അജിത്തിന്റെ ചിത്രം ZEE5-ൽ എക്കാലത്തെയും വലിയ പ്രതികരണത്തോടെ റെക്കോർഡ് സൃഷ്ടിച്ചു, 100M സ്ട്രീമിംഗ് മിനിറ്റുകൾ നിരവധി ബഹുഭാഷാ ഫീച്ചർ ഫിലിമുകളും ഒറിജിനലുകളും മറ്റ് ഉള്ളടക്കങ്ങളും സ്ട്രീം ചെയ്യുന്ന സമാനതകളില്ലാത്ത OTT പ്ലാറ്റ്‌ഫോമായ ZEE5, അതിന്റെ വരിക്കാർക്കും സിനിമാ പ്രേമികൾക്കും എന്താണ് വേണ്ടതെന്ന് കറക്റ്റ് അറിയാം. കഴിഞ്ഞ ദിവസം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ അജിത് കുമാറിന്റെ ആക്ഷൻ പായ്ക്ക് ചെയ്ത ‘വലിമൈ’യുടെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ ബ്ലോക്ക്ബസ്റ്റർ പ്രീമിയർ ZEE5 കാഴ്ചക്കാരിലേക്ക് റിലീസ് ചെയ്തിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ 100 ദശലക്ഷം സ്ട്രീമിംഗ് മിനിറ്റുകൾ ക്ലോക്ക് ചെയ്തുകൊണ്ട് സിനിമ അതിന്റെ പ്ലാറ്റ്‌ഫോമിലെ എക്കാലത്തെയും വലിയ ഓപ്പണിംഗിലേക്ക് നീങ്ങിയിരിക്കുന്നത്.
ZEE5-ൽ നിലവിലുള്ള എല്ലാ റെക്കോർഡുകളും തകർത്തേറിഞ്ഞു വലിമൈ. അജിത്ത് കുമാർ നായകനായെത്തിയ ‘വാലിമൈ’ യുടെ ഏറ്റവും വലിയ പോസ്റ്റർ Zee5 പുറത്തിറക്കിയിരുന്നു . 10000 ചതുരശ്ര അടി പോസ്റ്റർ അജിത്തിന് ഒരു ട്രിബൂട്ട് എന്നോണമാണ് Zee5 പുറത്തിറക്കിയത്.
ക്വീൻ എന്ന മലയാളസിനിമയുടെ ശ്രദ്ധേയനായ ധ്രുവ് വിവാഹിതനായി . ക്ഷേത്രത്തിൽവെച്ചു അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം
തമിഴിൽ അജിത്തിനോടൊപ്പം വലിമയി ആണ് ധ്രുവിന്റെ അടുത്തിറങ്ങിയ പടം
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചു എന്ന പേരിൽ വിനായകനോട് വേദിയിൽ ഉണ്ടായിട്ടും പ്രതികരിക്കാത്തതിൽ നവ്യയുടെ മറുപടി ചോദിച്ച മാധ്യമപ്രവർത്തകരോട് , വിനായകൻ ചെയ്തത് തെറ്റാണെന്നും ആ സമയം പ്രതികരിക്കാൻ സാധിച്ചില്ല എന്നും നവ്യ.
ഓരോരുത്തർക്കും പ്രതികരണ ശേഷി പലതാണെന്നും എനിക്ക് ആ സമയം പ്രതികരിക്കാൻ സാധിച്ചില്ല, അതിൽ ഞാൻ ക്ഷമചോദിക്കുന്നു നിങ്ങൾ ഇപ്പോൾ ചോദിക്കുന്ന ചോദ്യങ്ങളോടുപോലും എനിക്ക് പ്രതികരിക്കാൻ സാധിക്കുന്നല്ല , സംഭവത്തിൽ വിനായകൻ മാപ്പ് പറഞ്ഞിട്ടുണ്ട് ഒരു പുരുഷൻ പറഞ്ഞതിന് ഇപ്പോഴും ക്രൂശിക്കപ്പെടുന്നത് ഒരു സ്ത്രീയാണെന്നും നവ്യ മാധ്യമങ്ങളോട്, ഞാൻ ഇവിടെ എത്തിയത് ഒരുത്തിയുടെ പ്രമോഷന്റെ ഭാഗമായി കുടുംബ സ്ത്രീ പ്രവർത്തകരോടൊപ്പം സിനിമ കണ്ട് അഭിപ്രായം അറിയാനാണ്, 10 വർഷത്തിന് ശേഷം ഞാൻ സിനിമയിൽ തിരിച്ചെത്തിയതാണ് ഇതിന്റ ഒരു സന്തോഷം ആഘോഷിക്കാൻ നിങ്ങൾ സമ്മതിക്കണം ഇത്തരം ചോദ്യങ്ങൾ തന്നെ ബുദ്ധിമുട്ടിപ്പിക്കുന്നു എന്നും നവ്യ
English Summary : Vinayakan me too issue Navya Nair talks to media
സിനിമ താരങ്ങളായ ആദിയും നിക്കി ഗൽറാണിയും വിവാഹിതരാകുന്നു. മാർച്ച് 24 ന് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ വിവാഹനിശ്ചയം കഴിഞ്ഞു എന്ന് ഇരുവരും അവരുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.
വിവാഹ നിശ്ചയ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് . വിവാഹ നിശ്ചയചിത്രത്തോടൊപ്പം ഇരുവരും കുറിച്ചത് ഇങ്ങനെ :
” കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരസ്പരം കണ്ടെത്തി, അത് ഇപ്പോൾ ഔദ്യോഗികമാണ്. 24.3.2022 ഈ ദിവസം ഞങ്ങൾക്ക് ശരിക്കും സവിശേഷമായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞു. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.”
English Summary : Aadhi Pinisetty and Nikki Galrani announce their engagement
കുഞ്ചാക്കോ ബോബനെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനാക്കി മാറ്റിയ ‘അനിയത്തിപ്രാവ്’ എന്ന ഫാസിൽ ചിത്രം റിലീസായിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സെറ്റിൽ കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്ക് നൽകി താരം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഗുരുനാഥനായ സംവിധായകൻ ഫാസിലിനെ രാവിലെ തന്നെ ഫോൺ വിളിച്ച് സ്നേഹ സ്മരണ പുതുക്കിയതായി കുഞ്ചാക്കോ ബോബൻ പറഞ്ഞു. അനിയത്തി പ്രാവിന്റെ നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനേയും ആ ചിത്രത്തിലെ സാങ്കേതിക വിദഗ്ധരേയും അദ്ദേഹം സ്മരിച്ചു. ചെറിയ ഒരു ഇടവേളയെടുത്ത് കരിയറിലേയ്ക്ക് തിരിച്ചു വരാൻ കാരണമായത് തന്റെ ഭാര്യയായ പ്രിയയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ നടീ നടൻമാരും അണിയറ പ്രവർത്തകരും പങ്കെടുത്തു .
1997 ൽ റിലീസായ ഈ ഫാസിൽ ചിത്രത്തിലൂടെയാണ് മലയാള സിനിമയുടെ നിറുകയിലേക്ക് നിത്യഹരിതനായകനായ കുഞ്ചാക്കോ ബോബൻ ഒരു ചുവന്ന ഹീറോ ഹോണ്ട സ്പ്ലെണ്ടർ ബൈക്കിൽ വന്നിറങ്ങിയത് .
തുടർന്ന് ബോക്സോഫീസ് ഹിറ്റുകളുടെ ഒരു നിര തന്നെ മലയാള സിനിമാ വ്യവസായത്തിന് നൽകി അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചു. മലയാള സിനിമാ നാൾവഴികളിലെ നാഴികക്കല്ലുകളായ ഉദയാ, നവോദയ സ്റ്റുഡിയോകളുടെ സ്ഥാപകരുടെ കുടുംബത്തിലാണ് കുഞ്ചാക്കോ ബോബന്റെ ജനനം. പിതാവായ ബോബൻ കുഞ്ചാക്കോയും മുത്തശ്ശനായ കുഞ്ചാക്കോയും മലയാള സിനിമാ വ്യവസായ ചരിത്രത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ്.
അടുത്ത കാലത്ത് റിലീസായ നായാട്ട്, പട എന്നീ ചിത്രങ്ങൾ സാധാരണ പ്രേക്ഷകരുടേയും സിനിമാ നിരൂപകരുടേയും വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോഴുള്ളത്. കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയാണ്. ജൂലൈ ഒന്നിന് ചിത്രം തിയെറ്ററുകളിലെത്തും.
യുവാക്കളുടെ പ്രിയങ്കരനായ സൂപ്പർ താരം ദുൽഖർ സൽമാൻ ഇതാ പുതിയ ഒരു പരസ്യത്തിലൂടെ ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് സാമൂഹ്യ മാധ്യമങ്ങളിൽ വൻ താരംഗമാണ് സൃഷ്ടിക്കാനായത്. വി എഫ് എക്സിന് അങ്ങേയറ്റം പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയിരിക്കുന്ന ഏതാനും സെക്കൻ്റുകൾ മാത്രമുള്ള ഒരു ഹൈ ടെക് ടീസർ വീഡിയോയുമായിട്ടായിരുന്നു ദുൽഖർ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയത്. ഇപ്പോഴിതാ അതിന്റെ പിന്നോടിയായി വൻ ബഡ്ജറ്റിലുള്ള പരസ്യം എത്തിയിരിക്കുന്നു. ഡിജിറ്റൽ യുഗം വരാൻ പോകുന്നതും മറ്റും വി എഫ് എക്‌സിന്റെ സഹായത്തോടെ ഹോളിവുഡ് സിനിമകളുടെ മേക്കിങ് രീതികളോട് കിടപിടിച്ചാണ് ഈ പരസ്യം നിർമ്മിച്ചിരിക്കുന്നത്.
പ്രമുഖ ഇലട്രോണിക്സ്സ്റ്റോറായ ഓക്സിജന് വേണ്ടിയാണ് ഇത്രയും മനോഹരമായ പരസ്യം ദുൽഖർ ചെയ്തിരിക്കുന്നത്. അപ്പുണ്ണി നായർ ആണ് ഈ ഗംഭീര പരസ്യത്തിന് പിന്നിൽ.
അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ മഴ’. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ 8ന് തീയേറ്റർ റിലീസിനൊരുങ്ങി. നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി ‘എന്റെ മഴ’ ക്കുണ്ട്. അനിൽകുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ്മ, രാജു രാഘവ്, കെ.ജയകുമാർ, പവിത്രൻ, ഉദയശങ്കർ, എന്നിവരുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശരത്ത്, റിജോഷ് എന്നിവർ ചേർന്നാണ്. രജീഷ് രാമൻ ക്യാമറ കൈകാര്യം ചെയുന്ന ചിത്രത്തിൻെറ എഡിറ്റർ: ജിതിൻ ഡി കെ ആണ്. മനോജ് കെ ജയനെ കൂടാതെ നരേൻ, നെടുമുടി വേണു, മാസ്റ്റർ അൻമയ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരും വേഷമിടുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്: സുശാന്ത് നെല്ലുവായി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്ട്യും: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ കൺഡ്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്, ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ് : രൻതീഷ്, പരീക്ഷിത്, സ്റ്റിൽസ്: അജി കോളോണിയ, ഡിസൈൻ: നിതീഷ് വി എം, ഷൈൻ ചന്ദ്രൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതൽമുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി ‘ഗംഭീര’ത്തിനുണ്ട്.
ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രഞ്ജിത് പാപ്പുക്കുട്ടി ആണ്. സംഗീതവും വരികളും സംവിധായകൻ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈൻ സി ജോർജ്, ബിലാസ് ചന്ദ്രഹസൻ, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. അഞ്ചു ഭാഷകളിലാണ് ഈ സിനിമ റിലീസ്സിനൊരുങ്ങുക.
എഡിറ്റിംഗ് ആൻഡ് വി.എഫ്.എക്സ്: സന്ദീപ് ഫ്രാഡിയൻ, ആക്ഷൻ: വിപിൻ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്കോർ: ബ്ലെസ്സൺ തോമസ്, ആർട്ട്: സി. മോൻ വയനാട്, പ്രൊജക്റ്റ് മാനേജർ: നയൻദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് വേണു, വസ്ത്രാലങ്കാരം: വിഷ്ണു അനിൽകുമാർ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കൊറിയോഗ്രാഫർ: വിനീഷ് ഇ വി, സ്റ്റിൽസ്: ജെഫിൻ ബിജോയ് & സാജ്, മ്യൂസിക് പാർട്ണർ: സത്യം ഓഡിയോസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.
തൃശൂർ : ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന ‘അന്തരം’ തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ( IFF T) സമകാലീന മലയാള സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കും. തൃശൂർ ശ്രീ തിയ്യറ്ററിൽ നാളെ (മാർച്ച് 26)ന് രാവിലെ 11.30നാണ് പ്രദർശനം .ചിത്രത്തിൻ്റെ കേരളത്തിലെ ആദ്യ പ്രദർശനമാണ് നാളെ നടക്കുന്നത് . ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.കോള്‍ഡ് കേസ്, എസ് ദുര്‍ഗ്ഗ, ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’ വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ ജീവിതം പ്രമേയമായി വിവിധ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അന്തരമെന്ന് സംവിധായകന്‍ പി. അഭിജിത്ത് പറഞ്ഞു. ഈ ചിത്രം കുടുംബ പശ്ചാത്തലത്തിനൊപ്പം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ സോഷ്യല്‍ പൊളിറ്റിക്സും പറയുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്. രാജീവ് വെള്ളൂര്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, വിഹാന്‍ പീതാംബരന്‍, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സണ്‍, സിയ പവല്‍, പൂജ, മുനീര്‍ഖാന്‍, ജോമിന്‍ .വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ .പി ,രാഹുല്‍രാജീവ്, ബാസില്‍. എന്‍ ,ഹരീഷ് റയറോം, ജിതിന്‍രാജ്, വിഷ്ണു, സുദീപ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബാനര്‍-ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, സംവിധാനം- പി. അഭിജിത്ത്, നിര്‍മ്മാതാക്കള്‍ – ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില, സഹനിര്‍മ്മാതാക്കള്‍- ജസ്റ്റിന്‍ ജോസഫ്, മഹീപ് ഹരിദാസ്,തിരക്കഥ, സംഭാഷണം-ഷാനവാസ് എം എ,ഛായാഗ്രഹണം- എ മുഹമ്മദ്, എഡിറ്റിങ്- അമല്‍ജിത്ത്, അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് യാത്ര, പശ്ചാത്തല സംഗീതം – പാരീസ് വി ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു പ്രമോദ്, അജയ് ലേ ഗ്രാന്‍റ്, കളറിസ്റ്റ്- സാജിത് വി പി, ഗാനരചന-അജീഷ് ദാസന്‍, സംഗീതം- രാജേഷ് വിജയ്, ഗായിക- സിത്താര കൃഷ്ണകുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ശ്രീജിത്ത് സുന്ദരം, മേക്കപ്പ്- ഷിജു ഫറോക്ക്, വസ്ത്രാലങ്കാരം- എ ശോഭില, വി പി ശ്രീജിഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്തു, ക്യാമറ അസോസിയേറ്റ്- ചന്തു മേപ്പയ്യൂര്‍, സച്ചിന്‍ രാമചന്ദ്രന്‍, ക്യാമറ അസിസ്റ്റന്‍റ്- വിപിന്‍ പേരാമ്പ്ര, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്- രാഹുല്‍ എൻ.ബി, വിഷ്ണു പ്രമോദ്, ഗഫര്‍ ഹരീഷ് റയറോം, കലാസംവിധാനം-പി ഗൗതം, പി ദേവിക, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പി. അൻജിത്ത്, ലൊക്കേഷന്‍ മാനേജര്‍- ഷാജി മൈത്രി, ക്രിയേറ്റീവ് സപ്പോര്‍ട്ട്- എ സക്കീര്‍ഹുസൈന്‍, സ്റ്റില്‍സ്- എബിന്‍ സോമന്‍, കെ വി ശ്രീജേഷ്, ടൈറ്റില്‍ കെന്‍സ് ഹാരിസ്, ഡിസൈന്‍സ്- അമീര്‍ ഫൈസല്‍, സബ് ടൈറ്റില്‍സ്- എസ് മുരളീകൃഷ്ണന്‍, ലീഗല്‍ അഡ്വൈസര്‍- പി ബി റിഷാദ്, മെസ് കെ വസന്തന്‍, ഗതാഗതം- രാഹുല്‍ രാജീവ്, പ്രണവ് എന്നിവരാണ് അന്തരത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
ഹൃദയത്തിന് ശേഷം അന്നു ആന്റണിയെ നായികയാക്കി സിനിമ കഫെ പ്രൊഡക്ഷൻസിന്റെയും ബാദുഷ പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഞ്ജു ബാദുഷ നിർമ്മിച്ച് ജോമി കുര്യാക്കോസ് സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മെയ്ഡ് ഇൻ ക്യാരവാൻ’. ഈ സിനിമയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം ഇന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു.
ചിത്രത്തിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങിയപ്പോൾ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. ‘ഏതേതോ തീരങ്ങൾ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അതുല്ല്യ കലാകാരൻ വിനീത് ശ്രീനിവാസൻ ആണ്. ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്.
പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
അന്നു ആൻ്റണിയുടെ മൂന്നാമത്തെ ചിത്രമാണിത്. അന്നുവിൻ്റെ മൂന്ന് ചിത്രങ്ങളിലും വിനീതിൻ്റെ സാന്നിധ്യമുണ്ടന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്. ആദ്യ ചിത്രത്തിൽ നിർമ്മാതാവായിട്ടും രണ്ടാമത്തെ ചിത്രത്തിൻ്റെ സംവിധായകനുമാണ് വിനീത്. ചിത്രത്തിൽ പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്നു. കൂടാതെ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഷിജു എം ഭാസ്കർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വേണുഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിക്കുന്നു.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്
English Summary : Mukilil Marayum Lyrical Video released from the movie Made In Caravan
‘ സൂഫി പറഞ്ഞ കഥ ‘, ‘ യുഗപുരുഷൻ ‘, ‘ അപൂർവരാഗം ‘ , ‘ ഇയോബിൻ്റെ പുസ്തകം ‘ എന്നീ സിനിമകളിലൂടെയും ശ്രദധേയയായ,തിയറ്റർ ആർട്ടിസ്റ്റും, ബിഗ് ബോസ് റിയാലിറ്റി ഷോ താരവുമായ ഹിമാ ശങ്കരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം കായംകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു. നവാഗത യുവ സംവിധായകരായ അജെയ്ഷ് സുധാകരൻ – മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് അണിയിച്ചൊരുക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സെവൻത് പാരഡൈസിൻ്റെ നാലാമത്തെ നിർമ്മാണ സംരംഭമാണ്. ഇതിൻ്റെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ചെന്നൈയിൽജോളി ഡബ്ബിംഗ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ നരേൻ മുഖ്യ അതിഥയായിരുന്നു. കടലും കായലും ചേരുന്ന ഒറ്റ തിരിഞ്ഞ ഒരു പ്രദേശത്തിൻ്റെ പാശ്ചാത്തലത്തിലുള്ള വ്യത്യസ്തമായൊരു ഇതിവൃത്തമാണ് ചിത്രത്തിന് അവലംബം. സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും , അയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴുണ്ടാവുന്ന മാനസിക വ്യഥകാളിലൂടെയാണ് കഥ വികസിക്കന്നത്. ഒരു അനുജനും അവനു വേണ്ടി ജീവിതം ത്യജിച്ചു കൊണ്ടിരിക്കുന്ന ഒരു ചേച്ചിയുടെയും കഥയാണിത്. ഹിമാ ശങ്കരിയാണ് ചേച്ചിയെ അവതരിപ്പിക്കുന്നത്. തിമിഴിലെ പ്രശസ്ത സംവിധായകൻ അമീറിൻ്റെ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു വരുന്ന ലോകേഷ് അനുജൻ കഥാപാത്രമാവുന്നു. ടോം കോട്ടയ്ക്കകം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു.മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിൽ അതിഥി താരമായി എത്തും. വിനോദ്. കെ. ശരവണൻ ഛായഗ്രഹണവും സുനിൽ. എം.കെ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷിബു കല്ലാറാണ് സംഗീത സംവിധായകൻ. ഷിബു സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സി.കെ.അജയ് കുമാർ,
100 കോടിയോളം രൂപ മുടക്കി രവി പിള്ള സ്വന്തമാക്കിയ ഹെലികോപ്റ്ററുകളുടെ രാജാവ് എയർബസ് എച്ച് 145 ല്‍ മോഹൻലാൽ കൊല്ലത്ത് പറന്നിറങ്ങി . ആർ പി ഗ്രൂപ്പിന്റെ ഉപാസന ഹോസ്പിറ്റൽ ആൻഡ് റീസേർച്ച് സെന്ററിന്റെ ജൂബിലി ആഘോഷത്തിന് വേണ്ടിയാണ് മോഹൻലാൽ കൊല്ലത്ത് എത്തിയത്.
ആഡംബര ടൂറിസ് പദ്ധതികൾ ലക്ഷ്യമിട്ടാണ് ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ ‘എയർബസ് എച്ച് 145’. ആർ പി ഗ്രൂപ്പ് സ്വന്തമാക്കിയത് . ധാരാളം പ്രത്യേകതകൾ ഉള്ളതും കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി അബ്സോർബിങ്’ സീറ്റുകൾ ഉള്ളതുമായ,എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്.