HomeMoviesമരയ്ക്കാര്‍ നാലാമനായി പ്രണവ് മോഹന്‍ലാല്‍

മരയ്ക്കാര്‍ നാലാമനായി പ്രണവ് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്‍ചിത്രം മരയ്ക്കാറിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനായ മമ്മാലിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം അയ്യായിരത്തോളം തിയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അല്‍ഫോന്‍സ് പുത്രനാണ് ടീസര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്. സൈന തന്നെയാണ് ഈ വാര്‍ത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചത്. എന്നാല്‍ തുക വെളിപ്പെടുത്തിയിട്ടില്ല. മരയ്ക്കാറിന്റെ മറ്റ് ഭാഷകളുടെ ഓഡിയോ റൈറ്റ്‌സും സൈന തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംഗിന് തന്നെയാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular