Home Blog Page 457

കാലവർഷം ശക്തമാകുന്നു ! ജാഗ്രതാ നിര്‍ദേശം

0

കാലവര്‍ഷം കനത്തതിനാലും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാലും മൂഴിയാര്‍ ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്.

ആങ്ങമൂഴി, സീതത്തോട്, ചിറ്റാര്‍, മണിയാര്‍, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികള്‍ ഉള്‍പ്പെടെ പമ്പയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

ഇന്ത്യയുടെ മഹത്തരമായ അധ്യായത്തിന് അന്ത്യം ! സുഷമ സ്വരാജ് വിടവാങ്ങി

0

ബിജെപി നേതാവും ഇന്ത്യയുടെ മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. രാത്രി 11 മണിയോടെ അന്ത്യം സ്ഥിതീകരിച്ചു.

ഒന്നാം മൊദി സർക്കാരിന്റെ വിദേശകാര്യമന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് സുഷമ കാഴ്ചവെച്ചത്. അനാരോഗ്യത്തെ തുടർന്ന് രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ നിന്നും സുഷമ മാറിനിന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമില്ല.

1970 ൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സുഷമ രാഷ്ട്രീയത്തിൽ എത്തുന്നത്. അതിനു ശേഷം 1977 ൽ ഹരിയാന മന്ത്രി ആയി. 1998 ൽ ഡൽഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയും ആയി. 2009 ൽ ലോകസഭ പ്രതിപക്ഷ നേതാവും 2014 ൽ ഇന്ദിര ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രിയായ വനിതയുമാണ് സുഷമ .

ഇന്ത്യയുടെ മഹത്തരമായ അധ്യായത്തിന് അന്ത്യം. സാമൂഹിക സേവനത്തിനും ദരിദ്രരുടെ ഉന്നമനത്തിനും ജീവിതം ഉഴിഞ്ഞുവച്ച സുഷമ കോടികണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . രാജ്യത്തിന് തീരാനഷ്ടമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

പൊറിഞ്ചു മറിയം ജോസ് ട്രെയിലർ ലോഞ്ച് നടത്തി മോഹൻലാൽ ലുലു മാളിൽ, ആവേശം ; വീഡിയോ കാണാം

0

ഹിറ്റ് മേക്കർ ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പൊറിഞ്ചു മറിയം ജോസ്ന്റെ ട്രെയിലർ ലോഞ്ച് നടനവിസ്മയം മോഹൻലാൽ ലുലു മാളിൽ വെച്ച് നിർവഹിച്ചു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മോഹൻലാലിൻറെ സാന്നിധ്യം ചടങ്ങിന്റെ മാറ്റ് കൂട്ടി.

ആയിരങ്ങളാണ് ട്രെയിലർ ലോഞ്ച് കാണാൻ എത്തിയത്. ജനത്തിരക്ക് കൂടിയപ്പോൾ അണിയറപ്രവർത്തകർക്ക് ആശംസകൾ അറിയിച്ച് മോഹൻലാൽ വേദി വിട്ടു. മോഹൻലാലിനൊപ്പം സിനിമാ മേഖലയിലെ താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തു.

വിഡിയോ കാണാം

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ശ്രീറാം തന്നെ; കേസ് എടുത്തു

0

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണെന്ന് സ്ഥിതീകരിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായും റിപ്പോർട്ട് . ഇതോടെ ശ്രീറാമിനെ പ്രതിയാക്കി കേസ് എടുത്തു . ആദ്യം ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പറഞ്ഞത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തു വച്ചായിരിന്നു അപകടം. റോഡിന് അരികിലായി നിർത്തിയിട്ടിരുന്ന ബഷീറിൻറെ ബൈക്കിന് പിന്നിൽ ശ്രീറാം ഓടിച്ചിരുന്ന കാർ വന്നിടിക്കുകയായിരുന്നു.

കേരളം നൽകിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഒറീസ മുഖ്യമന്ത്രി

0

ഒറീസയില്‍ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളം നൽകിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെയ് മാസത്തില്‍ ചുഴലിക്കാറ്റുണ്ടായ ഉടന്‍ തന്നെ ത്വരിതഗതിയില്‍ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ സാങ്കേതിക വിദഗ്ധരെ അയച്ചതുൾപ്പെടെയുള്ള നടപടിയെയാണ് ഒറീസ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചത്.

കേരളത്തില്‍ നിന്നെത്തിയ സംഘത്തിന്‍റെ സേവനം സ്തുത്യര്‍ഹമാണ്. തകര്‍ന്നു കിടന്ന വൈദ്യുതിബന്ധം ഉപഭോക്താക്കൾക്ക് അതിവേഗം പുനഃസ്ഥാപിച്ചു നൽകാൻ സംഘത്തിന് സാധിച്ചതിലുള്ള നന്ദിയും സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്സ്

0

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് മാത്രം നല്കുക എന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങള്‍ക്കൊപ്പം നല്കും.  

കല്യാണ്‍ ജൂവലേഴ്സ് വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ ഒട്ടേറെ ശുദ്ധതാപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയാണ്. നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിലൂടെ സ്വര്‍ണത്തിന്‍റെ ശുദ്ധതയും ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പന നടത്തുമ്പോഴുള്ള മൂല്യവും ഉറപ്പാക്കാന്‍ സാധിക്കും. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളില്‍നിന്നും വാങ്ങിയ ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യമായി മെയിന്‍റനന്‍സും ചെയ്തുനല്കും.


അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ സ്വര്‍ണത്തിന്‍റെ തൂക്കവും ആഭരണനിര്‍മാണത്തിനുപയോഗിക്കുന്ന മറ്റു വസ്തുക്കളായ അരക്ക്, ജെം സ്റ്റോണ്‍, ഗ്ലാസ്, ഇനാമല്‍ എന്നിവയുടെ അളവും രേഖപ്പെടുത്തിയിരിക്കും. ഇതിന് പുറമെ ആഭരണങ്ങള്‍ കൈമാറുമ്പോഴും വില്‍പ്പന നടത്തുമ്പോഴും ഉയര്‍ന്ന മൂല്യവും കല്യാണ്‍ ജൂവലേഴ്സ് ഉറപ്പു നല്കുന്നു.

ഒരു സ്റ്റോര്‍ മാത്രമായി ആരംഭിച്ച് ആഗോളബ്രാന്‍ഡായി വളര്‍ന്ന കല്യാണ്‍ ജൂവലേഴ്സിന്‍റെ അടിത്തറ വിശ്വാസ്യതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 26  വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണിന് തുടക്കമിടുമ്പോള്‍തന്നെ ബ്രാന്‍ഡ് എന്ന നിലയില്‍ സവിശേഷമായ വ്യക്തിത്വം പുലര്‍ത്തുന്നതിനും കുറ്റമറ്റ രൂപകല്‍പ്പനകള്‍ അവതരിപ്പിക്കുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ശരിയായ വിലയും താരതമ്യമില്ലാത്ത റീട്ടെയ്ല്‍ അനുഭവവും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു. ഉപയോക്താക്കള്‍ക്കായി ബിഐഎസ് ഹാള്‍മാര്‍ക്കിംഗ്, റേറ്റ് ടാഗ്, ഡയമണ്ടുകള്‍ക്കും മറ്റ് ജെംസ്റ്റോണ്‍ ആഭരണങ്ങള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ എന്നിവ ആദ്യമായി അവതരിപ്പിച്ച  ബ്രാന്‍ഡുകളിലൊന്നാണ് കല്യാണ്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്നത് മറ്റൊരു തുടക്കമാണ്. ഇതിലൂടെ ഉപയോക്താക്കളോടുള്ള പ്രതിബദ്ധത ഒരിക്കല്‍ കൂടി ഉറപ്പാക്കുകയാണെന്ന് കല്യാണരാമന്‍ പറഞ്ഞു.


കല്യാണ്‍ ജൂവലേഴ്സിന്‍റെ എല്ലാ ഷോറൂമുകളിലും നാല് തലത്തിലുള്ള അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളിലെത്തി ആഭരണങ്ങള്‍ വിലയിരുത്തി നാല് തല അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. <br> ഉപയോക്താക്കളുടെ സംതൃപ്തിയാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ ആദ്യ മുന്‍ഗണന. സ്വര്‍ണത്തിലും ഡയമണ്ടിലും ജെസ്റ്റോണിലും ഓരോ ഉപയോക്താവിന്‍റെയും താത്പര്യങ്ങള്‍ അനുസരിച്ചുള്ള പരമ്പരാഗതവും നവീനവുമായ ആഭരണരൂപകല്‍പ്പനകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

മതിൽ ചാടി മോഹൻലാൽ ! ബിഗ് ബ്രദർ ഫസ്റ്റ് ലുക്ക് എത്തി

0

ബിഗ് ബ്രദറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും അരമതിൽ ചാടിക്കടക്കുന്ന മോഹൻലാലിന്റെ ചിത്രത്തോടൊപ്പമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, എന്നിവരും വേഷമിടുന്നുണ്ട്.

പ്രതിബന്ധങ്ങളെ തകർത്ത് നയൻതാരയുടെ “കൊലൈയുതിർ കാലം” ആഗസ്റ്റ് 2ന് !!!

0

ന്ന് ദക്ഷിണേന്ത്യൻ സിനിമയിൽ മുൻനിര നായകന്മാർക്കപ്പം   കച്ചവട മൂല്യമുള്ള താര റാണിയാണ് നയൻതാര. അതുകൊണ്ട് തന്നെ അവർ അഭിനയിക്കുന്ന നായികാ പ്രാധാന്യമുളള സിനിമകൾ പ്രേക്ഷകരിൽ ഏറെ ആകാംഷ സൃഷ്ടിക്കുന്നു. പൂർവകാല ചിത്രങ്ങളായ ‘ അറം’ , ‘മായ’ ,     ‘കോലമാവു കോകില ‘ എന്നീ ചിത്രങ്ങളുടെ വിജയങ്ങൾ ഉദാഹരണം. നയൻതാര വീണ്ടും നായികയായി കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ചിരിക്കുന്ന പുതിയ ചിത്രമാണ് “കൊലൈയുതിർ  കാലം” പേരു പോലെ തന്നെ ത്രില്ലറാണ് ചിത്രം.ഒട്ടേറെ സവിശഷതകളും ‘”കൊലൈയുതിർ  കാല”ത്തിനുണ്ട്  . 

കമലഹാസൻ – മോഹൻലാൽ ചിത്രമായ ‘ഉന്നൈ പോൽ ഒരുവൻ’, അജിത്തിന്റെ ‘ ബില്ലാ 2 ‘എന്നീ സിനിമകളിലൂടെ  ശ്രദ്ധേയനായ ചക്രി ടോലെട്ടിയാണ്  ‘ കൊലൈയുതിർ കാലം ‘ തിരക്കഥ രചിച്ച്  സംവിധാനം ചെയ്തിരിക്കുന്നത്. “ഇൗ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോൾ തന്നെ നായിക സ്ഥാനത്ത് മനസ്സിൽ തെളിഞ്ഞത് നയൻതാരയാണ്. ആ സമയത്ത് അവർ ‘അറ’ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു.  നായികയ്ക്ക് റിസ്ക്കിയായ ആക്ഷൻ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയൻതാര അല്ലാതെ മറ്റൊരു ചോയ്‌സ്‌ ഇല്ലായിരുന്നു. അവർക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി” സംവിധായകൻ ചക്രി ടോലെട്ടി പറഞ്ഞു.       

ഹൊറർ മൂടിലുള്ള ത്രില്ലറായ ‘കൊലൈയുതിർ കാല’ത്തിൽ ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. അസീം മിശ്രയാണ് ഛായാഗ്രഹണം   നിർവഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകൻ. കഴിഞ്ഞ മൂന്നു മാസമായി കോടതി വ്യവഹാരം , സ്റ്റേ എന്നിങ്ങനെ പല പല കാരണങ്ങളാൽ പ്രദർശനം നീണ്ട  ‘കൊലൈയുതിർ കാലം” പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് ആഗസ്റ്റ് 2 ന് പ്രദർശനത്തിനെത്തുന്നു. സിയാറാ ഫിലിം കമ്പനിയാണ്  കേരളത്തിൽ ചിത്രം  പ്രദർശനത്തിനെത്തിക്കുന്നത്.

#സി.കെ.. അജയ് കുമാർ,

നിരാശ രോഗത്തെ നേരിടാൻ

ഈ തലമുറയിൽ നിരാശരോഗം അനുഭവിക്കുന്നവർ ഏറെ ആണ്. അണുകുടുംബവും ആളുകളുടെ തിരക്കും മറ്റുമായി പരസ്പരം സമയം ചിലവിടാൻ പലർക്കും കഴിയാതെ പോകുന്നു. ഇത് ചിലരെയെങ്കിലും വിഷാദ അഥവാ നിരാശരോഗത്തിലേക്ക് തള്ളിവിടുന്നു.

കുടുംബബന്ധങ്ങളും സൗഹൃദങ്ങളും നന്നായി സൂക്ഷിക്കുന്നവർക്ക് നിരാശാരോഗം ഉണ്ടാവാറില്ല. ഒരാഴ്ചയിൽ മൂന്നുതവണയെങ്കിലും സുഹൃത്തുക്കളെ കാണുകയും ഇടപഴകുകയും ചെയ്യണം. ബന്ധുക്കളും സുഹൃത്തുക്കളുമായി അകലം പാലിക്കുന്നവർക്കാണ് നിരാശാരോഗം പൊതുവെ കണ്ടുവരുന്നത്.

വൈറൽ ആയി അവാർഡ് ദാനചടങ്ങിൽ മുഖ്യമന്ത്രിയുടെ മാസ്സ് എൻട്രി ; വീഡിയോ കാണാം

0

സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ എത്തിയ മുഖ്യമന്ത്രിയുടെ മാസ്സ് എൻട്രി വീഡിയോ വൈറൽ ആകുന്നു. ചടങ്ങിലുടനീളം തന്റെ സാന്നിധ്യം അറിയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയത്.

സംസ്ഥാനചലച്ചിത്ര അവാർഡ് താരങ്ങളായി വിജയികളുടെ കുടുംബാംഗങ്ങൾ ; വീഡിയോ കാണാം

0

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വാങ്ങുവാൻ വിജയികൾ എത്തിയത് തന്റെ കുടുംബാംഗങ്ങളോടൊപ്പം. താരങ്ങളേക്കാൽ എല്ലാവരുടേം ശ്രദ്ധനേടിയത് അവരുടെ കുടുംബാംഗങ്ങളാണ്.

വീഡിയോ കാണാം , ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോം പേജ് www.kerala9.com സന്ദർശിക്കുക.

കെ ജി എഫ് 2 ലെ അധീര സഞ്ജയ് ദത്ത് തന്നെ

0

കുറച്ച് ദിവസങ്ങളായി പ്രേക്ഷകർ കാത്തിരിക്കുകായായിരുന്നു റോക്കി ഭായിയുടെ വില്ലൻ ആരാണെന്ന് അറിയാൻ എന്തായാലും ആരാധകർ പ്രതീക്ഷിച്ചതുപോലെതന്നെ കെ ജി എഫ് 2 ലെ വില്ലനാകുന്നത് സഞ്ജയ് ദത്ത് ആണ്. സഞ്ജയ് ദത്തിന്റെ ലുക്ക് അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടു.