HomeMoviesനടൻ ഷാരുഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

നടൻ ഷാരുഖ് ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഷാരുഖ് ഖാന്റെ മുംബൈയിലെ ബംഗ്ലാവായ മന്നത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഗുജറാത്തിൽ നിന്നുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്നത്തിന്റെ  മതിൽ ചാടികടന്ന് കോമ്പൗണ്ടി ലേക്ക് കടക്കുകയായിരുന്നു ഇരുവരും. 20 ഉം 22 ഉം പ്രായമുള്ളവരാണ് യുവാക്കൾ. മന്നത്ത് കാണണമെന്ന ആഗ്രഹത്തിൽ എത്തിയവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. ഈ സമയത്ത് ഷാരുഖ് ഖാൻ വീട്ടിലുണ്ടായിരുന്നില്ല. ജവാൻ എന്ന ചിത്രത്തിന്റെ സെറ്റിലായിരുന്നുവെന്നാണ് വിവരം. യുവാക്കളെ നടന്റെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular