HomeMovies87 ആം വയസ്സിൽ സൂഫി വേഷമണിഞ്ഞു നടൻ 'ധർമ്മേന്ദ്ര'

87 ആം വയസ്സിൽ സൂഫി വേഷമണിഞ്ഞു നടൻ ‘ധർമ്മേന്ദ്ര’

മുതിർന്ന നടൻ ധർമ്മേന്ദ്ര, 87 ആം വയസ്സിൽ തന്റെ അടുത്ത പ്രൊജക്റ്റിനായി ഒരുങ്ങുകയാണ്. വരാനിരിക്കുന്ന സീ 5 പരമ്പരയായ ‘താജ് – ഡിവിഡഡ് ബൈ ബ്ലഡ്‌ ‘ലെ  സൂഫി സന്യാസിയായ ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിലാണ് മുൻകാല ബോളിവുഡ് സൂപ്പർ താരം എത്തുന്നത്. ഷെയ്ഖ് സലിം ചിസ്തിയുടെ വേഷത്തിൽ നിൽക്കുന്ന ഒരു ചിത്രം പങ്കിട്ടുകൊണ്ട്, അദ്ദേഹം ഇങ്ങനെ കുറിച്ചു. സുഹൃത്തുക്കളെ, ഞാൻ ‘താജ്’ സിനിമയിൽ ഷെയ്ഖ് സലിം ചിസ്തി എന്ന സൂഫി സന്യാസിയായി അഭിനയിക്കുന്നു. ചെറുതും എന്നാൽ പ്രധാനപെട്ടതുമായ ഒരു റോൾ….. നിങ്ങളുടെ ആശംസകൾ വേണം.

കറുപ്പും തവിട്ടുനിറത്തിലുള്ളതുമായ വസ്ത്രങ്ങൾ, തലപ്പാവ് എന്നിവ ധരിച്ചു, നീണ്ട നരച്ച മുടി, താടി എന്നിവയുമായി നിൽക്കുന്ന ധർമ്മേന്ദ്രയെ പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ല. ‘താജ്- ഡിവൈഡഡ് ബൈ ബ്ലഡ്‌’ എന്ന ചിത്രത്തിൽ അക്ബർ ചക്രവർത്തിയായി നസീറുദിൻ ഷായും അഭിനയിക്കുന്നു. അനാർക്കലിയായി അദിതി റാവു ഹൈദരി, സലിം രാജകുമാരനായി ആഷിം ഗുലാത്തി, മുറാദ് രാജകുമാരനായി താഹ ഷാ, ദാനിയാൽ രാജകുമാരനായി ശുഭം കുമാർ മെഹ്‌റ, ജോധാ ബായി രാജ്ഞിയായി സന്ധ്യ മൃദുൽ, സലീമ രാജ്ഞിയായി സറീന വഹാബ്, മെഹർ ഉൻ നിസയായി സൗരസെനി മൈത്ര എന്നിവരും ചിത്രത്തിലുണ്ട്. മിർസ ഹക്കിം ആയി രാഹുൽ ബോസും എത്തുന്നു.  

RELATED ARTICLES
- Advertisment -
Google search engine

Most Popular