HomeMoviesഫേസ്ബുക്ക് വഴി വിവാഹാലോചനയുമായി നടന്‍ വിജിലേഷ്

ഫേസ്ബുക്ക് വഴി വിവാഹാലോചനയുമായി നടന്‍ വിജിലേഷ്

മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ എന്നീ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് വിജിലേഷ്. ജീവിതത്തില്‍ ഒരു കൂട്ടുവേണമെന്ന് തുറന്ന് സമ്മതിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ വിവാഹാലോചന നടത്തിയിരിക്കുകയാണ് താരം. ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു എന്നാണ് വിജിലേക്ക് ഫേസ്ബുക്കില്‍ കുറിച്ചത്.
‘ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….’ ചിത്രം പങ്കുവെച്ച് വിജിലേഷ് കുറിച്ചു.

ഫേസ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാടു പേര്‍ കാണുമല്ലോയെന്നും അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയിലുമാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് വിജിലേഷ് പറയുന്നത്. പെണ്‍കുട്ടിയെ കുറിച്ച് തനിക്ക് വലിയ സങ്കല്‍പങ്ങള്‍ ഒന്നുമില്ലെന്നും തന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണമെന്നൊരു ആഗ്രഹമുണ്ടെന്നും വിജിലേഷ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular