ഷാരുഖ് ഖാന്റെ മുംബൈയിലെ ബംഗ്ലാവായ മന്നത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്നത്തിന്റെ മതിൽ ചാടികടന്ന് കോമ്പൗണ്ടി ലേക്ക് കടക്കുകയായിരുന്നു ഇരുവരും. 20 ഉം 22 ഉം പ്രായമുള്ളവരാണ് യുവാക്കൾ. മന്നത്ത് കാണണമെന്ന ആഗ്രഹത്തിൽ എത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ഈ സമയത്ത് ഷാരുഖ് ഖാൻ വീട്ടിലുണ്ടായിരുന്നില്ല. ജവാൻ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നുവെന്നാണ് വിവരം. യുവാക്കളെ നടന്റെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
നിലയ്ക്കാത്ത ഇണങ്ങളുടെ കൂട്ടിൽ നിന്ന് അനശ്വരതയിലേക്ക് കടന്നു പോയ രവീന്ദ്രൻ മാസ്റ്റർ ഓർമയായിട്ട് 18 വർഷം. മികച്ച സംഗീതജ്ഞർ ഒരുപാടുണ്ടായിരുന്ന മലയാള സംഗീതത്തിന്റെ സുവർണ കാലഘട്ടത്തിൽ രവീന്ദ്രൻ മാസ്റ്ററെ വേറിട്ട് നിർത്തിയത് അദ്ദേഹത്തിന്റെ ഗംഭീര്യമുള്ള ഈണങ്ങൾ ആണ്. കാലഭേദമന്യേ കാതുകളെ കിഴടക്കുന്ന ഹരിമുരളിരവമാണ് രവീന്ദ്രൻ മാസ്റ്ററുടെ ഓരോ ഗാനങ്ങളും. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിൽ പരേതനായ മാധവൻ- ലക്ഷ്മി ദമ്പതികളുടെ ഒമ്പതുമക്കളിൽ ഏഴാമനായി 1943 നവംബർ ഒമ്പതിനാണ് രവീന്ദ്രൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ ചേർന്നു.
സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസിലെത്തി. അകാലത്തു
കൂളത്തുപ്പുഴ രവി എന്നായിരുന്നു സിനിമ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയിൽ പാടുവാൻ അവസരം നൽകിയത്. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി പിന്നണി ഗായകനായി. ഗായകനെന്ന നിലിയിൽ അവസരം കുറഞ്ഞതോടെ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. ഗായകനെന്ന നിലയിൽ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്ക് വഴി തിരിച്ചു വിട്ടത് യേശുദാസാണ്. 1979 ൽ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രൻ ചലച്ചിത്ര സംഗീത സംവിധായകനായി. സത്യൻ അന്തിക്കാട് രചിച്ച “താരകേ മിഴിയിതളിൽ കണ്ണീരുമായി”, എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യ സിനിമ ഗാനം.
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനതിന് 1991 ലെ സംസ്ഥാന പുരസ്‌കാരം നേടി. 2002 ൽ നന്ദനത്തിലെ ഗാനങ്ങൾക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം നേടി. അവസാന കാലത്ത് അർബുദ ബാധയെ തുടർന്ന് അവശനായിരുന്നെങ്കിലും സംഗീത ലോകത്തും ടിവി ചാനലുകളിലും സജിവസാന്നിധ്യമായിരുന്നു രവീന്ദ്രൻ. 2005 മാർച്ച് 3 ന് വൈകിട്ട് 3.30 ന് ചെന്നൈയിലെ വീട്ടിൽ വെച്ചാണ് രവീന്ദ്രൻ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുൻപ് അർബുദ ചികിത്സായ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. മൃതദേഹം ചെന്നൈയിൽ തന്നെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളായ വടക്കുംനാഥൻ, കളഭം എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.
പൃഥ്വിരാജും ബേസിൽ ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ഇപ്പോൾ ഇതാ ചിത്രവുമായി ബന്ധപ്പെട്ട ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്.
ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. ചിത്രത്തിൽ മറ്റൊരു മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാൻ ചാനൽ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപെടുത്തിയത്. ഒരു വർഷം മുൻപ് കേട്ട കഥയാണിതെന്നും ഓർക്കുമ്പോഴേല്ലാം ചിരി വരുമെന്നും ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു. പൃഥ്വിരാജിനൊപ്പം സ്‌ക്രീനിൽ എത്തുന്നതിന്റെ സന്തോഷം ബേസിൽ ജോസഫും പങ്കു വെച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ടീനേജ് കഥാപാത്രങ്ങളിലൂടെ താരമായി മാറിയ മാത്യുവിനെയും തെന്നിന്ത്യൻ താരം മാളവിക മോഹനനെയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്ത ചിത്രമാണ് ‘ക്രിസ്റ്റി’. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഇതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവിലാണ് ക്രിസ്റ്റി സ്ട്രീം ചെയ്യുക. ഈ മാസം തന്നെ മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചെക്കുമെന്ന് ലെറ്റ്സ് സിനിമ ട്വിറ്റ് ചെയ്തു.
കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി ചിത്രികരിച്ച ക്രിസ്റ്റി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘റോക്കി മൗണ്ടെയ്ൻ സിനിമാസി’ന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീഷൻ എന്നിവർ ചേർന്ന് നിർമിച്ച ‘ക്രിസ്റ്റി’ ഒരു റൊമാന്റിക് ഫീൽ ഗുഡ് ചിത്രമാണ്. ആനന്ദ് ശ്രീ ചന്ദ്രൻ ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയുന്നത്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്.
നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി നിഗൂഢത്തിലെ അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.
നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ , എന്നിങ്ങനെ മൂന്നു പേർ ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന നിഗൂഢത്തിന്റെ ടാഗ് ലൈൻഎ ടെയ്ൽ ഒഫ് മിസ്റ്റീരിയസ് ജേർണി – നിഗൂഢമായ ഒരു യാത്രയുടെ കഥയെന്നാണ് .
ജി & ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന നിഗൂഢത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അനൂപ് മേനോനും ഇന്ദ്രൻസിനുമൊപ്പം, സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം – പ്രദീപ് നായർ, സംഗീനം – റോണി റാഫേൽ, ഗാനങ്ങൾ – കൃഷ്ണ ചന്ദ്രൻ . സി.കെ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, കലാ സംവിധാനം. – സാബുറാം,, വസ്ത്രാലങ്കാരം – ബസി ബേബി ജോൺ, മേയ്ക്കപ്പ് – സന്തോഷ് വെൺപകൽ , എഡിറ്റിംഗ് – സുബിൻ സോമൻ, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ – ശങ്കർ , എസ്.കെ, ഫിനാൻസ് കൺട്രോളർ – സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ഹരി കാട്ടാക്കട .പ്രൊഡക്ൻ മാനേജർ – കുര്യൻ ജോസഫ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് , മീഡിയ ഡിസൈൻ – പ്രമേഷ് പ്രഭാകർ .വാഴൂർ ജോസ്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ത്രയം’. മലയാളത്തിൽ നിയോ-നോയർ ജോണറിൽ വരുന്ന വേറിട്ട ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആമ്പലേ നീലാംബലേ’ എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് അരുൺ മുരളീധരൻ ആണ്. കെ എസ് ഹരിശങ്കർ ആലപിച്ച ഈ മനോഹരമായ റൊമാൻ്റിക് ഗാനത്തിന് മനു മഞ്ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത്. അനുഗ്രഹീതൻ ആൻ്റണി എന്ന ചിത്രത്തിനായി അരുൺ മുരളീധരൻ ഒരുക്കി കേരളക്കരയാകെ വൻ തരംഗം തന്നെ സൃഷ്ടിച്ച് യൂട്യൂബിൽ മൂന്നര കോടിയിലധികം ജനങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞ ‘മുല്ലെ മുല്ലെ’ എന്ന ജനപ്രിയ ഗാനത്തിന് ശേഷം വീണ്ടും അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന മറ്റൊരു മെലഡി ഗാനം എന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്.
യുവതാരങ്ങളുടെ ഒരു വല്യ നിര തന്നെ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സണ്ണി വെയിൻ, ധ്യാൻ ശ്രീനിവാസ്, നിരഞ്ച് മണിയൻപിള്ള രാജു, അജു വർഗീസ്, നിരഞ്ജന അനൂപ് എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കേറിയ നഗരത്തിൽ ഒരു ദിവസത്തിനുള്ളിൽ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങൾ ആണ് ചിത്രത്തിൻ്റെ ഇതിവൃത്തം. വർത്തമാനകാലത്തെ യുവാക്കളുടെ ഇടയിൽ നടക്കുന്ന പ്രശ്നങ്ങളുടെയും പ്രണയത്തിന്റെയും സംഘർഷങ്ങളുടെയും കഥകൾ ചർച്ചചെയ്യുന്ന ഈ സിനിമയിൽ ഡെയ്ന്‍ ഡെവിസ്, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, ഡയാന ഹമീദ്, സരയൂ മോഹൻ, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ് തുടങ്ങിയ താരങ്ങളും പ്രധാനപെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രം പൂർണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരുർ, കല: സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആൻ്റണി സ്റ്റീഫൻ, വാർത്ത പ്രചരണം: പി.ശിവപ്രസാദ്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
നടൻ വിജയ് സേതുപതിയും സംവിധായകൻ സീനു രാമസമിയും ഒന്നിച്ച ചിത്രമായിരുന്നു ‘ മാമനിതൻ ‘ ( The Great Man ) . ബോക്സ് ഓഫീസിൽ വലിയ കോളിളക്കമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും നല്ല സിനിമയെന്ന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ചിത്രം നേടിയിരുന്നു. കുട്ടനാടിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വെച്ചാണ് ഷൂട്ടിംഗ് നടത്തിയത് എന്നത് പ്രത്യേകതയായിരുന്നു. കെ. പി എ. സി ലളിത അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്. പ്രശസ്ത സംഗീത സംവിധായകൻ യുവൻ ഷങ്കർ രാജയാണ് ‘ മാമനിതൻ ‘ നിർമ്മിച്ചത്. ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിച്ച ശേഷം സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പുരസ്ക്കാരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ഫെബ്രുവരി 26- ന് അമേരിക്കയിൽ നടന്ന 29- മത് സെഡോണ ( Sedona) ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും നോമിനേറ്റ് ചെയ്ത് ‘ മാമനിതൻ ‘ പ്രദർശിപ്പിക്കയുണ്ടായി. പ്രദർശിപ്പിച്ച സിനിമകളിൽ മികച്ച ഇൻസ്പിരേഷണൽ ഫീച്ചർ ഫിലിമിനുള്ള അവാർഡും ‘ മാമനിതൻ ‘ കരസ്ഥമാക്കി. സംവിധായകൻ സീനു രാമസാമി അവാർഡ് ഏറ്റ് വാങ്ങി. ഇനിയും ഏതാനും ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടത്രെ. യുവനും പിതാവ് ഇളയരാജയുമാണ് സംഗീത സംവിധാനം നിർവഹിച്ചത്.
മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം ‘, ‘ ഇന്നു മുതൽ ‘, ‘ ലാൽ ബഹദൂർ ശാസ്ത്രി ‘ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്ത പ്രഥമ തമിഴ് സിനിമയായ ” യാനൈ മുഖത്താൻ” ഉടൻ റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു.വലിയ സ്വീകരണമാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.യോഗി ബാബുവാണ് ഫാൻ്റസി – ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ.
തമിഴിൽ ” യാനൈ മുഖത്താൻ ” എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. സിനിമയെ കുറിച്ച് ആരായവെ രജീഷ് ഇങ്ങനെ വിശദീകരിച്ചു….
” എൻ്റെ സുഹൃത്തായ നടൻ രമേഷ് തിലകിനോട് ഞാൻ യാനൈ മുഖത്താൻ്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോൾ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടൻ എന്ന് പറഞ്ഞ് യോഗി ബാബുവിനെയും പരിചയപ്പെടുത്തി തന്നു. അങ്ങനെ യാണ് ഈ പ്രോജക്ടിൻ്റെ തുടക്കം. ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്. ഗണപതിയെ എവിടെ കണ്ടാലും കൈ കൂപ്പി തൊഴുത് കാണിക്ക വഞ്ചിയിൽ കാശ് ഇട്ടിട്ടെ പോകു. അതേ സമയം ആളൊരു ലോക തരികിടയുമാണ്. ആ രമേശ് തിലകിൻ്റെയടുത്ത് വിനായകം എന്ന് പേരു വെളിപ്പെടുത്തി കൊണ്ട് യോഗി ബാബു പരിചയപ്പെടുന്നു. ഒരു ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, നമ്മുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കി തരണം എന്ന് പറഞ്ഞ് കേണപേക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം തന്നെ നേരിൽ വരും എന്ന് ആരും പ്രതീക്ഷിക്കുകയില്ല. അങ്ങനെ വന്നാൽ തന്നെ താനാണ് ദൈവം എന്ന് അയാൾക്ക് തെളിയിക്കാൻ പോരാടേണ്ടി വരും. രമേഷ് തിലകിൻ്റെ ജീവിതത്തിൽ യോഗി ബാബുവിൻ്റെ കടന്ന് വരവോടെ എന്തൊക്കെ വിനോദവും വിപരീതവുമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. അതു കൊണ്ട് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന വഴിത്തിരിവുകൾ എന്തൊക്കെയാണ് എന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.
രാജസ്ഥാൻ മുതൽ ചെന്നൈ വരെ ചിത്രീകരണം നടത്തിയിട്ടുണ്ട്. കഥ കേട്ട മാത്രയിൽ തന്നെ അത് ഇഷ്ടപ്പെട്ട യോഗി ബാബു തിരക്കിനിടയിലും ഡേറ്റ് നൽകി അഭിനയിക്കാൻ തയ്യാറായി എന്നു മാത്രമല്ലാ അദ്ദേഹം തന്നെ ഉർവശി, കരുണാകരൻ എന്നിവരെ വിളിച്ച് ഇതിൽ അഭിനയിക്കണം എന്ന് ആവശ്യപ്പെട്ടു. അതു കൊണ്ട് എനിക്ക് മറ്റു പ്രാധാന കഥാപാത്രങ്ങൾക്ക് വേണ്ടി അഭിനേതാക്കളെ കണ്ടെത്തേണ്ട പണിയും കുറഞ്ഞു.
നാട്ടിൽ നടക്കുന്ന അതിക്രമങ്ങൾ, മനുഷ്യർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾ എന്നിവയെ നല്ല രീതിയിൽ ഫാൻ്റസി കഥയായി പറയാൻ കഴിയും. കുട്ടികളുടെ മനസ്സിനെ വരെ അത് ആകർഷിക്കണം. വൈകാരികമായ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ അഭിനയിക്കുമ്പോൾ ഒരാൾ മാത്രം ഡോമിനേറ്റ് ചെയ്യാൻ ശ്രമിച്ചാൽ അയാൾ മാത്രമേ റീച്ച് ആവുകയുള്ളൂ. മറ്റൊരാളിലേക്ക് ശ്രദ്ധ തിരിയില്ല . അങ്ങനെ അല്ലാതെ എല്ലാവരെയും ഫോളോ ചെയ്ത് യോഗി ബാബു അഭിനയിച്ച ശൈലി അഭിനന്ദനീയമാണ്. നല്ല സിനിമാ ബോധം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്. ആ പ്രേക്ഷകരെ വിശ്വസിച്ചാണ് ഞാൻ യാനൈ മുഖത്താൻ ഒരുക്കിയിരിക്കുന്നത്. തീർച്ചയായും അവർക്ക് ഇഷ്ടപ്പെടും എന്നാണ് എൻ്റെ വിശ്വാസം.” രജീഷ് മിഥില പറഞ്ഞു.
ഗ്രേറ്റ് ഇന്ത്യൻ സിനിമാസിൻ്റെ ബാനറിൽ രജീഷ് മിഥിലയും ലിജോ ജയിംസും ചേർന്നാണ് ‘ യാനൈ മുഖത്താൻ’ നിർമ്മിക്കുന്നത്. കാർത്തിക് നായർ ഛായഗ്രഹണവും ഭരത് ശങ്കർ സംഗീത സംവിധാനവും നിർവഹിക്കുന്നു.
തമിഴിലെ പ്രഗൽഭനായ ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭയാണ് തങ്കർ ബച്ചാൻ. അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം തന്നെ കലാ മേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകളാണ്. അതിൽ ‘ അഴകി ‘, ‘ സൊല്ല മറന്ത കഥ ‘, ‘ പള്ളിക്കൂടം ‘, ‘ ഒമ്പതു രൂപായ് നോട്ട് ‘ , ‘ അമ്മാവിൻ കൈപേശി ‘ എന്നീ സിനിമകൾ ചിലത് മാത്രം. തങ്കർ ബച്ചാൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ് “കരുമേഘങ്കൾ കലൈകിൻട്രന “. ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി. ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണിത്.
“കരുമേഘങ്കൾ കലൈകിൻട്രന ” എന്ന സിനിമക്ക് വേണ്ടി തമിഴിലെ മൂന്നു സംവിധായക പ്രതിഭകൾ അഭിനേതാക്കളായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ സവിശേഷത. തമിഴ് സിനിമയുടെ ബ്രന്മാവ് എന്ന് വിശേഷിപ്പിക്കപ്പെടന്ന ഭാരതി രാജ, എൺപതുകളിൽ തമിഴ് സിനിമയിൽ ആക്ഷൻ സിനിമകൾക്ക് പുതിയ മാനം നൽകിയ എസ്. എ. ചന്ദ്രശേഖർ, വർത്തമാന കാല തമിഴ് സിനിമയിൽ ന്യൂ ജനറേഷൻ സിനിമകൾക്ക് വിത്തു പാകിയ മലയാളിയായ തമിഴ് സംവിധായകൻ ഗൗതം മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായക പ്രതിഭകൾ.അതിഥി ബാലനാണ് ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യോഗി ബാബുവും പ്രധാന കഥാപാത്രമാവുന്നുണ്ട്. തങ്കർ ബച്ചാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വൈരമുത്തു ഗാന രചനയും ജി.വി.പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവഹിക്കുന്നു. ഏകാമ്പരമാണ് ഛായഗ്രാഹകൻ. വാവ് മീഡിയ എൻ്റർടൈൻമെൻ്റ്സി ൻ്റെ ബാനറിൽ ബാനറിൽ ഡി. വീര ശക്തിയാണ് ” കരുമേഘങ്കൾ കലൈകിൻട്രന ” നിർമ്മിക്കുന്നത്. ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തും.
സിനിമ ടെലിവിഷൻ താരം സുബി സുരേഷിന്റെ വിയോഗത്തിന്റെ ഞെട്ടൽ മാറാതെ സുഹൃത്ത് ടിനി ടോം. സുബിയുടെ വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തിയിരുന്നു. ഏറെ സന്തോഷത്തിലായിരുന്നു. തികച്ചും അപ്രതീക്ഷിതമയാണ് രോഗം ബാധിച്ചത്. കരൾ സംബന്ധമായ രോഗമായിരുന്നു. പുറത്ത് അധികം ആരോടും സുബി ഇക്കാര്യം പറഞ്ഞിരുന്നില്ല. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷെ രക്ഷിക്കാനായില്ല. സുബി പോയത് ഉൾകൊള്ളാനാകുന്നിലെന്നും ടിനി ടോം കൂട്ടിച്ചേർത്തു. സുബിയുടെ കരൾ മാറ്റിവെക്കാനുള്ള തയാറെടുപ്പിലായിരുന്നു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ നൽകാൻ മുന്നോട്ട് വന്നിരുന്നു. എട്ട് ദിവസം കൊണ്ട് ചെയ്യണ്ട നടപടികൾ നാല് ദിവസം കൊണ്ട് പൂർത്തിയാക്കി.
സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ടാണ് ഇകാര്യങ്ങളൊക്കെ വേഗത്തിലാക്കിയത്. ശനിയാഴ്ചയോട് കൂടി കരൾ മാറ്റത്തിനുള്ള നടപടികളൊക്കെ പൂർത്തിയായിരുന്നു. ഇതിനിടെ പെട്ടെന്ന് ആരോഗ്യനില വഷളായതാണ് തിരിച്ചടിയായത്. രക്തസമ്മർദ്ദം കൂടിയതും വ്യക്കയിലെ അണുബാധ മറ്റ് അവയവങ്ങളിലേക്ക് പടർന്നതും ശാസ്ത്രക്രിയയക്ക് തടസമായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. കഴിഞ്ഞ പതിനേഴു ദിവസത്തോളം ആശുപത്രിയിൽ ചികിത്സായിലായിരുന്നു. തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷയെന്നും ടിനി ടോം പറഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സുബി സുരേഷ് (41) അന്തരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജിവമാകുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.
പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി നടൻ ധനുഷ്. മാതാപിതാക്കൾക്കും കുട്ടികൾക്കുമൊപ്പം താമസിക്കാൻ ഒരു വീട് എന്നത് ധനുഷിന്റെ ഏറെ കാലമായുള്ള സ്വപ്നമാണ്. ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. നീല നിറത്തിലുള്ള കുർത്ത അണിഞ്ഞാണ് ധനുഷ് ചടങ്ങിൽ പ്രതീക്ഷപെട്ടത്. സുബ്രഹ്മണിയൻ ശിവ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എന്റെ ഇളയ സഹോദരൻ ധനുഷിന്റെ വസതിയിലെത്തിയപ്പോൾ ലഭിച്ചത് ഒരു ക്ഷേത്രത്തിലെത്തിയതിന്റെ പ്രതീത്തിയാണ്. മാതാപിതാക്കൾക്ക് ഒരു സ്വർഗം തന്നെയാണ് ധനുഷ് ഒരുക്കിയത്” സുബ്രമണ്യൻ ശിവ കുറിച്ചു. ധനുഷിന്റെ ഫാൻ പേജുകളിലും ചിത്രങ്ങൾ നിറയുകയാണ്. ധനുഷിന്റെ തന്റെ മാതാപിതാക്കൾക്ക് സമ്മാനിക്കാനായി നിർമിച്ച വീടാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അച്ഛനും അമ്മക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും കാണാം.
2021 ൽ ധനുഷും മുൻ ഭാര്യ ഐശ്വര്യയും ചേർന്ന് ഇതേ വീടിന്റെ ഭൂമി പൂജ സംഘടിപിച്ചത്. ഐശ്വര്യയുടെ മാതാപിതാക്കളായ രജനികാന്തും ലതയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പതിനെട്ടു വർഷത്തെ വിവാഹ ബന്ധത്തിന് ശേഷം 2022 ലാണ് ധനുഷും ഐശ്വര്യയും പിരിയാൻ തീരുമാനിച്ചത്. അരുൺ മതേശ്വരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ക്യാപ്റ്റൻ മില്ലറി’ന്റെ തിരക്കിലാണിപ്പോൾ ധനുഷ്. ശേഖർ കാമ്മുലയുടെ തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.