അറിയാം.

മാളവിക മോഹൻ യാത്രയിലാണ് ; ചിത്രങ്ങൾ കാണാം

0

പട്ടംപോലെ എന്ന മലയാളചിത്രത്തിൽ ദുൽഖറിന്റെ നായികയായ മാളവിക മോഹൻ ഇപ്പോൾ സിനിമകളിൽ നിന്ന് ഇടവേളയെടുത്ത് യാത്രയിലാണ്. താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചു.

മലയാളത്തിൽ പട്ടംപോലെ എന്ന ചിത്രത്തിന് ശേഷം തമിഴ്, ബോളിവുഡ് ചിത്രങ്ങളിൽ മാളവിക വേഷമിട്ടു.

https://www.instagram.com/p/B0I9bCzAcQh/?utm_source=ig_web_copy_link

മാർഗംകളി ഒഫിഷ്യൽ ട്രെയിലർ എത്തി

0

ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ‘ മാര്‍ഗംകളിയുടെ ഒഫിഷ്യൽ ട്രെയിലർ എത്തി . ബിബിന്‍ ജോര്‍ജാണ് ചിത്രത്തിലെ നായകൻ , നമിത പ്രമോദാണ് നായിക നമിതയെ കൂടാതെ സുരഭി സന്തോഷ്, സൗമ്യാ മേനോന്‍, ഗൗരി എന്നിവരും വേഷമിടുന്നു. സിദ്ദിഖ്, ശാന്തി കൃഷ്ണ, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ട്രെയിലർ കാണാം

കാൻസറിനെതിരെ കാബേജ്

അർബുദകോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന രാസസംയുക്തമാണ് സൾഫൊറാഫെൻ, ഇതാകട്ടെ കോളിഫ്ലവർ, കാബേജ് , ബ്രോക്കോളി എന്നിവയിൽ ധാരാളമായി കണ്ടുവരുന്നു. ഇതിൽതന്നെ ബ്രോക്കൊളിയാണ് ഔഷധഗുണത്തിൽ മുൻപിൽ.

ഏറ്റവും ശക്തമായ മറ്റൊരു അർബുദനിവാരണിയാണ് വൈറ്റമിൻ സി. ഇതും , ബീറ്റാകരോട്ടിൻ , കാൽസ്യം , ഇരുമ്പ് എന്നീ ഘടകങ്ങളും കാബേജിൽ അടങ്ങിയിട്ടുണ്ട്. മുള്ളങ്കി , വെള്ളരിക്ക, ഉലുവ, പാവയ്ക്ക എന്നിവയാണ് ഒപ്പം വെയ്ക്കാവുന്ന മറ്റ് കായ്കനികൾ.

കയ്പുള്ള പച്ചക്കറികൾക്ക് എല്ലാം തന്നെ ഔഷധഗുണങ്ങൾ ഉണ്ട്. ഇവ പ്രമേഹ രോഗികൾക്കും ഗുണകരമത്രെ. വെള്ളരിക്കയും പ്രമേഹത്തിനും കാൻസറിനും പ്രതിരോധം സൃഷ്ടിക്കുന്ന പച്ചക്കറിയാണ്.

കർക്കിടത്തിൽ കഴിക്കാൻ വിളയിച്ച തേങ്ങാക്കൂട്ട് അട

0

കർക്കിടകമാസം ആഹാരത്തിലും മറ്റും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കർക്കിടകത്തിൽ കഴിക്കാൻ ഒരു അട തയ്യാറാക്കാം.

ആവശ്യമായ സാധനങ്ങൾ

1 . അപ്പത്തിന്റെ അരിപ്പൊടി – ഒരു കപ്പ്
2 . തേങ്ങ – അരമുറി (ചിരകിയത് )
3 . അണ്ടിപ്പരിപ്പ് – 50 ഗ്രാo
4 . മുന്തിരി – 25 ഗ്രാം
5 . ഏലയ്ക്ക – 4 എണ്ണം പൊടിച്ചത്
6 . ഉപ്പ് – പാകത്തിന്
7 . പഞ്ചസാര – 4 വലിയ സ്പൂൺ
8 . ചൂടുവെള്ളം – മാവ് കുഴയ്ക്കാൻ വേണ്ടി

തയ്യാറാക്കുന്ന വിധം

  • ഒരു തവ ചൂടാക്കി തേങ്ങയും പഞ്ചസാരയും അണ്ടിപ്പരിപ്പും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി വിളയിച്ചു വെയ്ക്കുക
  • മാവ് ചൂടുവെള്ളത്തിൽ നനച്ച് അടയുണ്ടാക്കാൻ പാകമാകുന്ന രീതിയിൽ മാവും ഉപ്പും ചേർത്ത് കുഴച്ചെടുക്കുക.
  • വാഴ ഇലയിൽ കുറച്ച് മാവെടുത്ത് പരത്തി വിളയിച്ച കൂട്ടുവെച്ച് അടച്ച് ആവിയിൽ വേവിച്ചെടുക്കുകയോ ദോശക്കല്ലിൽ ചുട്ടെടുക്കുകയോ ചെയ്യാം.

കദാരം കൊണ്ടാൻ പ്രസ് മീറ്റ് തമാശകൾ പറഞ്ഞു വിക്രം ; വീഡിയോ കാണാം

0

കദാരം കൊണ്ടാൻ സിനിമയുടെ പ്രമോഷന് വേണ്ടി തിരുവനന്തപുരത്ത് എത്തിയ വിക്രം തമാശകൾ പറഞ്ഞു പ്രസ്സ് മീറ്റ് രസകരമാക്കി. തമിഴിൽ ഏറ്റെടുത്ത വർക്കുകൾ പൂർത്തിയായാൽ ഉടൻ മലയാളത്തിൽ ഒരു സിനിമ താമസിക്കാതെ ഉണ്ടാകുമെന്നും വിക്രം പറഞ്ഞു.

വീഡിയോ കാണാം

ട്രംപിന്റെ കാശ്മീരിൽ മധ്യസ്ഥനാകാം എന്ന വാക്കുകൾക്ക് പ്രധാനമന്ത്രി വിശദീകരണം നൽകണമെന്ന് രാഹുൽ

0

കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിന് മധ്യസ്ഥനാകാം എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കണം എന്ന് രാഹുൽ ഗാന്ധി. ട്രംപുമായി നടത്തിയ കൂടി കാഴ്ചയുടെ പൂർണവിവരം പ്രധാനമന്ത്രി പുറത്തുവിടണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യത്തെ വിശ്വാസമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്നും അത് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.

എന്നാൽ ഇന്ത്യക്ക് കാശ്മീർ പ്രശ്നത്തിൽ ഒരു മൂന്നാം സഖ്യത്തിന്റെ ആവശ്യമില്ലെന്നും മധ്യസ്ഥനാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

അതെ “അമ്പിളി” വിചാരിച്ചാൽ എല്ലാം നടക്കും ; ടീസർ എത്തി

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന “അമ്പിളി” യുടെ ടീസർ എത്തി. നടൻ ദുൽഖർ സൽമാനാണ് ടീസർ പുറത്തുവിട്ടത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഏറെ ഒന്നും പറയാതെ എന്നാൽ എന്തൊക്കെയോ പറഞ്ഞുപോകുന്നു ടീസർ. ചിത്രത്തിനായുള്ള കാത്തിരിപ്പ് ആകാംഷയാക്കുകയാണ് ഈ ടീസർ.

നടി നസ്രിയയുടെ സഹോദരൻ നവീൻ നസീമിന്റെ ആദ്യ ചിത്രം കൂടിയാണ് അമ്പിളി. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ് . വിനേഷ് ബംഗ്ലാൻ കലാസംവിധാനവും മഷാർ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആർ. ജി. വയനാടൻ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് കിരൺദാസ്.

ടീസർ കാണാം

ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

0

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .  

മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ “ദി അവേക്കനിങ്ങ്” എന്ന സംഗീതത്തിനാണ് ബേസ്ഡ് ഓഫ് ഏഷ്യ  വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ രീതി, വടക്കു കിഴക്കൻ വംശീയ സംഗീതം ഗോത്രമേഖലയിലെ പടഹധ്വനി എന്നിവയിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഈ ഗാനം ആഴമായും സമൃദ്ധമായും പ്രകൃതിയുടെ വശ്യമനോഹാരിതയേയും പ്രഭാത ആത്മീയ ഉണർവിനേയും പ്രചോദിപ്പിക്കുന്നു.

മ്യൂസിക്കൽ ബാന്റ് ആയ മഡ്രാസ് കോറസ്ന്റ സഹസ്ഥാപകനായ മിഥുൻ ഹരിഹരന് സംഗീതത്തിലുള്ള അത്യാസക്തി പ്രത്യക്ഷമായതും തളിർത്തതും തന്റെ 31ആം വയസ്സിലാണ്. പിന്നീട് അംബിക ഗായത്രി (വോക്കൽസ്), റിച്ചാർഡ് കുയ്പ്പർ  ( കീബോർഡ് & പിയാനോ ) എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു .ബർക്ക്ലി കോളേജിൽ നിന്നും മ്യൂസിക് പ്രൊഡക്ഷനും  ആധുനിക സംഗീതത്തിലും വൈദഗ്ദ്ധ്യം നേടി.

ഗ്ലോബൽ മ്യൂസിക് അവാർഡ്‌സ്, അക്കാഡെമിയ അവാർഡ്‌സ് തുടങ്ങിയ പുരസ്‌കാരങ്ങൾ ദി അവേക്കനിങ്ങ് ഇതിനകം കരസ്ഥമാക്കിക്കഴിഞ്ഞു.      ഇതിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൺ വീരകുമാർ, കോറിയോഗ്രാഫി: അശ്വതി അരുൺ, ശാന്തി നായർ, 

ഇന്ന് വിശ്വാസവോട്ട് നടത്തുന്നതിനെ എതിർത്ത് കോൺഗ്രസ്സ്

0

കർണാടക : വിശ്വാസവോട്ട് ഇന്ന് നടത്തണം എന്ന ഗവർണർ സ്പീക്കർക്ക് നൽകിയ ശുപാർശയെ എതിർത്ത് കോൺഗ്രസ്സ്. നിയമസഭയിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സ്‌പീക്കർക്ക് ആണെന്നും 20 പേർ കൂടി സംസാരിക്കാൻ ഉണ്ടെന്നും അതിനുശേഷമേ വിശ്വാസവോട്ട് നടത്താൻ അനുവദിക്കുകയുള്ളു എന്നും കോൺഗ്രസ്സ് വാദിച്ചു.

എല്ലാവരുo സംസാരിച്ചശേഷം ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെഡിയൂരപ്പ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണ്.

പൂജ ബത്രയും നവാബ് ഷാ യും വിവാഹിതരായി ; ചിത്രങ്ങൾ കാണാം

0

ബോളിവുഡ് താരം പൂജ ബത്രയും നവാബ് ഷായും വിവാഹിതരായി. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടാകും എന്ന വാർത്തകൾക്കും പിന്നാലെയാണ് ഇരുവരും വിവാഹിതരായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ താൻ പൂജയുടെ പ്രണയത്തിലായെന്നും പൂജയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെന്നും നവാബ് പറയുന്നു. ഇനിയും കാത്തിരിക്കാൻ വയ്യ അതിനാലാണ് പെട്ടെന്ന് വിവാഹിതരായത് എന്നും ചിത്രങ്ങൾ പങ്കുവെച്ചു നവാബ് പറഞ്ഞു.

പൂജയുടെ രണ്ടാം വിവാഹമാണ് ഇത്.

ചിത്രങ്ങൾ കാണാം