Home Blog Page 27

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

0

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ഏറ്റവും വേഗത്തിൽ ആഗോള ഗ്രോസ് 1000 കോടി നേടുന്ന ഇന്ത്യൻ ചിത്രമായി മാറി. റിലീസ് ചെയ്ത് ഒരാഴ്ചക്കുളിൽ 1088 കോടി ആഗോള ഗ്രോസ് നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രം, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ പ്രവർത്തി ദിവസങ്ങളിലും ഗംഭീര ബോക്സ് ഓഫിസ് പ്രകടനം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കു പുറമെ വിദേശ മാർക്കറ്റിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടുന്നത്.

ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടം ആവർത്തിച്ചുകൊണ്ട്, ഈ സ്പൈ ആക്ഷൻ ത്രില്ലർ അതിന്റെ ആദ്യ ആഴ്ചയിലെ ഓരോ ദിവസവും എക്കാലത്തെയും റെക്കോർഡ് കളക്ഷൻ ആണ് സ്വന്തമാക്കിയത്.

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ധുരന്ധറിന്റെ ഈ രണ്ടാം ഭാഗം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഇതിഹാസ സമാനമായ വിജയമായാണ് മുന്നേറുന്നത്. ഏറ്റവും വേഗതയേറിയ 1000 കോടി, ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസർ, ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ്സർ എന്നീ റെക്കോർഡുകളും ഇപ്പോൾ ഈ ചിത്രത്തിന്റെ പേരിലാണ്.

ചിത്രത്തിന്റെ ഓരോ ദിവസത്തെയും കളക്ഷൻ ബ്രേക്ക് അപ് കണക്കുകൾ ഇപ്രകാരം, ആദ്യ വീക്കെൻഡ് 466 കോടി, തിങ്കളാഴ്ച-64 കോടി രൂപ, ചൊവ്വാഴ്ച-58 കോടി രൂപ, ബുധനാഴ്ച-49 കോടി രൂപ, വ്യാഴാഴ്ച-53 കോടി രൂപ. എട്ടു ദിവസം നീണ്ട ആദ്യ ആഴ്ചയിൽ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 690 കോടി രൂപയാണ്. ഇന്ത്യയിൽ നിന്നു 8 ദിനം കൊണ്ട് നേടിയ ടോട്ടൽ ഗ്രോസ് 814 കോടി രൂപ. വിദേശ മാർക്കറ്റിൽ നിന്നും ചിത്രം നേടിയ ഗ്രോസ് കളക്ഷൻ 274 കോടി രൂപയും, ചിത്രത്തിന്റെ ലോകമെമ്പാടും നിന്നുള്ള ആകെ ഗ്രോസ് കളക്ഷൻ 1088 കോടി രൂപയുമാണ്.

ജിയോ സ്റ്റുഡിയോസ്, ബി 62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഒരു കൊടുങ്കാറ്റു പോലെ ആഗോള ബോക്സ് ഓഫീസിൽ ആഞ്ഞടിക്കുന്ന കാഴ്ചക്കാണ് ഇന്ത്യൻ സിനിമാ ലോകം സാക്ഷ്യം വഹിക്കുന്നത്. പിആർഒ – ശബരി

ZEE5 ഒറിജിനൽ സീരീസ് ‘കാക്കി സർക്കസ്’ ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

0

തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്.ഏപ്രിൽ 10 മുതൽ ആണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രൈലെർ പുറത്തിറങ്ങിയത്.

Once Upon a Time in Kayamkulam എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ്, ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിൽ ആണ് എത്തുന്നത്.മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്.

ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു.ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്,കാസർഗോഡ് എംബസി,എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ഒറിജിനൽ സീരീസ് ആണ് കാക്കി സർക്കസ്.

കോമഡിയും ത്രില്ലറും ഫാന്റസിയും ഒത്തുചേരുന്ന ഈ കഥ എന്നെ ഏറെ ആവേശഭരിതനാക്കി എന്ന് സീരീസിന്റെ സംവിധായകൻ അമീൻ ബാരിഫ് പറഞ്ഞു.ZEE5 & പ്രൊഡക്ഷൻ നൽകിയ പൂർണ്ണ പിന്തുണയാണ് ഈ സീരീസ് പൂർത്തിയാക്കാൻ എന്നെ സഹായിച്ചി രിക്കുന്നത്.

ഞാൻ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കാക്കി സർക്കസ് ചെയ്യ്തിരിക്കുന്നത്.കോമഡിയും ത്രില്ലറും ഒരു പോലെ ചേർത്തിരിക്കുന്ന സീരീസ് പ്രേക്ഷകർ സ്വീകരിക്കും എന്ന് ഉറപ്പാണെന്ന് മുനിഷ്കാന്ത് കൂട്ടിച്ചേർത്തു.

കാക്കി സർക്കസ് തമിഴിലും മലയാളത്തിലുമുള്ള ZEE5-ന്റെ ഒറിജിനൽ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് ഏപ്രിൽ 10ന് എത്തുകയാണ്.കാക്കി സർക്കസ് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

കേരളത്തിലെ ആദ്യ ‘BMW X3 30i M Sport Pro’ ഇനി ഗ്രേസ് ആന്റണിക്ക്; സ്വപ്നവാഹനം സ്വന്തമാക്കി താരം!

0

മലയാള സിനിമയിലെ യുവനടിമാരിൽ മുൻനിരയിലുള്ള ഗ്രേസ് ആന്റണി തന്റെ സ്വപ്നവാഹനം സ്വന്തമാക്കി. ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‌യുവി ‘BMW X3 30i M Sport Pro’ ആണ് താരം ഗാരേജിലെത്തിച്ചത്. ഈ മോഡൽ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തി എന്ന പ്രത്യേകതയും ഗ്രേസിന് സ്വന്തം.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ അതിഥിയെ പരിചയപ്പെടുത്തിയതും തന്റെ ജീവിതയാത്രയിലെ കഷ്ടപ്പാടുകളെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചതും.

ആഡംബരവും കരുത്തും ഒത്തുചേർന്ന ‘എം സ്പോർട്ട് പ്രോ’

ബിഎംഡബ്ല്യു എക്സ് 3 (X3) ശ്രേണിയിലെ ഏറ്റവും ഉയർന്ന പെട്രോൾ പതിപ്പായ 30i M Sport Pro ആണ് ഗ്രേസ് തിരഞ്ഞെടുത്തത്. ഇതിന്റെ പ്രത്യേകതകൾ താഴെ പറയുന്നവയാണ്:

  • കേരളത്തിലെ ആദ്യത്തേത്: ഈ പ്രത്യേക എഡിഷൻ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉടമയാണ് താരം.
  • കരുത്തൻ പ്രകടനം: 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് ഇതിനുള്ളത്.
  • വേഗത: വെറും 6.6 സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും.
  • ആധുനിക ഫീച്ചറുകൾ: ബിഎംഡബ്ല്യുവിന്റെ ഐതിഹാസികമായ ‘എം’ പാക്കേജും, ഷാഡോലൈൻ ഫിനിഷും വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. ഏകദേശം 80 ലക്ഷം രൂപയിലധികം (ഓൺ റോഡ്) വിലവരുന്ന വാഹനമാണിത്.

“ഇത് വെറുമൊരു കാറല്ല, എന്റെ കഠിനാധ്വാനം”: ഗ്രേസ്

വാഹനം ഡെലിവറി എടുക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പം ഗ്രേസ് കുറിച്ച വാക്കുകൾ ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതാണ്. “കുട്ടിയായിരുന്നപ്പോൾ ഇതിലും മനോഹരമായൊരു ജീവിതം ഞാൻ സ്വപ്നം കണ്ടിരുന്നു. അവിടേക്ക് എങ്ങനെ എത്തുമെന്ന് അറിയില്ലായിരുന്നു, പക്ഷേ എത്തുമെന്ന് വിശ്വസിച്ചിരുന്നു,” താരം കുറിച്ചു.

ജീവിതത്തിൽ പലപ്പോഴും തളർന്നുപോയ നിമിഷങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ തന്നെത്തന്നെ കൈവിടാത്തതുകൊണ്ടാണ് ഇന്ന് ഈ താക്കോൽ കയ്യിലിരിക്കുന്നതെന്നും ഗ്രേസ് ഓർമ്മിപ്പിക്കുന്നു. “ദൈവം എന്നോട് അത്രമേൽ കരുണ കാണിച്ചിരിക്കുന്നു. ഈ നിമിഷം എന്റെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും അടയാളമാണ്,” താരം കൂട്ടിച്ചേർത്തു.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഗ്രേസിന്റെ ഈ വലിയ നേട്ടത്തിൽ സിനിമാ ലോകത്തെ നിരവധി പേർ ആശംസകളുമായി രംഗത്തെത്തി.

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റെ ആഗോള റിലീസ് തീയതി പുറത്ത്. 2026, ജൂലൈ 3 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. ചിത്രത്തിൻ്റെ ഒരു മാസ് പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. അടുത്തിടെ ചിത്രത്തിലെ “നമോ രേ” എന്ന ഗാനവും പുറത്ത് വന്നിരുന്നു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ഹിന്ദുമതത്തിലെ ആദരണീയനായ ദേവനായ നാരായണനെ ആഘോഷിക്കുന്ന ചിത്രത്തിലെ “നമോ രേ” ഗാനം ഇപ്പൊൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗണേഷ് ആചാര്യയുടെയും ശ്രാസ്തി വർമ്മയുടെയും മികച്ച നൃത്തസംവിധാനമാണ് ഈ ഗാനത്തിന്റെ ആകർഷണം. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങൾ അവതരിപ്പിക്കുന്ന, ഏകദേശം 1,000 നർത്തകർ പങ്കെടുക്കുന്ന ഈ ഗാനം, ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം ആഘോഷിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആധുനിക ഇന്ത്യൻ സിനിമയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആത്മീയ പൈതൃകവും പ്രദർശിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിന്റെ കഥ, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രം, വലിയ സെറ്റുകൾ മുതൽ, വിഎഫ്എക്സിലും എല്ലാ സാങ്കേതിക വകുപ്പുകളിലും സൂക്ഷ്മമായ ശ്രദ്ധയും മേൽനോട്ടവും നൽകി കൊണ്ട് ഇന്ത്യൻ സിനിമയിലെ നിർമ്മാണ മൂല്യത്തിന്റെ മാനദണ്ഡങ്ങൾ മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. ബ്രഹ്മാണ്ഡ സെറ്റുകളിൽ, അതിശയിപ്പിക്കുന്ന ദൃശ്യങ്ങളോടെ ആണ് ആത്മീയമായ പ്രാധാന്യമുള്ള ഈ കഥ വെള്ളിത്തിരയിൽ ഒരുക്കുന്നത്.

ഉഗ്രമായ അവതാരമായി സ്‌ക്രീനിലെത്തുന്ന നായകൻ വിരാട് കർണ്ണയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. പത്മനാഭസ്വാമി ക്ഷേത്രം, പുരി ജഗന്നാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ സമീപകാല നിധി കണ്ടെത്തലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ ദിവ്യ സ്ഥലങ്ങളെ ചുറ്റിപ്പറ്റിയുള്ള ആകർഷകമായ പുരാണങ്ങളിലേക്കും അവ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിഗൂഢമായ ആചാരങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്.

ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

സൂപ്പർ വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് “യൂത്ത്”; തീയേറ്ററുകളിൽ വമ്പൻ ചിരിയും വൈബുമായി കെൻ കരുണാസ് ചിത്രം പ്രദർശനം തുടരുന്നു

0

തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” സൂപ്പർ ഹിറ്റ് വിജയം നേടി കേരളത്തിലെ തീയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണ് ഇതെന്നതാണ്.

ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്നും ഗംഭീര കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ടെൻഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ, ഒരു കൊച്ചു ചിത്രത്തിന് ലഭിക്കുന്ന മഹാവിജയത്തിന് അടിവരയിടുന്നുണ്ട്. ചിത്രത്തിൽ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും, കേരളത്തിൽ ചിത്രം നേടുന്ന ഗംഭീര വിജയത്തിന് ഒരു കാരണമായിട്ടുണ്ട്. നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.

യുവത്വത്തിൻ്റെ ആഘോഷം സമ്മാനിക്കുന്ന ചിത്രം, പ്രേക്ഷകർ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയിൽ, സ്കൂൾ – കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തിയാണ് കഥ പറയുന്നത്. ഫാമിലി ഫൺ, റൊമാന്റിക് കോമഡി, ഫീൽ ഗുഡ് തുടങ്ങി എല്ലാ രീതിയിലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിച്ചു, രസിപ്പിച്ചു, വമ്പൻ തീയേറ്റർ വൈബ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് ചിത്രം നൽകുന്നത്.

പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ചിത്രത്തിൽ മലയാളി താരം അനിഷ്മ അനിൽകുമാറാണ് നായികയായി എത്തുന്നത്. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്‌സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്. എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവി (മാംഗോ പോസ്റ്റ്)

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

0

കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

നടനും എം.എൽ.എയുമായ മുകേഷിന്റെ സഹോദരി സന്ധ്യാ രാജേന്ദ്രന്റെ ഭർത്താവാണ്. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ അദ്ദേഹം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം സജീവമായിരുന്നു. തൃശൂർ ജില്ലയിലെ തൃത്തല്ലൂർ സ്വദേശിയാണ്. സംസ്കാരം നാളെ ജന്മനാടായ തൃത്തല്ലൂരിൽ നടക്കും.

മലയാള സിനിമയിലെയും നാടകരംഗത്തെയും പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി റിമി ടോമി; പരിശീലകന് നന്ദി പറഞ്ഞ് ഗായികയുടെ കുറിപ്പ്

0

മലയാളികളുടെ പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി തന്റെ ഫിറ്റ്‌നസ് യാത്രയിലെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. പാട്ടുകൾക്കൊപ്പം തന്നെ തന്റെ ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് റിമി. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസ് പരിശീലകനായ ലിബിൻ മാത്യുവിന് നന്ദി പറഞ്ഞുകൊണ്ട് റിമി പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പരിശീലകനൊപ്പമുള്ള സന്തോഷം താരം പങ്കുവെച്ചത്.

റിമി ടോമിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

“നിങ്ങൾക്കൊപ്പം പരിശീലനം നടത്താൻ കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് കോച്ച് ലിബിൻ മാത്യു. മികച്ച മാറ്റങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു, ഒപ്പം ഈ ഫിറ്റ്‌നസ് യാത്ര നിങ്ങളോടൊപ്പം തുടരാനും ഞാൻ ആഗ്രഹിക്കുന്നു.

ഫിറ്റ്‌നസിനോടുള്ള നിങ്ങളുടെ അർപ്പണബോധവും, പാഷനും, ആഴത്തിലുള്ള അറിവും പറഞ്ഞറിയിക്കാനാവാത്തതാണ്. കഴിഞ്ഞ 20 വർഷമായി ഈ മേഖലയിലുള്ള നിങ്ങളുടെ അവിശ്വസനീയമായ പ്രതിബദ്ധതയ്ക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു. നിങ്ങളിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ കഴിയുന്നതിൽ വളരെയധികം നന്ദിയുണ്ട്!”

    rimi tomy fitness coach

    അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം, ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ടീസർ പുറത്ത്; ആഗോള റിലീസ് മെയ് 1 ന്

    0

    അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിന്റെ ടീസർ പുറത്ത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്.

    ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്നു സൂചനയാണ് ടീസർ നൽകുന്നത്. കോമഡിക്കൊപ്പം റൊമാന്റിക് ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്ന സൂചനയും ടീസർ നൽകുന്നുണ്ട്. അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്നും ടീസർ കാണിച്ചു തരുന്നു. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് “മധുവിധു”.

    ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രമാണ് “മധുവിധു”. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു ഫാമിലി ഫൺ ഫിലിം ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകളും, ഇപ്പോൾ പുറത്തു വന്ന ടീസറും നൽകുന്നത്. ടീസർ ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിലും പ്രദർശിപ്പിക്കുന്നുണ്ട്.

    ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിർമാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൻ്റെ ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്.

    ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, സംഗീതം – ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, ഡിജിറ്റൽ മാർക്കറ്റിങ് – ആരോമൽ, പിആർഒ- ശബരി

    “കുടുംബം എന്നാൽ എപ്പോഴും ഒരു ഫെയറി ടെയിൽ അല്ല”; മാതാപിതാക്കളുടെ വിവാഹ വാർഷികത്തിൽ മനസ്സ് തുറന്ന് നടി നിരഞ്ജന അനൂപ്

    0

    തന്റെ അച്ഛന്റെയും അമ്മയുടെയും 29 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി നിരഞ്ജന അനൂപ്. സന്തോഷം മാത്രം നിറഞ്ഞ ഒരു കപടചിത്രം നൽകാതെ, ജീവിതത്തിലെ പ്രതിസന്ധികളെയും പൊരുത്തക്കേടുകളെയും കുറിച്ച് തന്നോട് സത്യസന്ധമായി സംസാരിച്ച മാതാപിതാക്കളെക്കുറിച്ചാണ് താരം വാചാലയായത്.

    നിരഞ്ജനയുടെ വാക്കുകളിൽ നിന്ന്:

    • സത്യസന്ധത നൽകിയ ബന്ധം: “വിവാഹജീവിതവും ഒരു കുടുംബമായി മുന്നോട്ട് പോകുന്നതും എത്രത്തോളം കടുപ്പമേറിയതാണെന്ന് അവർ എന്നോട് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. ഒരു കപടമായ സന്തോഷചിത്രം അവർ എനിക്ക് മുന്നിൽ വരച്ചുകാട്ടിയില്ല.”
    • പ്രതിസന്ധികൾ അതിജീവിച്ചവർ: ചെറുപ്പത്തിൽ പലപ്പോഴും തങ്ങൾ മൂവരും ഒരുമിച്ച് ഒരു കുടുംബമായി മുന്നോട്ട് പോകുമോ എന്ന് താൻ സംശയിച്ചിരുന്നതായും, എന്നാൽ ആ സത്യസന്ധതയാണ് പിന്നീട് തങ്ങളെ കൂടുതൽ അടുപ്പിച്ചതെന്നും താരം കുറിച്ചു.
    • ഫെയറി ടെയിലിനേക്കാൾ സുന്ദരം: “കുടുംബം എന്നത് അത്ര എളുപ്പമുള്ള ഒന്നല്ല, എന്നാൽ പ്രതിസന്ധികളിൽ തളരാതെ സത്യസന്ധമായി മുന്നോട്ട് പോയാൽ, അത് ഏതൊരു ഫെയറി ടെയിലിനേക്കാളും മനോഹരമായി മാറും,” എന്ന് നിരഞ്ജന കുറിക്കുന്നു.

    29 വർഷത്തെ ഈ സുന്ദരമായ യാത്രയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് “എന്നും എന്റേത്, എന്നും നിന്റേത്, എന്നും നമ്മുടേത്” എന്ന വരികളോടെയാണ് നിരഞ്ജന കുറിപ്പ് അവസാനിപ്പിച്ചത്. താരത്തിന്റെ ഈ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

    Actress Niranjana Anoop opens up about her parents’ 29-year journey

    അയർലൻഡിൽ ആഘോഷം; പ്രിയപുത്രി മീനാക്ഷിക്ക് 26-ാം പിറന്നാൾ ആശംസകളുമായി ദിലീപ്! ചിത്രങ്ങൾ വൈറൽ

    0

    മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിന് ഇന്ന് ഇരുപത്തിയാറാം പിറന്നാൾ. ഇത്തവണത്തെ പിറന്നാൾ ആഘോഷം വിദേശത്താണെന്ന പ്രത്യേകതയുമുണ്ട്. അയർലൻഡിൽ വെച്ച് മകൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ദിലീപിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

    സിനിമയിലെയും ജോലിയിലെയും തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്ന ഇരുവരും നിലവിൽ അയർലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ്. മകൾക്കൊപ്പമുള്ള ഹൃദ്യമായ നിമിഷങ്ങൾ ദിലീപ് തന്നെയാണ് ആരാധകർക്കായി പങ്കുവെച്ചത്. മീനൂട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നടൻ കലാഭവൻ ഷാജോൺ ഉൾപ്പെടെയുള്ളവർ മീനാക്ഷിക്ക് ആശംസകൾ നേർന്നു.

    ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി നിലവിൽ ആസ്റ്റർ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗത്തിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രത്തിന്റെ തിരക്കുകളിലാണ് ദിലീപ് ഇപ്പോൾ. ഈ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

    Meenakshi Dileep Birthday

    സ്വർണവിലയിൽ വൻ ഇടിവ്: കേരളത്തിൽ പവന് 2,160 രൂപ കുറഞ്ഞു

    0

    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. മാർച്ച് 24 ചൊവ്വാഴ്ച പവന് 2,160 രൂപ കുറഞ്ഞ് 1,02,920 രൂപയിലെത്തി. ഗ്രാമിന് 270 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,865 രൂപയായി.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. തിങ്കളാഴ്ച സ്വർണവില ഒരു ലക്ഷം രൂപയ്ക്ക് താഴെ വരെ എത്തിയിരുന്നെങ്കിലും വൈകുന്നേരത്തോടെ വില തിരിച്ചു കയറിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും വില ഇടിയുന്ന കാഴ്ചയാണ് വിപണിയിൽ കണ്ടത്.

    ഇന്നത്തെ വിലവിവരങ്ങൾ ഒറ്റനോട്ടത്തിൽ:

    • ഒരു പവൻ സ്വർണം: 1,02,920 രൂപ (2,160 രൂപയുടെ കുറവ്)
    • ഒരു ഗ്രാം സ്വർണം: 12,865 രൂപ (270 രൂപയുടെ കുറവ്)
    • 18 കാരറ്റ് സ്വർണം: ഗ്രാമിന് 10,630 രൂപ (ചിലയിടങ്ങളിൽ 10,575 രൂപ)
    • വെള്ളി: ഗ്രാമിന് 235 രൂപ

    വില കുറയാൻ കാരണമായത്: അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ കുറവാണ് കേരളത്തിലും പ്രതിഫലിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും യുഎസ്-ഇറാൻ തർക്കങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ നിലവിൽ സ്വർണം ഔൺസിന് 4,352 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

    സ്വർണവില ഇനിയും താഴേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ നിരക്കിൽ 10 ശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1,16,670 രൂപയോളം ചെലവ് വരും. ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    കേരളം ആഗ്രഹിക്കുന്നത് എൽ.ഡി.എഫ് 3.0? മാധ്യമ സർവേകൾ നൽകുന്ന സൂചനകൾ ഇങ്ങനെ

    0

    തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം എങ്ങോട്ടാണെന്ന ചർച്ചകൾ സജീവമാകുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങൾ നടത്തിയ പ്രീ-പോൾ സർവേകൾ പരിശോധിക്കുമ്പോൾ, സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (LDF) മൂന്നാം തവണയും ഭരണമുറപ്പിക്കാൻ സാധിക്കുമെന്നുമാണ് പൊതുവായ വിലയിരുത്തൽ.

    വികസന പ്രതിച്ഛായയും ഭരണത്തുടർച്ചയും
    പത്ത് വർഷം നീണ്ട ഭരണത്തിന് ശേഷം മൂന്നാം ഊഴത്തിനായി എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ ജനങ്ങൾക്കിടയിൽ കാര്യമായ എതിർപ്പില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ‘ഓൺമനോരമ’യുടെ പുതിയ പോൾ പ്രകാരം, പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82% പേർ ആഗ്രഹിക്കുന്നു. സർക്കാരിന്റെ ‘വികസന പ്രതിച്ഛായ’ എല്ലാ വിവാദങ്ങളെയും മറികടക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

    ഭരണത്തിന് തുണയായ ഘടകങ്ങൾ:

    അടിസ്ഥാന സൗകര്യ വികസനം: ദേശീയപാത 66-ന്റെ വികസനത്തിനായി 5,580 കോടി രൂപ ചിലവഴിച്ചത് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ മതിപ്പുണ്ടാക്കി.

    ക്ഷേമ പദ്ധതികൾ: ലൈഫ് മിഷൻ വഴി ഏകദേശം 4.7 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു.

    സാമൂഹിക സുരക്ഷ: 60 ലക്ഷത്തിലധികം കുടുംബങ്ങൾക്കുള്ള ക്ഷേമ പെൻഷനുകൾ, സൗജന്യ ആരോഗ്യ പരിരക്ഷ, അതിദാരിദ്ര്യ നിർമ്മാർജ്ജനം (64,006 കുടുംബങ്ങളെ മോചിപ്പിച്ചു) എന്നിവ എൽ.ഡി.എഫിന് അനുകൂല ഘടകങ്ങളാണ്.

    സുസ്ഥിരത: ഒരു തൂക്കുസഭയുണ്ടായാൽ വികസന പദ്ധതികളുടെ വേഗത കുറയുമെന്ന് വോട്ടർമാർ ഭയപ്പെടുന്നു. അതിനാൽ ഒരു സുസ്ഥിര സർക്കാരിനാണ് മുൻഗണന.

    പ്രതിപക്ഷത്തിന്റെ നില:
    യു.ഡി.എഫിന്റെ പ്രചാരണങ്ങൾ ജനങ്ങളിലേക്ക് കാര്യമായി എത്തുന്നില്ലെന്നും, അവരുടെ ദേശീയ നേതൃത്വത്തിന് കേരളത്തിന്റെ മുൻഗണനകളുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. വിദ്വേഷ രാഷ്ട്രീയത്തേക്കാൾ പ്രായോഗിക വികസന രാഷ്ട്രീയത്തിനാണ് കേരളത്തിലെ വോട്ടർമാർ ഇപ്പോൾ പ്രാധാന്യം നൽകുന്നത്.

    ത്രികോണ പോരാട്ടവും എൽ.ഡി.എഫ് മുൻതൂക്കവും:
    ബി.ജെ.പിയുടെ സാന്നിധ്യം വർദ്ധിക്കുന്ന ത്രികോണ പോരാട്ടത്തിലും എൽ.ഡി.എഫിനാണ് നിലവിൽ മുൻതൂക്കമെന്ന് വിവിധ സർവേകൾ വ്യക്തമാക്കുന്നു. ശബരിമല ഉൾപ്പെടെയുള്ള മുൻകാല വൈകാരിക വിഷയങ്ങൾ വോട്ടർമാരെ ഇപ്പോൾ സ്വാധീനിക്കുന്നില്ലെന്നും സെക്യുലർ ഭരണത്തിനും വികസനത്തിന്റെ തുടർച്ചയ്ക്കുമാണ് ജനങ്ങൾ വോട്ട് ചെയ്യാൻ താല്പര്യപ്പെടുന്നതെന്നും റിപ്പോർട്ട് ഉപസംഹരിക്കുന്നു.

    ചുരുക്കത്തിൽ, ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ കേരളം ‘എൽ.ഡി.എഫ് 3.0’ സർക്കാരിനെ തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യതയെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്.