Home Blog Page 248

സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയറ്ററുകളിലേക്ക്

0

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തൻ പ്രണയകഥയായ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളത്തിൻ്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 14ന് തീയേറ്ററുകളിൽ എത്തും. ചിത്രം 3D-യിലും റിലീസ് ചെയ്യും. കാഴ്ചക്കാർക്ക് പുതിയതും ആകർഷകവുമായ ഒരു അനുഭവം ഉറപ്പാക്കാനായി നിർമ്മാതാക്കൾ ഈ ചിത്രം 3D യിലും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.

ചിത്രത്തിൽ നടി സാമന്ത ശകുന്തളയായി എത്തുമ്പോൾ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളിൽ വച്ച് വലിയ ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്..

അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിലുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം.

മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും. പി ആർ ഒ ശബരി

നടി വൈഷ്ണവി വിവാഹിതയായി

0

ജൂൺ ചിത്രത്തിലെ ‘ മൊട്ടച്ചി’ എന്ന കഥാപാത്രത്തെ അത്ര പെട്ടന്ന് മറക്കാനാവില്ല. നടി വൈഷ്ണവി വേണുഗോപാലിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധെയാക്കിയ കഥാപാത്രമായിരുന്നു അത്. വൈഷ്ണവി വിവാഹിതയായെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ ദിർഘകാല സുഹൃത്തായ രാഘവാണ് വരൻ. ഒരു ഫോട്ടോഷൂട്ടിനിടയിൽ രാഘവ് നന്ദകുമാർ തന്നെ പ്രൊപ്പോസ് ചെയ്ത വീഡിയോ വൈഷ്ണവി പങ്കുവെച്ചിരുന്നു.

‘ഫോട്ടോഷൂട്ട്‌ പെട്ടെന്ന് വിൽ യു മാരി മീ നിമിഷങ്ങളായി മാറിയാൽ എന്തു സംഭവിക്കും’, ഞാൻ യെസ് പറഞ്ഞു. എന്നാണ്  വീഡിയോ ഷെയർ ചെയ്തു കൊണ്ട് വൈഷ്ണവി പറഞ്ഞത്. താരങ്ങളായ അർച്ചന കവി, നൂറിൻ ഷെരീഫ്, ഫാഹിം സഫർ എന്നിവരും വിവാഹ ചടങ്ങിനായി എത്തി. ജയരാജ്‌ സംവിധാനം ചെയ്ത ഭയാനകം (2018) ആയിരുന്നു വൈഷ്ണവിയുടെ അരങ്ങേറ്റചിത്രം. പിന്നീട് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നി ചിത്രങ്ങളിലും അഭിനയിച്ചു.

പഠാന് പ്രധാനമന്ത്രിയുടെ പ്രശംസ

0

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ഷാരുഖ് ഖാൻ ചിത്രം ‘പഠാൻ’ തീയേറ്ററുകളിൽ എത്തി. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാജ്യത്താകെ 13 ദിവസം കൊണ്ട് 865 കോടി രൂപ കളക്ഷൻ നേടി.പ്രേക്ഷകരെ വൻ തോതിൽ തീയേറ്ററുകളിൽ എത്തിക്കാൻ ഷാരുഖിനു കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീനഗറിലെ ഐനോക്സ് രാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്ഫുൾ ഷോകളെ കുറിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചു സംസാരിച്ചു.

ദശബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തീയേറ്ററുകൾ ഹൗസ്ഫുൾ ആയി എന്ന് മോദി പറഞ്ഞു. ലോക്സഭയിൽ സംസാരിക്കവേയാണ് മോദിയുടെ പ്രശംസ. പഠാനെതിരെ വലിയ രീതിയിലുള്ള ബോയ്ക്കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ അവസരത്തിൽ ബോളിവുഡിനെ കുറിച്ചും ബോളിവുഡ് താരങ്ങളെ കുറിച്ചും അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്നും ബിജെപി പ്രവർത്തകരോട് അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പഠാന് നൽകുന്ന സ്നേഹത്തിനു ഷാരുഖ് സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചിരുന്നു. ഈ ആഴ്ച മുതൽ കുറച്ച ടിക്കറ്റ് നിരക്കിലാണ് ചിത്രത്തിന്റെ പ്രദർശനം. കെജിഎഫ് 2 ഹിന്ദിയുടെ കളക്ഷൻ റെക്കോർഡാണ് പഠാൻ തകർത്തത്. ബാഹുബലി 2 നോടാണ് ഇനി ചിത്രം മത്സരിക്കുന്നത്.

ജനുവരി 26 ന് റിലീസ് ചെയ്ത ‘പഠാൻ’ ബോക്സ്‌ ഓഫീസിൽ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. ദീപിക പദുകോൺ, ജോൺ എബ്രഹം എന്നിവരും അഭിനയിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ ബമ്പർ ഓപ്പണിങ് നേടി. ഷാരുഖ് ഖാന്റെയും ജോൺ എബ്രാഹിമിന്റെയും സ്ക്രീൻ പ്രസൻസും അതി ഗംഭീരാ ആക്ഷൻ രംഗങ്ങളുമായാണ് പഠാൻ എത്തുന്നത്. ചിത്രത്തിന്റെ ട്രൈയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നിർമ്മതാക്കാളായ യാഷ് രാജിന്റെ സ്പൈ യൂണിവേഴ്സിൽ ഒരുങ്ങുന്ന ആദ്യ സിനിമാ കൂടിയാണ് പഠാൻ. ഈ വർഷം ബോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്.  

പുതിയ കാലത്തിന്റെ സാങ്കേതിക മികവോടെ പഴയ ‘സ്‌ഫടികം’ ഇന്ന് തിയേറ്ററുകളിൽ

0

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാൽ – ഭദ്രൻ ടീമിന്റെ ‘സ്‌ഫടികം’. ആടു തോമയായി മോഹൻലാലും ചാക്കോമാഷായി തിലകനും മത്സരിച്ചു അഭിനയിച്ച ചിത്രം. അതിനോട് കിടപിടിക്കുന്ന കെ പി എസ് സി ലളിതയുടെ ചാക്കോമാഷിന്റെ ഭാര്യയുടെ കഥാപാത്രം. ‘സ്‌ഫടിക’മെന്നാൽ മലയാളിക്ക്, പ്രത്യേകിച്ച് മോഹൻലാൽ ഫാനിനു നൊസ്റ്റാൾജിയയാണ്. തങ്ങൾ ആരാധിക്കുന്ന ഹീറോയുടെ സൂപ്പർ ഹീറോ ഭാവം പതിഞ്ഞ ചിത്രം. എത്ര കണ്ടാലും മതിവരില്ല അവർക്ക്. സ്‌ഫടികം വീണ്ടും കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ ഫാനിനും, ഇതുവരെ കണ്ടിട്ടില്ലാത്ത ന്യൂ ജെൻ പ്രേക്ഷകർക്കുമായി ചിത്രം ഇന്ന് റി റിലീസ് ചെയ്യാപെടുക്കയാണ്.

പുതിയ കാലത്തിന്റെ സാങ്കേതിക തികവോടെയാണ് പഴയ ‘സ്‌ഫടികം’ ഇന്ന് പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. 28 വർഷങ്ങൾക്കു ശേഷമാണ് സ്‌ഫടികം(1995) 4k ഡോൾബി അറ്റ്‌മോസ് സാങ്കേതിക മികവിൽ ഇന്ന് തീയേറ്ററുകളിൽ എത്തുന്നത്. പഴയ പതിപ്പിൽ നിന്നും എട്ടര മിനിറ്റ് ധൈർഖ്യം കൂടിയ സ്‌ഫടികമാണ് പുതിയത് എന്നും സംവിധായകൻ ഭദ്രൻ വെളിപ്പെടുത്തി. 

മോഹൻലാലിന്റെ ദൃശ്യം ഹോളിവുഡിലേക്ക്

0

മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലർ ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തീയേറ്ററുകളിൽ വലിയ

സ്വീകാര്യത നേടിയപ്പോൾ കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ ദൃശ്യം ഹോളിവുഡിലിലേക്കു എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തിരിക്കുന്നത്.

ഹോളിവുഡിന് പുറമെ, സിൻഹള, ഫിലിപ്പീനോ, ഇൻഡോനേഷ്യ തുടങ്ങിയ ഭാഷകളിലേക്കും ദൃശ്യം റീമേക്ക് ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചൈനീസ് ഭാഷയിൽ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമ കൂടിയാണ് ദൃശ്യം.ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകർഷിക്കുന്നതാണ്. 2013 ൽ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോർക്കിൽ തുടർച്ചയായി 45 ദിവസമാണ് പ്രദർശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്.

തമിഴിൽ കമൽഹാസൻ പാപനാശം എന്ന പേരിലാണ് ദൃശ്യം റീമേക്ക് ചെയ്തത്. മോഹൻലാലിന്റെ ഭാര്യ സഹോദരൻ സുരേഷ് ബാലാജിയാണ് ചിത്രം നിർമ്മിച്ചത്. ജിത്തു ജോസഫ് തന്നെയാണ് സംവിധാനം നിർവഹിച്ചത്. ചിത്രം കണ്ട ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ കമൽഹാസനെ അഭിനന്ദിച്ചിരുന്നു. ദൃശ്യം അതെ പേരിൽ ബോളിവുഡിൽ മൊഴിമാറ്റിയപ്പോൾ അജയ് ദേവ് ഗണായിരുന്നു നായകൻ. ശ്രീയാശരൺ നായികയും. ഇങ്ങനെ വിവിധ ഭാഷകളിൽ സൂപ്പർ ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമസ്വാദകർ. 

ടിനു പാപ്പച്ചനുമായി മോഹൻലാൽ, വരുന്നത് ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ

0

പുതിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ മോഹൻലാൽ തയാറാകണമെന്ന ആവശ്യം ആരാധകർ ഉൾപ്പെടെ മുന്നോട്ട് വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹൻലാൽ – എൽജെപി ചിത്രം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഇപ്പോൾ ഇതാ മോഹൻലാൽ ആരാധകരുടെ ആവേശം ഇരട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സമീപകാല ചിത്രങ്ങളെല്ലാം നിരാശപെടുത്തിയതിനു പിന്നാലെ ചുവടു മാറ്റി മോഹൻലാൽ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

രാജസ്ഥാനിൽ സിനിമയുടെ ചിത്രികരണം പുരോഗമിക്കുകയാണ്.ഇപ്പോഴിതാ യുവസംവിധായകരിൽ ശ്രദ്ധെയനായ ടിനു പാപ്പച്ചനുമായി പുതിയ പ്രൊജക്ടിനു മോഹൻലാൽ കൈ കൊടുത്തതെന്നാണ് റിപ്പോർട്ട്‌. അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിച്ച പുഷ്പ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രം നിർമിച്ച മൈത്രി മൂവി മേക്കേഴ്സാണ് ടിനു പാപ്പച്ചൻ- മോഹൻലാൽ ചിത്രം നിർമ്മിക്കുകയെന്നാണ് വിവരം. ഒരു ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഈ വർഷം അവസാനത്തോടെ ചിത്രികരണം ആരംഭിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. 

ഞാൻ കണ്ട കാഴ്ചയിൽ ഏറ്റവും മനോഹരമായ കാഴ്ച എന്ന അടിക്കുറിപ്പോടെ ‘അഭിഷേക് ബച്ചൻ’

0

മാലിദ്വീപിലെ ആഡംബര റിസോർട്ടിൽ ഭാര്യ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം തന്റെ 47 – ആം ജന്മദിനം ആഘോഷിക്കുകയായിരുന്നു അഭിഷേക് ബച്ചൻ. അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ച അഭിഷേക് തങ്ങൾ താമസിച്ച റിസോർട്ടിനും നന്ദി പറഞ്ഞു. അവധിക്കാലം ചിലവഴിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളും അഭിഷേക് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു. അതിൽ ഏറിയ പങ്കും മാലിദ്വീപിലെ കാഴ്ചകൾ ആണ്.

ഏറ്റവും ഒടുവിലായി ‘ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ച’ എന്ന അടിക്കുറിപ്പോടെ ഭാര്യയും അഭിനേത്രിയും മുൻലോക സുന്ദരിയുമായ ഐശ്വര്യയുടെ ചിത്രവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 5 ന് 47 വയസ്സ് തികഞ്ഞ അഭിഷേക് ബച്ചൻ, ഏറ്റവും ഒടുവിലായി സ്‌ക്രീനിൽ എത്തിയത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ദസ്വി’യിലാണ്. അജയ് ദേവ്ഗൺ, തബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഭോല’യിൽ  അദ്ദേഹം ഉടൻ അഭിനയിക്കും. ‘ഘുമർ’ എന്ന ചിത്രവും അദ്ദേഹത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നു. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൽ സെൽവൻ’ എന്ന ചിത്രത്തിലാണ് ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്.  

പാക്കിസ്ഥാൻ നിരോധിച്ച ‘ജോയ്‌ലാൻഡ്’ ഇന്ത്യയിലേക്ക്

0

ഓസ്‌കാറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എൻട്രിയായ ‘ജോയ്ലാൻഡ്’ എന്ന ചിത്രം വിവിധ രാജ്യങ്ങളിൽ റിലീസിന്  ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ജോയ്‌ലാൻഡ് ഇന്ത്യയിലും റിലീസ് ചെയ്യും. മാർച്ച്‌ 10 നാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുക. സ്വവർഗാനുരാഗികളുടെ കഥയാണ് ജോയ്‌ലാൻഡ് പറയുന്നത്. അതിനാൽ റിലീസിനു മുൻപ് തന്നെ പാകിസ്ഥാനിൽ ജോയ്‌ലാൻഡിന് നിരോധനം ഏർപെടുത്തിയിരുന്നു. ഇതിനെതിരെ പാകിസ്ഥാനിൽ വലിയ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ചിത്രത്തിനു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പിന്നീട് ചിത്രത്തിനു ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിക്കുകയും ചെയ്തു.

പാകിസ്ഥാനിൽ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും വിവിധ അന്തരാഷ്ട്ര ചലച്ചിത്ര മേളകളിൽ ജോയ്‌ലാൻഡ് പ്രദർശിപ്പിച്ചിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. കാൻ ഫിലിം ഫെസ്റ്റിവലിലെ ജൂറി പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു. പാകിസ്ഥാനിൽ നിന്ന് ആദ്യമായി ഓസ്കാർ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ചിത്രമെന്ന സവിശേഷതയും ജോയിലാൻഡിന്നുണ്ട്.

അക്ഷയ് കുമാറിന്റെ പരസ്യത്തിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു

0

കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു പരസ്യത്തിന്റെ വീഡിയോയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഖത്തർ എയർവേസിനു വേണ്ടി അഭിനയിച്ച പരസ്യത്തിൽ ഒരു ഗ്ലോബിനു മുകളിലുടെ അക്ഷയ് കുമാർ നടക്കുന്ന രംഗമാണുള്ളത്. പരസ്യത്തിൽ ഒരിടത്തു ഗ്ലോബിലെ ഇന്ത്യയുടെ ഭൂപടം വരുന്ന ഭാഗത്ത്‌ അക്ഷയ് കുമാർ ചവിട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്. പരസ്യം വിവാദമായതോടെ അക്ഷയ് കുമാറിനെതിരെ സൈബർ ആക്രമണം ശക്തമായിരിക്കുകയാണ്. അക്ഷയ് കുമാറിന്റെ പരസ്യം രാജ്യത്തിനു അപമാനമാണെന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. അക്ഷയ് കുമാറിനൊപ്പം നോറ ഫത്തേഹി, മൗനി റോയ്, ദിഷ പാട്നി, സോനം ബജ്വ എന്നിവരും പരസ്യത്തിലുണ്ട്.

അക്ഷയ് കുമാറിനെ പോലെ ഇവരും ഗ്ലോബിനു മുകളിലൂടെ നടക്കുന്നതായി കാണാം. ഇന്ത്യയോട് അൽപ്പമെങ്കിലും ബഹുമാനം കാണിക്കാണമെന്നാണ് ഉപയോക്താക്കൾ പറയുന്നത്. കനേഡിയൻ കുമാർ എന്നും ഡിസാസ്റ്റർ കിംഗ് എന്നുമെല്ലാമുള്ള പരിഹാസങ്ങളും നടനെതിരെ ഉയർന്നു കഴിഞ്ഞു. അക്ഷയ് കുമാറിനെ രാജ്യദ്രോഹി എന്നാണ് ചിലർ വിശേഷിപ്പിച്ചത്. അക്ഷയ് കുമാർ മാപ്പ് പറയണമെന്ന് ഉപയോക്താക്കൾ ആവശ്യപെട്ടു. ഇപ്പോൾ താരം ഇതിൽ എങ്ങനെ പ്രതികരിക്കും എന്നാണ് എല്ലാരും കാത്തിരിക്കുന്നത്. ഫെബ്രുവരി 24 ന് തീയേറ്ററുകളിൽ എത്തുന്ന സെൽഫിയാണ് അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. മലയാളം സിനിമയായ ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. വേദാത് മറാത്തേ, ബഡേ മിയ ചോട്ടെ മിയ, ഗുർഖ എന്നിവയാണ് ഇനി അക്ഷയ് കുമാറിന്റെതായി പുറത്തിറങ്ങനുള്ളത്. 

പഠാൻ വിവാദത്തിൽ തന്റെ നയം വ്യകതമാക്കി നടൻ പ്രകാശ് രാജ്‌

0

തന്റെ നിലപാടുകൾ ശക്തമായി തുറന്നു പറയുന്ന നടനാണ് തെന്നിന്ത്യൻ താരം പ്രകാശ് രാജ്‌. തിരുവനന്തപുരത്ത് അരങ്ങേറിയ മാതൃഭൂമി അക്ഷര മേളയിൽ പങ്കെടുക്കാനെത്തിയതാണ് താരം. പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കും മാത്രമാണ് ചെയുക, പക്ഷെ കടിക്കില്ലെന്നാണ് പ്രകാശ് രാജ്‌ പറഞ്ഞത്. ” അവർക്ക് പഠാൻ നിരോധിക്കണമെന്നായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് ഇപ്പോൾ പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപെട്ടവർക്ക് 30 കോടിയ്ക്ക്  പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ പക്ഷെ കടിക്കില്ല” പ്രകാശ് രാജ്‌ പറഞ്ഞു.

ഞാൻ കണ്ടത്തിൽ വെച്ച് ഏറ്റവും മോശമായ ചിത്രമാണ് കാശ്മീർ ഫയൽസ്, പക്ഷെ നമുക്കറിയാം ഇതാര് നിർമിച്ചതാണെന്നത്. അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിർത്തുകയാണ് ഉണ്ടായത്. എന്തു കൊണ്ടാണ് തനിക്കു ഓസ്കാർ ലഭിക്കാത്തതെന്ന് സംവിധായൻ ചോദിക്കുന്നത്. വളരെ സെൻസിറ്റീവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ അവർ മാറ്റിവച്ചിരിക്കുന്നത്.

പക്ഷെ നിങ്ങൾക്ക് എപ്പോഴും ഒരാളെ വിഡ്ഢിയാക്കാനാകില്ല. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കശ്മീർ ഫയൽസിനെ വിമർശിച്ച് കൊണ്ട് പ്രകാശ് രാജ്‌ പറഞ്ഞു. പഠാനിലെ ബേഷാറം രംഗ്‌ എന്ന ഗാനത്തിൽ ദീപിക പദുകോൺ ധരിച്ച കാവി വസ്ത്രത്തിനെതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.

മമ്മൂട്ടിയെ കുറിച്ച് ‘ക’ ഫെസ്റ്റിൽ എഴുത്തുകാരി ശോഭ ഡേയുടെ വാക്കുകൾ

0

നാല് പതിറ്റാണ്ടിലേറെയായി സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച താരമാണ് മമ്മൂട്ടി. മമ്മൂട്ടി എന്നാൽ സിനിമ പ്രേമികൾക്ക് അതൊരു വികാരമാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ മമ്മൂട്ടിയുടെ കടുത്ത ആരാധക വലയത്തിൽ ഉണ്ട്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടെയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകർത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം,ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. മമ്മൂട്ടിയോടുള്ള ജനങ്ങളുടെ ആരാധന പ്രകടമാകുന്ന നിരവധി വാർത്തകളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ‘ക’ ഫെസ്റ്റിൽ എഴുത്തുക്കാരി ശോഭ ഡേ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരിക്കൽ കൂടി ജീവിക്കാൻ അവസരം കിട്ടുകയാണെങ്കിൽ മമ്മൂട്ടി ആകാനാണ് ഇഷ്ടമെന്ന് പറയുകയാണ് ശോഭ ഡേ. പഴയ സിനിമകളിലാണ് താൻ മമ്മൂട്ടിയെ കണ്ടതെന്നും അന്നുതന്നെ അദ്ദേഹത്തെ വളരെ ഇഷ്ടമായെന്നും ശോഭ പറഞ്ഞു.

ശോഭ ഡേയുടെ വാക്കുകളിൽ നിന്ന് ‘കുറച്ചു പഴയ സിനിമയിലാണ് ഞാൻ മമ്മൂട്ടിയെ കണ്ടത്. അന്നു തന്നെ അദ്ദേഹത്തോട് വളരെ ഏറെ ഇഷ്ടം തോന്നി.എന്നെങ്കിലും മമ്മൂട്ടിയെ നേരിട്ടു കാണുമോ എന്ന് ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചിട്ടുണ്ട്.നിങ്ങളെന്നെ തെറ്റിദ്ധരിച്ചാലും പ്രേശ്നമില്ല, ബോളിവുഡിലോ ഹോളിവുഡിലോ ഒരു നടനും മമ്മൂട്ടിയെ പോലെ പാറപോലുള്ള വിരിഞ്ഞ നെഞ്ചില്ല. പിന്നെ ആ ശബ്ദം. കണ്ണുകളിലെ കരുണ ഇതെല്ലാം അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. എന്നെങ്കിലും ഞങ്ങൾ നേരിൽ കാണുകയാണെങ്കിൽ അരസെക്കന്റ്‌ നേരമെങ്കിലും അദ്ദേഹത്തിന്റെ നെഞ്ചിൽ തല ചായ്ക്കണം.

ഇത് ക്രിസ്റ്റഫർ സ്വാഗ്; മമ്മൂട്ടി-ബി ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫറിന്റെ പ്രൊമോ ഗാനം പുറത്ത്

0
https://youtu.be/viMq7SKebVA

മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫർ. ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു, ക്രിസ്റ്റഫോങ്ക് എന്ന പേരിട്ട് ഇംഗ്ലീഷ് റാപ്പ് ഗാനമാണ് അണിറ പ്രവർത്തകർ പുറത്ത് വിട്ടരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് ഗാനം ഒരുക്കിയരിക്കുന്നത്. ജാക്ക് സ്റ്റൈൽസാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതും. പ്രത്യേകം നിർമിച്ച വീഡിയോ ഒരുക്കിരിക്കുന്നത് കെൻറോയിസൺ ആണ്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റഫറിന്റെ രണ്ടാം ടീസറും പ്രൊമോ ഗാനവും അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു. മമ്മൂട്ടി ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിന്റെ ടീസർ നൽകിയിരിക്കുന്നത്.തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. അമലാ പോളും ഐശ്വര്യ ലക്ഷ്മിയും മമ്മൂട്ടിക്ക് ഒപ്പം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, അമൽ രാജ് കലേഷ്, ദീപക് പറമ്പോൾ, ഷഹീൻ സിദീഖ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവയിലൂടെ ശ്ര​ദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി.ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ. ചിത്രം ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.