HomeMoviesതാനും ഭാര്യ എലിസബത്തും മാതാപിതാക്കളായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് 'ബേസിൽ ജോസഫ് '

താനും ഭാര്യ എലിസബത്തും മാതാപിതാക്കളായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ‘ബേസിൽ ജോസഫ് ‘

ചുരുങ്ങിയ കാലം കൊണ്ടുതന്നെ നടനായും സംവിധായകനാ യുമൊക്കെ മലയാള സിനിമയെ കയ്യിലെടുക്കാൻ സാധിച്ച താരമാണ് ബേസിൽ ജോസഫ്. ഇതുവരെ മൂന്ന് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മൂന്നും ഒന്നിനൊന്ന് കയ്യടി നേടിയ ചിത്രങ്ങൾ. മിന്നൽ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ബേസിൽ.

താനും ഭാര്യ എലിസബത്തും മാതാപിതാക്കൾ ആയെന്ന സന്തോഷ വാർത്തയാണ് ബേസിൽ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ബേസിലിന്റെയും എലിസബത്തിന്റെയും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ സന്തോഷം എത്തിയതിന്റെ വാർത്ത അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ഹോപ്പ് എലിസബത്ത് ബേസിൽ! അവൾ ഇതിനകതന്നെ ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മകളോടുള്ള സ്നേഹത്തിൽ ഞങ്ങൾ ഇപ്പോൾ ചന്ദ്രനു മുകളിലാണ്. അവൾ വളരുന്നത് കാണാനും അവളിൽ നിന്ന് പഠിക്കാനും ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല’ എന്ന കുറിപ്പോടെയാണ് ബേസിൽ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular