HomeMovies'ക്രിസ്റ്റി' ഇനി ഒടിടി യിലേക്ക്

‘ക്രിസ്റ്റി’ ഇനി ഒടിടി യിലേക്ക്

ടീനേജ് കഥാപാത്രങ്ങളിലൂടെ താരമായി മാറിയ മാത്യുവിനെയും തെന്നിന്ത്യൻ താരം മാളവിക മോഹനനെയും കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്ത ചിത്രമാണ് ‘ക്രിസ്റ്റി’. തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഇതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവിലാണ് ക്രിസ്റ്റി സ്ട്രീം ചെയ്യുക. ഈ മാസം തന്നെ മാത്യു തോമസിന്റെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചെക്കുമെന്ന് ലെറ്റ്സ് സിനിമ ട്വിറ്റ് ചെയ്തു.

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാറും പ്രധാന ലൊക്കേഷനായി ചിത്രികരിച്ച ക്രിസ്റ്റി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്  ഒരുക്കിയിരിക്കുന്നത്. ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘റോക്കി മൗണ്ടെയ്ൻ സിനിമാസി’ന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീഷൻ എന്നിവർ ചേർന്ന് നിർമിച്ച ‘ക്രിസ്റ്റി’ ഒരു റൊമാന്റിക് ഫീൽ ഗുഡ് ചിത്രമാണ്. ആനന്ദ് ശ്രീ ചന്ദ്രൻ ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയുന്നത്. വിനായക് ശശികുമാർ, അൻവർ അലി എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകർന്നിരിക്കുന്നത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular