പശുക്കളെ കുറിച്ച് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പിനെതിരെ ട്രോളുകൾ ഉയർന്നിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റെത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജിവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെക്കാറുണ്ട്. പശുക്കളെ കുറിച്ച് കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അതിനെ തുടർന്ന് ധാരാളം ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെ താൻ ഇത്തരം ട്രോളുകളെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന് പറയുകയാണ് കൃഷ്ണകുമാർ. ” എന്റെ അച്ഛൻ ഒരു കോൺഗ്രസ്‌ ഭക്തനായിരുന്നു. ഇന്ദിര ഗാന്ധിയെയും കെ കരുണാകാരന്റെയുമൊക്കെ വളരെയധികം ഇഷ്ടമുള്ള ആളായിരുന്നു. ആ കാലത്തു കരുണാകരൻ വളരെ ശക്തനായ നേതാവാണ്.”

അദ്ദേഹത്തിന് വേണമെങ്കിൽ ആരെയെങ്കിലും അടിച്ചൊതുക്കാം. കെ കരുണകാരനെ ക്കുറിച്ചുള്ള കാർട്ടൂൺണുകൾ പത്രത്തിൽ വരും. ഒരിക്കൽ മാധ്യപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് നിങ്ങളെ അവഹേളിക്കുന്നത്തിനെതിരെ നടപടിയെടുക്കാത്തതെന്ന്. കുപ്രസിദ്ധിയാണല്ലോ ഇവർ ഉണ്ടാക്കാൻ നോക്കുന്നത്. അതിലെ കു മറച്ചു പിടിച്ചാൽ പ്രസിദ്ധിയെന്നാണ് വരുക. അപ്പോൾ നമ്മളെ പ്രസിദ്ധരാക്കുന്നവരല്ലേ അവർ എന്നായിരുന്നു കരുണാകാരന്റെ മറുപടി, കൃഷ്ണ കുമാർ പറഞ്ഞു.

തനിക്കെതിരെ വരുന്ന ട്രോളുകൾ ആസ്വാദിക്കാറുണ്ടെന്നും ഇപ്പോൾ പശുക്കളെക്കാൾ സ്നേഹം ട്രോളന്മാരോടാനെന്നും കൃഷ്ണകുമാർ പറയുന്നു. മകൾ ബീഫ് കഴിച്ചിട്ട് അച്ഛൻ പശുക്കളെ കുറിച്ച് പോസ്റ്റിടുന്നതിൽ എന്തു കാര്യമെന്ന് ചോദിച്ചവർക്കും കൃഷ്ണകുമാർ മറുപടി നൽകി. ഞാൻ ബീഫ് കഴിക്കുന്ന ആളായിരുന്നു. ശാരീരിക ബുദ്ധിമുട്ട് കാരണം ഇപ്പോൾ കഴിക്കാറില്ല. ഭക്ഷണത്തിലെന്ത് രാഷ്ട്രീയം, കൃഷ്ണകുമാറിന്റെ വാക്കുകളിങ്ങനെ. രാഷ്ട്രീയത്തിൽ സജിവമാണ് കൃഷ്ണകുമാർ. 2021 ലെ അസംബ്ലി ഇലെക്ഷനിൽ ബി ജെ പി സ്ഥാനാർഥിയായി കൃഷ്ണകുമാർ മത്സരിച്ചിരുന്നു. ബി ജെ പിയുടെ ദേശീയ കൗൺസിൽ അങ്കമാണിപ്പോൾ കൃഷ്ണകുമാർ.

admin:
Related Post