കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും ” തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ചു. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി എന്റർടെയ്നറാണ് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കർ, ഇന്ദ്രൻസ് , സുരാജ് വെഞാറമൂട്, സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ , അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ , ഷിബു ലബാൻ, ആറ്റുകാൽ തമ്പി , സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപർണ്ണ , ലക്ഷ്മി, ആഷിൻ കിരൺ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു. ബാനർ – കിരൺസ് പ്രൊഡക്ഷൻസ്, രചന, സംവിധാനം – സുജിത് എസ് നായർ , നിർമ്മാണം – ആഷിൻ കിരൺ , എക്സി : പ്രൊഡ്യൂസർ – ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം – ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചി പൂജപ്പുര, സംഗീതം – റോണി റാഫേൽ , സംഭാഷണം – സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി തിരുമല, നെബു, പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്‌സ്, കോസ്‌റ്റ്യൂം – ശ്രീജിത്ത്, ചമയം – സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ – ഡുഡു ദേവസ്സി, സാങ്കേതിക സഹായം – അജു തോമസ്, ശിവ മുരളി, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് – ഷിജിത്ത്, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും രാമേശ്വരവുമാണ് ലൊക്കേഷനുകൾ.
നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു. ബീച്ചിൽ പച്ചനിറത്തിലുള്ള ബീച്ച് ഡ്രസ്സിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കിഷോർ രാധാകൃഷ്ണനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സ്മിജി. കെ.ടിയുടെ സ്റ്റൈലിങ്ങിൽ ഉണ്ണി പി.എസ് ആണ് സാനിയയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.
തന്റെ ഫോട്ടോഷൂട്ടുകളിലൂടെ ‘ഗ്ലാമറസ് ക്വീൻ’ എന്നറിയപ്പെടുന്ന താരസുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. സിനിമയിലെ കഥാപാത്രങ്ങളേക്കാൾ സ്വീകാര്യതയാണ് സാനിയയുടെ ഫോട്ടോഷൂട്ടുകൾക്ക് ലഭിക്കുന്നത്. ഇതിനോടകംതന്നെ സാനിയയുടെ ധാരാളം ഫോട്ടോഷൂട്ടുകൾ വൈറലായിട്ടുണ്ട്.
നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തിയ സാനിയ ക്വീൻ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. തുടർന്ന് വൻ താരനിരയോടൊപ്പം ധാരാളം ചിത്രങ്ങളിൽ സാനിയ വേഷമിട്ടു. ദുൽഖർ നായകനാകുന്ന ‘സല്യൂട്ട്’ ആണ് സാനിയയുടെ ഏറ്റവും പുതിയതായി റിലീസായ ചിത്രം
യുവാക്കളുടെ പ്രിയങ്കരനായ സൂപ്പർ താരം ദുൽഖർ സൽമാൻ ഇതാ പുതിയ ഒരു സർപ്രൈസ് അവതാരത്തിൽ. വി എഫ് എക്സിന് അങ്ങേയറ്റം പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കൻ്റുകൾ മാത്രമുള്ള ഒരു ഹൈ ടെക് ടീസർ വീഡിയോയുമായി ആണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയിരിക്കുന്നത്. ദുൽക്കറിൻ്റെ തന്നെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ടീസറിൽ ഒരു വീഡിയോ ഗെയിമിനോട് സാദൃശ്യം തോന്നിപ്പിക്കും വിധം മൊത്തമായി വി എഫ് എക്സിൽ ഡിസൈൻ ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ ദുൽക്കർ ഒരു മോഡേൺ സ്പോർട്സ് കാറിൽ ഇരുന്നുകൊണ്ട് ഒരു സ്മാർട്ട് ഫോൺ കയ്യിൽ വാങ്ങി താങ്ക് യു പറഞ്ഞ് കുതിച്ചു പായുകയും മാർച്ച് 25ന് സന്ധ്യക്ക് ആറ് മണി വരെ കാത്തിരിക്കാൻ പറയുകയും ചെയ്യുന്നതാണ് വീഡിയോയിലെ ആശയം.
എന്തായിരിക്കും 25ന് ഇറങ്ങാനിരിക്കുന്ന സംഭവം ആണ് ഇപ്പൊ സോഷ്യൽ മീഡിയയിലും ഫാൻസിനിടയിലും ചർച്ച വിഷയം. ഒരു ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രം ആയിരിക്കുമോ അതോ വീണ്ടും ഏതെങ്കിലും അന്തർദേശീയ സൂപ്പർ ബ്രാൻഡിൻ്റെ പരസ്യവുമായി എത്തുകയായിരിക്കുമോ. ഏതായാലും കാത്തിരുന്ന് കാണാം.
സംവിധായകനും നടനുമായ സോഹൻ സീനുലാലിന്റെ വിവാഹ വിരുന്ന് ഇന്നലെ നടന്നു. സ്റ്റെഫി ഫ്രാൻസിസ് ആണ് സോഹന്റെ വധു. കൊച്ചിയിൽ
മമ്മൂട്ടി , ഇന്ദ്രജിത്ത് , രമേഷ് പിഷാരടി , സംവിധായകൻ ജോഷി , അദിതി രവി, ബിബിൻ ജോർജ് തുടങ്ങി സിനിമാമേഖലയിലെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
മമ്മൂട്ടി നായകനായ ഡബിൾസ് എന്ന ചിത്രം സംവിധാനം ചെയ്താണ് സോഹൻ സീനു ലാൽ സ്വതന്ത്ര സംവിധായകനാകുന്നത്. അതുവരെ സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായിരുന്നു. കാബൂളിവാല എന്ന ചിത്രത്തിൽ ബാലതാരമായാണ് അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്. ആക്‌ഷൻ ഹീറോ ബിജു, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ തുടങ്ങി ധാരാളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. https://youtu.be/9YkaGVRArg8
കളമശ്ശേരി : ഇലക്ട്രോണിക് സിറ്റിയുടെ നിർമാണജോലിക്കിടെ മണ്ണിടിഞ്ഞു അപകടം. ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി,ഉച്ചക്ക് 2 മണിയോടെയാണ് അപകടം. ഏകദേശം 18 അടി താഴ്ചയുള്ള കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണത് മൂന്നുപേരെ രക്ഷിച്ചു 4 പേർ കുടുങ്ങികിടക്കുന്നതായി സംശയം ബാക്കി ആളുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യം പുറത്തടുത്ത ആളിന് പരിക്കുകൾ കുറവാണ് , രക്ഷപെടുത്തിയ ആളുകളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സിന്റെ 7 യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു.
കലർപ്പില്ലാത്ത വിഷമയം ഇല്ലാത്ത നല്ല ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കാൻ നടൻ ശ്രീനിവാസൻ. ശ്രീനി ഫാംസ് എന്ന പേരിൽ ആരംഭിച്ച സംരംഭത്തിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് നാളെ കൊച്ചി കലൂർ മെട്രോ സ്റ്റേഷന് സമീപം തുടക്കം കുറിക്കുകയാണ് . വിനീത് ശ്രീനിവാസനാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ശ്രീനിവാസൻ തുടക്കമിട്ട പദ്ധതിയാണ് ശ്രീനി ഫാംസ് , വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.
English Summary : Sreeni Farms new outlet in Kaloor
കരീബിയൻ കടലിൽ മെക്സിക്കോയുടെ യുകാറ്റാൻ പെനിൻസുലയുടെ കിഴക്കൻ തീരത്തുള്ള കോസുമെൽ ദ്വീപിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടി തൃഷ. “അവർ എന്നെ സെനോറിറ്റ എന്നാണ് വിളിക്കുന്നത്” എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീലനിറത്തിലുള്ള ഉടുപ്പും തൊപ്പിയും അണിഞ്ഞ തൃഷയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത് ധാരാളം കമന്റുകളും വരുന്നുണ്ട്. ദ്വീപിൽനിന്നുള്ള തൃഷയുടെ കൂടുതൽ ചിത്രങ്ങൾക്കും ഫോട്ടോകൾക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
English Summary : They call me Señorita actress Trisha new video from Mexico
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.കൊഴുമ്മൽ രാജീവൻ അല്ലെങ്കിൽ അംബാസ് രാജീവൻ എന്നാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ എന്നി ചിത്രത്തിനു ശേഷം വീണ്ടും സന്തോഷ് ടിം കുരുവിളയോടൊപ്പം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഗായത്രിശങ്കർ നായികയാവുന്നു.ഗായത്രി ശങ്കർ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.’നടുവിലെ കൊഞ്ചം പക്കത്തെ കാണോം’, ‘സൂപ്പര്‍ ഡീലക്‌സ്’എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട് സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു.ഗാനരചന-വൈശാഖ് സുഗുണൻ,സംഗീതം-ഡോൺ വിൻസെന്റ്,ക്രീയേറ്റീവ് പ്രൊഡ്യൂസർ-അരുൺ സി തമ്പി,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബെന്നി കട്ടപ്പന.പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കർ, മേക്കപ്പ് -ഹസ്സൻ വണ്ടൂർ,വസ്ത്രാലങ്കാരം-മെൽവി ജെ,സ്റ്റിൽസ്-സാലു പേയാട്,പരസ്യക്കല-ഓൾഡ് മോങ്ക്സ്, സൗണ്ട്-വിപിൻ നായർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, ഫിനാൻസ് കൺട്രോളർ-ജോബീസ് ആന്റെണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ജംഷീർ പുറക്കാട്ടിരി.
പ്രഗൽഭ സംവിധായകൻ പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന കുതിരൈ വാൽ മാർച്ച് 18- ന് പ്രദർശനത്തിനെത്തുന്നു.’ മദ്രാസ് ‘ എന്ന സിനിമയിൽ കാർത്തിയുടെ സുഹൃത്തായി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച കലൈയരശനാണ് നായകൻ. ‘ ഡൽഹി ഇൻ എ ഡേ ‘, ‘ ചക്രവ്യുഹ് ‘, ‘ ന്യുടൺ ‘ എന്നീ സിനിമകളിലൂടെ കീർത്തി നേടിയ ഹിന്ദി – മറാത്തി അഭിനേത്രി അഞ്ജലി പട്ടിൽ നായികയാവുന്നു. സൗമ്യ ജയമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഫാൻ്റസി സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രത്തിൻ്റെ പ്രമേയം. ശ്യാം സുന്ദർ, മനോജ് ലിയോണൽ ജേസൻ എന്നിവരാണ് സംവിധായകർ. കാർത്തിക്ക് മുത്തുകുമാർ ഛായഗ്രഹണവും പ്രദീപ് കുമാർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. നീലം പ്രൊഡക്ഷൻസൻ്റെ ബാനറിൽ’പരിയേറും പെരുമാൾ ‘,’ ഇരണ്ടാം ഉലക പോരിൻ കടൈശി ഗുണ്ട് ‘ എന്നീ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച സംവിധായകൻ പാ.രഞ്ജിത്ത്, യാഴി ഫിലിംസുമായി ചേർന്ന് നിർമ്മിച്ച ചിത്രമാണ് ‘കുതിരൈ വാൽ ‘ . മുരളി സിൽവർ സ്ക്രീൻ പിക്ചർസാണ് ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ മൗൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമായ ” പൊന്നിയിൻ സെൽവ “ൻ്റെ റീലീസ് തിയതി പ്രഖ്യാപിച്ചു. മണിരത്നത്തിൻ്റെ തന്നെ മെഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായാണ് രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിക്കുന്നത്. ആദ്യ ഭാഗമായ ” പൊന്നിയിൻ സെൽവൻ-1 ” 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
പത്താം നൂറ്റാണ്ടിൽ , ചോഴ ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടരൻ പ്രതിസന്ധികളും , അപകടങ്ങളും , സൈന്യത്തിനും ശത്രുക്കൾക്കും, ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളും, ത്യാഗങ്ങളും,നേട്ടങ്ങളും, ചടുലതയോടെ ആവതരിപ്പിക്കുന്ന, ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്കാരമാണ് “പൊന്നിയിൻ സെൽവൻ”. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതൽ സിനിമാ പ്രേമികൾ ആകാംഷാഭരിതരാണ്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.
മലയാളം, തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമാ നിർമ്മാതാക്കൾക്ക് കൂടുതൽ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോം ” ഒറക്കിൾമുവീസ് ” എന്ന പേരിൽ ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്നു. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്താനുള്ള ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള ” ഒറക്കിൾമുവീസി “ൻ്റെ ശില്പികൾ സോഫ്റ്റ് വെയർ സാങ്കേതിക വിദഗ്ദനായ സെന്തിൽനായകം, സിനിമാ നിർമ്മാതാവ് ജി. കെ.തിരുനാവുക്കരശ് എന്നിവരാണ്. എൻ.എഫ്.റ്റി എന്നറിയപ്പെടുന്ന ‘ Non-Fungible Token ‘ സുതാര്യമായ മികച്ച ബ്ലാക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മാതാക്കൾ , ഒറ്റിറ്റി സ്ഥാപനങ്ങൾക്ക് സിനിമകളുടെ അവകാശം (Rights) നേരിട്ട് വിൽക്കുവാനും, വാങ്ങുവാനും മാർഗ്ഗ നിർദ്ദേശങ്ങളും അവസരവും നൽകുന്നു.
എൻ.എഫ്.റ്റി സുതാര്യവും, മാറ്റാൻ കഴിയാത്തതുമാണെന്നതതിനാൽ ക്രമക്കേടുകളും ചതികളും തടയുന്നതോടൊപ്പം സിനിമാ മേഖലയിലുള്ളവർക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാര അന്തരീക്ഷവും സൃഷ്ടിച്ചു നൽകുന്നു. എൻ.എഫ്.റ്റി യിലൂടെ, നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങൾ നേരിട്ടോ ഡിജിറ്റലിലൂടെയോ “ടോക്കൺ” ക്രമീകരിച്ച് ബ്ലാക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വെച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും (Buying & Selling) കഴിയുന്നു.
ഇന്നത്തെ സിനിമാ വ്യാപാര രീതികൾ കടലാസ് കരാറുകളാണ്. നവീന സിനിമക്ക് ആ രീതികൾ ഇന്ന് സുരക്ഷിതമല്ല. കൂടാതെ വിൽക്കപ്പെടുന്ന സിനിമയുടെ (Rights) അവകാശങ്ങളെ നിരീക്ഷിക്കാൻ നിയമാനുസൃത സ്ഥാപനങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ല. അതു കൊണ്ട് തന്നെ നിർമ്മാതാവിന് സുരക്ഷിതത്വം ഉറപ്പു വരുത്താൻ എൻ.എഫ്.റ്റി രീതി വളരെയധികം സഹായകമാവുന്നു. ഇക്കാര്യത്തിൽ ഒറക്കിൾമുവീസ് സത്യസന്ധമായ സേവനദാദാക്കളാകുന്നു . സിനിമാ നിർമ്മാണം, വിതരണം, കളക്ഷൻ എന്നിത്യാദി വിഷയങ്ങളിൽ അന്തർ ദേശീയ തലത്തിലുള്ള ഏറ്റവും മികച്ച രീതികൾ ഒറക്കിൾമുവീസ് ഇന്ത്യയിൽ പ്രാവർത്തികമാക്കുമെന്നും, ഇന്ത്യൻ റിസർവ് ബാങ്ക് അടുത്ത് തന്നെ പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റൽ റുപ്പീ എന്ന കേന്ദ്ര ഡിജിറ്റൽ ധനം തങ്ങളുടെ ബ്ലാക്ക് ചെയിൻ യൂസേജ് പ്ലാറ്റ് ഫോമിൽ ബന്ധിപ്പിക്കുമെന്നും സ്ഥാപകർ അറിയിച്ചു.
മലയാളം, തമിഴ്,തെലുങ്ക്, കന്നഡ ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഒറക്കിൾമുവീസ് ആദ്യം തങ്ങളുടെ സേവനം ലഭ്യമാക്കുക. ഇതര ഭാഷകളിലേക്കും ഉടൻ തന്നെ വിപുലീകരിക്കും. ഇന്ത്യൻ സിനിമകളെ അന്തർ ദേശീയ തലത്തിൽ, ഇതു വരെ എത്തി ചേരാത്ത വിപണന മാർക്കറ്റുകളിൽ/ മേഖലകളിലേക്ക് എത്തിക്കുന്നതോടൊപ്പം ലോകമാകെയുള്ള സിനിമകളുടെ റിലീസിങ്, ഡബ്ബിംഗ്, റീമേക്ക് അവസരങ്ങളും സാധ്യതകളും ഒറക്കിൾമുവീസ് ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നും അതിൻ്റെ വക്താക്കൾ അറിയിച്ചു. ഇതിൻ്റെ വിശദാംശങ്ങൾ https://oraclemovies.com/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ബാഹുബലി, RRR എന്നീ സിനിമകളുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവ് പി. രംഗനാഥൻ തുടങ്ങിയവരും പ്രമുഖ നിയമ ഉപദേശകരും സിനിമാ സാമൂഹിക രംഗത്തെ പ്രമുഖരും ഒറക്കിൾമുവീസിൻ്റെ ഉപദേശക സമിതി അംഗങ്ങളായിട്ടുണ്ട്. ഈ പ്ലാറ്റ് ഫോമിലൂടെ വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് കച്ചവടം നടത്താൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് സുതാര്യതയോടെ ഒറക്കിൾമുവീസ് വേദി ഒരുക്കി നല്കുന്നു എന്നതാണ് സവിശേഷത. മുൻ നിര സോഫ്റ്റ്‌വെയർ കമ്പനിയായ ഗാർഡിയൻ ലിങ്ക് (Gaurdian Link) ആണ് ടെക്നോളജി പാർട്ണർ.മലയാള സിനിമാ നിർമ്മാതാവ് പി. രാമകൃഷ്ണനാണ് ഒറക്കിൾമുവീസിനു വേണ്ടി മലയാളം, കന്നഡ സിനിമാ മേഖലയെ പ്രതിനിധീകരിക്കുന്നത്.
മലയാളം, തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമാ നിർമ്മാതാക്കൾക്ക് കൂടുതൽ വരുമാനവും ലാഭവും നേടാനുതകുന്ന ഇന്ത്യയിലെ ആദ്യത്തെ (NFT) സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ് ഫോം ” ഒറക്കിൾമുവീസ് ” എന്ന പേരിൽ ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്നു. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈ വരുത്താനുള്ള ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള ” ഒറക്കിൾമുവീസി “ൻ്റെ ശില്പികൾ സോഫ്റ്റ് വെയർ സാങ്കേതിക വിദഗ്ദനായ സെന്തിൽനായകം, സിനിമാ നിർമ്മാതാവ് ജി. കെ.തിരുനാവുക്കരശ് എന്നിവരാണ്. എൻ.എഫ്.റ്റി എന്നറിയപ്പെടുന്ന ‘ Non-Fungible Token ‘ സുതാര്യമായ മികച്ച ബ്ലാക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മാതാക്കൾ , ഒറ്റിറ്റി സ്ഥാപനങ്ങൾക്ക് സിനിമകളുടെ അവകാശം (Rights) നേരിട്ട് വിൽക്കുവാനും, വാങ്ങുവാനും മാർഗ്ഗ നിർദ്ദേശങ്ങളും അവസരവും നൽകുന്നു.
എൻ.എഫ്.റ്റി സുതാര്യവും, മാറ്റാൻ കഴിയാത്തതുമാണെന്നതതിനാൽ ക്രമക്കേടുകളും ചതികളും തടയുന്നതോടൊപ്പം സിനിമാ മേഖലയിലുള്ളവർക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വ്യാപാര അന്തരീക്ഷവും സൃഷ്ടിച്ചു നൽകുന്നു. എൻ.എഫ്.റ്റി യിലൂടെ, നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ (Rights) വിവരങ്ങൾ നേരിട്ടോ ഡിജിറ്റലിലൂടെയോ “ടോക്കൺ” ക്രമീകരിച്ച് ബ്ലാക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വെച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും (Buying & Selling) കഴിയുന്നു.
ഇന്നത്തെ സിനിമാ വ്യാപാര രീതികൾ കടലാസ് കരാറുകളാണ്. നവീന സിനിമക്ക് ആ രീതികൾ ഇന്ന് സുരക്ഷിതമല്ല. കൂടാതെ വിൽക്കപ്പെടുന്ന സിനിമയുടെ (Rights) അവകാശങ്ങളെ നിരീക്ഷിക്കാൻ നിയമാനുസൃത സ്ഥാപനങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ല. അതു കൊണ്ട് തന്നെ നിർമ്മാതാവിന് സുരക്ഷിതത്വം ഉറപ്പു വരുത്താൻ എൻ.എഫ്.റ്റി രീതി വളരെയധികം സഹായകമാവുന്നു. ഇക്കാര്യത്തിൽ ഒറക്കിൾമുവീസ് സത്യസന്ധമായ സേവനദാദാക്കളാകുന്നു . സിനിമാ നിർമ്മാണം, വിതരണം, കളക്ഷൻ എന്നിത്യാദി വിഷയങ്ങളിൽ അന്തർ ദേശീയ തലത്തിലുള്ള ഏറ്റവും മികച്ച രീതികൾ ഒറക്കിൾമുവീസ് ഇന്ത്യയിൽ പ്രാവർത്തികമാക്കുമെന്നും, ഇന്ത്യൻ റിസർവ് ബാങ്ക് അടുത്ത് തന്നെ പുറത്തിറക്കാനിരിക്കുന്ന ഡിജിറ്റൽ റുപ്പീ എന്ന കേന്ദ്ര ഡിജിറ്റൽ ധനം തങ്ങളുടെ ബ്ലാക്ക് ചെയിൻ യൂസേജ് പ്ലാറ്റ് ഫോമിൽ ബന്ധിപ്പിക്കുമെന്നും സ്ഥാപകർ അറിയിച്ചു.
മലയാളം, തമിഴ്,തെലുങ്ക്, കന്നഡ ,ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഒറക്കിൾമുവീസ് ആദ്യം തങ്ങളുടെ സേവനം ലഭ്യമാക്കുക. ഇതര ഭാഷകളിലേക്കും ഉടൻ തന്നെ വിപുലീകരിക്കും. ഇന്ത്യൻ സിനിമകളെ അന്തർ ദേശീയ തലത്തിൽ, ഇതു വരെ എത്തി ചേരാത്ത വിപണന മാർക്കറ്റുകളിൽ/ മേഖലകളിലേക്ക് എത്തിക്കുന്നതോടൊപ്പം ലോകമാകെയുള്ള സിനിമകളുടെ റിലീസിങ്, ഡബ്ബിംഗ്, റീമേക്ക് അവസരങ്ങളും സാധ്യതകളും ഒറക്കിൾമുവീസ് ഇന്ത്യയിലേക്ക് കൊണ്ടു വരുമെന്നും അതിൻ്റെ വക്താക്കൾ അറിയിച്ചു. ഇതിൻ്റെ വിശദാംശങ്ങൾ https://oraclemovies.com/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ബാഹുബലി, RRR എന്നീ സിനിമകളുടെ കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്, പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവ് പി. രംഗനാഥൻ തുടങ്ങിയവരും പ്രമുഖ നിയമ ഉപദേശകരും സിനിമാ സാമൂഹിക രംഗത്തെ പ്രമുഖരും ഒറക്കിൾമുവീസിൻ്റെ ഉപദേശക സമിതി അംഗങ്ങളായിട്ടുണ്ട്. ഈ പ്ലാറ്റ് ഫോമിലൂടെ വിൽപനക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് കച്ചവടം നടത്താൻ ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് സുതാര്യതയോടെ ഒറക്കിൾമുവീസ് വേദി ഒരുക്കി നല്കുന്നു എന്നതാണ് സവിശേഷത. മുൻ നിര സോഫ്റ്റ്‌വെയർ കമ്പനിയായ ഗാർഡിയൻ ലിങ്ക് (Gaurdian Link) ആണ് ടെക്നോളജി പാർട്ണർ.മലയാള സിനിമാ നിർമ്മാതാവ് പി. രാമകൃഷ്ണനാണ് ഒറക്കിൾമുവീസിനു വേണ്ടി മലയാളം, കന്നഡ സിനിമാ മേഖലയെ പ്രതിനിധീകരിക്കുന്നത്. സി.കെ.അജയ്കുമാർ, പി ആർ ഒ