Home Blog Page 247

പശുക്കളെ കുറിച്ച് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിനെതിരെ ട്രോളുകൾ ഉയർന്നിരുന്നു

0

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജിവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുണ്ട്. പശുക്കളെ കുറിച്ച് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അതിനെ തുടർന്ന് ധാരാളം ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ താൻ ഇത്തരം ട്രോളുകളെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് പറയുകയാണ് കൃഷ്ണകുമാർ. ” എന്റെ അച്ഛൻ ഒരു കോൺഗ്രസ്‌ ഭക്തനായിരുന്നു. ഇന്ദിര ഗാന്ധിയെയും കെ കരുണാകാരന്റെയുമൊക്കെ വളരെയധികം ഇഷ്ടമുള്ള ആളായിരുന്നു. ആ കാലത്തു കരുണാകരൻ വളരെ ശക്തനായ നേതാവാണ്.”

അദ്ദേഹത്തിന് വേണമെങ്കിൽ ആരെയെങ്കിലും അടിച്ചൊതുക്കാം. കെ കരുണകാരനെ ക്കുറിച്ചുള്ള കാർട്ടൂൺണുകൾ പത്രത്തിൽ വരും. ഒരിക്കൽ മാധ്യപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് നിങ്ങളെ അവഹേളിക്കുന്നത്തിനെതിരെ നടപടിയെടുക്കാത്തതെന്ന്. കുപ്രസിദ്ധിയാണല്ലോ ഇവർ ഉണ്ടാക്കാൻ നോക്കുന്നത്. അതിലെ കു മറച്ചു പിടിച്ചാൽ പ്രസിദ്ധിയെന്നാണ് വരുക. അപ്പോൾ നമ്മളെ പ്രസിദ്ധരാക്കുന്നവരല്ലേ അവർ എന്നായിരുന്നു കരുണാകാരന്റെ മറുപടി, കൃഷ്ണ കുമാർ പറഞ്ഞു.

തനിക്കെതിരെ വരുന്ന ട്രോളുകൾ ആസ്വാദിക്കാറുണ്ടെന്നും ഇപ്പോൾ പശുക്കളെക്കാൾ സ്നേഹം ട്രോളന്മാരോടാനെന്നും കൃഷ്ണകുമാർ പറയുന്നു. മകൾ ബീഫ് കഴിച്ചിട്ട് അച്ഛൻ പശുക്കളെ കുറിച്ച് പോസ്റ്റിടുന്നതിൽ എന്തു കാര്യമെന്ന് ചോദിച്ചവർക്കും കൃഷ്ണകുമാർ മറുപടി നൽകി. ഞാൻ ബീഫ് കഴിക്കുന്ന ആളായിരുന്നു. ശാരീരിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ കഴിക്കാറില്ല. ഭക്ഷണത്തിലെന്ത് രാഷ്ട്രീയം, കൃഷ്ണകുമാറിന്റെ വാക്കുകളിങ്ങനെ. രാഷ്ട്രീയത്തിൽ സജിവമാണ് കൃഷ്ണകുമാർ. 2021 ലെ അസംബ്ലി ഇലെക്ഷനിൽ ബി ജെ പി സ്ഥാനാർഥിയായി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. ബി ജെ പിയുടെ ദേശീയ കൗൺസിൽ അങ്കമാണിപ്പോൾ കൃഷ്ണകുമാർ.

ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുന്നു നടി മമ്ത മോഹൻ ദാസ്

0

മലയാളികളുടെ പ്രിയ താരമാണ് മമ്ത മോഹൻദാസ്. ക്യാൻസർ രോഗത്തെ ധൈര്യം കൊണ്ട് തോൽപ്പിച്ച് മുന്നേറിയ മമ്ത ഒരുപാട് പേർക്ക് പ്രചോദനമാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്തയുടെ വിശേഷങ്ങളും പലർക്കും ഉന്മേഷം നൽകുന്നതാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മമ്ത. ഒമ്പത്‌ മാസങ്ങൾക്ക് ശേഷമാണു രോഗവിവരം താൻ അച്ഛനോടും അമ്മയോടും പറഞ്ഞതെന്നും അവർക്ക് പെട്ടെന്നു അത് സഹിക്കാൻ കഴിഞ്ഞില്ല എന്നും മമ്ത പറയുന്നു. രോഗത്തെ മറക്കാനുള്ള ശ്രമത്തിനിടയിൽ താൻ സ്വയം മറയ്ക്കാപെട്ടതായും താരം പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്തയുടെ തുറന്നു പറച്ചിൽ.

അസുഖം കുടുതലായതോടെ ഞാൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നത്തോടെ ഞാൻ എന്റെ രോഗവിവരം മറന്നുപോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാൻ നാട്ടിൽ വന്ന് പമ്പിൽ എണ്ണ അടിക്കാൻ പോയപ്പോൾ, എന്നെ കണ്ടതും പെട്ടെന്നു ഒരാൾ ചോദിച്ചു.’ അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി ? വല്ല അപകടം പറ്റിയതാണോ ‘ എന്ന്. അതോടെ പെട്ടന്നു തലയിൽ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓർമ്മ വന്നത് മേക്കപ്പ് ഇടാതെയാണ് പുറത്ത് വന്നത്.

ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവർക്ക് സ്വകാര്യത എന്തെന്ന് അറിയില്ല. കഴിഞ്ഞ മൂന്ന് മാസങ്ങൾ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് വെള്ളപാടുകൾ കാണും അത് ബുദ്ധി മുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്കു ബ്രൗൺ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരിൽ നിന്നും ഒളിച്ചു വെച്ച് ഒളിച്ചു വെച്ച് എന്നതിൽ നിന്നു തന്നെ ഒളിക്കാൻ തുടങ്ങി. എന്നിൽ പോലും ഞാനില്ലാതെയായി. പഴയ, കരുത്തയായ മമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണു ആയുർവേദ ചികിത്സാ ആരംഭിക്കുകയും മാറ്റം കാണാൻ തുടങ്ങിയതും – മമ്ത പറഞ്ഞു.

പുതുമുഖങ്ങളുമായി ഔസേപ്പച്ചൻ വാളക്കുഴിയുടെ ‘മിസ്സിങ് ഗേൾ’ ; ട്രെയിലർ പുറത്തിറങ്ങി

0

‘ഫൈൻ ഫിലിംസ്’ന്റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മിസ്സിങ് ഗേൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സ്ത്രീകൾക്കെതിയുള്ള അതിക്രമങ്ങൾ പ്രതിപാദിച്ചൊരുക്കിയ ഈ ചിത്രം നവാഗതനായ അബ്ദുൾ റഷീദാണ് സംവിധാനം ചെയ്യുന്നത്. പുതുമുഖതാരം സഞ്ജു സോമനാഥനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘അവൾ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

നവാഗതരായ വിശാൽ വിശ്വനാഥൻ, അഫ്സൽ കെ അസീസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂരും ചിത്രസംയോജനം സച്ചിൻ സത്യം നിർവ്വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം ജയഹരി കാവലം സംഗീതം പകരുന്നു.

സംവിധാകൻ, തിരക്കഥാകൃത്ത്, നായകൻ, നായിക, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ‘മിസ്സിങ് ഗേൾ’ ൽ ഒരുപിടി നല്ല ഗാനങ്ങളും ഉണ്ട്. കലാസംവിധാനം: ജയ് പി ഈശ്വർ, ഉണ്ണി മണ്ണങ്ങോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിശാൽ വിശ്വനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ദാസു ദിപിൻ, വി.എഫ്.എക്സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്സ്: ബിജു പൈനാടത്ത്, വാർത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

87 ആം വയസ്സിൽ സൂഫി വേഷമണിഞ്ഞു നടൻ ‘ധർമ്മേന്ദ്ര’

0

മുതിർന്ന നടൻ ധർമ്മേന്ദ്ര, 87 ആം വയസ്സിൽ തന്റെ അടുത്ത പ്രൊജക്റ്റിനായി ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സീ 5 പരമ്പരയായ ‘താജ് – ഡിവിഡഡ് ബൈ ബ്ലഡ്‌ ‘ലെ  സൂഫി സന്യാസിയായ ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിലാണ് മുൻകാല ബോളിവുഡ് സൂപ്പർ താരം എത്തുന്നത്. ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം പങ്കിട്ടുകൊണ്ട്, അദ്ദേഹം ഇങ്ങനെ കുറിച്ചു. സുഹൃത്തുക്കളെ, ഞാൻ ‘താജ്’ സിനിമയിൽ ഷെയ്ഖ് സലിം ചിസ്തി എന്ന സൂഫി സന്യാസിയായി അഭിനയിക്കുന്നു. ചെറുതും എന്നാൽ പ്രധാനപെട്ടതുമായ ഒരു റോൾ….. നിങ്ങളുടെ ആശംസകൾ വേണം.

കറുപ്പും തവിട്ടുനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ, തലപ്പാവ് എന്നിവ ധരിച്ചു, നീണ്ട നരച്ച മുടി, താടി എന്നിവയുമായി നിൽക്കുന്ന ധർമ്മേന്ദ്രയെ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. ‘താജ്- ഡിവൈഡഡ് ബൈ ബ്ലഡ്‌’ എന്ന ചിത്രത്തിൽ അക്ബർ ചക്രവർത്തിയായി നസീറുദിൻ ഷായും അഭിനയിക്കുന്നു. അനാർക്കലിയായി അദിതി റാവു ഹൈദരി, സലിം രാജകുമാരനായി ആഷിം ഗുലാത്തി, മുറാദ് രാജകുമാരനായി താഹ ഷാ, ദാനിയാൽ രാജകുമാരനായി ശുഭം കുമാർ മെഹ്‌റ, ജോധാ ബായി രാജ്ഞിയായി സന്ധ്യ മൃദുൽ, സലീമ രാജ്ഞിയായി സറീന വഹാബ്, മെഹർ ഉൻ നിസയായി സൗരസെനി മൈത്ര എന്നിവരും ചിത്രത്തിലുണ്ട്. മിർസ ഹക്കിം ആയി രാഹുൽ ബോസും എത്തുന്നു.  

താനും ഭാര്യ എലിസബത്തും മാതാപിതാക്കളായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ‘ബേസിൽ ജോസഫ് ‘

0

ചുരുങ്ങിയ കാലം കൊണ്ടുതന്നെ നടനായും സംവിധായകനാ യുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ സാധിച്ച താരമാണ് ബേസിൽ ജോസഫ്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങൾ. മിന്നൽ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ബേസിൽ.

താനും ഭാര്യ എലിസബത്തും മാതാപിതാക്കൾ ആയെന്ന സന്തോഷ വാർത്തയാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ബേസിലിന്റെയും എലിസബത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ സന്തോഷം എത്തിയതിന്റെ വാർത്ത അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ ഇതിനകതന്നെ ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മകളോടുള്ള സ്നേഹത്തിൽ ഞങ്ങൾ ഇപ്പോൾ ചന്ദ്രനു മുകളിലാണ്. അവൾ വളരുന്നത് കാണാനും അവളിൽ നിന്ന് പഠിക്കാനും ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല’ എന്ന കുറിപ്പോടെയാണ് ബേസിൽ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

നിശ്ചയത്തിന്റെ ദിവസം വെളിപ്പെടുത്തികൊണ്ട് റോബിനും ആരതിയും

0

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ മത്സരാർതിയായി എത്തിയതോടെ കേരളത്തിൽ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് കീരിടം നേടുമെന്ന് പ്രേക്ഷകർ ചർച്ച വിധിയെഴുത്തിയിരുന്നെങ്കിലും 100 ദിവസം തികയ്ക്കാൻ റോബിന് സാധിച്ചിരുന്നില്ല. സഹമത്സരാർതിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ നാലിന് തിരശീല വീണിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുകയാണ്.

റോബിൻ എന്ന താരത്തിന്റെ വളർച്ചയാണ് ആരാധകർ പിന്നീടാങ്ങോട്ട് കണ്ടത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ സിനിമകളിൽ നിന്നടക്കം അവസരങ്ങൾ റോബിനെ തേടി എത്തിയിരുന്നു. ആരതി പൊടി എന്ന സംരഭകയാണ് റോബിന്റെ ജീവിത പങ്കാളിയാകാൻ പോകുന്നത്. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട റോബിനും ആരതിയും പ്രണയത്തിലാകുകയായിരുന്നു. ഇതേ പറ്റി റോബിനും ആരതിയും അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ഫെബ്രുവരി പതിനാറിന്. ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തി, വിവാഹം കുറച്ചുകൂടി മുന്നോട്ട് കൊണ്ടു പോകാനാണ് താരങ്ങളുടെ തീരുമാനം.

നിലവിൽ ഫെബ്രുവരി പതിനാറിന് നടക്കുന്ന എൻഗേജ്മെന്റിനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിരിക്കുകയാണ്. പ്രണയ ദിനത്തിൽ ഏറ്റവും വലിയൊരു സമ്മാനം പുറംലോകത്തിനു വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. വാലന്റെൻസ് ദിനത്തോട് അനുബന്ധിച്ച് ആരതിയുടെ വിരലിൽ അണിയാൻ പോകുന്ന മോതിരത്തിന്റെ ചിത്രമാണ് റോബിൻ പുറത്തുവീട്ടിരിക്കുന്നത്. ‘ഇനിയും കാത്തിരിക്കാൻ വയ്യ’ എന്നാണ് ആരതിയെ മെൻഷൻ ചെയ്ത് ഫോട്ടോയ്ക്ക് റോബിൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എനിക്കും അങ്ങനെയാണെന്ന് ആരതി മറുപടി നൽകിയിട്ടുണ്ട്. ചിത്രത്തിൽ റോബിൻ എന്നെഴുതിയ മോതിരവും പൊടി എന്നെഴുതിയ മോതിരവുമാണ് കാണാൻ സാധിക്കുന്നത്. ആശംസകൾ നേർന്നു കൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.   

ആർത്തവ വേദനയെ കുറിച്ച് അനശ്വര രാജൻ

0

മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധെയരാണ് അനശ്വര രാജനും മമിത ബൈജുവും. സൂപ്പർ ശരണ്യയ്ക്കു ശേഷം മമിത, അനശ്വര, അർജുൻ അശോകൻ എന്നിവർ ഒരുമിച്ചഭീനയിച്ച പുതിയ സിനിമയാണ് ‘പ്രണയ വിലാസം’. ഫെബ്രുവരി 24ന് സിനിമ തീയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കർസിന് മമിതയും അനശ്വരയും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ദിവസം ആൺകുട്ടിയായി മാറിയാലുള്ള ഗുണത്തെ പറ്റി മനസ് തുറക്കുകയായിരുന്നു ഇരുവരും.

ആർത്തവ വേദന അറിയേണ്ട എന്നതാണ് ഒരു ഗുണമെന്ന് മമിത പറഞ്ഞു.’ എനിക്കു ആകെപാടെ തോന്നിയത് പീരീഡിസിന്റെ വേദന അറിയേണ്ടന്നതാണ്. പീരീഡ്സായി വീട്ടിൽ ചടച്ചിരിക്കുമ്പോൾ പിന്നെയും പെയിൻ വരും. ഒന്ന് പുറത്ത് പോയി വരുമ്പോൾ ആ ഒരു ഫേസങ്ങ് മാറിക്കിട്ടും മമിത പറഞ്ഞു. മമിതയുടെ അഭിപ്രായത്തോട് യോജിച്ച അനശ്വര, ആർത്തവ കാലത്ത് തനിക്കു വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുമെന്ന് തുറന്നു പറഞ്ഞു.

അനശ്വരയുടെ വാക്കുകൾ ഇങ്ങനെയാണ്, ‘ പീരീഡിസിന്റെ സമയത്തു പുറത്തിറങ്ങാൻ പോലും പറ്റാത്തവരിൽ ഒരാളാണ് ഞാൻ. സൂപ്പർ ശരണ്യയുടെ ഷൂട്ടിന്റെ സമയത്ത് മമിതയായിരുന്നു എന്നെ നോക്കികൊണ്ടിരുന്നത്. അന്ന് ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു. കാരണം എനിക്കു പറ്റുന്നില്ല. ഗേൾസ് സ്കൂളിൽ പഠിച്ച എന്നോട് ടീച്ചർമാർ ചോദിക്കാറുണ്ട് എല്ലാവർക്കും ഉണ്ടാകുന്ന വേദനയല്ലെന്ന്. ഞാൻ പീരീഡ്സായി കിടക്കുന്നത് നാട്ടുകാർ മൊത്തം അറിയും, അനശ്വര പറഞ്ഞു. മലയാളത്തിനു പുറമെ അന്യഭാഷ ചിത്രങ്ങളിലും അനശ്വരയും. മമിതയും അഭിനയിക്കുന്നു. ബാംഗ്ലൂർ ഡേയ്‌സിന്റെ ഹിന്ദി റീമേക്കിൽ അനശ്വര അഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രികരണം നടന്ന് കൊണ്ടിരിക്കുകയാണ്.

ദുരനുഭവം പങ്കുവെച്ച് അനശ്വര രാജൻ

0

പ്രൊമോഷൻ പരിപാടികൾക്കിടെ പലരും തങ്ങളെ അനുവാദമില്ലാതെ സ്പർശിക്കാൻ ശ്രമിക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി അനശ്വര രാജൻ. അടുത്തിടെ പൊതുവേദിയിൽ അനുവാദമില്ലാതെ സ്പർശിച്ചതിനെതിരെ നടി അപർണ ബാലമുരളി പ്രതികരിച്ച സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അനശ്വര. ചില പരിപാടികൾക്കു പോകുമ്പോൾ ചിലർ ചേച്ചി ഫോട്ടോ എന്ന് പറഞ്ഞു വരും. ‘സൂപ്പർ ശരണ്യ’യുടെ പ്രൊമോഷൻനു വേണ്ടി പോയപ്പോൾ ഞങ്ങളെ എല്ലാരും കൂടി കവർ ചെയ്യുകയായിരുന്നു. അപ്പോൾ കൂടെ ബാക്കിയുണ്ടായിരുന്ന ആർട്ടിസ്റ്റുകളാണ് ഞങ്ങളെ പോട്ടെക്ട് ചെയ്തത്. ഞങ്ങൾ ഭയങ്കര അൺ കംഫോർട്ടബിളാവും.  ഞങ്ങളുടെ ദേഹത്ത് വീഴും, അങ്ങനെ കുറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അനശ്വര പറഞ്ഞു.

നടി മമിത ബൈജുവും ഈ വിഷയത്തിൽ പ്രതികരിച്ചു. എങ്ങനെയെങ്കിലും ആ സാഹചര്യത്തിൽ നിന്നും പുറത്ത് കടക്കാനാണ് നോക്കാറുള്ളതെന്നും മമിത പറഞ്ഞു. എങ്ങനെയെങ്കിലും ആ സാഹചര്യത്തിൽനിന്നും കടക്കാനേ ഞങ്ങളപ്പോൾ നോക്കാറുള്ളു. ഞാൻ ആക്ടറാല്ലെങ്കിലും വെറുതെ വന്ന് തൊടുന്നത് ഇഷ്ടപ്പെടില്ല. ആർക്കായാലും ഒരു പേർസണൽ സ്പേസുണ്ട്. എപ്പോഴും എന്റെ ഫ്രീഡം എന്നത് ഒരു കൈപ്പാടകലെ മാത്രമാണ് – മമിത വ്യക്തമാക്കി. ‘പ്രണയ വിലാസം’ എന്ന ചിത്രമാണ് അനശ്വരയുടെയും മമിതയുടെതു മായി പുറത്തിറങ്ങാനുള്ളത്. ഫെബ്രുവരി 24 ആണ് ചിത്രം തീയേറ്ററുകളിൽ എത്തും.സൂപ്പർ ശരണ്യക്കു ശേഷം അർജുൻ അശോകനും മമിതയും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ഇരവ് സിനിമയുടെ ടൈറ്റിൽ ആൻഡ് ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

0

സെലിബ്സ്‌ ആൻഡ് റെഡ് കാർപെറ്റ് പ്രോഡക്ഷനും വിഫ്റ്റ് സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ഇരവ്. വിഫ്റ്റ് സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ഇരവ്. വിഫ്റ്റ് സിനിമാസിന്റെ ലോഗോ ലോഞ്ചും അതെ വേദിയിൽ വെച്ച് നടന്നു.
വെസ്റ്റ്‌ഫോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിർമ്മാണ സംരംഭമാണ് വിഫ്റ്റ് സിനിമാസ്.ആദ്യമായിട്ടാണ് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്ക് മാത്രമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്.സിനിമ വിദ്യാഭ്യാസ രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന വിഫ്റ്റ് പത്തു വർഷങ്ങൾ പിന്നിടുന്ന സാഹചര്യത്തിൽ വിഫ്റ്റ് സിനിമാസ് എന്നാ പുതിയ പ്രൊഡക്ഷൻ ഹൗസുമായി എത്തുകയാണ് വിഫ്റ്റ്.

ഇരവിൽ, നമിത പ്രമോദ്, ഡാനിയൽ ബാലാജി,സർജാനോ ഖാലിദ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. WIFT ലേ വിദ്യാർത്ഥികളായ ഫസ്‌ലിൻ മുഹമ്മദും അജിൽ വിൽസൺ ചേർന്നാണ് സംവിധാനം ചെയ്യുന്നത്, പ്രൊഡ്യൂസർ രാജ് സക്കറിയാസ്. കോ പ്രൊഡ്യൂസർ ശ്യംധർ, ജൂഡ് എ എസ്. വിഷ്ണു p v ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജയ് ടി എ, ഫ്രാങ്ക്‌ളിൻ ഷാജി, അമൽനാഥ് ആർ എന്നിവർ ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.എഡിറ്റിംഗ് നിഖിൽ വേണു,മ്യൂസിക് അരുൺ രാജ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു.ഒരു ഇമോഷണൽ ത്രില്ലാറാണ് ചിത്രം. വാഗമൺആണ് ചിത്രത്തിന്റെ കഥ പശ്ചാത്തലം.
പി.ആർ.ഒ : ശബരി

മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

0

മെഗാ പവർ സ്റ്റാർ രാം ചരണിൻ്റെയും കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും ഡാൻസ് ഇൻ്റർനെറ്റിൽ വൈറൽ

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഗാനമായ അക്ഷയ് കുമാറിന്റെ മെയിൻ ഖിലാഡി തു അനാരിക്ക് ചുവടുകൾ വെച്ച് മെഗാ പവർ സ്റ്റാർ രാം ചരനും പ്രശസ്ത കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയും. രാംചരൺന്റെ പുതിയ ചിത്രമായ RC 15ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് രാംചരൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.

“നന്ദി റാംചരൺ എപ്പോഴത്തെയും പോലെ ഗംഭീരമാക്കി. മാസ്റ്റർ ജി, നിങ്ങളാണ് മെയിൻ ഖിലാഡി” എന്ന് പ്രസ്‌താവിച്ചുകൊണ്ട് അക്ഷയ് തന്റെ സോഷ്യൽ മീഡിയയിൽ 2 പേർക്കും നന്ദി പറഞ്ഞു.

“@അക്ഷയ്കുമാർ സാറിനും @ഗണേശാചാര്യ മാസ്റ്ററിനും വേണ്ടി മാത്രം! ആസ്വദിച്ചു” എന്ന് റാം ട്വിറ്ററിന് മറുപടി നൽകി.

പി ആർ ഒ : ശബരി

കുഞ്ചാക്കോ ബോബൻ- അജയ് വാസുദേവ് ചിത്രം പകലും പാതിരാവും മാർച്ച് 3ന് തിയറ്ററുകളിലേക്ക്

0

കുഞ്ചാക്കോ ബോബനെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പകലും പാതിരാവും മാർച്ച് 3ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും . വി സി പ്രവീൺ , ബൈജു ഗോപാലൻ എന്നിവരാണ് ചിത്രത്തിൻറെ സഹ നിർമ്മാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ക്രിസ്റ്റഫർ, ഓപ്പറേഷൻ ജാവ എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫായിസ് സിദ്ധീഖ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് , നിരവധി തമിഴ് ചിത്രങ്ങൾ ഒരുക്കിയ സാം സി.എസ് ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം , ഗാനങ്ങൾ സ്റ്റീഫൻ ദേവസി ചിട്ടപ്പെടുത്തിയിരിക്കുന്നു.വിതരണം: ശ്രീ ഗോകുലം മൂവീസ്.
കഥ: ദയാൽ പത്മനാഭൻ,എഡിറ്റര്‍: റിയാസ് ബദര്‍,കല സംവിധാനം: ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: ജയന്‍, ഡിസൈന്‍: കൊളിന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രകരി, ചീഫ് അസോസിയേറ്റ്: മനീഷ് ബാലകൃഷ്ണന്‍, കോസ്റ്റിയും : ഐഷ സഫീർ സേട്ട് ,സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി.പി.ആർ.ഒ : ശബരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ഏകൻ ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു

0

ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ” ഏകൻ” ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു. ശവക്കുഴി കുഴിക്കുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയിൽ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടു ചേർത്തു നിറുത്തി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകൻ. അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ , സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു. ബാനർ -ലാ ഫ്രെയിംസ്, രചന , നിർമ്മാണം, സംവിധാനം – നെറ്റോ ക്രിസ്റ്റഫർ , ഛായാഗ്രഹണം – പ്രശാന്ത്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – റോണി റാഫേൽ , കല- മണികണ്ഠൻ, ചമയം – അനിൽ നേമം, കോസ്റ്റ്യും – അനുജ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് – ബേബി, സുനിൽകുമാർ , പ്രൊഡക്ഷൻ കൺട്രോളർ – വിവിൻ മഹേഷ്, സൗണ്ട് ഡിസൈൻ – എൻ. ഷാബു, സൗണ്ട് റിക്കോർഡിംഗ് – ശ്രീകുമാർ , മിക്സിംഗ് – ആദർശ് , സ്‌റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ്സ്, പബ്ളിസിറ്റി & ഡിസൈൻസ് – എച്ച് & എച്ച് കമ്പനി, ട്രാവൻകൂർ ഒപ്പേറ ഹൗസ്, സ്റ്റിൽസ് – അനൂപ്, പിആർഓ- അജയ് തുണ്ടത്തിൽ .