HomeMoviesആനപ്പറമ്പിലെ വേള്‍ഡ് കപ്പ്; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ആന്റണി വര്‍ഗീസ് നായകനാകുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. നവാഗതനായ നിഖില്‍ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സ്റ്റാന്‍ലി സി.എസ്, ഫൈസല്‍ ലത്തീഫ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.
മലബാറിലെ ഫുട്‌ബോള്‍ പ്രേമത്തിന്റെ കഥയാണിത്. രണ്ട് ഫുട്‌ബോള്‍ പ്രേമികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നായകനായ ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന ഹിഷാം ബഷീറും എട്ടുവയസുകാരനായ ഉമ്മര്‍ എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ.എം. വിജയന്‍, ദിനേശ് മോഹന്‍, അര്‍ച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഫെയ്‌സ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള.

RELATED ARTICLES
- Advertisment -

Most Popular