Home Blog Page 28

“ഒരു കുടുംബാംഗത്തെപ്പോലെ മോദിജി ഞങ്ങളോട് സംസാരിച്ചു”; പ്രധാനമന്ത്രിയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് സിന്ധു കൃഷ്ണ

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ച് നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും ഇൻഫ്ലുവൻസറുമായ സിന്ധു കൃഷ്ണ. തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ദിവസങ്ങളിൽ ഒന്നായിരുന്നു ഇതെന്നും, ഒരു വലിയ ആഗ്രഹം സഫലമായ സന്തോഷത്തിലാണെന്നും സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. “ഒരു ആൾക്കൂട്ടത്തിനിടയിലോ ഏതെങ്കിലും ചടങ്ങിലോ വെച്ചല്ല, മറിച്ച് വളരെ വ്യക്തിപരമായ ഒരു സാഹചര്യത്തിൽ അദ്ദേഹത്തെ കാണണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ആഗ്രഹം ഇപ്പോൾ പൂവണിഞ്ഞിരിക്കുകയാണ്,” സിന്ധു കുറിച്ചു.

പ്രധാനമന്ത്രി കാണിച്ച ലാളിത്യവും കരുതലും തന്നെ വല്ലാതെ സ്പർശിച്ചുവെന്നും സിന്ധു പറയുന്നു. തങ്ങളെ ഏവരും അറിയുന്ന ഒരു അടുത്ത ബന്ധുവിന്റെ വീട്ടിൽ പോയതുപോലെയുള്ള കംഫർട്ട് ആണ് അവിടെ അനുഭവപ്പെട്ടത്. ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. ഇത്രയും ചരിത്രപ്രധാനമായ ഒരു സ്ഥലത്ത് വെച്ച് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് എന്നും ഓർമ്മിക്കപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ ഈ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് ഭർത്താവ് കൃഷ്ണകുമാറിന് സിന്ധു ഹൃദയപൂർവ്വം നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെ കാണുകയാണെങ്കിൽ അത് വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയായിരിക്കണം എന്ന് താൻ എപ്പോഴും ഭർത്താവിനോട് പറയാറുണ്ടായിരുന്നുവെന്നും സിന്ധു കൃഷ്ണ കുറിച്ചു. കൃഷ്ണകുമാറിനും മക്കൾക്കുമൊപ്പമാണ് സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്.

krishnakumar wife sindhu krishna about pm modi

“പേര് ആഞ്ജനേയൻ, ഭക്തിയിൽ ഒരു കൊച്ചു ഹനുമാൻ”; അയോധ്യയിലെത്തി കുട്ടിഭക്തൻ, വീഡിയോ വൈറൽ!

0

അയോധ്യ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ജർമ്മൻ ബാലൻ ആഞ്ജനേയന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നിഷ്കളങ്കമായ സംസാരവും ഭക്തിനിർഭരമായ പെരുമാറ്റവും കൊണ്ട് ഈ കൊച്ചു മിടുക്കൻ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

മനം കവർന്ന മറുപടി:
വെളുത്ത വസ്ത്രം ധരിച്ച്, നെറ്റിയിൽ കുങ്കുമം ചാർത്തി എത്തിയ ആഞ്ജനേയനോട് ക്ഷേത്ര ദർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടിയാണ് ശ്രദ്ധേയമായത്. “രാമക്ഷേത്രത്തിലെ അനുഭവം ശരിക്കും മികച്ചതായിരുന്നു. പക്ഷേ ഇവിടെ കഠിനമായ ചൂടാണ്. ഇന്ത്യയിൽ ഈ സമയത്ത് ചൂട് കൂടുതലായിരിക്കും എന്ന് എനിക്കറിയാം, എങ്കിലും എനിക്കിത് സഹിക്കാൻ പറ്റും. ക്ഷേത്രം അതിമനോഹരമാണ്. ഭഗവാൻ രാമന്റെ വിഗ്രഹം നേരിട്ട് കാണാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു,” എന്ന് ഈ ബാലൻ എഎൻഐയോട് പറഞ്ഞു.

പേര് പോലെ തന്നെ ഭക്തി:
രാമായണത്തിലെ ശ്രീരാമനും ഹനുമാനും (ആഞ്ജനേയൻ) തമ്മിലുള്ള അഗാധമായ ബന്ധം പോലെ തന്നെ, ജർമ്മനിയിൽ നിന്നെത്തിയ ഈ കുഞ്ഞ് ആഞ്ജനേയന്റെ ഭക്തിയും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് പോലും നിരവധി ഭക്തർ എത്തുന്ന അയോധ്യയിൽ, ഒരു കൊച്ചു ബാലന്റെ ഇത്രയും അച്ചടക്കത്തോടെയുള്ള പെരുമാറ്റവും വാക്കുകളും ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഇന്ത്യയിലെ കഠിനമായ ചൂടിനെ അവഗണിച്ചും രാംലല്ലയെ കാണാൻ എത്തിയ ആഞ്ജനേയനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ രേഖപ്പെടുത്തുന്നത്. ശരിക്കും ഒരു ഇന്ത്യക്കാരനെപ്പോലെയാണ് ഈ കുട്ടി സംസാരിക്കുന്നതെന്നും ഭക്തിയിൽ ഈ ബാലൻ ഒരു ‘ലിറ്റിൽ ഹനുമാൻ’ തന്നെയാണെന്നും ആരാധകർ പറയുന്നു.

Viral German Child Devotee ‘Anjeneya’ Wins Hearts at Ayodhya

എന്റെ ഹീറോ, എന്റെ വഴികാട്ടി”; അച്ഛന് ജന്മദിനാശംസകൾ നേർന്ന് പേളി മാണി

0

പ്രിയപ്പെട്ട അച്ഛന് ജന്മദിനാശംസകൾ നേർന്ന് നടിയിയും അവതാരകയുമായ പേളി മാണി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് തന്റെ ജീവിതത്തിൽ അച്ഛൻ മാണി പോളിനുള്ള സ്ഥാനം പേളി വ്യക്തമാക്കിയത്. അച്ഛനാണ് തന്റെ ഹീറോയും വഴികാട്ടിയുമെന്ന് താരം കുറിച്ചു.

“ജന്മദിനാശംസകൾ ഡാഡി! എന്റെ ഹീറോ, എന്റെ മെന്റർ, എന്റെ ആജീവനാന്ത സുഹൃത്ത്, പിന്നെ എന്റെ വഴികാട്ടിയും. ഇന്ന് ഞാൻ എന്താണോ അതിനെല്ലാം കാരണം നിങ്ങളാണ്,” എന്ന് പേളി കുറിച്ചു. മറ്റുള്ളവരെ സ്നേഹിക്കാനും വെല്ലുവിളികൾക്കിടയിലും മുന്നോട്ട് കുതിക്കാനും തന്നെ പഠിപ്പിച്ചത് അച്ഛനാണെന്നും പേളി സന്ദേശത്തിൽ പറയുന്നു.

തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം അച്ഛന്റെ വാക്കുകളും ഉപദേശങ്ങളുമാണെന്നും അത് ലോകവുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു. പേളിയുടെ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് മാണി പോളിന് ആശംസകളുമായി എത്തുന്നത്.

Pearlemaany father birthday

പുണ്യ പെരുന്നാൾ ദിനത്തിൽ ചന്ദ്രശേഖരപിള്ളയുടെ കണ്ണീരൊപ്പി യൂസഫലി; ഇനി ഇലക്ട്രിക്ക് സ്കൂട്ടറിൽ ലോട്ടറി വിൽക്കാം

0

കൊല്ലം: പുണ്യ പെരുന്നാൾ ദിനത്തിൽ കാരുണ്യത്തിന്റെ കരങ്ങളുമായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മുട്ടിന് തേയ്മാനം മൂലം ജീവിത വരുമാനം നിലച്ച ലോട്ടറി കച്ചവടക്കാരനായ കരുനാ​ഗപ്പള്ളി, തഴവ സ്വ​ദേശി ചന്ദ്രശേഖര പിള്ള (59) യ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ വേണമെന്ന അഭ്യർത്ഥനയ്ക്കാണ് ലുലു​ഗ്രൂപ്പ് ചെയർമാൻ പരിഹാരം കണ്ടെത്തിയത്. മുട്ടിന് തേയ്മാനം വന്നതോടെ പ്രവാസിയായിരുന്ന ചന്ദ്രശേഖര പിള്ള നാട്ടിലെത്തി ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം കണ്ടെത്തിയത്. വയ്യാത്ത കാലുമായി നടക്കാനോ ഇരിക്കാനോ പറ്റാതെ വന്നതോടെ ഉപജീവനം നിലച്ചു. കഴി‍ഞ്ഞ ‍ഡിസംബറിൽ എം.എ യൂസഫലിക്ക് എത്തിയ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹം ഉടനടി പരിഹാരം കണ്ടെത്തിയത്.

എം.എ യൂസഫലിക്ക് വേണ്ടി ലുലു ​ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, എന്നിവർ ചേർന്ന് പുതിയ മുച്ചക്ര ഇലക്ട്രിക്ക് സ്കൂട്ടർ കൈമാറി.​തിരുവനന്തപുരം ലുലുമാൾ പി.ആർ.ഒ സൂരജ് അനന്തകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. പരസഹായമില്ലാതെ നടക്കാൻ പോലും സാധിക്കാത്തതിനാൽ ഏറെ നാളായി ലോട്ടറി കച്ചവടവും നിലച്ചിരുന്നു. ഇലക്ട്രിക്ക് സ്കൂട്ടർ ലഭിച്ചതോടെ ഇനി തഴവയിലും സമീപ പ്രദേശത്തുമെത്തി ലോട്ടറി കട്ടവടം നടത്താനും സാധിക്കും. യൂസഫലി സാർ നൽകിയ സ്നേഹത്തിനും ചേർത്തു പിടിക്കാൻ കാണിച്ച വല്യ മനസിനും എന്നും കടപ്പെട്ടിരിക്കുമെന്ന് ചന്ദ്രശേഖര പിള്ള പ്രതികരിച്ചത്. അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ആ​ഗ്രഹവും പ്രകടിപ്പിച്ചു.

14 വർഷം പ്രവാസിയായിരുന്നു ചന്ദ്രശേഖരപിള്ള. മസ്കറ്റിലെ കൺസ്ട്രഷൻ കമ്പനിയിലെ ജോലിക്കിടയിലാണ് കാലിന്റെ അസ്തികൾക്ക് തെയ്മാനം ബാധിക്കുന്ന രോ​ഗം ബാധിക്കുന്നത്. ഇതോടെ 2016ൽ നാട്ടിലെത്തിയ ശേഷം ലോട്ടറി കച്ചവടം ആരംഭിച്ചു. കുടുംബം ഉപേക്ഷിച്ച് പോയതിന് ശേഷം സഹോദരി പുത്രന്റെ തണലിലാണ് ഏറെ നാളായി കഴിയുന്നത്.സഹോദരിയുടെ വീടിനോട് ചേർന്ന് ഒരുമുറി ഷെഡ്ഡിലാണ് താമസം.

തിരുവനന്തപുരം മെഡിക്കൽ കോളജ്, പത്മാവതി ആശുപത്രി തുടങ്ങിയ ഇടങ്ങളിലായി നാളുകളായി ചികിത്സയിൽ തുടരുകയായിരുന്നു. ലോട്ടറി കച്ചവടത്തിലൂടെ ദിവസവും 400 രൂപവരെ വരുമാനമുണ്ട്. രോ​ഗം മൂർച്ഛിച്ചതോടെ കച്ചവടം മുടങ്ങി. ഇതോടെ കരുനാ​ഗപ്പള്ളി എം.എൽ.എ സി,ആർ മഹേഷ്, മാധ്യമപ്രവർത്തകനായ അനിൽ മുഹമ്മദിനെ ബന്ധപ്പെടുകയും അനിൽ മുഹമ്മദിന്റെ ഇടപെടലോടെ വിഷയം എം.എ യൂസഫലിക്ക് അരികിലെത്തുകയും ചെയ്തു.

മിസ്റ്ററി ക്രൈം ത്രില്ലർ ‘കാസർഗോഡ് എംബസി’ ZEE5ൽ തരം​ഗമാവുന്നു !

0

ലെജൻഡറി മൂവീസിൻ്റെ നിർമ്മാണത്തിൽ അതീഷ് എം. നായർ സംവിധാനം ചെയ്ത ‘കാസർഗോഡ് എംബസി’ മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി ZEE5ൽ പ്രദ‍‍ർശനം തുടരുന്നു. കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി, ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങിയവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കാസർഗോഡ് എംബസി’ ഏഴ് എപ്പിസോഡുകളുള്ള ഒരു സീരിസാണ്. മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ വരുന്ന ഈ സീരിസ് ‘മാർച്ച്‌ 20’നാണ് റിലീസ് ചെയ്തത്. സീരീസിന്റെ ട്രെയിലർ നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യുടെ സോഷ്യൽ മീഡിയയിലൂടെയാണ് ലോഞ്ച് ചെയ്തത്.

ചന്ദു, അസി എന്നീ രണ്ട് കൗമാരക്കാരിലൂടെ ആരംഭിക്കുന്ന സീരിസിൻ്റെ കഥാ പശ്ചാത്തലം കള്ള പാസ്പോ‍ർട്ട് ഉണ്ടാക്കാൻ അവർ കണ്ടെത്തുന്ന മാർഗ്ഗവും അതിനെ തുടർന്ന് നേരിടുന്ന പ്രത്യാഘാതങ്ങളുമാണ്. ഈ ഒരു ജോണറിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും സീരിസിൻ്റെ കഥ പറച്ചിൽ രീതി വേറിട്ട് നിക്കുന്നതാണ്.

ചന്ദുവും അസിയും റോയിച്ചന്റെ അടുത്ത് എത്തിപ്പെടുന്നതോടെയാണ് കഥയുടെ ​ഗതി മാറുന്നത്. ആകാംക്ഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് സീരിസ് സഞ്ചരിക്കുന്നത്. ഒരു വശത്ത് ചന്ദുവും അസിയും റോയിച്ചനും നെട്ടോട്ടമോടുമ്പോൾ മറു വശത്ത് ഫേക്ക് പാ‍സ്പോട്ട് ഉണ്ടാക്കുന്നവരെ കണ്ടെത്താൻ പെടാപ്പാട് പെടുന്ന ഇൻവെസ്റ്റി​ഗേഷൻ ടീമിനെ കാണാം. ഓരോ ഭാ​ഗത്തിലും പുതിയ കഥാപാത്രങ്ങളും കടന്നു വരുന്നതായ് കാണാം.

അനൂപ് പ്രകാശ് ക്രീയേറ്റീവ് ഡയറക്ടറായ സീരീസിന്റെ സംഗീത സംവിധായകൻ രതീഷ് വേഗയാണ്. ഹീരജിന്റെതാണ് തിരക്കഥ.

റേറ്റിംഗ് : 3.5/5

തിയറ്ററുകളിൽ ചിരിയുടെയും പേടിയുടെയും മാലപ്പടക്കം തീർത്ത ‘പ്രകമ്പനം’ ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു

0

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവമായ പ്രമോഷനുകളോ ഇല്ലാതെ തിയറ്ററുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച് ഹിറ്റ് അടിച്ച പ്രകമ്പനം’ ZEE5-ൽ സ്ട്രീമിങ് ആരംഭിച്ചു.വിജേഷ് പാനത്തൂർ സംവിധാനം ചെയ്ത് ശ്രീഹരി വടക്കൻ തിരക്കഥ രചിച്ച ഈ ചിത്രം നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസുമായി ചേർന്നാണ് ഇതിന്റെ നിർമ്മാണം.

ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, രാജേഷ് മാധവൻ,പി.പി. കുഞ്ഞിക്കൃഷ്ണൻ, കലാഭവൻ നവാസ്, പ്രശാന്ത് അലക്സാണ്ടർ, ശീതൾ ജോസഫ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചിയിലെ ഒരു ഹോസ്റ്റലിൽ താമസിക്കുന്ന മൂന്ന് കോളേജ് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.അവരുടെ രസകരമായ വിദ്യാർത്ഥി ജീവിതവും കുസൃതികളും തമാശകളും നിറഞ്ഞ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ട്വിസ്റ്റ്‌ സംഭവിക്കുന്നു.

ഹൊററും കോമഡിയും സമാസമം ചേർത്ത് തയ്യാറാക്കിയ ആഘോഷചിത്രമാണ് പ്രകമ്പനം.
സാധാരണ ഒരു ഹൊറർ ചിത്രമെന്ന് കേട്ടാൽ മനസിലേക്ക് വരുന്നത് ഭയം നിറഞ്ഞ രംഗങ്ങളായിരിക്കും. അതിനിടയിൽ തമാശയോ, മിസ്റ്ററിയോ വന്നുപോകും. എന്നാൽ പ്രകമ്പനം വ്യത്യസ്തമാകുന്നത് ഇവിടെയാണ്. പേടിപ്പിക്കുന്ന പ്രേതമല്ല ഇവിടെ. പ്രേതസാന്നിധ്യം അനുഭവിക്കുന്ന കഥാപാത്രങ്ങളുടെ ഭയമാണ് സിനിമയിൽ ചിരി വീഴാൻ കാരണമാകുന്നത്.

ഹൊററും ഹ്യൂമറും ഒരുമിച്ച് പുതിയൊരു രീതിയിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രകമ്പനം’ എന്ന് ഗണപതി പറഞ്ഞു.ഞാൻ ഇങ്ങനെയൊരു കഥാപാത്രമായെത്തുന്നത് ഇതാദ്യമാണ്,ZEE5 വഴി കൂടുതൽ വലിയൊരു പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് മല്ലിക സുകുമാരൻ കൂട്ടിചേർത്തു.

മനസ്സ് തുറന്ന് ചിരിക്കാനും ഒപ്പം അല്പം പേടിക്കാനും ആഗ്രഹിക്കുന്നവർക്കായി ഇതാ ‘പ്രകമ്പനം മലയാളം ZEE5-ൽ കാണാം.

ശരീരത്തിന് പുറത്ത് മിടിക്കുന്ന എന്റെ ഹൃദയം”; മകൾ മാളവികയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി പാർവതി ജയറാം

0

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. അച്ഛനും അമ്മയ്ക്കും സഹോദരൻ കാളിദാസിനും പിന്നാലെ മകൾ മാളവികയ്ക്കും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. ചക്കി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാളവികയുടെ ജന്മദിനത്തിൽ അമ്മയും നടിയുമായ പാർവതി ജയറാം പങ്കുവെച്ച ഹൃദയസ്പർശിയായ ആശംസാക്കുറിപ്പാണ് ഇപ്പോൾ സൈബർ ഇടത്തിൽ ശ്രദ്ധ നേടുന്നത്.

മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് പാർവതി തന്റെ സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിച്ചത്. മാളവിക തനിക്ക് മകൾ മാത്രമല്ല, ഉറ്റസുഹൃത്തും തന്റെ തന്നെ പ്രതിരൂപവുമാണെന്ന് പാർവതി കുറിച്ചു.

പാർവതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: “എന്റെ പ്രിയപ്പെട്ട മകൾക്ക് ജന്മദിനാശംസകൾ—എന്റെ ആത്മസുഹൃത്തിന്, എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിക്ക്, എന്റെ പ്രതിരൂപത്തിന്. എന്റെ ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയമാണ് നീ, എന്റെ എക്കാലത്തെയും വലിയ കരുത്തും. നീ ഇന്ന് കാണുന്ന ഈ മികച്ച വ്യക്തിത്വമായി വളർന്നതിൽ എനിക്കേറെ അഭിമാനമുണ്ട്. എന്നെന്നും അവസാനിക്കാത്ത സ്നേഹം…

സിനിമയിൽ സജീവമല്ലെങ്കിലും മോഡലിംഗിലൂടെയും മറ്റും മാളവിക മലയാളികൾക്ക് സുപരിചിതയാണ്. ഈ അടുത്തിടെയായിരുന്നു ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷുമായുള്ള മാളവികയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷമുള്ള ചക്കിയുടെ ആദ്യ ജന്മദിനത്തിൽ പാർവതി പങ്കുവെച്ച ഈ വൈകാരികമായ കുറിപ്പ് ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ മാളവികയ്ക്ക് ആശംസകളുമായി എത്തുന്നത്.

Parvathy Jayaram’s Emotional Birthday Note for Daughter Malavika

“ഈ രണ്ടര മണിക്കൂർ എല്ലാ ഇമോഷനുകളിലൂടെയും കടന്നുപോയി, എവിടെയൊക്കെയോ കരഞ്ഞുപോയി”: മെന്റലിസ്റ്റ് ആദിയുടെ ഷോ കണ്ട് വികാരഭരിതയായി കാവ്യ മാധവൻ

0

പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ പെർഫോമൻസ് നേരിൽ കണ്ടതിന്റെ വൈകാരികമായ അനുഭവം പങ്കുവെച്ച് നടി കാവ്യ മാധവൻ. അമ്മ ശ്യാമളയ്ക്കും മകൾ മഹാലക്ഷ്മിക്കും (മാമാട്ടി) ഒപ്പമാണ് തമിഴ്നാട്ടിൽ വെച്ച് നടന്ന ആദിയുടെ ഷോ കാണാൻ കാവ്യ എത്തിയത്. ഗായിക കെ.എസ് ചിത്ര, ശിവാംഗി തുടങ്ങിയവരും ഷോ കാണാൻ എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ അനുഭവം ആരാധകരുമായി പങ്കുവെച്ചത്.

ആദിയുടെ കരിയറിന്റെ തുടക്കം മുതലേയുള്ള യാത്രകൾ കണ്ട വ്യക്തിയെന്ന നിലയിൽ ഈ നേട്ടം ഏറെ സന്തോഷം നൽകുന്നുവെന്നും, വ്യക്തിപരമായി ഇത് തന്റെ കൂടി വിജയമായാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം കണ്ടിട്ടും താൻ മാത്രമാണ് ആദ്യമായി ഈ ഷോ കാണുന്നതെന്നും കാവ്യ കൂട്ടിച്ചേർത്തു.

“ഈ രണ്ടര മണിക്കൂർ എല്ലാതരം ഇമോഷൻസിലൂടെയും ഞാൻ കടന്നുപോയി. ഞാൻ എവിടെയൊക്കെയോ കരഞ്ഞു. എന്റെ പഴയ കാലങ്ങൾ ഓർമ്മ വന്നു. ചിലയിടത്തൊക്കെ നഷ്ടബോധവും, ചിലയിടത്ത് ഭയങ്കര സന്തോഷവും തോന്നി,” കാവ്യ വ്യക്തമാക്കുന്നു.

ചെറിയ കുട്ടിയായതിനാൽ രണ്ടര മണിക്കൂർ നീളുന്ന ഷോയിൽ മകൾ മാമാട്ടി അടങ്ങിയിരിക്കുമോ എന്ന സംശയം തനിക്കുണ്ടായിരുന്നുവെന്നും, എന്നാൽ ഇതിനുമുൻപും ആദിയെ കണ്ട് പരിചയമുള്ള അവൾ ഷോ വളരെ നന്നായി ആസ്വദിച്ചത് വലിയ സന്തോഷം നൽകിയെന്നും കാവ്യ പറഞ്ഞു. സദസ്സ് ആദിക്കായി കയ്യടിക്കുമ്പോൾ ആ കയ്യടി തനിക്ക് കൂടി ലഭിക്കുന്നതുപോലെയാണ് തോന്നിയതെന്ന് പറഞ്ഞുകൊണ്ടാണ് കാവ്യ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്. കാവ്യയുടെ ഈ കുറിപ്പിന് താഴെ നിരവധി പേരാണ് സ്നേഹം അറിയിച്ചുകൊണ്ട് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Kavya Madhavan Shares Her Touching Experience at Mentalist Aadhi’s Show

യുവത്വത്തിൻ്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

0

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “യൂത്ത്” എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. യുവത്വത്തിൻ്റെ ആഘോഷം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സ്കൂൾ – കോളേജ് കാലഘട്ടവും അതിൻ്റെ ആഘോഷങ്ങളും പ്രണയവും സൗഹൃദവും അതിനൊപ്പം കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തി ഒരുക്കിയ ചിത്രം, ഒരു പക്കാ ഫൺ പാക്കേജ് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ എൺപതോളം തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് കേരളത്തിലും ലഭിക്കുന്നത് എന്നത്, ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അടിവരയിടുന്നു.

മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച പ്രതികരണമാണ് ചിത്രത്തിന് നൽകുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ആദ്യാവസാനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന, ഹാസ്യവും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് “യൂത്ത്” സമ്മാനിക്കുന്നത്. യുവ പ്രേക്ഷകർക്ക് ആഘോഷത്തിൻ്റെ വൈബ് സമ്മാനിക്കുന്ന ചിത്രം, എല്ലാത്തരം പ്രേക്ഷകർക്കും രസകരമായ അനുഭവമാണ് പകർന്ന് നൽകുക.

കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ തീയേറ്ററിൽ ആഘോഷം സമ്മാനിക്കുന്നുണ്ട്. “മുട്ട കലക്കി” എന്ന ഗാനം തെന്നിന്ത്യ മുഴുവൻ ട്രെൻഡ് ആയപ്പോൾ, “ലവ് സൊല്ലിട്ടാലേ” എന്ന ഗാനവും സൂപ്പർ ഹിറ്റായി മാറി. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിക്കുകയും ചെയ്ത കെൻ കരുണാസ്, ഇതിൽ ഗാനം ആലപിച്ചിട്ടുമുണ്ട്.

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്)

കപ്പിൾ ഗോൾസ്’; 23 വർഷത്തെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി ദീപ നായർ

0

കുഞ്ചാക്കോ ബോബൻ ചിത്രമായ ‘പ്രിയം’ എന്ന ഒറ്റ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ദീപ നായർ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ഭർത്താവ് രാജീവിനൊപ്പമുള്ള 23 വർഷത്തെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ‘Now & Then’ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം മനസ്സ് തുറന്നത്.

23 വർഷത്തെ മനോഹര യാത്ര 2000-ൽ പുറത്തിറങ്ങിയ പ്രിയത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ദീപ, തന്റെ കുടുംബ ജീവിതത്തിനാണ് മുൻഗണന നൽകിയത്. “ആയിരക്കണക്കിന് ഓർമ്മകൾ പങ്കുവെച്ച 23 വർഷങ്ങൾ. അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമിച്ച് വളർന്നു, ഒരുപാട് മാറ്റങ്ങൾ വന്നു. സ്നേഹം നിറഞ്ഞ ഒരു ജീവിതം ഞങ്ങൾ പടുത്തുയർത്തി. എല്ലാം എപ്പോഴും പൂർണ്ണതയുള്ളതായിരുന്നു എന്ന് പറയുന്നില്ല, പക്ഷേ അത് എപ്പോഴും ‘നമ്മുടേതായിരുന്നു’,” ദീപ കുറിച്ചു. ഈ നീണ്ട യാത്രയ്ക്ക് ശേഷം തങ്ങൾക്ക് ‘കപ്പിൾ ഗോൾസ്’ ടാഗ് അർഹതപ്പെട്ടതല്ലേ എന്നും താരം ചോദിക്കുന്നു.

സിനിമ വിട്ടു, ഇപ്പോൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തിരുവനന്തപുരം സ്വദേശിയായ ദീപ എഞ്ചിനീയറിംഗ് പഠനത്തിനിടയിലാണ് സിനിമയിലെത്തിയത്. എന്നാൽ പഠനം പൂർത്തിയാക്കാൻ എടുത്ത ഇടവേള പിന്നീട് സിനിമയിൽ നിന്നുള്ള പൂർണ്ണമായ വിട്ടുനിൽക്കലായി മാറി. നിലവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന താരം ഭർത്താവിനും മക്കളായ ശ്രദ്ധയ്ക്കും മാധവിക്കുമൊപ്പം ഓസ്‌ട്രേലിയയിലെ മെൽബണിലാണ് താമസം.

‘സന്തൂർ മമ്മി’ എന്ന് ആരാധകർ 46 വയസ്സ് പിന്നിട്ടിട്ടും ദീപയുടെ സൗന്ദര്യത്തിന് മാറ്റമില്ലെന്നാണ് ആരാധകരുടെ പക്ഷം. ‘പ്രിയം’ സിനിമയിലെ ആ പഴയ ആനിയെപ്പോലെ തന്നെ ഇപ്പോഴുമുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. പലരും താരത്തെ വിശേഷിപ്പിക്കുന്നത് “സന്തൂർ മമ്മി” എന്നാണ്. സിനിമയിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ ദീപ സജീവമാണ്.

‘Priyam’ Actress Deepa Nair Sets “Couple Goals

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

0

തിരുവനന്തപുരം: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ രണ്ട് ഘട്ട സ്ഥാനാർത്ഥി പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഔദ്യോഗികമായി പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പേരുകൾക്ക് അംഗീകാരം നൽകിയത്. ശ്രീ നിതിൻ നബിൻ ആണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.

സംസ്ഥാനത്തെ പ്രമുഖ നേതാക്കളെയും ജനപ്രിയ മുഖങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തമായ നിരയെയാണ് പാർട്ടി കളത്തിലിറക്കുന്നത്.


പ്രധാന സ്ഥാനാർത്ഥികളും മണ്ഡലങ്ങളും

ബിജെപിയുടെ പ്രധാന നേതാക്കൾ മത്സരിക്കുന്ന പ്രധാന മണ്ഡലങ്ങൾ താഴെ പറയുന്നവയാണ്:

  • കെ. സുരേന്ദ്രൻ: മഞ്ചേശ്വരം.
  • രാജീവ് ചന്ദ്രശേഖർ: നേമം.
  • വി. മുരളീധരൻ: കഴക്കൂട്ടം.
  • ശോഭാ സുരേന്ദ്രൻ: പാലക്കാട്.
  • പത്മജ വേണുഗോപാൽ: തൃശൂർ.
  • മേജർ രവി: ഒറ്റപ്പാലം.
  • കുമ്മനം രാജശേഖരൻ: ആറന്മുള.
  • ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ ആർ.ബി): കുണ്ടറ.
  • പി.സി. ജോർജ്: പൂഞ്ഞാർ.

സമ്പൂർണ്ണ സ്ഥാനാർത്ഥി പട്ടിക (1 & 2 ലിസ്റ്റുകൾ)

പ്രസ് റിലീസുകൾ പ്രകാരം പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടിക താഴെ നൽകുന്നു:

ക്രമ നമ്പർമണ്ഡലം നമ്പറും പേരുംസ്ഥാനാർത്ഥിയുടെ പേര്
11 – മഞ്ചേശ്വരംശ്രീ കെ. സുരേന്ദ്രൻ
22 – കാസർകോട്ശ്രീമതി അശ്വിനി എം.എൽ.
33 – ഉദുമശ്രീ മനുലാൽ മേലോത്ത്
44 – കാഞ്ഞങ്ങാട്ശ്രീ ബൽരാജ് എം.
56 – പയ്യന്നൂർശ്രീ എ.പി. ഗംഗാധരൻ
67 – കല്ല്യാശ്ശേരിശ്രീ എ.വി. സനിൽ കുമാർ
78 – തളിപ്പറമ്പ്ശ്രീ എൻ. ഹരിദാസ്
810 – അഴീക്കോട്ശ്രീ കെ.കെ. വിനോദ് കുമാർ
911 – കണ്ണൂർശ്രീ സി. രഘുനാഥ്
1012 – ധർമ്മടംശ്രീ കെ. രഞ്ജിത്ത്
1113 – തലശ്ശേരിശ്രീ ഒ. നിധീഷ്
1214 – കൂത്തുപറമ്പ്അഡ്വ. ഷിജിലാൽ
1315 – മട്ടന്നൂർശ്രീ ബിജു എളക്കുഴി
1417 – മാനന്തവാടി (ST)ശ്രീ പി. ശ്യാം രാജ്
1518 – സുൽത്താൻബത്തേരി (ST)ശ്രീമതി കവിത എ.എസ്.
1619 – കൽപ്പറ്റശ്രീ പ്രശാന്ത് മലവയൽ
1720 – വടകരഅഡ്വ. കെ. ദിലീപ്
1821 – കുറ്റ്യാടിശ്രീ രാംദാസ് മണലേരി
1922 – നാദാപുരംശ്രീ സി.പി. വിപിൻ ചന്ദ്രൻ
2023 – കൊയിലാണ്ടിശ്രീ സി.ആർ. പ്രഫുൽ കൃഷ്ണൻ
2124 – പേരാമ്പ്രശ്രീ എം. മോഹനൻ മാസ്റ്റർ
2225 – ബാലുശ്ശേരി (SC)ശ്രീ സി.പി. സതീശൻ
2326 – എലത്തൂർശ്രീ ടി. ദേവദാസ്
2427 – കോഴിക്കോട് നോർത്ത്ശ്രീമതി നവ്യ ഹരിദാസ്
2528 – കോഴിക്കോട് സൗത്ത്ശ്രീ ടി. രനീഷ്
2629 – ബേപ്പൂർഅഡ്വ. കെ.പി. പ്രകാശ് ബാബു
2730 – കുന്നമംഗലംശ്രീ വി.കെ. സജീവൻ
2833 – കൊണ്ടോട്ടിശ്രീ പി. സുബ്രഹ്മണ്യൻ
2934 – ഏറനാട്അഡ്വ. എൻ. ശ്രീപ്രകാശ്
3037 – മഞ്ചേരിശ്രീമതി പത്മശ്രീ എം.
3138 – പെരിന്തൽമണ്ണഅഡ്വ. കെ.പി. ബാബുരാജ്
3239 – മങ്കടശ്രീ ലിജോയ് പോൾ
3340 – മലപ്പുറംശ്രീമതി അശ്വതി ഗുപ്ത കുമാർ
3441 – വേങ്ങരശ്രീ ജയകൃഷ്ണൻ വി.എൻ.
3542 – വള്ളിക്കുന്ന്ശ്രീ എം. പ്രേമൻ മാസ്റ്റർ
3643 – തിരൂരങ്ങാടിശ്രീ റിജു സി. രാഘവ്
3744 – താനൂർശ്രീമതി ദീപ പുഴയ്ക്കൽ
3845 – തിരൂർശ്രീ കെ. നാരായണൻ മാസ്റ്റർ
3947 – തവനൂർശ്രീ രവി തേലത്ത്
4049 – തൃത്താലശ്രീ വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ
4150 – പട്ടാമ്പിഅഡ്വ. പി. മനോജ്
4251 – ഷൊർണ്ണൂർശ്രീ ശങ്കു ടി. ദാസ്
4352 – ഒറ്റപ്പാലംമേജർ രവി
4453 – കൊങ്ങാട് (SC)ശ്രീമതി രേണു സുരേഷ്
4555 – മലമ്പുഴശ്രീ സി. കൃഷ്ണകുമാർ
4656 – പാലക്കാട്ശ്രീമതി ശോഭാ സുരേന്ദ്രൻ
4757 – തരൂർ (SC)ശ്രീ സുരേഷ് ബാബു
4858 – ചിറ്റൂർശ്രീ പ്രാണേഷ് രാജേന്ദ്രൻ
4960 – ആലത്തൂർശ്രീ കെ.വി. പ്രസന്ന കുമാർ
5061 – ചേലക്കര (SC)ശ്രീ കെ. ബാലകൃഷ്ണൻ
5163 – ഗുരുവായൂർഅഡ്വ. ബി. ഗോപാലകൃഷ്ണൻ
5264 – മണലൂർഅഡ്വ. കെ.കെ. അനീഷ് കുമാർ
5365 – വടക്കാഞ്ചേരിഅഡ്വ. ടി.എസ്. ഉല്ലാസ് ബാബു
5466 – ഒല്ലൂർശ്രീ ബിജോയ് തോമസ്
5567 – തൃശൂർശ്രീമതി പത്മജ വേണുഗോപാൽ
5668 – നാട്ടിക (SC)ശ്രീ സി.സി. മുകുന്ദൻ
5770 – ഇരിങ്ങാലക്കുടശ്രീ സന്തോഷ് ചെരകുളം
5871 – പുതുക്കാട്ശ്രീ എ. നഗേഷ്
5976 – ആലുവശ്രീ എം.എ. ബ്രഹ്മരാജ്
6078 – പറവൂർശ്രീമതി വത്സല പ്രസന്ന കുമാർ
6182 – എറണാകുളംശ്രീ പി.ആർ. ശിവശങ്കർ
6288 – ദേവികുളം (SC)ശ്രീ എസ്. രാജേന്ദ്രൻ
6393 – പാലശ്രീ ഷോൺ ജോർജ്
6495 – വൈക്കം (SC)ശ്രീ കെ. അജിത്
6599 – ചങ്ങനാശ്ശേരിശ്രീ ബി. രാധാകൃഷ്ണ മേനോൻ
66100 – കാഞ്ഞിരപ്പള്ളിഅഡ്വ. ജോർജ് കുര്യൻ
67101 – പൂഞ്ഞാർശ്രീ പി.സി. ജോർജ്
68104 – ആലപ്പുഴശ്രീ എം.ജെ. ജോബ്
69105 – അമ്പലപ്പുഴശ്രീ അരുൺ അനിരുദ്ധൻ
70107 – ഹരിപ്പാട്ശ്രീ സന്ദീപ് വാചസ്പതി
71110 – ചെങ്ങന്നൂർശ്രീ എം.വി. ഗോപകുമാർ
72111 – തിരുവല്ലശ്രീ അനൂപ് ആന്റണി ജോസഫ്
73113 – ആറന്മുളശ്രീ കുമ്മനം രാജശേഖരൻ
74116 – കരുനാഗപ്പള്ളിശ്രീ വി.എസ്. ജിതിൻ ദേവ്
75118 – കുന്നത്തൂർ (SC)ശ്രീമതി രാജി പ്രസാദ്
76119 – കൊട്ടാരക്കരശ്രീമതി ആർ. രശ്മി
77123 – കുണ്ടറഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ ആർ.ബി)
78124 – കൊല്ലംഡോ. എൻ. പ്രതാപ് കുമാർ
79126 – ചാത്തന്നൂർശ്രീ ബി.ബി. ഗോപകുമാർ
80128 – ആറ്റിങ്ങൽ (SC)അഡ്വ. പി. സുധീർ
81130 – നെടുമങ്ങാട്ശ്രീ യുവരാജ് ഗോകുൽ
82132 – കഴക്കൂട്ടംശ്രീ വി. മുരളീധരൻ
83133 – വട്ടിയൂർക്കാവ്ശ്രീമതി ആർ. ശ്രീലേഖ
84135 – നേമംശ്രീ രാജീവ് ചന്ദ്രശേഖർ
85137 – പാറശ്ശാലഅഡ്വ. ഗിരീഷ് നെയ്യാർ
86138 – കാട്ടാക്കടശ്രീ പി.കെ. കൃഷ്ണദാസ്
Kerala Assembly Election 2026: BJP Releases Candidate List

ധുരന്ധർ 2: റിവ്യൂ – ആവേശം ഒട്ടും ചോരാത്ത ആക്ഷൻ വിരുന്ന്!

0

പ്രമേയം: ആദ്യ ഭാഗം എവിടെ അവസാനിച്ചോ അവിടെ നിന്നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. പാക്കിസ്ഥാനിലെ ലിയാരിയിൽ അധോലോക നായകനായി മാറിയ ഇന്ത്യൻ ചാരൻ ഹംസ അലി മസാരിയുടെ (രൺവീർ സിംഗ്) പോരാട്ടമാണ് ചിത്രം പറയുന്നത്. ഇതിൽ നായകന്റെ ഭൂതകാലവും (ജസ്‌കിരാത് സിംഗ് രംഗി) അയാൾ എങ്ങനെ ഈ ദൗത്യത്തിലേക്ക് എത്തിയെന്നതും വ്യക്തമായി അവതരിപ്പിക്കുന്നു.

പ്രകടനങ്ങൾ:

  • രൺവീർ സിംഗ്: ചിത്രത്തിന്റെ നട്ടെല്ല് രൺവീർ സിംഗിന്റെ പ്രകടനമാണ്. ഹംസയായും ജസി ആയും രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ അദ്ദേഹം തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇമോഷണൽ രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും രൺവീർ തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് പുറത്തെടുത്തു.
  • മറ്റ് താരങ്ങൾ: ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവർ തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. പ്രത്യേകിച്ച് രാകേഷ് ബേദിയുടെ പ്രകടനം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുന്നു.

സാങ്കേതിക വശങ്ങൾ:

  • സംവിധാനം: ആദിത്യ ധർ തന്റെ മാസ്റ്റർക്രാഫ്റ്റ് ഒരിക്കൽ കൂടി തെളിയിച്ചു. ഏകദേശം 4 മണിക്കൂർ ദൈർഘ്യമുള്ള സിനിമയാണെങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതെ കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
  • ഛായാഗ്രഹണവും എഡിറ്റിംഗും: സിനിമയുടെ വിഷ്വലുകൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്. ആക്ഷൻ രംഗങ്ങളിലെ തീവ്രത വർദ്ധിപ്പിക്കുന്നതിൽ ക്യാമറയും എഡിറ്റിംഗും വലിയ പങ്കുവഹിച്ചു.
  • സംഗീതം: ശശ്വത് സച്ച്ദേവിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് വലിയ കരുത്ത് പകരുന്നു.

പോസിറ്റീവ്സ്:

  • രൺവീർ സിംഗിന്റെ അസാമാന്യ പ്രകടനം.
  • ഉദ്യോഗജനകമായ ക്ലൈമാക്സ്.
  • റിയലിസ്റ്റിക് ആയ ആക്ഷൻ രംഗങ്ങൾ.

നെഗറ്റീവ്സ്:

  • സിനിമയുടെ ദൈർഘ്യം (ഏകദേശം 4 മണിക്കൂർ) ചിലർക്കെങ്കിലും വെല്ലുവിളിയായേക്കാം.
  • ചിലയിടങ്ങളിൽ പ്രൊപ്പഗണ്ട സ്വഭാവം കടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ടേക്കാം.

ചുരുക്കത്തിൽ: രാജ്യസ്‌നേഹവും പ്രതികാരവും ഇഴചേർത്ത ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണ് ‘ധുരന്ധർ 2’. ആദ്യ ഭാഗം ഇഷ്ടപ്പെട്ടവർക്കും ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഈ ചിത്രം ഒരു മികച്ച തിയേറ്റർ അനുഭവമായിരിക്കും.

റേറ്റിംഗ്: 4/5