Home Blog Page 459

കല്യാൺ ജൂവലേഴ്‌സ് നാല് പ്രാദേശിക വിപണികൾക്കായി പുതിയ ബ്രാൻഡ് അംബാസിഡർമാരെ നിയമിച്ചു

0

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് വിപണികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരെ കൂടി നിയമിച്ചു.

മഹാരാഷ്ട്രയിൽ പൂജ സാവന്ത് , ഗുജറാത്തിൽ കിഞ്ചാൽ രാജ്പ്രിയ, പഞ്ചാബിൽ വാമിക്വ ഗാബി, പശ്ചിമ ബംഗാളിൽ റീത്താഭാരി ചക്രബർത്തി എന്നിവരെയാണ് പുതിയ ബ്രാൻഡ് അംബാസിഡർമാരായി നിയമിച്ചത്. മികച്ച കഴിവുകളുള്ള ഈ ജനപ്രിയ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാരാകുന്നത് കല്യാൺ ജൂവലേഴ്‌സിന് നിലവിലുള്ള ഉപയോക്താക്കളുമായും ഭാവിയിൽ ഉപയോക്താക്കളാകാൻ സാധ്യതയുള്ളവരുമായും കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ സഹായിക്കും .

കൂടുതൽ പ്രാദേശികമായ സാഹചര്യങ്ങളിൽ വിൽപ്പനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാൺ ജൂവലേഴ്‌സ് ശ്രദ്ധിക്കുന്നത്. ബ്രാൻഡിന്റെ കാഴ്ചപ്പാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന് പുതിയ ബ്രാൻഡ് അംബാസിഡർമാർ കരുത്തുപകരും. അതാത് വിപണികളിലെ പ്രചാരണപരിപാടികളിലും ഉപയോക്‌തൃ കേന്ദ്രീകൃത പരിപാടികളിലും ബ്രാൻഡ് അംബാസിഡർമാർ പങ്കാളികളാകും.

മഹാരാഷ്ട്ര , പഞ്ചാബ് , ഗുജറാത്ത് , വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലെ പ്രമുഖ താരങ്ങൾ ബ്രാൻഡ് അംബാസിഡർമാരായി കല്യാണിനൊപ്പം ചേരുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമൻ പറഞ്ഞു. പുതിയ പങ്കാളിത്തത്തിലൂടെ കൂടുതൽ ഉപയോക്താക്കളുമായി ഇടപെഴുകുന്നതിനും ഇന്ത്യയിലെങ്ങും വളർച്ച നേടുന്നതിനും സാധിക്കുമെന്നാണ് കരുതുന്നത്. പ്രചാരണപരിപാടികളിൽ കൂടുതൽ മൂല്യം ഉറപ്പാക്കുന്നതിന് പ്രാദേശിക അംബാസിഡർമാർ വഴിതെളിക്കും. വധുക്കൾക്കുള്ള ആഭരണശേഖരമായ മുഹൂർത്ത പോലെ പ്രാദേശികമായി കൂടുതൽ പ്രാമുഖ്യമുള്ളതും കൂടുതൽ സ്വീകാര്യവുമായ ആഭരണശേഖരവും സ്റ്റോറുകളും അവതരിപ്പിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാർജുന, തമിഴ്‌നാട്ടിൽ പ്രഭു, കർണാടകയിൽ ശിവരാജ് കുമാർ, കേരളത്തിൽ മഞ്ജു വാര്യർ എന്നീ ബ്രാൻഡ് അംബാസിഡർമാരിലൂടെ ദക്ഷിണേന്ത്യയിൽ പ്രാദേശികബന്ധം ഊട്ടിയുറപ്പിക്കാൻ കല്യാൺ ജൂവലേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. അമിതാഭ് ബച്ചൻ , ജയ ബച്ചൻ , ശ്വേത ബച്ചൻ , കത്രീന കൈഫ് എന്നിവർ കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള ബ്രാൻഡ് അംബാസിഡർമാരായി തുടരും.

കല്യാൺ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാൻഡുകളിലൊന്നായി മാറിക്കഴിഞ്ഞു. യുഎഇ , കുവൈറ്റ്, ഖത്തർ , ഒമാൻ എന്നിവിടങ്ങളിലും കല്യാൺ ജൂവലേഴ്‌സ് ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര , മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ,യുപി, ബീഹാർ, പഞ്ചാബ്, ഹരിയാന, ഡൽഹി, ഛത്തീസ്ഗഢ്, ജാർഖണ്ഡ്‌ ഒറീസ , പശ്ചിമബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളിലായുള്ള 103 ഷോറൂമുകളുൾപ്പെടെ ആഗോളതലത്തിൽ 137 ഷോറൂമുകളുടെ വിപണന ശൃംഖലയും 650 മൈ കല്യാൺ മൈ കല്യാൺ ഉപഭോക്‌തൃസേവന കേന്ദ്രങ്ങളുടെ ശൃംഖലയും കല്യാൺ ജൂവലേഴ്‌സിന് ഉണ്ട് .

KFPAയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു നടൻ മധു ഒപ്പം ലാലേട്ടനും മമ്മൂക്കയും ; വീഡിയോ കാണാം

0

മലയാള സിനിമ നിർമ്മാതാക്കളുടെ സംഘടനയുടെ പുതിയ കെട്ടിടം കൊച്ചിയിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു. നടൻ മധു, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം നടത്തിയത്. സിനിമ മേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

വീഡിയോ കാണാം

ഭാവ രൂപ ഭേദങ്ങളിൽ “ആടൈ”യുമായി അമല വരുന്നു!

0

മിഴ് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമലാ പോളിനെ നായികയാക്കി ‘ മേയാത മാൻ ” എന്ന കന്നി ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകൻ രത്നകുമാർ അണിയിച്ചൊരുക്കുന്ന “ആടൈ”. വി സ്റ്റുഡിയോയ്ക്കു വേണ്ടി വിജി സുബ്രമണ്യൻ നിർമ്മിച്ച ” ആടൈ “ ജൂലായ് 19 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നൂ. കേരളത്തിൽ നൂറോളം തിയറ്ററിൽ    പ്രദർശിപ്പിക്കാനാണ് ഒരുക്കം. ശിവഗിരി ഫിലിംസ്, ഹൈ ലൈറ്റ് ക്രിയേഷൻസ്  ലിമിറ്റഡ് എന്നിവർ ചേർന്നാണ് റിലീസ് ചെയ്യുന്നത്. ആദ്യമായാണ് ഒരു അന്യ ഭാഷാ ഫീമെയിൽ ഓറിയന്റഡ് സിനിമ ഒരു ബൃഹത് റിലീസിനൊരുങ്ങുന്നത്.

ഇൗ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുതൽ ഇന്നു വരയുള്ള പ്രയാണം എനിക്ക് സന്തോഷകരമായ അനുഭവങ്ങൾ പകർന്നു നൽകിയ ദീർഘ യാത്രയായിരുന്നു. എന്നെ തേടി വന്നുകൊണ്ടിരുന്നുതൊക്കെ സ്ത്രീ  പക്ഷ- ഫെമിനിസ്റ്റ് സിനിമകളായിരുന്നു. സ്ത്രീയെ ത്യാഗിയായും ദുരന്ത കഥാപാത്രമായും  അവതരിപ്പിക്കുന്ന , അവൾ എങ്ങനെ അതിൽ നിന്നും മോചിതയായി , എങ്ങിനെ പ്രതികാരം ചെയ്യും എന്ന് പറയുന്ന പതിവ് കഥകൾ. ആ മടുപ്പ്‌ കാരണം അഭിനയം തന്നെ നിർത്താൻ തീരുമാനിച്ച വേളയിലാണ് “ആടൈ ” യുടെ കഥയുമായി സംവിധായകൻ രത്നകുമാർ എന്റെ മുന്നിലെത്തിയത്. കഥ കേട്ടപ്പോൾ ഇത് തീർച്ചയായും എന്റെ കരിയറിൽ ഒരു വഴിത്തിരിവായിരിക്കും എന്ന് തോന്നി. ഇൗ സിനിമ ചെയ്തേ മതിയാവൂ എന്ന് തീരുമാനിച്ചു.   എങ്കിലും ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ചെറിയൊരു മടിയും ശങ്കയും ഉണ്ടായിരുന്നു. സംവിധായകനോട് എല്ലാവരും ടീമായി ടെഡിക്കേഷനോടെ ജോലി ചെയ്താൽ മാത്രമേ ഇൗ സിനിമ നന്നാവു എന്ന് ഞാൻ പറഞ്ഞു. അത്  അദ്ദേഹം സമ്മതിച്ചു. ഞങ്ങൾ ഒന്നിച്ചു ചേർന്ന് കഠിനമായി ജോലി ചെയ്തു. ഒരു സീനിൽ അഭിനയിക്കുമ്പോൾ നിങ്ങൾ ആരെയും അനുകരിച്ച് അഭിനയിക്കരുത്. നിങ്ങൾ നിങ്ങളായി തന്നെ അഭിനയിക്കൂ എന്ന് രത്ന കുമാർ പറഞ്ഞു. സെറ്റിൽ പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു. ഒരു സീനിൽ നഗ്നയായി അഭിനയിക്കണമായിരുന്നു. സെറ്റിൽ മൊബൈൽ ഫോൺ നിരോധിച്ചു. സെറ്റിലെ അംഗ സംഖ്യ പതിനഞ്ചായി പരിമിതപ്പെടുത്തി. അവർ എന്റെ സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തി. പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കൻമാരുടെ സംരക്ഷണം ഉണ്ടായിരുന്നു. എനിക്ക് പതിനഞ്ച് അണ്ണന്മാരുടെ കാവലുണ്ടായിരുന്നു സെറ്റിൽ.” തന്റെ ആടൈ അനുഭവം അമലാ പോൾ പങ്കു വെച്ചു.

“ആടൈ” യെ കുറിച്ച് സംവിധായകൻ രത്നകുമാർ..                         ” എന്റെ ആദ്യ ചിത്രം ” മേയാത മാൻ ” ആണെങ്കിലും എന്റെ ആദ്യ തിരക്കഥ “ആടൈ”യാണ്. ആദ്യ ചിത്രം “ആടൈ” ചെയ്യാനുള്ള വിസിറ്റിംഗ് കാർഡായി.ഈ കഥ എങ്ങനെ സംവിധാനം ചെയ്യും. ആരു നിർമ്മിക്കും എന്ന ചിന്താ കുഴപ്പത്തിലിരിക്കുമ്പോഴാണ് നിർമ്മാതാവ് സുബ്ബുവിനോട് കഥ പറയാൻ അവസരം കിട്ടിയത്. അദ്ദേഹം  തിരക്കഥ മുഴുവൻ വായിച്ച ശേഷം സമ്മതം നൽകി. ഇൗ സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും. അമലാ പോളിനോട് കഥ പറഞ്ഞപ്പോൾ അവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. അവരും ജീവൻ കൊടുത്ത് അഭിനയിച്ചു. ഇൗ സിനിമ സ്ത്രീയുടെ അധികാരത്തെ കുറിച്ചോ സ്വാതന്ത്ര്യത്തെ കുറിച്ചോ പ്രതിപാദിക്കുന്ന സിനിമയല്ല. എല്ലാ സംവിധായകർക്കും അവരുടെ രണ്ടാമത്തെ സിനിമയാണ് വെല്ലുവിളി എന്ന് പറയാറുണ്ട്. എനിക്ക് “ആടൈ” ആദ്യ സിനിമ പോലെയാണ്. ഇൗ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോൾ എല്ലാവരും ഇത് ആഭാസ സിനിമയായിരിക്കുമോ ? എന്ന്  എഴുതുകയും വ്യാഖ്യാനിക്കയും ചെയ്തു. എന്നാൽ ഇൗ സിനിമ പുറത്തിറങ്ങുന്നതോടെ ആ ധാരണ മാറും എന്നാണ് എന്റെ വിശ്വാസം. എന്ന് പറഞ്ഞു.                                                

രത്നകുമാർ രചനയുംസംവിധാനവും നിർവഹിക്കുന്ന “ആടൈ” യിലെ മറ്റു പ്രധാന താരങ്ങൾ രമ്യാ സുബ്രമണ്യൻ, ശ്രീരഞ്ജിനി , വിവേക് പ്രസന്ന, ബിജിലി രമേശ്, ടി. എം. കാർത്തിക്ക്, കിഷോർ ദേവ്, രോഹിത് നന്ദകുമാർ എന്നിവരാണ്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം , എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, ആക്ഷൻ സ്റ്റണ്ണർ സാം, തമിഴ് നാട്ടിലെ പ്രശസ്ത മ്യുസിക്ക് ബാന്റായ പ്രദീപ് ‘ഊരുകാ’യാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.                                    

# സി.കെ. അജയ് കുമാർ.

പൂജ ബത്രയും നവാബ് ഷാ യും വിവാഹിതരാകുന്നു

0

ചന്ദ്രലേഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായ പൂജ ബത്ര വിവാഹിതയാകുന്നു. നടൻ നവാബ് ഷാ ആണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള നടനാണ് നവാബ് ഷാ. കീർത്തിചക്ര, രാജധാനി തുടങ്ങിയ ചിത്രങ്ങളിൽ നവാബ് വേഷമിട്ടിട്ടുണ്ട്.

തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പൂജ തന്നെയാണ് ആദ്യം തന്റെ പ്രണയത്തെ പറ്റി പങ്കുവെച്ചത്. തുടർന്ന് നവാബ് പൂജയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചു. പരസ്പരം മോതിരം കൈമാറിയ ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്. അധികം വൈകാതെതന്നെ ഇരുവരുടേം വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടേം വിവാഹം കഴിഞ്ഞു എന്ന രീതിയിലും വാർത്തകൾ പുറത്തുവരുന്നുണ്ട്.

നേരത്തെ വിവാഹിതയായിരുന്ന പൂജ 2011 ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു.

നാല് ഫ്ലാറ്റുകൾ ഉടൻ പൊളിക്കില്ല മന്ത്രി മൊയ്തീൻ

0

മരട് : കോടതി വിധിയെ തുടർന്ന് പൊളിച്ചുമാറ്റാൻ തീരുമാനിച്ച ഫ്ലാറ്റുകളിൽ നാലെണ്ണം ഉടൻ പൊളിക്കില്ലന്ന് മന്ത്രി എ. സി മൊയ്തീൻ. ഫ്ലാറ്റുകൾ പൊളിച്ചാൽ പാരിസ്ഥിക പ്രശ്നങ്ങൾ ഉണ്ടാകും എന്ന ചെന്നൈ ഐ ഐ ടി സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം കൂടാതെ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കേണ്ടുന്ന ചുമതല സർക്കാരിനുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് നിർമ്മാതാക്കൾ നൽകിയ ഹർജി കോടതി പരിഗണിച്ചില്ല. വിധിയിൽ ഇടപെടേണ്ടുന്ന സാഹചര്യം ഇല്ല ഇന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പറഞ്ഞു. എന്നാൽ ഫ്ലാറ്റ് പൊളിച്ചുമാറ്റിയാൽ ആത്മഹത്യ അല്ലാതെ വേറെ മാർഗ്ഗമൊന്നും ഇല്ല എന്ന് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകൾ പറഞ്ഞു.

ദേഹത്തുണ്ടാകുന്ന പാലുണ്ണിക്ക്

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ദേഹത്തുണ്ടാകുന്ന പാലുണ്ണി. ഇത് പരിഹരിക്കാൻ ഒരു നാടൻ മാർഗം നോക്കാം.

അല്പം നെയ്യിൽ ഇരട്ടി മധുരം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പതിവായി പാലുണ്ണിയിൽ പുരട്ടുക. പാലുണ്ണി അടർന്നു പോകും. തുടർച്ചയായി ചെയ്താൽ മാത്രമേ ഫലമുണ്ടാവുകയുള്ളു.

റാന്തൽ ; കടന്നത് രണ്ടുകോടിയിൽ അധികം വ്യൂ

0

മലയാളത്തിൽ ഒരുവർഷത്തിനു മുൻപ് നിർമ്മിച്ച് യൂട്യൂബിൽ ഇട്ട ഷോർട് ഫിലിം റാന്തൽ നേടിയത് രണ്ടുകോടിയിൽ അധികം വ്യൂ. ഒരു മലയാളം ഷോർട് ഫിലിം ഈ നേട്ടം കൊയ്യുന്നത് ആദ്യമായാണ്.

ഓൺലൈൻ മീഡിയ പ്രൊമോഷൻ ടീമിലെ സുജിത് ഗോവിന്ദനാണ് റാന്തൽ സംവിധാനം ചെയ്തത്. സുജിത് സംവിധാനം ചെയ്ത ആദ്യ ഷോർട് ഫിലിം കൂടിയാണ് റാന്തൽ. നടി സാധിക , ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് ഈ ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ടുമാറ്റോ പുലാവ്

0

ആവശ്യമായ സാധനങ്ങൾ

1 . തക്കാളി – മുക്കാൽ കിലോ
2 . സവാള – രണ്ട് , ഇടത്തരം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – 4 അല്ലി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
വെള്ളം – ഒന്നരക്കപ്പ്
3 . ബസ്മതി അരി – ഒരു കപ്പ്
4 . നെയ്യ് – രണ്ടു വലിയ സ്പൂൺ
5 . സവാള – രണ്ടു വലുത് കനം കുറച്ചരിഞ്ഞത്

തയ്യാറാക്കുന്ന വിധം

  • തക്കാളി അരിഞ്ഞതും രണ്ടാമത്തെ ചേരുവയും യോജിപ്പിച്ച് ചെറുതീയിൽ വേവിച്ച ശേഷം അരിച്ചെടുക്കണം.
  • അരി കഴുകി അരമണിക്കൂർ കുതിർത്തു വെയ്ക്കണം.
  • നെയ്യ് ചൂടാക്കി സവാള വഴറ്റി ഗോൾഡൻ നിറത്തിൽ ആകുമ്പോൾ കോരി മാറ്റി വെയ്ക്കുക.
  • അരിച്ചെടുത്ത തക്കാളി പ്യുരിയിൽ പാകത്തിന് വെള്ളം ചേർത്ത് രണ്ടു രണ്ടര കപ്പ് ആക്കണം. ഈ മിശ്രിതം അടുപ്പത്തിരിക്കുന്ന അരിയിൽ ചേർത്തിളക്കി ചെറു തീയിൽ വേവിക്കുക . വെള്ളം മുഴുവൻ പറ്റി അരി വേവാകുമ്പോൾ ഒരു ഫോർക്ക് കൊണ്ടു മെല്ലെ വിടർത്തിയെടുക്കണം. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം .
  • വറുത്തു വെച്ചിരിക്കുന്ന സവാള മുകളിൽ വിതറി ചൂടോടെ വിളമ്പാം

ബിനോയ് കോടിയേരി ഹാജരായി

0

ബിനോയ് കോടിയേരി മുംബൈ പോലീസിന് മുമ്പിൽ ഹാജരായി. മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് ബിനോയ് മുംബൈയിൽ എത്തിയത്. പീഡനക്കേസിൽ ബിനോയിയെ ഓഷിവാര പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജാമ്യവ്യവസ്ഥയിലെ നടപടികൾ പൂർത്തിയാക്കി ബിനോയ് പോലീസ് സ്റ്റേഷനിൽ നിന്നും മടങ്ങി.

ആക്ഷൻ എന്റർടെയിനർ വെണ്ണിലാ കബഡി കുഴു 2

0

2009 – ൽ തമിഴ് സിനിമയിലെ ട്രെൻഡ് സെറ്റർ മൂവിയായിരുന്നു വെണ്ണിലാ കബഡി കുഴു . സുശീന്ദ്രൻ എന്ന മികച്ച സംവിധായകനെ തമിഴ് സിനിമയ്ക്ക് നൽകിയ , വിഷ്ണു വിശാൽ എന്ന നടന് കരിയറിൽ വഴിത്തിരിവ് നൽകിയ അത്ഭുത വിജയ ചിത്രം . ഇപ്പോഴിതാ പതിറ്റാണ്ടിനു ശേഷം ആ സിനിമയുടെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തുന്നു . “വെണ്ണിലാ കബഡി കുഴു 2”. ഇക്കുറി സംവിധായകൻ പുതുമുഖം  സെൽവ ശേഖരനാണ്.നായകൻ വിക്രാന്ത്. നായിക മലയാളിയായ അർത്ഥനാ ബിനുവും. കൂടാതെ സൂരി, കിഷോർ,പശുപതി, യോഗി ബാബു, അപ്പുക്കുട്ടി, കഞ്ചാ കറുപ്പ് തുടങ്ങി തമിഴ് സിനിമയിലെ ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നു. ‘കടക്കുട്ടി സിങ്ക’ത്തിന് ശേഷം അർത്ഥനക്ക് ലഭിച്ച ശക്തമായ നായികാ കഥാപാത്രമത്രേ  “വെണ്ണിലാ കബഡി കുഴു 2” ലേത്.
         

തമിഴകത്തിന്റെ ജനകീയ കായിക വിനോദമായ കബഡിയുടെ പശ്ചാത്തലത്തിൽ ആദ്യന്തം സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള ആക്ഷൻ, നർമ്മം, വൈകാരികത, പ്രണയം എന്നീ ഘടകങ്ങളെല്ലാം സമന്വയിപ്പിച്ച് കൊണ്ടുള്ള അവതരണശൈലിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ സെൽവ ശേഖരൻ സ്വീകരിച്ചിട്ടുള്ളത്. സുശീന്ദ്രൻ തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. 1987 ലാണ് കഥ നടക്കുന്നത്. വെണ്ണിലാ കബഡി കുഴുവിൽ നായകൻ മരിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. അതോടു കൂടി വെണ്ണിലാ കബഡി ടീമും ഇല്ലാതാകുന്നു. രണ്ടാം ഭാഗത്തിൽ അപരിചിതനായ ഒരു യുവാവ്  അതേ വെണ്ണിലാ കബഡി ടീമിന് പുനർ ജന്മം നൽകാൻ നാട്ടിലെത്തുന്നു.  ഒട്ടേറെ ദുരൂഹതകളുമായി നാട്ടിലെത്തുന്ന  ആ അപരിചിത യുവാവ്  ആരാണ് ?  ആ  യുവാവ് വീണ്ടും എങ്ങിനെ അതേ ടീം ആരംഭിക്കും ? എന്തിന് വേണ്ടിയാണ് അവൻ ഈ നാട്ടിലെത്തി ടീം ആരംഭിക്കുന്നത് ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളിലൂടെയും ദുരൂഹതകളിലൂടെയുമാണ്  “വെണ്ണിലാ കബഡി  കുഴ് 2”ന്റെ കഥാ പ്രയാണം തുടങ്ങുന്നത്.
       

” സ്പോർട്സ് പശ്ചാത്തലത്തിൽ ആദ്യന്തം  സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള , നർമമത്തിന്റെ അകമ്പടിയോടെയുള്ള ആക്ഷൻ എന്റർടൈനറാണ് എന്റെ കന്നി സംവിധാന സംരംഭമായ “വെണ്ണിലാ കബഡി കുഴു 2”. ഇതിലെ സംഘട്ടന രംഗങ്ങൾ അതി സാഹസികമായിട്ടാണ്‌ ചിത്രീകരിച്ചിട്ടുള്ളത്. സൂപ്പർ സുബ്ബരായനാണ് സ്റ്റണ്ട് മാസ്റ്റർ.  ഇതിൽ അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയും പ്രതികാര  കഥയും  ഇഴ പിന്നിയിട്ടുണ്ട്. പ്രായ – ലിംഗ ഭേദമന്യേ രണ്ടേകാൽ മണിക്കൂർ ഏവർക്കും സ്വയം മറന്നു ആസ്വദിക്കാൻ പറ്റുന്ന ഉദ്വേഗതയാർന്ന , ഉത്സവ പ്രതീതി പകരുന്ന  പുതുമയാർന്ന സിനിമയായിരിക്കും “വെണ്ണിലാ കബഡി കുഴു 2”. ഇതാണ് ഞാൻ പ്രേക്ഷകർക്ക് നൽകുന്ന വാഗ്ദാനം” സെൽവ ശേഖരൻ പറഞ്ഞു. സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി ജൂലായ് 12- ന്‌ ചിത്രം കേരളത്തിൽ റിലീസ് ചെയ്യും.
      

# സി. കെ. അജയ് കുമാർ, പി ആർ ഒ.

ബംഗാൾ കടുവകളെ തോൽപ്പിച്ച് വിജയത്തോടെ ഇന്ത്യ സെമിയിൽ

0

ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 286 റൺസിന് എല്ലാവരെയും പുറത്താക്കുകയായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റെടുത്തു.47 മത്തെ ഓവറിൽ തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതോടെ ബംഗ്ലാദേശിന്റെ ഇന്നിംഗ് അവസാനിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഹർദിക്ക് പാണ്ഡ്യ 3 വിക്കറ്റും ഭുവനേശ്വർ കുമാർ, ഷമി, ചാഹൽ എന്നിവർ ഓരോ വിക്കറ്റും നേടി.ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 2019 ലോകകപ്പ് ക്രിക്കറ്റിൽ രേഹിത് ശർമ്മയുടെ നാലാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്.