HomeMoviesനിശ്ചയത്തിന്റെ ദിവസം വെളിപ്പെടുത്തികൊണ്ട് റോബിനും ആരതിയും

നിശ്ചയത്തിന്റെ ദിവസം വെളിപ്പെടുത്തികൊണ്ട് റോബിനും ആരതിയും

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ മത്സരാർതിയായി എത്തിയതോടെ കേരളത്തിൽ തരംഗമായി മാറുകയായിരുന്നു. ബിഗ് ബോസ് കീരിടം നേടുമെന്ന് പ്രേക്ഷകർ ചർച്ച വിധിയെഴുത്തിയിരുന്നെങ്കിലും 100 ദിവസം തികയ്ക്കാൻ റോബിന് സാധിച്ചിരുന്നില്ല. സഹമത്സരാർതിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ ഷോയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബിഗ് ബോസ് സീസൺ നാലിന് തിരശീല വീണിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുകയാണ്.

റോബിൻ എന്ന താരത്തിന്റെ വളർച്ചയാണ് ആരാധകർ പിന്നീടാങ്ങോട്ട് കണ്ടത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ സിനിമകളിൽ നിന്നടക്കം അവസരങ്ങൾ റോബിനെ തേടി എത്തിയിരുന്നു. ആരതി പൊടി എന്ന സംരഭകയാണ് റോബിന്റെ ജീവിത പങ്കാളിയാകാൻ പോകുന്നത്. ഒരു അഭിമുഖത്തിനിടെ പരിചയപ്പെട്ട റോബിനും ആരതിയും പ്രണയത്തിലാകുകയായിരുന്നു. ഇതേ പറ്റി റോബിനും ആരതിയും അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ഫെബ്രുവരി പതിനാറിന്. ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടത്തി, വിവാഹം കുറച്ചുകൂടി മുന്നോട്ട് കൊണ്ടു പോകാനാണ് താരങ്ങളുടെ തീരുമാനം.

നിലവിൽ ഫെബ്രുവരി പതിനാറിന് നടക്കുന്ന എൻഗേജ്മെന്റിനുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായിരിക്കുകയാണ്. പ്രണയ ദിനത്തിൽ ഏറ്റവും വലിയൊരു സമ്മാനം പുറംലോകത്തിനു വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങൾ. വാലന്റെൻസ് ദിനത്തോട് അനുബന്ധിച്ച് ആരതിയുടെ വിരലിൽ അണിയാൻ പോകുന്ന മോതിരത്തിന്റെ ചിത്രമാണ് റോബിൻ പുറത്തുവീട്ടിരിക്കുന്നത്. ‘ഇനിയും കാത്തിരിക്കാൻ വയ്യ’ എന്നാണ് ആരതിയെ മെൻഷൻ ചെയ്ത് ഫോട്ടോയ്ക്ക് റോബിൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എനിക്കും അങ്ങനെയാണെന്ന് ആരതി മറുപടി നൽകിയിട്ടുണ്ട്. ചിത്രത്തിൽ റോബിൻ എന്നെഴുതിയ മോതിരവും പൊടി എന്നെഴുതിയ മോതിരവുമാണ് കാണാൻ സാധിക്കുന്നത്. ആശംസകൾ നേർന്നു കൊണ്ട് ആരാധകരും എത്തിയിട്ടുണ്ട്.   

RELATED ARTICLES
- Advertisment -
Google search engine

Most Popular