Home Blog Page 315

കാത്തിരിപ്പിനൊടുവില്‍ ‘ലാല്‍ ജോസ് ‘പ്രേക്ഷകരിലേക്ക്; ചിത്രം 18 ന് തിയേറ്ററില്‍ റിലീസ് ചെയ്യും

0

പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാല്‍ജോസ് 18 ന് റിലീസ് ചെയ്യും. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാല്‍ജോസ്.
666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന സിനിമയാണ് ലാല്‍ ജോസ്. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്‍റെ പേരുതന്നെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍. ഈയൊരു പുതുമയിലൂടെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. എന്നാല്‍ സിനിമ സമീപകാല സംഭവങ്ങളെയും ജീവിത മൂല്യങ്ങളെയും ഒപ്പിയെടുക്കുകയാണെന്ന് സംവിധായകന്‍ കബീര്‍ പുഴമ്പ്രം പറഞ്ഞു. സസ്പെന്‍സും ത്രില്ലും നിറഞ്ഞ ഒരു ഫാമിലി എന്‍റര്‍ടൈനറാണ് ലാല്‍ജോസ്. എന്നാല്‍ പേരു സൂചിപ്പിക്കുന്നതിലൂടെ ചിത്രത്തിന് വളരെ വ്യത്യസ്തമായ ഒരു സസ്പെന്‍സ് ഉണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ആകര്‍ഷിപ്പിക്കുന്ന വളരെ പുതുമയുള്ള ചിത്രം കൂടിയാണ് ലാല്‍ജോസ്. സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്.

ഒട്ടേറെ വെബ്സീരിയലുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ലാല്‍ജോസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ആന്‍ ആന്‍ഡ്രിയയാണ് ഇതിലെ നായിക. അഭിനേതാക്കള്‍ – ഭഗത് മാനുവല്‍, ജെന്‍സണ്‍, റിസബാവ, കലിങ്ക ശശി, ടോണി, മജീദ്, കലാഭവന്‍ ഹനീഷ്, വിനോദ് കെടാമംഗലം, സാലു കുറ്റനാട്, ദേവി അജിത്ത്, ദേവിക, മാളവിക, ഫജ്ത, രാജേഷ് ശര്‍മ്മ, വി.കെ. ബൈജു. ബാലതാരങ്ങളായ – നിഹാര ബിനേഷ് മണി, ആദര്‍ശ്. ബാനര്‍ – 666 പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം – ഹസീബ് മേപ്പാട്ട്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – കബീര്‍ പുഴമ്പ്ര, ഡി.ഒ.പി. – ധനേഷ്, സംഗീതം – ബിനേഷ് മണി, ഗാനരചന – ജോ പോള്‍, മേക്കപ്പ് – രാജേഷ് രാഘവന്‍, കോസ്റ്റ്യൂംസ് – റസാഖ് തിരൂര്‍, ആര്‍ട്ട് – ബിജു പൊന്നാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഇ.എ. ഇസ്മയില്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് – ജബ്ബാര്‍ മതിലകം, പ്രൊഡക്ഷന്‍ മാനേജര്‍ – അസീസ് കെ.വി, ലൊക്കേഷന്‍ മാനേജര്‍ – അമീര്‍ ഇവെന്‍ട്രിക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സനു, പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

‘വെളളരിക്കാപ്പട്ടണ’ത്തിലെ തന്‍റെ പ്രമോ സോങ് പുറത്തിറങ്ങി

0

കൊച്ചി: ഏതൊരു കലാരൂപവും മനുഷ്യന് ആത്മവിശ്വാസവും ജീവിത വിശ്വാസവും തരുന്നതായിരിക്കണം. ആ ഒരര്‍ത്ഥത്തില്‍ ‘വെള്ളരിക്കാപ്പട്ടണം’ നമുക്ക് ആത്മവിശ്വാസം തരുന്ന ചിത്രമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ എ എസ് പറഞ്ഞു. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ ‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ ‘ എന്ന ഞാനെഴുതിയ ഗാനം. പൊതുവെ ഗാനരചയിതാക്കള്‍ക്ക് ലളിതമായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സാഹിത്യഭംഗി കുറയ്ക്കേണ്ടിവരും. പക്ഷേ ഈ ഗാനത്തിന് സംഗീതത്തോടൊപ്പം ലളിതമായ വാക്കുകളും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യം വളരെ മനോഹരമാക്കിയിട്ടുണ്ട്. ഗാനത്തിന്‍റെ ചിത്രീകരണം തന്നെയാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഈ ഗാനം തന്നെയാണ് ചിത്രത്തിന്‍റെ ആത്മാവും. വളച്ചുകെട്ടലുകളില്ലാതെ ലളിതമായി കഥ പറയുന്ന ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. ഏതൊരാള്‍ക്കും പുതിയ കാര്യം ചെയ്യാന്‍ ആത്മവിശ്വാസവും ധൈര്യവും നല്‍കുന്ന ചിത്രം കൂടിയാണ് വെള്ളരിക്കാപ്പട്ടണം. കുട്ടികള്‍ക്കുള്ള പാട്ടെഴുതാന്‍ എനിക്ക് കഴിയും എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ കൂടിയുള്ള അവസരമായി ഞാന്‍ ഈ ഗാനത്തെ കാണുന്നു. നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കോടികളുടെ മുതല്‍ മുടക്കല്ല വേണ്ടത് അതിന് വളരെ ലളിതമായി ആശയം പ്രകടിപ്പിക്കാന്‍ കഴിയണം. വെള്ളരിക്കാപ്പട്ടണം അത്തരത്തില്‍ വിജയകരമായി രൂപപ്പെടുത്തിയ ചിത്രം കൂടിയാണെന്നും കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി. എത്രയെത്ര ഭാവസുന്ദരഗാനങ്ങളാണ് കെ ജയകുമാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കാലങ്ങളോളം തലമുറകള്‍ മൂളിനടക്കുന്ന സുന്ദരഗാനങ്ങള്‍. ഒരു വടക്കന്‍ വീരഗാഥയിലെ ‘ ചന്ദനലേപ സുഗന്ധം… കളരിവിളക്ക്…പക്ഷേ യിലെ മൂവന്തിയായ്… സൂര്യാംശു… കിഴക്കുണരും പക്ഷിയിലെ സൗപര്‍ണ്ണികാമൃതം..മഴ യിലെ എത്രമേല്‍ മണമുള്ള…തുടങ്ങി നൂറ് കണക്കിന് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ആ തൂലികയില്‍നിന്ന് നമുക്ക് ലഭിച്ചത്. ഇതിനിടെ കുട്ടികള്‍ക്കായി ഒത്തിരി ആല്‍ബങ്ങളും പാട്ടുകളും രചിച്ചിട്ടുണ്ട്. ആ കുട്ടിപ്പാട്ടുകളില്‍ നിന്നെല്ലാം ഏറെ പുതുമയും ലളിതവുമാണ് വെള്ളരിക്കാപ്പട്ടണത്തിലെ ഈ പാട്ട്. കുട്ടിപ്പാട്ടുകള്‍ എഴുതുമ്പോള്‍ നമ്മള്‍ ആ കുട്ടിക്കാലത്തേക്ക് മടങ്ങിയാല്‍ സുന്ദരമായ കുട്ടിപ്പാട്ടുകള്‍ എഴുതാമെന്നാണ് കെ ജയകുമാര്‍ പറയുന്നത്. കുട്ടിപ്പാട്ടുകളോട് തനിക്കേറെ ഇഷ്ടമുണ്ടെന്നും അദ്ദേഹം പറയുന്നു.
മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത്. ഈ പ്രമോ സോങ്ങിന് മുമ്പ് ചിത്രത്തിന്‍റേതായി പുറത്തുവിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റുകളായി മാറിയിട്ടുണ്ട്. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ കെ ജയകുമാര്‍ ഐ എ എസും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.
അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്സ്, ടോം ജേക്കബ്. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍,മനീഷ് കുറുപ്പ്, പി ആര്‍ ഒ – പി ആര്‍ സുമേരന്‍.

പുതുമയുള്ള പ്രമേയവുമായി
“ജാനകി” ചിത്രീകരണം കുമളിയിൽ ആരംഭിച്ചു

0

കൊച്ചി: ദാമോദരൻ താമരപ്പിള്ളി ഫിലിംസിസിൻ്റെ ബാനറിൽ കെ. ടി. ദാമോദരൻ നിർമ്മിക്കുന്ന “ജാനകി” പുതിയ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ആദ്യ ഷെഡ്യൂൾ തേക്കടി, മൂന്നാർ, വാഗമൺ ,വട്ടവട, ആലപ്പുഴ, കോവളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്നാട്ടിലെ കാർഷിക വിളകളുടെ കേന്ദ്രമായ കമ്പം, തേനി എന്നിവിടങ്ങളിലുമായി പുരോഗമിക്കുന്നു.

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് “ജാനകി”യിലൂടെ നവാഗത സംവിധായകനായ ശ്യാം ശങ്കരൻ കൊരുമ്പ് അവതരിപ്പിക്കുന്നത്.

ജാനു, നളിനി, കീർത്തി എന്നു മൂന്നു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്.

നിഷ്കളങ്കരായ കർഷകർ മാത്രം താമസിക്കുന്ന കുറവൻമല എന്ന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ “ജാനകി” കടന്നു പോകുന്നുണ്ട്.

പൂർണ്ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും ശ്യാം ശങ്കരൻ കൊരുമ്പിൻ്റേതാണ്.

തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയായ പി കെ ബിജുവാണ്.

ടോമിൻ തോമസ്, ദാമോദരൻ, ജോഷി പോൾ, രാജീവ് മുല്ലപ്പിള്ളി, അഖിൽ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അർച്ചന, എസ് പ്രിയ, ദേവിക, എൻ എൽ പ്രിയമോൾ, ബിജി കാലിക്കറ്റ്, ഹർഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനോജ് പല്ലിശ്ശേരി (പ്രൊഡക്ഷൻ കൺട്രോളർ), ഷിനോ ഷാബി (സ്പോട്ട് എഡിറ്റർ), അർച്ചന, ദേവിക (കോസ്റ്റ്യും), ബിൻസീർ (ക്യാമറ), അനൂപ് സിംഗ് ( ഹെലിക്യാം), നിത്യ മേരി, ശ്രുതി സി എസ് (മേക്കപ്പ്), ജോഷി പോൾ (ഫിനാൻസ് കൺട്രോളർ), വിജേഷ്, ഹേമൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), നിഷാദ് കുമളി(ലൊക്കേഷൻ മാനേജർ), ജിറ്റ് ജോബ്, സുജിത്ത് ഷാജി (കലാസംവിധാനം), അമീൻ മജീദ്, നിഖിൽ മേനോൻ (അസോസിയേറ്റ് ഡയറക്ടർമാർ), അഖിൽ ബാബു, ശിവമോഹൻ (അസിസ്റ്റൻ്റ് ഡയറക്ടർമാർ), സുദീപ് പ്രസാദ് (ക്യാമറ അസോസിയേറ്റ്), അക്ഷയ് ആൻ്റണി (ക്യാമറ അസിസ്റ്റൻ്റ്), റോക്കി നെടുങ്കണ്ടം ( ഹെലിക്യാം അസിസ്റ്റൻ്റ്), രാജീവ് മുല്ലപ്പിള്ളി (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), അനൂപ് സിംഗ് പള്ളത്തേരി, (സ്റ്റിൽസ്) പി ആർ സുമേരൻ (പി ആർ ഓ) എന്നിവരാണ് “ജാനകി”യുടെ അണിയറ പ്രവർത്തകർ. പി.ആർ.സുമേരൻ

“ഹോളി ഫാദർ”
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0

അമേരിക്കൻ മലയാളിയായ രാജു തോട്ടം,മറീന മൈക്കിൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദൃശ്യ മാധ്യമ പ്രവർത്തന രംഗത്ത് ഏറേ ശ്രദ്ധേയനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന” ഹോളി ഫാദർ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ഭരതം ആർട്ട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മിഥുൻ രാജ് തോട്ടം, രാജീവ് രംഗൻ,പ്രകാശ് പയ്യാനക്കൽ,റിയ,പ്രീജ,പ്രഗ്യ തുടങ്ങിയവരും അഭിനയിക്കുന്നു.ഓർമ്മയുടെയും മറവിയുടെയും നൂൽപ്പാലത്തിലൂടെ ജീവിക്കുന്ന അറുപതു വയസ്സുള്ള, മറവി രോഗത്തിൽ (ഡിമെൻഷ്യ) പെട്ടുപോയ റൊസാരിയോ എന്ന പിതാവിനെ,ശുശ്രൂഷിക്കാൻ തനിയ്ക്ക് ലഭിച്ച അമേരിക്കൻ സ്‌കോളർഷിപ്പുകൾ എല്ലാം ഉപേക്ഷിച്ച ലൊറൈൻ എന്ന ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയുടെ കഥയാണ് “ഹോളി ഫാദർ ” എന്ന ചിത്രത്തിൽ ദ്യശൃവൽക്കരിക്കുന്നത്.രാജേഷ് പീറ്റർ ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റർ-സോബിൻ കെ സോമൻ, പശ്ചാത്തല സംഗീതം-കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-നിതിൻ തോട്ടത്തിൽ.പ്രൊഡക്ഷൻ ഡിസൈനർ-ബെവിൻ സാം,പ്രൊഡക്ഷൻ കൺട്രോളർ-എസ് കെ സുനിൽ,കല-കിഷോർ, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-കൺസി സിബി,സ്റ്റിൽസ്-വിനോദ്, അസോസിയേറ്റ് ഡയറക്ടർ-അനിൽ മേടയിൽ, ഗ്രാഫിക്സ്-കോക്കനട്ട് ബഞ്ച്, ഡിസൈൻ-ബെൽസ് ആന്റ് ചിയിംസ്,പി ആർ ഒ-എ എസ് ദിനേശ്.

“സിഗ്നേച്ചർ” മൂവിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

0

അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ. പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന “സിഗ്നേച്ചർ” മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്. ആദിവാസി ജീവിതം ദുരിതപൂർണമാക്കുന്ന E 117 എന്ന ഒറ്റയാനെ തളക്കാനുള്ള വനപാലകരുടെ ശ്രമങ്ങൾ ഉദ്വോകജനകമായ കഥാ സന്ദർഭത്തിലേക്കാണ് സിനിമയെ കൊണ്ടുപോകുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നു.

അട്ടപ്പാടി അഗളി സ്കൂളിലെ അധ്യാപകനായ ഊര് മൂപ്പൻ തങ്കരാജ് സുപ്രധാനമായ ഒരു വേഷത്തിലെത്തുന്ന ചിത്രത്തിൽ മുഡുക ഭാഷ മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
കാർത്തിക് രാമകൃഷ്ണൻ (ബാനർഘട്ട ഫയിം), ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ (ശിക്കാരി ശംഭു ഫയിം), നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയ താരങ്ങൾക്കൊപ്പം 30 ഓളം അട്ടപ്പാടിക്കാരും ചിത്രത്തിലെ അഭിനേതാക്കളാണ്. ഇതിലൂടെയെല്ലാം അട്ടപ്പാടിയുടെ തനിമ അതേപടി ഒപ്പിയെടുത്ത് വ്യത്യസ്തമായൊരു സിനിമാ അനുഭവം പ്രേക്ഷകന് പകർന്നു നൽകുകയാണ് സിഗ്നേച്ചറിന്റെ പിന്നണി പ്രവർത്തകരുടെ ലക്ഷ്യം.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച സസ്പെൻസ് ത്രില്ലറായ സിഗ്നേച്ചറിന്റെ കഥ തിരക്കഥ സംഭാഷണം : ഫാദർ ബാബു തട്ടിൽ സി എം ഐ, ക്യാമറ : എസ് ലോവൽ, എഡിറ്റിംഗ് : സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ : നോബിൾ ജേക്കബ്,
മ്യൂസിക് : സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ :നിസാർ മുഹമ്മദ്‌ , ആർട്ട്‌ ഡയറക്ടർ : അജയ് അമ്പലത്തറ, മേക്കപ്പ് : പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാന രചന : സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ് : അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ : പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ : വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ് : റോബിൻ അലക്സ്‌, കളറിസ്റ് : ബിലാൽ ബഷീർ, മീഡിയ മാർക്കറ്റിംഗ് അരുൺ പൂക്കാടൻ, പി ആർ ഒ : എ എസ് ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : ആന്റണി സ്റ്റീഫൻ

ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , സംവിധായകൻ – മനോജ് പാലോടൻ , റൈറ്റർ – ഫാദർ ബാബു തട്ടിൽ സി എം ഐ

ലോകായുക്തനിയമഭേദഗതിക്കെതിരെ ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി

0

ലോകായുക്തയെ അപ്രസക്തമാക്കുന്ന ബിൽ നിയസഭയിൽ കൊണ്ടുവരുന്നതിനെതിരെ ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി.
10 മണിക്ക് ആരംഭിച്ച നിരാഹാര സമരം അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന ശ്രീ. കെ. എം. ഷാജഹാൻ ഉത്ഘാടനം ചെയ്തു. 21 വർഷം മുമ്പ് സ: നായനാരുടെ നേതൄത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ വളരെ അഭിമാനത്തോടെ കൊണ്ടുവന്ന ലോകായുക്ത നിയമം 21 വർഷങ്ങൾക്കുശേഷം ശ്രീ. പിണറായി വിജയൻ്റെ നേതൄത്വത്തിലുള്ള അതേ ഇടതുപക്ഷ സർക്കാർ, ലോകായുക്ത നിയമം അപ്രസക്തമാക്കുന്നതിനായി ബിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് അഴിമതിസംരക്ഷണ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണെന്നും, അത്തരത്തിലുള്ള ഒരു ബിൽ അസംബ്ലിയിൽ കൊണ്ടു വന്നാൽ അതിനെതിരെ കോടതിയിൽ പോകുന്നവർക്കൊപ്പം കക്ഷി ചേരുമെന്നും, കോടതിയായിരിക്കും ഇതിൻ്റെ അവസാന വാക്കെന്നും അദ്ദേഹം പ്രസ്താവിച്ചു.
മുൻ സംസ്ഥാന കൗൺസിൽ അംഗം ശ്രീ.ജയകുമാർ (കൊല്ലം) ൻ്റെ സ്വാഗതാശംസയോടെ ആരംഭിച്ച ഏകദിന ഉപവാസ സമരം ഉത്ഘാടനത്തിനു ശേഷം പൊതുജന വേദി ചെയർമാൻ ശ്രീ.മുണ്ടേല ബഷീർ, രാഷ്ട്രീയ ചിന്തകൻ ശ്രീ. സുശീലൻ, ശ്രീ.ഫ്രെഡി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

” 5ൽ ഒരാൾ തസ്കരൻ ” ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു

0
https://youtu.be/mKIWv3LcSQg

ജയശ്രീ സിനിമാസിൻെറ ബാനറിൽ പ്രതാപൻ വെങ്കടാചലം, ഉദയശങ്കർ എന്നിവർ നിർമ്മിച്ച്  
സോമൻ അമ്പാട്ട് സംവിധാനം ചെയ്യുന്ന ” അഞ്ചിൽ ഒരാൾ തസ്കരൻ ” എന്ന ചിത്രത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓഫിഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.
മമ്മൂട്ടിയെയുംമോഹൻലാലിനെയും വച്ച് ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള സോമൻ അമ്പാട്ടിന്റെ പുതുമ നിറഞ്ഞ ചിത്രമാണിത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്. വെങ്കട്ടരാമൻ. തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി. സ്ക്രിപ്റ്റ്  അസോസിയേറ്റ് പ്രസാദ് പണിക്കർ.

ന്യൂജൻ ഭ്രമത്തിൽ സ്വന്തം മാതാപിതാക്കളെ തള്ളിപ്പറയുന്നചെറുപ്പക്കാരന്റെ പതനം തിരിച്ചറിവിൻെറ തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന പ്രമേയമാണ് ”  അഞ്ചിൽ   ഒരാൾ തസ്കരൻ ” .

ഇന്ദ്രൻസ്, രൺജി പണിക്കർ,കലാഭവൻ ഷാജോൺ, പുതുമുഖം സിദ്ധാർത്ഥ്  രാജൻ, ഹരീഷ് പേരടി, ഹരീഷ് കണാരൻ, തിരു, ശിവജി ഗുരുവായൂർ, പാഷാണം ഷാജി, സുബ്രഹ്മണ്യൻ ബോൾഗാട്ടി, അരിസ്റ്റോ സുരേഷ്, ശ്രവണ, അംബിക, നീന കുറുപ്പ്, കുളപ്പുള്ളി ലീല, മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. മണികണ്ഠൻ പി.എസ്. ഛായാഗ്രഹണവും  സന്ദീപ് നന്ദകുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു. 

പി. കെ. ഗോപി, പി.ടി. ബിനു എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് സംഗീതം പകർന്നു. ഷെബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട്ട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.വിനോദ് പ്രഭാകർ (സാമ)സംഘട്ടന സംവിധാനം. നൃത്തം സഹീർ അബ്ബാസ്. പരസ്യകല സത്യൻസ്. പ്രൊഡ ക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.പ്രൊഡക്ഷൻ  എക്സിക്യുട്ടീവ് നസീർ കൂത്തുപറമ്പ്.പ്രൊഡക്ഷൻ മാനേജർ വിപിൻ മാത്യു പുനലൂർ. മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് പി.ശിവപ്രസാദ്.

പുതിയ ചുവടുവെപ്പുമായി രാഹുൽ ആദിത്യ

0

മലയാളസിനിമയിൽ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ് പെരുമ്പാവൂർ സ്വദേശിയായ രാഹുൽ ആദിത്യ നിരവധി ഷോർട്ട് ഫിലിമുകളിലും പരസ്യചിത്രങ്ങളിലും തന്റെതായ കഴിവ് തെളിയിച്ച വ്യക്തിയാണ്. വാദ്യകലകൾ, കളമെഴുത്ത്‌പാട്ട്, സോപാനസംഗീതം, തുടങ്ങി ക്ഷേത്രകലകളിലും പ്രാവിണ്യം നേടിയ രാഹുൽ ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കലാകൈരളി എന്ന സംഘടനയുടെ സംസ്ഥാനപ്രസിഡന്റ് കൂടിയാണ്. സിനിമയിൽ പുതിയ അവസരങ്ങൾ കാത്തിരിക്കുകയാണ് രാഹുൽ ആദിത്യ.

രാഹുൽ ആദിത്യ

ഗുരുനിലയം. എച്ച്
ഗ്രീൻ ലാൻഡ് പ്രോപ്പർട്ടിയിസ്
ഡവലപ്പേഴ്സ്
വില്ല. No.64
വെങ്ങോല. പി. ഒ
പെരുമ്പാവൂർ – 683556
എറണാകുളം (dist)
Mob : 8943868249, 9074542184

നിഗൂഢത ഒളിപ്പിച്ച് ‘മിസ്റ്റർ ഹാക്കർ’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

0

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ മുഹമ്മദ്‌ അബ്ദുൾ സമദ് നിർമ്മിച്ച് നവാഗതനായ ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ‘മിസ്റ്റർ ഹാക്കർ’ എന്നാണ് ഈ സിനിമക്ക് പേരിട്ടിരിക്കുന്നത്. എറണാംകുളം, വാഗമൺ, തലയോലപ്പറമ്പ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ‘മിസ്റ്റർ ഹാക്കറി’ൽ നവാഗതനായ ഹാരിസ്, ദേവൻ, ഭീമൻ രഘു, സോഹൻ സീനു ലാൽ, ഷാജി നവോദയ, മാണി സി കാപ്പൻ, തോമസ് റോയ്, ഷാൻ വടകര, എം.എ. നിഷാദ്, സാജൻ സൂര്യ, അലി റഹ്മാൻ, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണൻ സാഗർ, ടോണി ആൻ്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു, മനോജ്‌, ശാഹുൽ, സന്തോഷ്‌, അഗസ്റ്റിൻ, പ്രതീഷ്, ഷാജി വർഗീസ്, ഷക്കീർ, ഷമീർ കൊച്ചി, ചന്ദ്രൻ തൃശ്ശൂർ, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനിൽ അർത്തുങ്കൽ, ഡോ. അലക്സ്‌, അന്ന രേഷ്മ രാജൻ, അൽമാസ് മോട്ടിവാല, അക്ഷര, അർച്ചന, രജനി ചാണ്ടി, ബന്ന ജോൺ, ബിന്ദു വരാപ്പുഴ, അംബിക മോഹൻ, ഗീത വിജയൻ, നീന കുറുപ്പ്, സൂര്യ എന്നിവരാണ് അഭിനയിക്കുന്നത്.

ക്യാമറ: അഷറഫ് പാലാഴി, എഡിറ്റിംഗ്: വിപിൻ എം.ജി, മ്യൂസിക്: റോണി റാഫേൽ, സുമേഷ് കൂട്ടിക്കൽ, ഗാനരചന: രാജീവ് ആലുങ്കൽ, ആലാപനം: വിധു പ്രതാപ്, നജീം അർഷദ്, ബേബി, അഭിജിത് കൊല്ലം, കാവ്യ എസ് ചന്ദ്ര, കോ- പ്രൊഡ്യൂസർ: അബ്ദുൾ അസീസ് ഇ.എ, റഷീദ് എ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, ആർട്ട്‌: രാജൻ ചെറുവത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ വടകര, പ്രൊഡക്ഷൻ ഡിസൈൻ: ഷാജിത്ത് തിക്കോടി, ആക്ഷൻ: ജിറോഷ്, മേക്കപ്പ്: മനു പാലോട്, കോസ്റ്റ്യൂം: ഗായത്രി നിർമ്മല, അസോസിയേറ്റ് ഡയറക്ടർ: വിനോദ് ചന്ദ്രൻ, സ്റ്റിൽസ്: ഷാലു പേയാട്, ഡിസൈൻ: അധിൻ ഒല്ലൂർ, പി.ആർ.ഒ: പി. ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

മലയാള സിനിമയിലെ ആ ധീരനായയോദ്ധാവിൻ്റെ ചങ്കൂറ്റമാണ് എനിക്ക് പ്രചോദനമായത് : മനീഷ് കുറുപ്പ്

0

കൊച്ചി .നവാഗത സംവിധായകൻ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളരിക്കാപ്പട്ടണം’ എന്ന ചിത്രത്തെ മലയാള സിനിമയിലെ ഒരു പ്രബല വിഭാഗം നിരന്തരം വേട്ടയാടുകയാണ്. ചിത്രത്തിലെ ഗാനം ഇന്ന് വൈകിട്ട് റീലിസാവുന്നു. ഇതിനിടെ ചിത്രത്തിൻ്റെ സംവിധായകൻ മനീഷ് കുറുപ്പ് ഫെയ്സ് ബുക്കിലെഴുതിയ കുറുപ്പ് വൈറലാവുന്നു, കുറുപ്പിൻ്റെ പൂർണ്ണ രുപം താഴെ… ‘ഇന്റർനാഷണൽ സിനിമക്കാരുടെ ഭീഷണിമൂലം ഷൂട്ടിങ് തീർന്ന സിനിമ ഉപേക്ഷിക്കാൻ പോലും തോന്നിപോയി,, നഷ്ട്ടങ്ങളെല്ലാം നികത്താൻ മറ്റ് ജോലികൾക്ക് പോകാൻ തീരുമാനിച്ചു.. ആ കാലത്താണ് “വിനയൻ” എന്ന യോദ്ധാവിന്റെ ആകാശഗംഗയുടെ രണ്ടാംഭാഗം സിനിമയുടെ പോസ്റ്റർ കാണുന്നത്.. സിനിമാസംഘടനകളെല്ലാം പിന്നിൽനിന്നും മുന്നിൽനിന്നും കുത്തിയിട്ടും ഒരു പോറൽപോലും പറ്റാതെ ചങ്കൂറ്റത്തോടെ നട്ടെല്ലുയർത്തി ഇവരുടെയെല്ലാം മുൻപിലൂടെ നടന്ന് പോകുന്ന വിനയൻ സാറിന്റെ രൂപം കണ്മുന്നിലൂടെ കടന്നുപോയി.. പിന്നീടങ്ങോട്ട് “വെള്ളരിക്കാപ്പട്ടണം” സിനിമ പൂർവ്വാതികം ശക്തിയോടെ പുനരാരംഭിച്ചു. സെൻസറിങ്ങിൽ എത്തിയപ്പോൾ ഇന്റർനാഷണൽ സിനിമയുടെ ആളുകൾ തടസ്സങ്ങളുമായി എത്തി, സെൻസർ നമുക്ക് ലഭിക്കില്ല എന്ന ഘട്ടത്തിൽ വിനയൻ സാറിന്റെ പഴയ ഹൈക്കോടതി വിധിപകർപ്പുമായി സെൻസറിൽ പോയി കണ്ടു, സെൻസർ നൽകാതിരിക്കാനുള്ള കാരണങ്ങൾ നൽകാൻ ആവശ്യപ്പെട്ടു.. അടുത്ത ദിവസം സെൻസർ നൽകാൻ തീരുമാനമായി.. ഞങ്ങളെപോലുള്ള തുടക്കകാർക്ക് വേണ്ടി വഴി വെട്ടിവെച്ച വിനയൻ എന്ന ധീരവിപ്ലവകാരിയെ സിനിമയിൽ അസമത്വങ്ങൾ ഉള്ളകാലത്തോളം സ്മരണയോടെ ഓർക്കും..🙏🏼
ഇന്ന് സിനിമയുടെ പ്രൊമോഷൻ സൊങ്ങ് റിലീസ് ചെയ്യിപ്പിക്കുവാൻ വിനയൻ സാറിലും പറ്റിയ ഒരു ഫിഗർ മലയാള സിനിമയിൽ ഇല്ലായെന്ന് ഞങ്ങൾക്കെല്ലാം തോന്നി.. അങ്ങനെയാണ് വിനയൻ സാറിനെവിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു, സാർ സന്തോഷത്തോടെ ചെയ്യുമെന്നും സമ്മതിച്ചു..
മലയാളത്തിലെ ബിഗ് ബഡ്ജറ്റ്‌ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് എല്ലാവിധ ആശംസകളും നേരുന്നു..

നവ്യനായർ ചിത്രം “ഒരുത്തി” മാർച്ച് 11ന് തിയേറ്ററിലെത്തും

0

കൊച്ചി .ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായര്‍ തിരിച്ചുവരുന്ന ‘ഒരുത്തി’മാർച്ച് 11ന് തിയേറ്ററിലെത്തും. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി (നവ്യാ നായര്‍) അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ഒരുത്തി പറയുന്നത്.
എറണാകുളം- വൈപ്പിന്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭര്‍ത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്. കൂടുതല്‍ ആര്‍ഭാടമോ ജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങള്‍ അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പ്രതിസന്ധിയാണ് അവര്‍ക്കുണ്ടായത്. എന്നാല്‍ അവര്‍ തനിക്ക് നേരിട്ട ആ ദുരന്തത്തെ സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ താന്‍ അതിജീവിച്ച വഴികള്‍ രാധാമണിയെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഒരുത്തി പറയുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തില്‍ മൂന്ന് ദിവസങ്ങളില്‍ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളാണ് ഒരുത്തിയുടെ ഇതിവൃത്തം. നവ്യാ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണ് ഒരുത്തിയിലെ രാധാമണി.
ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് ഒരുത്തി.ഒരു സാധാരണ സ്ത്രീയുടെ അതിജീവനകഥ.നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. വിനായകന്‍റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്‍റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ സബ് ഇന്‍സ്പെക്ടറുടെ റോള്‍. ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.
നവ്യാ നായര്‍, വിനായകന്‍, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ ഒട്ടേറെ ജൂനിയര്‍ താരങ്ങളുമാണ് അഭിനേതാക്കള്‍. ബാനര്‍- ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മാണം- കെ.വി.അബ്ദുൾ നാസര്‍, സംവിധാനം -വി.കെ പ്രകാശ് , ഛായാഗ്രഹണം – ജിംഷി ഖാലിദ്, കഥ,തിരക്കഥ, സംഭാഷണം – എസ്.സുരേഷ്ബാബു, ഗാനരചന – ആലങ്കോട് ലീലാകൃഷ്ണന്‍. ബി.കെ ഹരിനാരായണന്‍, സംഗീതം – ഗോപി സുന്ദര്‍- തകര ബാൻറ്,
എഡിറ്റര്‍ – ലിജോ പോള്‍, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്സന്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് – കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്ക്കറ്റ്,
പി ആര്‍ സുമേരന്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ
ആ ബാലതാരം “വെള്ളരിക്കാപ്പട്ടണ” ത്തിലൂടെ നായക നിരയിലേക്ക്..

0

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോന്‍ നായകനിരയിലേക്ക്. മംഗലശ്ശേരി മൂവീസിന്‍റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ പുതിയ ചിത്രം വെള്ളരിക്കാപ്പട്ടണത്തിലൂടെയാണ് ഒരു കാലത്ത് മലയാളികളുടെ പ്രിയ ബാലതാരമായിരുന്ന ടോണി സിജിമോന്‍ നായകനാകുന്നത്. ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് എത്തുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ടോണി സിജിമോന്‍ പറഞ്ഞു. ഒന്നിനോടും താല്പര്യമില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാപ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്‍റെയും ജീവിതം വിജയിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. നല്ല പ്രമേയം, അതിലേറെ മികച്ച അവതരണം വെള്ളരിക്കാപ്പട്ടണത്തിലൂടെ നായകനാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ടോണി സിജിമോന്‍ പറഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന പളുങ്ക്, മാടമ്പി, ചോട്ടാമുംബൈ,മായാവി, ഹലോ, ഭ്രമരം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്. ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങളാകുക, അതാണ് എൻ്റെ അഗ്രഹം. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ടോണി സിജിമോന്‍ പറയുന്നു. മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം അഭിനയിക്കുവാന്‍ കഴിയുക ഏത് ആര്‍ട്ടിസ്റ്റിന്‍റെയും വലിയ സ്വപ്നമാണ്. ഭാഗ്യം കൊണ്ട് എനിക്കതിന് സാധിച്ചു. ആ മഹാനടന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് തന്നെ വലിയ അനുഗ്രഹമായി കാണുന്നു . സിനിമയിലേക്ക് വഴി തുറന്നുതന്ന സംവിധായകന്‍ ബ്ലസ്സി സാറിനോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോന്‍ പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനിൽകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ് .യുവനടിമാരായ ജാൻവി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാർ.ചിത്രത്തിലെ ഗാനങ്ങൾ പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
അഭിനേതാക്കള്‍-ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ‘ഗോപകുമാര്‍, കൊച്ചുപ്രേമന്‍,ആൽബർട്ട് അലക്സ്,ടോം ജേക്കബ്, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റർ സൂരജ്,മാസ്റ്റർ അഭിനന്ദ്, മാസ്റ്റർ അഭിനവ്. ബാനര്‍-മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, നിര്‍മ്മാണം- മോഹന്‍ കെ കുറുപ്പ് ,ക്യാമറ-ധനപാല്‍, സംഗീതം-ശ്രീജിത്ത് ഇടവന. പി ആര്‍ ഒ –
പി ആര്‍ സുമേരന്‍