HomeMoviesസ്വവര്‍ഗ പ്രണയം പറഞ്ഞ് 'ഷീര്‍ ഖോര്‍മ'; ട്രെയിലര്‍ പുറത്ത്

സ്വവര്‍ഗ പ്രണയം പറഞ്ഞ് ‘ഷീര്‍ ഖോര്‍മ’; ട്രെയിലര്‍ പുറത്ത്

ഫറാസ് ആരിഫ് അന്‍സാരി സംവിധാനം ചെയ്യുന്ന ‘ഷീര്‍ ഖോര്‍മ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സ്വവര്‍ഗ പ്രണയം പ്രമേയമായിട്ടുള്ളതാണ് ചിത്രം. സ്വര ഭാസ്‌കറും ദിവ്യാ ദത്തയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്.   ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന പാക്കിസ്ഥാനിയാണ് ചിത്രത്തില്‍ സ്വരയുടെ കഥാപാത്രം. ചിത്രത്തില്‍ ഷബാനി അസ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്വവര്‍ഗ പ്രണയം പറയുന്ന മറ്റൊരു ബോളിവുഡ് ചിത്രം അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. ആയുഷ്മാന്‍ നായകനായി എത്തിയ ശുഭ് മംഗള്‍ സ്യാദ സാവധാനായിരുന്നു ആ ചിത്രം. ഈ ചിത്രത്തെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഗംഭീരമെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ആശയങ്ങളിലെ വ്യത്യസ്തയും അവതരണത്തിലെ പുതുമയുമെല്ലാം കൊണ്ട് പൊതുവേ മാറ്റത്തിന്റെ വഴിയിലാണ് ബോളിവുഡ്. സമൂഹം പൊതുയിടത്തില്‍ ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കാത്ത പല വിഷയങ്ങളും ബോളിവുഡില്‍ സിനിമയായി പിറക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular