ഏഴു ഗെറ്റപ്പുകളില്‍ വിക്രം;’ കോബ്ര ഫസ്റ്റ്‌ലുക്ക് പുറത്ത്

വിക്രം ഏഴ് വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ കോബ്രയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിയാന്റെ ചിത്രങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം.
ഒന്നിനൊന്ന് വ്യത്യസ്തമാണ് ഏഴ് ഗെറ്റപ്പുകളും.
വിക്രം തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വ്യത്യസ്തമാണ് ഏഴ് ഗെറ്റപ്പുകളും.  സ്‌റ്റൈലിഷ് ലുക്കിലും പ്രായമുള്ളതായും വില്ലന്‍ ലുക്കിലുമെല്ലാം പോസ്റ്ററില്‍ വിക്രത്തെ കാണാം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് എ.ആര്‍.റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്.

admin:
Related Post